ബിൽക്കീസ് ബാനു കേസിലെ കുറ്റവാളികളെ വിട്ടയച്ച ഗുജറാത്ത് സർക്കാർ നടപടി : നീതി നിഷേധത്തിന്റെ ഭീകര മുഖം
മനുഷ്യത്വം തരിമ്പെങ്കിലും അവശേഷിക്കുന്ന ഒരാള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല ബില്‍ക്കിസ് ബാനു എന്ന ഇരുപത്തൊന്നുവയസ്സുമാത്രം പ്രായമുണ്ടായിരുന്ന പെണ്‍കുട്ടി നേരിട്ട ക്രൂരതകള്‍. വര്‍ഗ്ഗീയതയുടെ പേ ബാധിച്ച ഒരു പറ്റം നരാധമര്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനുവിനെ പിച്ചിച്ചീന്തി. മൂന്നുവയസ്സുകാരിയായ മകളെ തലക്കടിച്ചു കൊന്നു. സ്ത്രീകളായ കുടുംബാംഗങ്ങളെ മാനഭംഗപ്പെടുത്തി. ഏഴു കുടുംബാംഗങ്ങളെ അരുംകൊല ചെയ്തു. മരിച്ചുവെന്നു കരുതി ബില്‍ക്കിസ് ബാനുവിനെ കുറ്റിക്കാട്ടിലെറിഞ്ഞ്, അടുത്ത ഇരകളെത്തേടി ആര്‍ത്തലച്ച് അവര്‍ കടന്നുപോയി. മരവിച്ച മനസ്സോടെ മാത്രം നമുക്കോര്‍ക്കാന്‍ കഴിയുന്ന, സ്വതന്ത്ര ഭാരതത്തിലെ കുപ്രസിദ്ധമായ വംശഹത്യകളിലൊന്നായ […]