Archive by category Statements

ആവിക്കൽതോട് സമരത്തിന് നേരെയുള്ള പോലീസ് അതിക്രമത്തിൽ പ്രതിഷേധിക്കുക

കോഴിക്കോട് ആവിക്കൽതോട് മാലിന്യ നിര്‍മാര്‍ജന പ്ലാന്റിനെതിരെ സ്ഥലവാസികൾ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തിനുനേരെ പോലീസ് നടത്തിയ അതിക്രമത്തിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മാലിന്യ നിര്‍മാര്‍ജ്ജന പ്ലാന്റിനെതിരെ സ്ഥലവാസികളില്‍ നിലനില്ക്കുന്ന ആശങ്കകൾ പൂര്‍ണ്ണമായി പരിഹരിക്കുന്നതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിർത്തിവയ്ക്കണം. ബലപ്രയോഗത്തിലൂടെയല്ല ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടും പൂര്‍ണ്ണ സഹകരണത്തോടെ യുമായിരിക്കണം ഒരു ജനാധിപത്യക്രമത്തില്‍ ഏതൊരു ഭരണ സംവിധാനവും ഏതൊരു പദ്ധതിയും നടപ്പിലാക്കേണ്ടത്. പോലീസ് നടപടിയിൽ ജനങ്ങൾക്കുണ്ടായ കഷ്ട നഷ്ടങ്ങൾക്ക് ഉടൻ പരിഹാര൦ കാണണമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Read More

വനാതിർത്തികളിൽ ബഫർസോൺ പ്രഖ്യാപിച്ച സുപ്രീംകോടതി ഉത്തരവിന്മേൽ ഉടൻ പുനഃപരിശോധനാ ഹർജി നൽകുക

വനാതിർത്തികളിൽ ബഫർസോൺ പ്രഖ്യാപിച്ച സുപ്രീംകോടതി  ഉത്തരവിന്മേൽ ഉടൻ പുനഃപരിശോധനാ ഹർജി നൽകുക

വനാതിർത്തികളിൽ ബഫർസോൺ പ്രഖ്യാപിച്ച സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കാൻ, ഉത്തരവിൽത്തന്നെ നൽകിയിട്ടുള്ള സാധ്യത ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാർ ഉടൻ പുനഃപരിശോധനാ ഹർജി നൽകണമെന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) കേരള സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വനം നശിപ്പിക്കുന്നത് വൻകിടക്കാരും ഒത്താ ശ ചെയ്യുന്നത് സർക്കാരുകളുമാണ്. ഈ ഒത്താശയാണ് സന്തുലിതമല്ലാത്ത കോടതി വിധിയിലേക്ക് നയിച്ചത്. ആദിവാസികളും ചെറുകിട കർഷകരുമൊക്കെ വനത്തിന്റെ സംരക്ഷകരാണ്. ഇവരെ സംരക്ഷിക്കുകയും വനം കൈയേറ്റക്കാരെയും ഖനന മാഫിയകളേയുമൊക്കെ കർശനമായി നേരിടുകയുമാണ് ചെയ്യേണ്ടത്. വനാതിർത്തിയോട് ചേർന്ന് ബഫർസോണായി പ്രഖ്യാപിക്ക പ്പെടുന്ന ഒരു […]

Read More

ആദിവാസി ഊരുകളെ കാഴ്ചവസ്തുവാക്കുന്ന പാസ്സ് ഏർപ്പെടുത്തൽ ഉത്തരവ് പിൻവലിക്കുക

ആദിവാസി ഊരുകളിൽ പുറത്തുള്ളവർക്ക് പ്രവേശിക്കുവാൻ മുൻകൂർ പാസ്സ് ഏർപ്പെടുത്തിക്കൊണ്ടുള്ള പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ ഉത്തരവ്, ആദിവാസി സമൂഹത്തെ കാഴ്ചവസ്തുവാക്കി മാറ്റുന്നതും, ജനാധിപത്യ-നിയമവാഴ്ചയുടെ ലംഘനവുമാണെന്നും ഉടൻ പിൻവലിക്കണമെന്നും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) വയനാട് ജില്ലാ കമ്മിറ്റി ജൂണ്‍ 2ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ആദിവാസികളുമായി ഇടപെടാൻ പാസ്സ് ഏർപ്പെടുത്തുന്നതിലൂടെ സർക്കാർ വിവേചനം സൃഷ്ടിക്കുകയാണ്. ഇത് ഭരണഘടനയുടെ ലംഘനമാണ്.ആദിവാസികൾ കടുത്ത അവകാശ നിഷേധങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും വിധേയമാകുന്നതും, മനുഷ്യോചിതമല്ലാത്ത ഭൗതിക സാഹചര്യത്തിൽ ജീവിക്കേണ്ടി വരുന്നതും മാദ്ധ്യമങ്ങളും സാമൂഹ്യ പ്രവർത്തകരുമാണ് പുറംലോകത്തെ അറിയിക്കുന്നത്. ഇത് […]

Read More

മീഡിയ വണ്‍ സംപ്രേഷണ വിലക്ക്: ജനാധിപത്യത്തിന്റെ ജീവശ്വാസത്തെ തടയുന്നു

മീഡിയ വൺ വാർത്താ ചാനലിന്റെ സംപ്രേഷണ ലൈസൻസ് റദ്ദാക്കിയ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ ഉത്തരവ് കേരള ഹൈക്കോടതി സിംഗിൾ ബഞ്ച് ശരിവച്ചിരിക്കുന്നു. ‘ദേശസുരക്ഷ’യെ മുൻനിർത്തിയാണത്രെ നടപടി. എന്നാൽ മീഡിയ വൺ ചാനൽ ദേശസുരക്ഷക്ക് അപകടകരമാകുന്ന എന്ത് കുറ്റമാണ് ചെയ്തതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നില്ല. ലൈസൻസ് പുതുക്കരുതെന്ന ഉദ്യോഗസ്ഥതല സമിതിയുടെ ശുപാർശ ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചതായാണ് മനസ്സിലാക്കുന്നതെന്നും അതുകൊണ്ട് വിലക്ക് പിൻവലിക്കാനായി സമർപ്പിക്കപ്പെട്ട ഹർജ്ജികളിൽ ഇടപെടാനാകില്ലെന്നും മറ്റുമുള്ള ഹൈക്കോടതിയുടെ വിശദീകരണം നിശ്ചയമായും ജനാധിപത്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തെയും ജനാധിപത്യ […]

Read More

മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് ഹിപ്പൊക്രറ്റിക് പ്രതിജ്ഞയ്ക്കുപകരം ‘ചരക ശപഥം’ കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിക്കുക

ആതുരസേവന രംഗത്തേയ്ക്ക് പ്രവേശിക്കുന്ന മെഡിക്കൽ ബിരുദധാരികൾ തങ്ങൾ വൈദ്യശാസ്ത്രത്തിന്റെ മൂല്യങ്ങളും നൈതികതയും ഉയർത്തിപ്പിടിച്ചുകൊണ്ട് സമർപ്പിതമായി പ്രവർത്തിക്കുമെന്ന പ്രഖ്യാപനമാണ് ഹിപ്പൊക്രറ്റിക് പ്രതിജ്ഞയിലൂടെ ചെയ്യുന്നത്. പ്രാചീന ഗ്രീസിലെ പ്രമുഖ ഭിഷഗ്വരനായിരുന്ന ഹിപ്പോക്രറ്റസിന്റെ പേരിൽ അറിയപ്പെട്ടുന്ന ഈ പ്രതിജ്ഞ രാജ്യങ്ങളുടെ അതിർവരമ്പുകളില്ലാതെ ലോകവ്യാപകമായി മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് കലാകാലങ്ങളായി അനുവര്‍ത്തിച്ച് പോരുന്നതാണ്. ഹിപ്പോക്രറ്റസിനെ ഗ്രീസ് എന്ന രാജ്യത്തിന്റെ പ്രതിനിധിയായല്ല, മറിച്ച് വൈദ്യശാസ്ത്ര രംഗത്ത് അതുല്യമായ സംഭാവനകൾ നൽകിയ മഹാനായ ഭിഷഗ്വരനായാണ് ആധുനിക വൈദ്യശാസ്ത്രം കാണുന്നത്. ഹിപ്പൊക്രറ്റിക് പ്രതിജ്ഞയാകട്ടെ അതിന്റെ പ്രാചീന രൂപത്തിലല്ല ഇപ്പോൾ […]

Read More

കേന്ദ്ര ബജറ്റ്‌: കുത്തകളുടെ ലാഭാർത്തിയെ തൃപ്തിപ്പെടുത്താനുള്ള രൂപരേഖ

കേന്ദ്ര ബജറ്റ്‌: കുത്തകളുടെ ലാഭാർത്തിയെ തൃപ്തിപ്പെടുത്താനുള്ള രൂപരേഖ

കേന്ദ്ര ധനകാര്യമന്ത്രി ഫെബ്രുവരിഒന്നിന് അവതരിപ്പിച്ച ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റിനെ മുൻനിർത്തിഎസ‌്യുസിഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് നടത്തിയ പ്രതികരണം കേന്ദ്ര ധനകാര്യമന്ത്രി ഫെബ്രുവരിഒന്നിന് അവതരിപ്പിച്ച ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റിനെ മുൻനിർത്തിഎസ‌്യുസിഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് നടത്തിയ പ്രതികരണംഅസഹ്യമായ വിലക്കയറ്റം, വര്‍ദ്ധിക്കുന്ന തൊഴിലില്ലായ്മയും തൊഴില്‍നഷ്ടവും, വരുമാനത്തിലുണ്ടാകുന്ന ഇടിവ്, മതിയായ ആരോഗ്യ പരിരക്ഷയുടെയും വിദ്യാഭ്യാസ പൊതുസേവന സൗകര്യങ്ങളുടെയും അഭാവം എന്നീ അടിയന്തിരപ്രശ്നങ്ങള്‍ കൊണ്ട് രാജ്യത്തെ ജനങ്ങൾ നിരന്തരം വലയുകയും രണ്ടുവർഷത്തെ […]

Read More

അഴിമതി ഭരണത്തിന് സംരക്ഷണ കവചം ഒരുക്കുന്ന ലോകായുക്ത ഓർഡിനൻസ് പിൻവലിക്കുക

മുഖ്യമന്ത്രിയടക്കം ഭരണരംഗത്തുള്ള പൊതുപ്രവർത്തകരുടെ അഴിമതി തടയാൻ 1999ൽ ഇ.കെ.നായനാർ മന്ത്രിസഭയുടെ കാലത്ത് കേരള നിയമസഭ പാസ്സാക്കിയ ലോകായുക്ത നിയമത്തിന്റെ അന്തഃസത്ത ചോർത്തിക്കളയുന്ന ഓർഡിനൻസ് കൊണ്ടുവന്നതിലൂടെ പിണറായി സർക്കാർ അഴിമതി ഭരണത്തിന് സംരക്ഷണ കവചം തീർക്കുകയാണെന്ന് എസ്‌ യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാ ന കമ്മിറ്റി ഒരു പ്രസ്താവനയിൽ പറഞ്ഞു. ഭരണം കയ്യാളുന്നവരുടെ അഴിമതി ചൂണ്ടിക്കാണിക്കുകയും അവരെ തൽസ്ഥാനത്തുനിന്ന് നീക്കംചെയ്യാൻ ചുമതലപ്പെട്ടവരെ ബാധ്യസ്ഥരാക്കുകയും ചെയ്യുന്ന 14-ാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട്, ലോകായുക്ത കയ്യാളിയ അധികാരം മുഖ്യമന്ത്രിതന്നെ കയ്യടക്കിയിരിക്കുകയാണ്. ഭരണത്തിന്റെ ഉന്നതങ്ങളിൽ ഉള്ളവർപോലും […]

Read More

2021 ജൂലൈ 13ന് എസ്‌.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് ക്യൂബയിലെ സമീപകാല സംഭവവികാസളെ കുറിച്ചു പുറപ്പെടുവിച്ച പ്രസ്താവന

അമേരിക്കൻ സാമ്രാജ്യത്വം സോഷ്യലിസ്റ്റ് ക്യൂബയിൽ കുത്തിത്തിരിപ്പുകാരെ തിരുകിക്കയറ്റി ആശയക്കുഴപ്പവും അസ്വസ്ഥതയും കുത്തിപ്പൊക്കിയ നടപടിയെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ അമേരിക്കയുടെ മേധാവിത്വത്തെയും കൊള്ളയെയും ചെറുക്കാൻ പ്രചോദനം നൽകുന്ന സോഷ്യലിസ്റ്റ് ക്യൂബയെ അമേരിക്കൻ സാമ്രാജ്യത്വം ഒരു വിപത്തായാണ് കാണുന്നത്. സൈനിക ഇടപെടലിലൂടെയും സാമ്പത്തിക ഉപരോധത്തിലൂടെയും സോഷ്യലിസ്റ്റ് ക്യൂബയെ ഇല്ലായ്മ ചെയ്യാൻ അവർ പലവട്ടം ഗൂഢാലോചന നടത്തി. ഈ ഗൂഢനീക്കങ്ങളെയെല്ലാം ചെറുത്ത് പരാജയപ്പെടുത്തിയ ക്യൂബൻ ജനതയെ അനുമോദിക്കുന്നതോടൊപ്പം, ത്യാഗപൂർണമായ പോരാട്ടങ്ങളിലൂടെ സ്ഥാപിച്ചെടുത്ത സോഷ്യലിസ്റ്റ് വ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി ജാഗരൂകരായിരിക്കാൻ […]

Read More

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: കുറ്റവാളികളെയും കൂട്ടുനിന്നവരെയും ഉടൻ അറസ്റ്റ് ചെയ്യുക, നിക്ഷേപകർക്കു@ണ്ടായ മുഴുവൻ നഷ്ടവും ഉടൻ നികത്തുക

കരുവന്നൂർ സഹകരണ ബാങ്കിൽനിന്നും 100 കോടിയുടെ തട്ടിപ്പ് നടത്തിയവരെ ഉടൻ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് ശിക്ഷിക്കണം എന്നത് സ്വാഭാവികനീതിനടത്തിപ്പ് ആവശ്യപ്പെടുന്ന മിനിമം കാര്യമാണ്. ജനങ്ങൾ വിയർപ്പൊഴുക്കി ഉണ്ടാക്കിയ നിക്ഷേപങ്ങളാണ് ജീവനക്കാരിൽ ചിലരും ഭരണസമിതിയും സഹകരണവകുപ്പിലെ അധികാരികളും ചേർന്ന് പങ്കിട്ടെടുത്തിരിക്കുന്നത്. ഓഡിറ്റ് റിപ്പോർട്ടുകളും പരിശോധനകളും പല തരത്തിലുള്ള പരാതികളുമൊക്കെ പ്രതികളെ സ്പർശിക്കാതെ 20 വർഷക്കാലം കൊള്ളക്ക് സംരക്ഷണമൊരുക്കിക്കൊണ്ട് ഔദ്യോഗിക സംവിധാനങ്ങൾതന്നെ പ്രവർത്തിച്ചു എന്നത് അക്ഷന്തവ്യമാണ്. അതുകൊണ്ട് ഈ കൊള്ളയ്ക്ക് കൂട്ടുനിന്നവരെക്കൂടി പ്രതി ചേർത്ത് വേണം അന്വേഷണം നടത്തേണ്ടത്. 40 […]

Read More

ഫാദർ സ്റ്റാൻ സ്വാമി : ഭരണകൂട ഭീകരതയുടെ ഇര – SUCI (Communist)

ഫാദർ സ്റ്റാൻ സ്വാമി :  ഭരണകൂട ഭീകരതയുടെ ഇര – SUCI (Communist)

കെട്ടിച്ചമക്കപ്പെട്ട ഭീമാ കൊറേഗാവ് കേസിൽ പെടുത്തി അറസ്റ്റ് ചെയ്ത് മാനുഷികമായ പരിഗണനകളെല്ലാം നിഷേധിച്ച് തുറുങ്കിലടക്കപ്പെട്ട ഫാദർ സ്റ്റാൻ സ്വാമി എന്ന വന്ദ്യവയോധികന്റെ മരണം ഭരണകൂടഭീകരതയുടെ ഫലമാണെന്ന് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി വി വേണുഗോപാൽഅഭിപ്രായപ്പെട്ടു.രാജ്യത്തെ ഏറ്റവും കിരാത നിയമമായ യു.എ.പി.എ ചുമത്തി തടവിലാക്കപ്പെട്ട, ഗുരുതരമായ രോഗപീഡകളാൽ വലഞ്ഞ ഫാദർ സ്വാമിക്ക് സ്വാഭാവിക നീതി പോലും നിഷേധിക്കപ്പെട്ടു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ പരാജയത്തെയാണ് ഈ സംഭവം വെളിവാക്കുന്നത്. ഭരണകൂടത്തിനും സർക്കാരിനും ഇഷ്ടമില്ലാത്ത, അനീതിയെ ചോദ്യം […]

Read More

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp