ഡൽഹിയിലെ ഇന്ത്യാഗേറ്റിൽ നേതാജിയുടെ 28അടി ഉയരമുള്ള പ്രതിമ കഴിഞ്ഞ സെപ്തംബർ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. രാജ്പഥിന് ‘കർത്തവ്യപഥ് ’ എന്ന് പുനർനാമകരണവും നടത്തി. തദവസരത്തിൽ അദ്ദേഹം പറഞ്ഞത്, കോളനിവാഴ്ച സൃഷ്ടിച്ച വിധേയത്വ മനോഭാവത്തിൽ നിന്ന് മുക്തമായ ഒരു പുതിയ ഇന്ത്യ പിറവിയെടുത്തിരിക്കുന്നു എന്നത്രെ. ബ്രിട്ടീഷുകാരുടെ അടിമകളായി നൂറ്റാണ്ടുകൾ കഴിയേണ്ടിവന്നതിന്റെ ഓർമ്മ അവശേഷിപ്പിക്കുന്ന പേരാണ് രാജ്പഥ് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പേര് മാറ്റുന്നതിലൂടെ അടിമത്തത്തിന്റെ ആ ചരിത്രം എന്നെന്നേയ്ക്കുമായി തുടച്ചുനീക്കപ്പെടുകയാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു. […]
പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷാസമിതി അതിന്റെ പതിനൊന്നാമത് റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ സെപ്തംബര്‍ 9ന് രാഷ്ട്രപതിക്ക് സമര്‍പ്പിക്കുകയുണ്ടായി. 2014ല്‍ എന്‍ഡിഎ സഖ്യം അധികാരത്തിലേറിയ നാള്‍മുതല്‍, ഇന്ത്യയുടെ ഔദ്യോഗിക ഭാഷയുടെ കാര്യത്തില്‍ അവര്‍ പുലര്‍ത്തിവന്ന വിഭാഗീയശാഠ്യങ്ങളുടെ ആവര്‍ത്തനം ഈ റിപ്പാര്‍ട്ടിലും ഉണ്ടെന്നത് ആശങ്കാജനകമാണ്. കേന്ദ്ര സര്‍ക്കാര്‍ സര്‍വീസുകളിലേയ്ക്കുള്ള തൊഴില്‍പരീക്ഷകളില്‍ ചോദ്യങ്ങള്‍ ഇംഗ്ലീഷിന് പകരം ഹിന്ദി ആക്കണം, ഹിന്ദി ഭൂരിപക്ഷ പ്രദേശങ്ങളിലെ കേന്ദ്രീയ വിദ്യാലയങ്ങള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, കേന്ദ്ര സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളില്‍ ഏക അദ്ധ്യയനമാധ്യമമായി […]
ദേശീയ രാഷ്ട്രീയത്തിൽ ആര്‍എസ്എസിനും ബിജെപിയ്ക്കും മുൻകൈ ലഭിച്ചു തുടങ്ങിയ നാൾ മുതൽ ഈ രാജ്യത്തെ വിവിധ ജനവിഭാഗങ്ങളുടെ , വിശേഷിച്ച് മുസ്ലീങ്ങളുടെ രാജ്യ സ്നേഹത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള ആക്രമണോൽസുകമായ പരാമർശങ്ങളും നടപടികളും സംഘപരിവാർ ശക്തികളുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു. പൗരത്വ നിയമം ഭേദഗതി നടപ്പാക്കിയ നാളുകളിൽ അത് വളരെ ഉച്ചസ്ഥായിയിലായി. നിരന്തരമായ പ്രചാരണത്തിലൂടെ അതിലൊരു നിജസ്ഥിതിയുണ്ടെന്ന തോന്നൽ സ്ഥാപിച്ചെടുക്കാനും അവർക്കു കഴിഞ്ഞിട്ടുണ്ട്. എന്നാൽ, രാജ്യ സ്നേഹത്തിന്റെ പേരിൽ എല്ലാവരേയും സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന സംഘ പരിവാർ […]
എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടിയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയും, ഈ യുഗം ദര്‍ശിച്ച സമുന്നത മാര്‍ക്സിസ്റ്റ് ചിന്തകനും, തൊഴിലാളിവര്‍ഗത്തിന്റെ മഹാനായ നേതാവും, ഗുരുവും വഴികാട്ടിയുമായ സഖാവ് ശിബ്‌ദാസ് ഘോഷിന്റെ ജന്മശതാബ്ദി ആചരണത്തിന്റെ ഈ ആരംഭവേളയില്‍, അടുത്തിടെ ബംഗാളിയില്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ, ബിപ്ലബി ജിബോണി സര്‍ബപേക്ഷ മര്യാദമോയ് (വിപ്ലവകാരിയുടെ ജീവിതമാണ് ഏറ്റവും മഹോന്നതം) എന്ന കൃതിയില്‍ നിന്നുള്ള ഒരു ഖണ്ഡികയുടെ സ്വതന്ത്ര പരിഭാഷയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. 1974ല്‍ കൊല്‍ക്കത്തയില്‍ നടന്ന ഒരു സ്‌കൂള്‍ ഓഫ് പൊളിറ്റിക്സില്‍ അദ്ദേഹം നടത്തിയ ചര്‍ച്ചയാണ് ഈ […]
പ്രിയ സുഹൃത്തുക്കളെ, സഖാക്കളെ, ഈ യുഗത്തിലെ മഹാനായ മാര്‍ക്‌സിസ്റ്റ് ചിന്തകനും പ്രിയപ്പെട്ട നമ്മുടെ പാര്‍ട്ടി സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)ന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയുമായ സഖാവ് ശിബ്‌ദാസ് ഘോഷിന്റെ ജന്മശതാബ്ദിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആചരണത്തിനായി സഖാക്കളോട് അഭ്യര്‍ത്ഥിക്കേണ്ട ആവശ്യകതയില്ല എന്ന കാര്യം എനിക്കറിയാം, ഞാനങ്ങനെ ഉറച്ചു വിശ്വസിക്കുന്നു. കാരണം, ആ മഹാനായ ഗുരുനാഥന്റെ ശിഷ്യരെന്ന നിലയില്‍ സഖാക്കളും അനുഭാവികളും എല്ലാ ഹൃദയ വികാരങ്ങളോടെയും ആത്മസമര്‍പ്പണത്തോടെയും അദ്ദേഹത്തിന് സമുചിത ഗാംഭീര്യത്തോടെ പ്രണാമങ്ങളര്‍പ്പിക്കാന്‍ സ്വമേധയാ തയ്യാറെടുത്തിരിക്കുകയാണ്.അടിച്ചമര്‍ത്തപ്പെടുന്നവരോടുള്ള […]
വിവിധ രാജ്യങ്ങളിലെ ഗവണ്മെന്റുകൾ പിന്തുടരുന്ന അശാസ്ത്രീയ സമീപനങ്ങൾക്കെതിരെ, ശാസ്ത്രത്തിന്റെയും ശാസ്ത്രീയ മനോഭാവത്തിന്റെയും പ്രാധാന്യം ഉയർത്തി പിടിക്കാനായി രൂപം കൊണ്ട അന്തർദേശീയ ശാസ്ത്ര പ്രസ്ഥാനമാണ് മാർച്ച് ഫോർ സയൻസ്. ശാസ്ത്രീയ തെളിവുകളെ അവഗണിച്ചുകൊണ്ട്, ‘കാലാവസ്ഥാ വ്യതിയാനം’ എന്നത് ഒരു വ്യാജ പ്രചരണമാണെന്ന് പ്രഖ്യാപിച്ച് അതുമായി ബന്ധപ്പെട്ട പാരിസ് ഉടമ്പടിയിൽ നിന്ന് ഏകപക്ഷീയമായി പിന്മാറിയ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് അമേരിക്കയിലെ ശാസ്ത്രജ്ഞരും ശാസ്ത്ര പ്രവർത്തകരുമാണ് മാർച്ച് ഫോർ സയൻസ് പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. പിന്നീടത് […]
വൈദ്യുതി മേഖലയുടെ സമ്പൂര്‍ണ്ണ സ്വകാര്യവത്ക്കരണം ലക്ഷ്യംവെച്ചുകൊണ്ട്, 2022 ആഗസ്റ്റ് 8ന് പാര്‍ലമെന്റില്‍ ‘വൈദ്യുതി നിയമ ഭേദഗതി 2022’ എന്ന പേരില്‍ ഒരു ബില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ജീവനക്കാരുടെയും, കര്‍ഷകരുടേയും മറ്റും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണെങ്കിലും അടുത്ത ശീതകാല സമ്മേളനത്തില്‍ വീണ്ടും കൊണ്ടുവരുവാനുള്ള അണിയറ നാടകങ്ങളുമായി ബിജെപി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഐതിഹാസികമായ കർഷക സമരത്തിന്റെ ഒത്തുതീർപ്പുകളിൽ ഒന്ന്, കർഷകരോടും, സംഘടനകളോടും കൂടിയാലോചി ച്ചതിനു ശേഷമേ വൈദ്യുതി ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുകയുള്ളൂ എന്നതായിരുന്നു. […]
ആധുനിക വിദ്യാഭ്യാസത്തിന്റെ സർവ്വാംശങ്ങളെയും തകർക്കുന്ന ‘പുതിയ ദേശീയ വിദ്യാഭ്യാസ നയം 2020’ കേരളത്തിൽ നടപ്പിലാക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട്, സ്വാശ്രയ സമ്പ്രദായത്തിന്റെ ഇരയായ രജനി എസ്.ആനന്ദ് അനുസ്മരണ ദിനത്തിൽ സേവ് എജ്യുക്കേഷൻ സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നടത്തി. ഡോ.എം.പി.മത്തായി മാർച്ച് ഉദ്ഘാടനം ചെയ്തു. സമൂഹത്തെ ഷണ്ഡീകരിക്കുന്നതാണ് എൻഇപി 2020 എന്ന് ഡോ.എം.പി.മത്തായി പറഞ്ഞു. ലോകബാങ്കിന്റെ നയങ്ങളാണ് ദേശീയ വിദ്യാഭ്യാസ നയത്തിൽ ഉള്ളടങ്ങിയിരിക്കുന്നത്. ഭാഷയും സാഹിത്യവും ചരിത്രവും അപ്രസക്തമാക്കുന്നതും നിരക്ഷരത സാർവ്വത്രികമാക്കുന്നതുമായ ഈ നയം കേരളത്തിൽ നടപ്പിലാക്കരുതെന്നും അദ്ദേഹം […]