Archive by category National

സ്റ്റാൻ സ്വാമിയുടെ മരണവും അതുയർത്തുന്ന ചോദ്യങ്ങളും

സ്റ്റാൻ സ്വാമിയുടെ മരണവും അതുയർത്തുന്ന ചോദ്യങ്ങളും

ജനാധിപത്യത്തിന്റെ പുറംമോടി നിലനിർത്തിക്കൊണ്ട് എങ്ങനെയാണ് ഇന്ത്യയിൽ ഫാസിസ്റ്റ് ഏകാധിപത്യം അതിന്റെ വിഷപ്പല്ലുകൾ പുറത്തുകാട്ടുന്നത് എന്നതിലേയ്ക്കാണ് ഫാദര്‍ സ്റ്റാന്‍ സ്വാമിയുെട മരണത്തിലേക്കുനയിച്ച സാഹചര്യങ്ങൾ വിരല്‍ ചൂണ്ടുന്നത്. ജെസ്യൂട്ട് പുരോഹിതനും, ആദിവാസികളുടെ അവകാശസംരക്ഷണ പോരാളിയുമായിരുന്ന സ്റ്റാൻ സ്വാമി എന്ന 84-കാരനായ വയോവൃദ്ധനെ, റാഞ്ചിയിലെ അദ്ദേഹത്തിന്റെ വസതിയിൽനിന്നും 2020 ഒക്‌ടോബർ 12ന്, യുഎപിഎ ചുമത്തി ദേശീയ അന്വേഷണ ഏജൻസി അറസ്റ്റുചെയ്തു. ഭീമ കൊറേഗാവ് സംഭവത്തില്‍ പ്രതിചേര്‍ത്ത് രാജ്യദ്രോഹക്കുറ്റം, മാവോവാദി ബന്ധം, ഭരണകൂട അട്ടിമറി ഗൂഢാലോചന ഒക്കെ ആരോപിച്ചായിരുന്നു അറസ്റ്റ്. അന്നുമുതല്‍ അദ്ദേഹം […]

Read More

ഓഹരിക്കമ്പോളത്തിലെ ഉയർച്ച സമ്പദ്ഘടനയുടെ രോഗാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്‌

ഓഹരിക്കമ്പോളത്തിലെ ഉയർച്ച സമ്പദ്ഘടനയുടെ രോഗാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്‌

സാമ്പത്തിക വളർച്ചയുടെ സൂചകങ്ങളായ മൊത്തം ആഭ്യന്തരോൽപാദനം, വ്യാവസായികോൽപ്പാദനം എന്നിവയൊക്കെ ഇടിയുകയും പണപ്പെരുപ്പം, തൊഴിലില്ലായ്മ, തൊഴിൽനഷ്ടം, വീട്ടുചെലവ്, ദാരിദ്ര്യം എന്നിവയൊക്കെ വർദ്ധിക്കുകയും ചെയ്യുമ്പോഴും രാജ്യത്തെ ഓഹരി കമ്പോളത്തിന്റെ രണ്ട് പ്രധാന സൂചകങ്ങളായ സെൻസെക്‌സിലും നിഫ്റ്റിയിലും തുടർച്ചയായ വളർച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കോവിഡിന്റെ ആദ്യഘട്ട വ്യാപന സമയത്ത്, സമ്പദ്ഘടന രൂക്ഷമായ പ്രതിസന്ധിയിൽ പെട്ടിരുന്നപ്പോഴും ഓഹരിക്കമ്പോളത്തിൽ വളർച്ചയാണുണ്ടായത്. കോവിഡിന്റെ രണ്ടാം തരംഗത്തിലും അത് തുടരുകയാണ.് ഓഹരിക്കമ്പോളത്തിലെ ഈ കുതിപ്പ് സമ്പദ്ഘടനയുടെ പുനരുജ്ജീവനത്തിന്റെ സൂചനയായി തൽപരകക്ഷികൾ വ്യാഖ്യാനിക്കുന്നുണ്ട്. ബിജെപി നയിക്കുന്ന കേന്ദ്രഗവൺമെൻറ് കൈക്കൊള്ളുന്ന വീണ്ടെടുക്കൽ […]

Read More

ലക്ഷദ്വീപിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നത് ചങ്ങാത്ത മുതലാളിത്തം

ലക്ഷദ്വീപിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നത് ചങ്ങാത്ത മുതലാളിത്തം

ദാദ്രാ നാഗർ ഹവേലി ആന്റ് ദാമൻ ആന്റ് ദിയുവിലെ ഭരണത്തിലൂടെ കൂപ്രസിദ്ധനായ ഭരണാധികാരി പ്രഫുൽ പട്ടേലിന് ലക്ഷദ്വീപിന്റെകൂടി അധിക ചുമതല നൽകപ്പെട്ടതോടെ ദ്വീപുകാരുടെ കഷ്ടകാലവും ആരംഭിച്ചിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ വളരെക്കുറവെങ്കിലും പുറത്തുനിന്നുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ ഇടപെടൽ അധികം ഇല്ലാത്തതിനാൽ ശാന്തവും സമാധാനപരവുമായ ജീവിതം നയിച്ചുവരികയായിരുന്നു ദ്വീപുകാർ. മത്സ്യബന്ധനവും മൃഗപരിപാലനവും തെങ്ങ് കൃഷിയിൽനിന്നുള്ള വരുമാനവും പരിമിതമായ അളവിലുള്ള സർക്കാർ ജോലികളുമൊക്കെയാണ് ദ്വീപുകാരുടെ സാമ്പത്തിക സ്രോതസ്സുകൾ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് മത്സ്യബന്ധനം തന്നെ. ധാന്യങ്ങളോ പച്ചക്കറികളോ കൃഷി ചെയ്യുക സാധ്യമല്ലാത്തതിനാൽ […]

Read More

ആറ് മാസം പിന്നിടുന്ന കർഷക പ്രക്ഷോഭം, സമരം പാർലമെന്റിന് മുന്നിലേയ്ക്ക് വ്യാപിപ്പിക്കുന്നു

ആറ് മാസം പിന്നിടുന്ന കർഷക പ്രക്ഷോഭം, സമരം പാർലമെന്റിന് മുന്നിലേയ്ക്ക് വ്യാപിപ്പിക്കുന്നു

ഇല്ല! ഉരുക്കുവേലികൾ, കന്മതിലുകൾ, കിടങ്ങുകൾ, ആണി തറച്ച ഫലകങ്ങൾ, പോലീസ് അതിക്രമങ്ങൾ, വെള്ളവും വൈദ്യുതിയും തടയൽ, സ്വേച്ഛാധിപത്യ സർക്കാരിന്റെ മനുഷ്യത്വരഹിതവും കർക്കശവുമായ സമീപനം, മാരകമായ മഹാമാരിയുടെ തീക്ഷ്ണവ്യാപനം, വിറങ്ങലിപ്പിക്കുന്ന ശൈത്യവും പൊളളിക്കുന്ന വേനൽച്ചൂടും, കനത്ത മഴ – ഇവയ്‌ക്കൊന്നിനും ലക്ഷക്കണക്കായ കർഷകരുടെ അജയ്യമായ ചേതനയെയും അടിയുറച്ച സ്ഥൈര്യത്തെയും സമരോത്സാഹത്തെയും നിർവീര്യമാക്കാൻ കഴിഞ്ഞിട്ടില്ല. മൂന്നു കർഷക വിരുദ്ധ, കോർപ്പറേറ്റനുകൂല കാർഷിക കരിനിയമങ്ങളും വൈദ്യുതി(ഭേദഗതി) ബില്ലും പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 2020 നവംബർ 26 മുതൽ ദേശതലസ്ഥാനമായ ഡൽഹിയുടെ അതിർത്തിയിലെ മൂന്നു കേന്ദ്രങ്ങളിൽ […]

Read More

ലാല്‍സലാം സഖാവ് ശങ്കര്‍ സാഹ

ലാല്‍സലാം സഖാവ് ശങ്കര്‍ സാഹ

എസ്‌യുസിഐ(സി) കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും അംഗവും എഐയുടിയുസിയുെട പ്രസിഡന്റും മുന്‍നിര ട്രേഡ് യൂണിയന്‍ നേതാവും ഒരു ആജീവനാന്ത വിപ്ലവകാരിയുമായ സ ഖാവ് ശങ്കര്‍ സാഹ 2021 മെയ് 21 രാവിലെ 8.10ന് അന്തരിച്ചു.അദ്ദേഹത്തിന് 81 വയസ്സായിരുന്നു. കടുത്ത പനിയെ തുടര്‍ന്ന് ഏപ്രില്‍ 12ന് കല്‍ക്കത്ത ഹാര്‍ട്ട് ക്ലിനിക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടക്കത്തില്‍ അല്പം മെച്ചപ്പെട്ടെങ്കിലും തുടര്‍ന്ന് സ്ഥിതി മോശമാകുകയും ന്യുമോണിയ ബാധിക്കുകയും ചെയ്തു. ഏപ്രില്‍ 27ന് അദ്ദേഹത്തിന് വെന്റിലേറ്റര്‍ സഹായം ആവശ്യമായിവന്നു. മെയ് 8ന് നടത്തിയ […]

Read More

ലക്ഷദ്വീപിലെ സമരത്തിനു പിന്തുണ

ലക്ഷദ്വീപിലെ സമരത്തിനു പിന്തുണ

വീഡിയോ കാണുക ലക്ഷദ്വീപിൽ കേന്ദ്ര ബിജെപി സർക്കാർ അഡ്മിനിസ്ട്രേറ്ററെ മുന്നിൽ നിർത്തി നടത്തുന്ന ജനാധിപത്യവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് ജനത നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് SUCI(C) എറണാകുളത്ത് സംഘടിപ്പിച്ച ഐക്യദാർഢ്യപരിപാടിയിൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം സഖാവ് ടി.കെ സുധീർകുമാർ പ്രസംഗിക്കുന്നു. ജില്ലാക്കമ്മി റ്റിയംഗങ്ങളായ സഖാക്കൾ കെ.ഒ.ഷാൻ, കെ.കെ.ശോഭ, കെ.പി.സാൽവിൻ, എ.റജീന എന്നിവരും സംബന്ധിച്ചു.

Read More

കോവിഡ് ദുരന്തം: മോഡി സര്‍ക്കാര്‍ ജനങ്ങളുടെ കോടതിയില്‍ വിചാരണ ചെയ്യപ്പെടും.

കോവിഡ് ദുരന്തം: മോഡി സര്‍ക്കാര്‍ ജനങ്ങളുടെ കോടതിയില്‍ വിചാരണ ചെയ്യപ്പെടും.

ഇൻഡ്യ എന്ന രാജ്യം നിസ്സഹായതയുടെയും നിരാലംബത്വത്തിന്റെയും അഗാധമായ ആഴങ്ങളിലേക്ക് നിപതിച്ചിരിക്കുന്നു. ഭരണാധികാരികളുടെ നിസംഗതയ്ക്കും കുറ്റകരമായ നിഷ്‌ക്രിയത്വത്തിനും ക്രൂരതയ്ക്കും വിലയായി മൂന്നുലക്ഷം ജനങ്ങൾ അവരുടെ ജീവൻ നൽകിക്കഴിഞ്ഞു. അശരണരായ നൂറ്റിമുപ്പതു കോടി ജനങ്ങളിൽ ആരൊക്കെ ഇനി ജീവൻ നൽകേണ്ടിവരുമെന്ന് ഭയന്ന് നാളുകൾ എണ്ണിത്തീർക്കുന്നു. പ്രാണവായുവിനും ചികിൽസയ്ക്കും വേണ്ടി കേഴുന്നവരുടെ നിലവിളികളിൽ രാജ്യതലസ്ഥാനവും യുപിയും മധ്യപ്രദേശും മഹാരാഷ്ട്രയും ബീഹാറും ഗുജറാത്തും നടുങ്ങുന്നു. ആശുപത്രികളിൽ ഇടംകിട്ടാതെ വഴിയിൽ വീണുമരിക്കാൻ വിധിക്കപ്പെട്ട ഹതഭാഗ്യർ. ഗംഗയിലും യമുനയിലും ഒഴുകിനടക്കുന്ന കോവിഡ് ബാധിതരുടേതെന്ന് സംശയിക്കുന്ന നൂറുകണക്കിന് […]

Read More

സഖാവ് കൃഷ്ണ ചക്രവർത്തിക്ക് ലാൽ സലാം

സഖാവ് കൃഷ്ണ ചക്രവർത്തിക്ക് ലാൽ സലാം

എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) മുൻ പോളിറ്റ്ബ്യൂറോ അംഗവും ആൾ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയൻ സെന്റർ (എഐയുറ്റിയുസി)യുടെ മുൻ ദേശീയ പ്രസിഡന്റുമായ സഖാവ് കൃഷ്ണ ചക്രവർത്തി അന്തരിച്ചു. ശ്വാസകോശസംബന്ധിയായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ സുദീർഘമായ വിപ്ലവജീവിതം കൽക്കത്ത ഹാർട്ട് ക്ലിനിക് ആന്റ് ഹോസ്പിറ്റലിൽ 2021 മെയ് 8ന് അവസാനിച്ചു. അദ്ദേഹത്തിന് 87 വയസ്സായിരുന്നു. സൗത്ത് കൽക്കത്തയിലെ കാളിധാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥിയായിരുന്ന കാലത്ത് 1950കളുടെ തുടക്കത്തിലാണ് സഖാവ് കൃഷ്ണചക്രവർത്തി എസ്‌യുസിഐയുമായി ബന്ധപ്പെടുന്നത്. തുടർന്ന് അദ്ദേഹം, സഖാവ് പ്രൊവാഷ് ഘോഷിന്റെ മുൻകൈയിൽ […]

Read More

‘ഇരട്ട എഞ്ചിൻ’ ഉള്ള യു.പി. സർക്കാർ, രക്ഷകർത്തൃ സ്ഥാനത്തുള്ള കേന്ദ്ര സർക്കാരിനെ പിന്തുടരുന്നു.

‘ഇരട്ട എഞ്ചിൻ’ ഉള്ള യു.പി. സർക്കാർ, രക്ഷകർത്തൃ സ്ഥാനത്തുള്ള കേന്ദ്ര സർക്കാരിനെ പിന്തുടരുന്നു.

 ഇരട്ട എഞ്ചിൻ പോലെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും  ബി.ജെ.പി സർക്കാർ ഉണ്ടായാൽ  സംസ്ഥാനത്തിന്റെ സ്ഥായിയായ വികസനത്തെ അതത്രയും കാര്യക്ഷമമാക്കും എന്നായിരുന്നു തിരഞ്ഞെടുപ്പുപ്രചരണത്തിലുടനീളം കേന്ദ്രത്തിലെയും ബി.ജെ.പി. ഭരിക്കുന്ന യു. പി യിലേയും മന്ത്രിമാരും ഭരണകക്ഷിയിലെ ഉന്നത നേതാക്കളുമെല്ലാം ആവർത്തിച്ചു പറഞ്ഞിരുന്നത്.മഹാമാരിയുടെ വീശിയടിക്കുന്ന രണ്ടാംതരംഗത്തെ നേരിടുന്നതിൽ  യുപിയിലെ ഈ ഇരട്ട എഞ്ചിൻ സർക്കാരും അതിന്റെ രക്ഷാകർതൃസ്ഥാനത്തുള്ള കേന്ദ്രസർക്കാരിനെപ്പോലെ തന്നെ പെരുമാറി എന്നതിനുള്ളതിന്  ഏതാനും ചില ഉദാഹരണങ്ങൾ ഞങ്ങളിവിടെ അവതരിപ്പിക്കട്ടെ. ഉദാഹരണം 1കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഉത്തർപ്രദേശിൽ […]

Read More

അന്താരാഷ്ട്ര മാധ്യമങ്ങളും പേരുകേട്ട ശാസ്ത്ര പ്രസിദ്ധീകരണങ്ങളും കോവിഡ് ദുരന്തത്തിന് ഉത്തരവാദികളായി നരേന്ദ്ര മോദി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നു

അന്താരാഷ്ട്ര മാധ്യമങ്ങളും പേരുകേട്ട ശാസ്ത്ര പ്രസിദ്ധീകരണങ്ങളും കോവിഡ് ദുരന്തത്തിന് ഉത്തരവാദികളായി നരേന്ദ്ര മോദി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നു

ദ് ഗാർഡിയൻ, 23-04-2021മാർച്ച് മാസത്തിന്റെ തുടക്കത്തിൽ, കോവിഡ്-19 ഉമായുള്ള കലാശപ്പോരാട്ടത്തിലാണ് തങ്ങളുടെ രാജ്യമെന്നാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദു ദേശീയവാദ സർക്കാർ അവകാശപ്പെട്ടത്. ഇന്ത്യ ഇന്നൊരു ജീവിക്കുന്ന നരകമായിരിക്കുന്നു. ബി.1.617 എന്നു പേരിട്ടിരിക്കുന്ന, ഇരട്ട ജനിതകവ്യതിയാനം വന്ന ഒരു പുതിയ വകഭേദം, കൊറോണ വൈറസിന്റെ ഭീകരമായ രണ്ടാം തരംഗത്തിൽ ഉദയം ചെയ്തിരിക്കുകയാണ്. ഇതിലൂടെ ആശുപത്രികളിലെ കിടക്കകളും ഓക്‌സിജനും തീർന്നുകൊണ്ടിരിക്കുകയാണ്. ശവശരീരങ്ങൾ വീടുകളിൽ തന്നെ കിടന്നു ജീർണ്ണിക്കാൻ വിടേണ്ട തരത്തിൽ മോർച്ചറികൾ നിറയുന്നു. മൃതദേഹങ്ങൾ തെരുവിൽ അനാഥമായി ഉപേക്ഷിക്കപ്പെടുന്ന അപകടമുണ്ടാകാമെന്ന് […]

Read More