കോംസമോൾ ദ്വിദിന പഠനക്യാമ്പ്

Komsomol-Camp.jpeg
Share

ലെനിൻ ചരമ ശതാബ്ദി ആചരണത്തോടനുബന്ധിച്ച് കോംസമോൾ സംസ്ഥാന കമ്മിറ്റി ദ്വിദിന പഠനക്യാമ്പ് സംഘടിപ്പിച്ചു. ഹരിപ്പാട്, മുട്ടം, നേതാജി സാമൂഹ്യ-സാംസ്കാരിക പഠന കേന്ദ്രത്തിൽ നടന്ന ക്യാമ്പ് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് ആർ.കുമാർ ഉദ്ഘാടനം ചെയ്തു.
കോംസമോൾ സംസ്ഥാന സെക്രട്ടറി മേധ സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ലെനിന്റെ ജീവിതവും സമരവും, യുഎസ്എസ് ആറിന്റെ ചരിത്രം എന്നീ വിഷയങ്ങളെ അധികരിച്ച് ക്യാമ്പിൽ പഠനം നടന്നു. ബി.എസ്.എമിൽ, വി.അരവിന്ദ് എന്നിവർ യഥാക്രമം വിഷയാവതരണം നടത്തി. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മിനി കെ.ഫിലിപ്പ്, ഷൈല കെ.ജോൺ എന്നിവർ ചർച്ചകളിൽ ഇടപെട്ട് സംസാരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് എസ്‌.രാജീവൻ സമാപന സന്ദേശം നൽകി. കോംസമോൾ പരേഡ് ടീമിന്റെ പരിശീലനവും ക്യാമ്പിൽ നടന്നു.

Share this post

scroll to top