വർഗീയ സംഘർഷങ്ങൾ വർദ്ധിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാം ആർഎസ്എസ്-ബിജെപി തെരഞ്ഞെടുപ്പ് കരുനീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു എന്ന്. മനഃപ്പൂർവ്വം പ്രകോപനം സൃഷ്ടിക്കുക, മത ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷ പ്രചാരണത്തിന് ആക്കം വർദ്ധിപ്പിക്കുക, ഹിന്ദുത്വ വികാരം ജ്വലിപ്പിക്കുക, ന്യൂനപക്ഷ വിഭാഗങ്ങൾ ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്തുന്നു എന്ന് ചിത്രീകരിക്കാൻ പുതിയ സാദ്ധ്യതകൾ കണ്ടെത്തുക തുടങ്ങിയ മാർഗങ്ങളൊക്കെ ഇതിനായി അവർ അവലംബിക്കുന്നു. നൂറ്റാണ്ടുകളായി സൗഹാർദ്ദത്തോടെ കഴിയുന്ന ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കുമി ടയിൽ ഭിന്നിപ്പും അവിശ്വാസവും തെറ്റിദ്ധാരണകളും വളർത്തുന്നത് വോട്ടുനേടുന്നതിനാണ്. ഹിന്ദുത്വം എന്ന പേരിൽ ഹിന്ദു വർഗീയ ഭ്രാന്താണ് ഇവർ പടർത്തുന്നത്. […]
യുക്രൈന് പ്രതിസന്ധിയിൽ ഇന്ത്യയുടെ നിലപാടെന്ത്? ഇന്ത്യ ഇതിനകം തന്നെ സാമ്രാജ്യത്വ സ്വഭാവം കൈവരിച്ചുകഴിഞ്ഞു. വിദേശത്തേക്ക് മൂലധനം കയറ്റുമതി ചെയ്യുകയും മറ്റ് രാജ്യങ്ങളുടെ അസംസ്കൃത വസ്തുക്കളും കുറഞ്ഞ വേതനത്തിന് ലഭ്യമാകുന്ന മാനവശേഷിയും ചൂഷണം ചെയ്യുകയും ചെയ്യുന്ന സാമ്രാജ്യത്വത്തിന്റെ എല്ലാ സവിശേഷതകളും ഇന്ത്യ പ്രകടിപ്പിക്കുന്നു. ഏഷ്യയിൽ മാത്രമല്ല, ലോകത്തിലെതന്നെ ഒരു മഹാശക്തിയായി ഉയർന്നുവരാൻ ഇന്ത്യ ആഗ്രഹിക്കുന്നു. ആ അഭിലാഷം പ്രതിഫലിപ്പിക്കുന്നതാണ് ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ അഞ്ച് ട്രില്യൺ ഡോളർ ആയി മാറുമെന്ന പ്രധാനമന്ത്രിയുടെ വീമ്പിളക്കല്‍. ആ സ്വപ്നം സാക്ഷാത്കരിക്കാന്‍വേണ്ടി […]
അടുത്ത കാലത്ത് ഹിജാബുമായി ബന്ധപ്പെട്ട വിവാദം കർണ്ണാടക സംസ്ഥാനത്ത് പടർന്നുപിടിക്കുകയുണ്ടായി. മാധ്യമങ്ങൾ, പ്രത്യേകിച്ചും ഇലക്ട്രോണിക് മാധ്യമങ്ങൾ ഈ വിഷയത്തിന് ഇന്ത്യ മുഴുവൻ പ്രചാരണം കൊടുക്കുകയായിരുന്നു. കർണ്ണാടക സംസ്ഥാനത്തെ തീരദേശ ജില്ലയായ ഉഡുപ്പിയിലെ ഒരു പ്രിയൂണിവേഴ്സിറ്റി കോളേജിലാണ് ഈ വിവാദത്തിന്റെ തുടക്കം. ക്യാമ്പസിനുള്ളിൽ യൂണിഫോം മാത്രമേ ധരിക്കാൻ പാടുള്ളൂ എന്ന് കോളേജ് അധികൃതർ നിഷ്കർഷിച്ചപ്പോൾ, തങ്ങളുടെ ആചാരത്തിന്റെ ഭാഗമായാതിനാൽ ഹിജാബ് മാറ്റാൻ 6 പെൺകുട്ടികൾ വിസമ്മതിച്ചു. ഇതിനെതിരായി, മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ച് ഒരു കൂട്ടം ആൺകുട്ടികൾ കാവി […]
അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ യുപിയിലടക്കം നാല് സംസ്ഥാനങ്ങളില്‍ ബിജെപിയും പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയും ജയിച്ചു. 95 ശതമാനം ജനങ്ങളുടെയും ജീവിതം വലിയ തകര്ച്ചയെനേരിടുന്ന സന്ദര്‍ഭത്തിലാണ് തെരഞ്ഞെുപ്പ് നടന്നത്. കുതിച്ചുയരുന്ന വിലകളും തൊഴിലില്ലായ്മയും,കുത്തനെ ഇടിയുന്ന വരുമാനം, ഭീമമായ ചാര്‍ജ് വര്‍ദ്ധനവുകള്‍, ജീവിതത്തെയാകെ ഗ്രസിക്കുന്ന അരക്ഷിതാവസ്ഥ എന്നിവയൊക്കെയാണ് ഇന്നത്തെ യാഥാര്‍ത്ഥ്യങ്ങള്‍. ഇതോടൊപ്പം സർവവ്യാപിയായ അഴിമതിയും സ്വജനപക്ഷപാതവുമുണ്ട്. ഒരു പിടി സമ്പന്നരും കോടിക്കണക്കിന് ചൂഷിതരും തമ്മിലുള്ള അകലം അമ്പരപ്പിക്കുംവിധം വർധിച്ചുവരികയാണ്. ജനങ്ങൾ കടുത്ത അമർഷത്തിലായിരുന്നു. എന്നാൽ ഈ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരുന്നില്ല […]
17 അന്തർദ്ദേശീയ മാദ്ധ്യമ സംഘടനകളുടെ ഒരു കൂട്ടുകെട്ട്, 2021 ജൂലൈ 19ന് ലോകത്തിന്റെ പല ഭാഗങ്ങളിലായി ചോർന്ന്കിട്ടിയ കുറെ ഫോൺ നമ്പറുകളെക്കുറിച്ച് നടത്തിയ ഒരു അന്വേഷണത്തിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതോടെ യാണ് പെഗസസ് ഇടപാട് വെളിച്ചത്തായത്. പാരീസ് കേന്ദ്രമാക്കി ഫോർബിഡൻ സ്റ്റോറീസ് എന്ന പേരിൽ പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയും ആംനസ്റ്റി ഇന്റർനാഷണലും ചേർന്ന്, അവർക്ക് ലഭിച്ച വിവരങ്ങൾ മേൽപ്പറഞ്ഞ മാദ്ധ്യമ കൂട്ടുകെട്ടിന് കൈമാറുകയായിരുന്നു. ചാരപ്പണി നടത്തുന്നതിനുള്ള ഒരു സോഫ്റ്റ്വെയർ ആണ് പെഗസസ്. എൻഎസ്ഒ എന്ന പേരിലുള്ള ഒരു […]
രാഷ്ട്രീയസമ്പദ്ശാസ്ത്ര വിദ്യാർത്ഥികൾക്കറിയാവുന്നതു പോലെ, യഥാർത്ഥ നേതാക്കൾ മറഞ്ഞിരിക്കുന്ന, അല്ലെങ്കിൽ അറിയപ്പെടാതിരിക്കുന്ന ഒരു ഗവണ്മെന്റിന്റെ രൂപമാണു ക്രിപ്റ്റോ കറൻസി. ഈ സൂചനകളെടുത്തും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ മുന്നേറ്റത്തെ ഉപയോഗപ്പെടുത്തിയും വ്യവസായ, വാണിജ്യ, ഓഹരിക്കമ്പോള രംഗങ്ങളിലെ വമ്പന്മാരും അധോലോക വില്ലന്മാരുമുൾപ്പടെയുള്ള, സംശയിക്കേണ്ടുന്ന പണമിടപാടുകാരുടെ ‘വിളഞ്ഞ’ ബുദ്ധി, സർക്കാരിന്റെയും കേന്ദ്ര ഏജൻസികളുടെയും നിയന്ത്രണങ്ങൾക്കു വെളിയിൽ നിലനില്‍ക്കുന്ന പുതിയൊരു സാമ്പത്തിക ക്രയവിക്രയ രീതി കണ്ടത്തിയിരിക്കുകയാണ്. അതാണ് ചുരുക്കത്തില്‍ ക്രിപ്റ്റോകറൻസി. അസംഖ്യം കമ്പ്യൂട്ടറുകളിൽ വിന്യസിക്കപ്പെട്ടിരിക്കുന്ന ഒരു ശൃംഖലയെ അടിസ്ഥാനമാക്കിയ ഡിജിറ്റൽ സ്വത്താണു ക്രിപ്റ്റോകറൻസി. ഇടപാടുകൾ പിടിക്കപ്പെടാതിരിക്കാൻ […]
“സ്വാഭാവിക പരിസ്ഥിതിയുടെ, തുടർച്ചയായും വേഗത്തിലുമുള്ള നിർമ്മാർജ്ജനംമൂലം വളരെ പ്രധാനപ്പെട്ട ഒരു ജീവജാതി ഉന്മൂലനത്തിന്റെ അപകടം നേരിടുന്നു; മനുഷ്യജാതിയാണത്.” ക്യൂബൻ വിപ്ലവത്തിന്റെ ശില്പിയായ ഫിഡൽ കാസ്ട്രോ, 1992 ജൂൺ 12ന് ബ്രസീലിലെ റയോ ഡി ജനിറോയിൽ നടന്ന യുഎൻ ഭൗമഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞതാണിത്. “വനങ്ങൾ അപ്രത്യക്ഷമാകുന്നു. മരുഭൂമികൾ വിസ്തൃതമാകുന്നു. ബില്യൺ കണക്കിന് ടൺവരുന്ന ഫലഭൂയിഷ്ഠമായ മണ്ണ് വർഷംതോറും കടലിലേക്ക് ഒഴുകിപ്പോകുന്നു. അസംഖ്യം ജീവജാതികൾ അന്യംനിന്നു പോകുന്നു. അവികസിതാവസ്ഥയിലേക്കും ദാരിദ്ര്യത്തിലേക്കും നയിക്കുന്ന എന്തും പരിസ്ഥിതിയുടെ സ്പഷ്ടമായ ലംഘനമാണ്”, അദ്ദേഹം […]
തൊഴിലാളിവർഗ്ഗ രാഷ്ട്രം സ്ഥാപിക്കുവാനുള്ള ആദ്യത്തെ ധീരപരിശ്രമമായി ചരിത്രത്തിൽ പാരീസ് കമ്മ്യൂൺ നിലകൊള്ളുന്നു. ആ നിലയിൽ, കഠിനവും വർധിതവുമായ മുതലാളിത്ത ചൂഷണത്തിൽനിന്നുള്ള മോചനത്തിനായി ഉൽക്കടമായി ആഗ്രഹിക്കുന്ന അധ്വാനിക്കുന്ന ജനലക്ഷങ്ങൾക്ക് പ്രചോദനമായി അത് തുടരുന്നു. 1871 മാർച്ച് 18 മുതൽ മേയ് 28 വരെ, അതായത് 72 ദിവസം, പാരീസിലെ തൊഴിലാളിവർഗ്ഗം നഗരത്തിന്റെ നിയന്ത്രണം കൈവശപ്പെടുത്തുകയും, ജന്മിത്ത രാഷ്ട്രങ്ങളെ പിന്തുടർന്നുവന്ന മുതലാളിത്ത രാഷ്ട്രങ്ങളിൽനിന്നെല്ലാം ഗുണപരമായി വ്യത്യസ്തമായ ഒരു പുതിയ രാഷ്ട്രത്തിന്റെ സ്ഥാപനം ഉദ്ഘോഷിക്കുകയും ചെയ്തു. പിന്തിരിപ്പൻ ശക്തികളുടെ കൈകളാൽ കമ്മ്യൂണിന് […]
യു എസ് സൈന്യത്തിന്റെ പിന്മാറ്റത്തെത്തുടർന്ന് മിന്നൽ വേഗത്തിൽ പിന്തിരിപ്പൻ ഇസ്ലാമിക മതമൗലിക സ്വേച്ഛാധിപത്യ സംഘടനയായ താലിബാൻ അഫ്ഗാനിസ്ഥാനിൽ ആധിപത്യം നേടിയത് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നു. യുഎസ് സൈന്യം സൃഷ്ടിക്കുകയും ഏതാണ്ട് 83 ബില്യൺ ഡോളർ ചിലവഴിച്ച്, 20 വർഷത്തിനുമേൽകാലം പരിശീലിപ്പിക്കുകയും ചെയ്ത, മൂന്ന് ലക്ഷത്തോളം സൈനികരുള്ള അഫ്ഗാൻ സൈന്യം കേവലം 60,000 അംഗങ്ങളുള്ള താലിബാൻ സൈന്യത്തിന് മുൻപിൽ കീഴടങ്ങിയതെങ്ങനെ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. പുറത്തേക്ക് പോകുന്ന യുഎസ് വിമാനങ്ങളിൽ ഇടിച്ചു കയറിയും തൂങ്ങിക്കിടന്നും രക്ഷപ്പെടാൻ ഒരുങ്ങുന്ന […]
ക്യൂബ അമേരിക്കയിൽനിന്ന് കഷ്ടിച്ച് 90 മൈൽ അകലെ സ്ഥിതിചെയ്യുന്ന രാജ്യമാണ്. ഫിദൽ കാസ്ട്രോ യുടെ നേതൃത്വത്തിൽ 1959ൽ വിപ്ലവത്തിലൂടെ സോഷ്യലിസം സ്ഥാപിതമായത് മുതൽ ആ രാജ്യം അമേരിക്കയുടെ കണ്ണിലെ കരടാണ്. ഈ വിപ്ലവത്തിന്റെ നേട്ടങ്ങളെ തകർക്കാൻ തുറന്ന യുദ്ധം ഒഴികെയുള്ള മാർഗ്ഗങ്ങളൊക്കെ അവർ അവലംബിച്ചുകൊണ്ടേയിരിക്കുന്നു. സാമ്പത്തിക അട്ടിമറി, വ്യാപാര ഉപരോധം, ജൈവായുധ പ്രയോഗം, ഫിദൽ കാസ്ട്രോയെ വകവരുത്താനുള്ള തുടർച്ചയായ പദ്ധതികൾ തുടങ്ങിയവയൊക്കെ ഇതിൽ പെടും. സാമ്പത്തിക ഉപരോധം മൂലം 70 ബില്യൺ യൂറോയുടെ നഷ്ടമാണ് ക്യൂബയ്ക്ക് ഉണ്ടായിട്ടുള്ളത്. […]