ഇൻഡ്യ എന്ന രാജ്യം നിസ്സഹായതയുടെയും നിരാലംബത്വത്തിന്റെയും അഗാധമായ ആഴങ്ങളിലേക്ക് നിപതിച്ചിരിക്കുന്നു. ഭരണാധികാരികളുടെ നിസംഗതയ്ക്കും കുറ്റകരമായ നിഷ്ക്രിയത്വത്തിനും ക്രൂരതയ്ക്കും വിലയായി മൂന്നുലക്ഷം ജനങ്ങൾ അവരുടെ ജീവൻ നൽകിക്കഴിഞ്ഞു. അശരണരായ നൂറ്റിമുപ്പതു കോടി ജനങ്ങളിൽ ആരൊക്കെ ഇനി ജീവൻ നൽകേണ്ടിവരുമെന്ന് ഭയന്ന് നാളുകൾ എണ്ണിത്തീർക്കുന്നു. പ്രാണവായുവിനും ചികിൽസയ്ക്കും വേണ്ടി കേഴുന്നവരുടെ നിലവിളികളിൽ രാജ്യതലസ്ഥാനവും യുപിയും മധ്യപ്രദേശും മഹാരാഷ്ട്രയും ബീഹാറും ഗുജറാത്തും നടുങ്ങുന്നു. ആശുപത്രികളിൽ ഇടംകിട്ടാതെ വഴിയിൽ വീണുമരിക്കാൻ വിധിക്കപ്പെട്ട ഹതഭാഗ്യർ. ഗംഗയിലും യമുനയിലും ഒഴുകിനടക്കുന്ന കോവിഡ് ബാധിതരുടേതെന്ന് സംശയിക്കുന്ന നൂറുകണക്കിന് […]
ഇരട്ട എഞ്ചിൻ പോലെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ബി.ജെ.പി സർക്കാർ ഉണ്ടായാൽ സംസ്ഥാനത്തിന്റെ സ്ഥായിയായ വികസനത്തെ അതത്രയും കാര്യക്ഷമമാക്കും എന്നായിരുന്നു തിരഞ്ഞെടുപ്പുപ്രചരണത്തിലുടനീളം കേന്ദ്രത്തിലെയും ബി.ജെ.പി. ഭരിക്കുന്ന യു. പി യിലേയും മന്ത്രിമാരും ഭരണകക്ഷിയിലെ ഉന്നത നേതാക്കളുമെല്ലാം ആവർത്തിച്ചു പറഞ്ഞിരുന്നത്.മഹാമാരിയുടെ വീശിയടിക്കുന്ന രണ്ടാംതരംഗത്തെ നേരിടുന്നതിൽ യുപിയിലെ ഈ ഇരട്ട എഞ്ചിൻ സർക്കാരും അതിന്റെ രക്ഷാകർതൃസ്ഥാനത്തുള്ള കേന്ദ്രസർക്കാരിനെപ്പോലെ തന്നെ പെരുമാറി എന്നതിനുള്ളതിന് ഏതാനും ചില ഉദാഹരണങ്ങൾ ഞങ്ങളിവിടെ അവതരിപ്പിക്കട്ടെ. ഉദാഹരണം 1കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഉത്തർപ്രദേശിൽ […]
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ജീവിതത്തെക്കുറിച്ച് ശരിയായ അറിവ് ആർജിച് സാമൂഹ്യ വീക്ഷണത്തിൽ അതിനെ നോക്കി കാണാൻ കഴിയുക എന്നുള്ളതാണെന്ന് നമുക്കറിയാം. അതുപോലെതന്നെ കായികവിനോദങ്ങൾ സാമൂഹ്യ ഉദ്ഗ്രഥനവും സാഹോദര്യവും വളർത്തുന്നതിൽ വിജയം വരിച്ച മാധ്യമമാണ്. അതുകൊണ്ടാണ് സ്പോർട്സിനെ വിദ്യാഭ്യാസത്തിന്റെ ഭാഗമായിത്തന്നെ പരിഗണിക്കുന്നത്. സ്പോർട്സിന്റെ യഥാർത്ഥ സ്പിരിറ്റ് കൊണ്ടിട്ടുള്ളവർ ശരിയായരീതിയിൽ സാമൂഹ്യ പ്രതിബദ്ധതയോടെ നില പാടുകൾ കൈക്കൊള്ളുന്നതിന്റെ ചരിത്രം നാം ദർശിച്ചിട്ടുണ്ട്. പക്ഷേ ഇന്നത്തെ മരണാസന്ന മായ മുതലാളിത്തത്തിന്റെ ഈ കാലഘട്ടത്തിൽ ആകർഷകമായ പാക്കേജുകളി ലൂടെയും പരസ്യങ്ങളിലൂടെയും വിവിധ ഉപഭോഗവസ്തുക്കൾ കച്ചവടം […]
ദ് ഗാർഡിയൻ, 23-04-2021മാർച്ച് മാസത്തിന്റെ തുടക്കത്തിൽ, കോവിഡ്-19 ഉമായുള്ള കലാശപ്പോരാട്ടത്തിലാണ് തങ്ങളുടെ രാജ്യമെന്നാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദു ദേശീയവാദ സർക്കാർ അവകാശപ്പെട്ടത്. ഇന്ത്യ ഇന്നൊരു ജീവിക്കുന്ന നരകമായിരിക്കുന്നു. ബി.1.617 എന്നു പേരിട്ടിരിക്കുന്ന, ഇരട്ട ജനിതകവ്യതിയാനം വന്ന ഒരു പുതിയ വകഭേദം, കൊറോണ വൈറസിന്റെ ഭീകരമായ രണ്ടാം തരംഗത്തിൽ ഉദയം ചെയ്തിരിക്കുകയാണ്. ഇതിലൂടെ ആശുപത്രികളിലെ കിടക്കകളും ഓക്സിജനും തീർന്നുകൊണ്ടിരിക്കുകയാണ്. ശവശരീരങ്ങൾ വീടുകളിൽ തന്നെ കിടന്നു ജീർണ്ണിക്കാൻ വിടേണ്ട തരത്തിൽ മോർച്ചറികൾ നിറയുന്നു. മൃതദേഹങ്ങൾ തെരുവിൽ അനാഥമായി ഉപേക്ഷിക്കപ്പെടുന്ന അപകടമുണ്ടാകാമെന്ന് […]