Archive by category AIUTUC

വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണത്തിനെതിരെ ശക്തമായ പ്രക്ഷോഭണത്തിന്റെ ആഹ്വാനവുമായി; ആൾ ഇന്ത്യ പവർമെൻസ് ഫെഡറേഷൻ (AIPF) സംസ്ഥാന സമ്മേളനം

വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണത്തിനെതിരെ ശക്തമായ പ്രക്ഷോഭണത്തിന്റെ ആഹ്വാനവുമായി; ആൾ ഇന്ത്യ പവർമെൻസ് ഫെഡറേഷൻ (AIPF) സംസ്ഥാന സമ്മേളനം

കേന്ദ്ര ട്രേഡ് യൂണിയനായ എഐയുറ്റിയുസിയിൽ അഫിലിയേറ്റ് ചെയ്ത ആൾ ഇന്ത്യ പവർമെൻസ് ഫെഡറേഷൻ (എഐപിഎഫ്) സംസ്ഥാന സമ്മേളനം 2022 നവംബർ 6ന് എറണാകുളം അദ്ധ്യാപക ഭവനിൽ നടന്നു. കെഎസ്ഇബിയിലെ സ്ഥിരം തൊഴിലാളികളുടെ യൂണിയനായ കെഎസ്ഇ വർക്കേഴ്സ് യൂണിയന്റെയും, കരാർ തൊഴിലാളികളുടെ സംഘടനയായ കെഎസ്ഇബി-പിസിസി ലൈൻ വർക്കേഴ്സ് യൂണിയന്റെയും പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. എഐപിഎഫ് സംസ്ഥാന പ്രസിഡണ്ട് എസ്.സീതിലാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബോണിഫസ് ബെന്നി സ്വാഗതം പറഞ്ഞു. എഐപിഎഫ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സഖാവ് സമർ കുമാർ […]

Read More

കെഎസ്ആർടിസിയിലെ പ്രതിസന്ധി സർക്കാർ സൃഷ്ടിച്ചത്‌

കെഎസ്ആർടിസിയിലെ പ്രതിസന്ധി സർക്കാർ സൃഷ്ടിച്ചത്‌

ജോലി ചെയ്തതിനുള്ള ശമ്പളം രണ്ട് മാസം കഴിഞ്ഞിട്ടും ലഭിക്കാത്ത അവസ്ഥയിലേയ്ക്ക് കെഎസ്ആർടിസി തൊഴിലാളികളെ കൊണ്ടെത്തിച്ചതിന് പിന്നിൽ സർക്കാരിന്റെ കരുതിക്കൂട്ടിയുള്ള നടപടികളാണെന്നും സ്ഥാപനത്തിലെ അംഗീകൃത യൂണിയൻ നേതൃത്വവും സർക്കാരും തമ്മിലുള്ള വഞ്ചനാപരമായ ഒത്തുകളിയാണ് ഇതിന് പാതയൊരുക്കിയതെന്നും എഐയുറ്റിയുസി സംസ്ഥാന കമ്മിറ്റി ഒരു പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കെഎസ്ആർടിസിയുടെ മാനേജ്മെന്റ് അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ ഒരു ഉപഗ്രഹം മാത്രമാണ്. ആശ്രിതനായ വകുപ്പ് മന്ത്രിയെ മുന്നിൽ നിർത്തിക്കൊണ്ട് മുഖ്യമന്ത്രിയാണ് കാര്യങ്ങൾ മുഴുവൻ തീരുമാനിക്കുന്നത് എന്നകാര്യം പകൽ പോലെ വ്യക്തമാണ്. ലോകത്ത് ഒരു തൊഴിലാളി […]

Read More

നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനങ്ങള്‍

നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനങ്ങള്‍

കോട്ടയം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്നും സംസ്ഥാന സര്‍ക്കാര്‍ എടുത്തിട്ടുള്ള വായ്പ തിരിച്ചടയ്ക്കുക, ക്ഷേമനിധി അംഗങ്ങളുടെ പെന്‍ഷന്‍ 7500 രൂപയാക്കുക, നിർമ്മാണസാമഗ്രികളുടെ വിലക്കയറ്റം തടയുക തുടങ്ങിയ ഡിമാൻന്റുകൾ ഉന്നയിച്ച് കേരള കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ(എഐയുടിയുസി) കോട്ടയം ജില്ലാ സമ്മേളനം ചങ്ങനാശ്ശേരിയിൽ സഖാവ് കെ.ജെ ജോയി നഗറിൽ നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്.ചെല്ലമ്മ പതാകയുയർത്തി. എഐയുടിയുസി സംസ്ഥാന സെക്രട്ടറി വി.കെ.സദാനന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വി.പി.കൊച്ചുമോൻ പ്രസിഡണ്ടും എ.ജി.അജയകുമാർ സെക്രട്ടറിയുമായി 33 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. […]

Read More

കേന്ദ്രഗവണ്‍മെന്റിന്റെ തൊഴിലാളിദ്രോഹ നയങ്ങള്‍ക്ക് താക്കീത് നല്‍കി ദ്വിദിന ദേശീയ പണിമുടക്ക്‌

കേന്ദ്രഗവണ്‍മെന്റിന്റെ തൊഴിലാളിദ്രോഹ നയങ്ങള്‍ക്ക് താക്കീത് നല്‍കി ദ്വിദിന ദേശീയ പണിമുടക്ക്‌

രാജ്യത്തെ അദ്ധ്വാനിക്കുന്ന ജനങ്ങൾ ഇക്കാലമത്രയും പണിതുണ്ടാക്കിയ പൊതുസ്വത്ത് അത്രയും കോർപ്പറേറ്റുകൾക്ക് കൈമാറുന്ന മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ, രണ്ട് ദിവസം തുടർച്ചയായി പണിമുടക്കിക്കൊണ്ട് ഇന്ത്യൻ തൊഴിലാളി വർഗ്ഗം അതിന്റെ കരുത്ത് കാട്ടിയിരിക്കുന്നു. ബിജെപി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ, കർഷകവിരുദ്ധ, രാജ്യദ്രോഹ നയങ്ങൾക്കെതിരെ നടന്ന പൊതുപണിമുടക്കിൽ 25 കോടിയോളം തൊഴിലാളികൾ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്.തമിഴ്നാട്, കേരളം, പുതുച്ചേരി, ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ, ആസാം, ഹരിയാന, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പണിമുടക്ക് ബന്ദിന് സമാനമായ സാഹചര്യമുണ്ടാക്കി. മഹാരാഷ്ട്ര, ഗോവ, കർണ്ണാടക, ഛത്തീസ്ഘഢ്, പഞ്ചാബ്, ബീഹാർ, […]

Read More

ദ്വിദിന ദേശീയ പണിമുടക്ക്; മാർച്ച് 28 29 വൻവിജയമാക്കുക

ദ്വിദിന ദേശീയ പണിമുടക്ക്; മാർച്ച് 28 29 വൻവിജയമാക്കുക

കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും വിവിധ മേഖലകളിലെ സ്വതന്ത്ര ഫെഡറേഷനുകളുടെയും അസോസിയേഷനുകളുടെയും സംയുക്ത വേദിയുടെ മുൻകയ്യിൽ 2021 നവംബർ 11ന് ന്യൂഡൽഹിയിലെ ജന്തർ മന്ദറിൽ തൊഴിലാളികളുടെ ഒരു ദേശീയ കൺവെൻഷൻ ചേർന്നു. രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെയും ജീവനോപാധികളെയും സമ്പദ്‌വ്യവസ്ഥയെയും തകർത്ത് സർവ്വനാശത്തിന്റെ വക്കിലേക്ക് തള്ളിവിടുന്നതരത്തിൽ കേന്ദ്ര ഗവണ്മെന്റ് പിന്തുടരുന്ന, കോർപ്പറേറ്റ് അനുകൂലവും തൊഴിലാളിവിരുദ്ധവും കർഷകവിരുദ്ധവും രാജ്യദ്രോഹപരവുമായ നയങ്ങൾക്കെതിരെ രാജ്യത്ത് നടന്നു വരുന്ന പ്രക്ഷോഭങ്ങൾക്ക് ആക്കം വർദ്ധിപ്പിച്ച് പ്രതിരോധിക്കുവാൻ കൺവൻഷൻ തൊഴിലാളിളോട് ആഹ്വാനം ചെയ്തു. അധികാരത്തിലിരിക്കുന്ന സ്വേച്ഛാധിപത്യ ശക്തികൾ സ്വദേശ-വിദേശ […]

Read More

പൊതുസമ്പത്ത് കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്ന, തൊഴിലാളി-കര്‍ഷക ജനകോടികളെ കുത്തകകളുടെ അടിമകളാക്കുന്ന മോദി സര്‍ക്കാറിന്റെ ജനദ്രോഹ നയത്തിനെതിരെ. എഐയുറ്റിയുസിയുടെ അഖിലേന്ത്യാ പ്രതിഷേധവാരം.

പൊതുസമ്പത്ത് കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്ന, തൊഴിലാളി-കര്‍ഷക ജനകോടികളെ കുത്തകകളുടെ അടിമകളാക്കുന്ന മോദി സര്‍ക്കാറിന്റെ ജനദ്രോഹ നയത്തിനെതിരെ. എഐയുറ്റിയുസിയുടെ അഖിലേന്ത്യാ പ്രതിഷേധവാരം.

തൊഴിലാളികൾക്കും കർഷകർക്കുംനേരെ കടുത്ത ശത്രുതയോടെ കേന്ദ്ര ബിജെപി സർക്കാർ അടിക്കടി കൊണ്ടുവരുന്ന വിനാശനയങ്ങളെ ചെറുത്ത് തോല്പിക്കാതെ ഇനി രാജ്യത്തിന് ഒരിഞ്ചും മുമ്പോട്ടു പോകാൻ കഴിയാത്ത അവസ്ഥയിൽ എത്തിയിരിക്കുന്നു. രാജ്യത്തിന്റെ സമ്പത്ത് വലിയ ഭാഗവും ഇപ്പോള്‍ തന്നെ കൈയടക്കി വച്ചിട്ടുള്ളത് ഏതാനും കുത്തക മുതലാളിമാരാണ്. ഒരു രാഷ്ട്രമെന്ന നിലയിൽ ജനങ്ങളുടെ അദ്ധ്വാനംകൊണ്ട് സ്വരൂപിച്ച പൊതുസമ്പത്തും അതിന്റെ പ്രകൃതി വിഭവങ്ങളുംകൂടി കുത്തകകളുടെ കൈകളിലേയ‌്ക്ക് ഏല്പിച്ചു കൊടുക്കുന്ന നവ ഉദാരവൽക്കരണ നടപടിയുടെ തീവ്രയത്ന പൊളിച്ചടുക്കലിലാണ് മോദി സർക്കാർ ഏർപ്പെട്ടിരിക്കുന്നത്. ജനദ്രോഹപരവും ദേശവിരുദ്ധവുമായ […]

Read More

വൈദ്യുതി മേഖലയുടെ സമ്പൂർണ്ണ സ്വകാര്യവൽക്കരണത്തിന് ഇടവരുത്തുന്ന വൈദ്യുതി(ഭേദഗതി) ബിൽ 2021 പിൻവലിക്കുക. തൊഴിലാളികൾ പ്രക്ഷോഭത്തിൽ

വൈദ്യുതി മേഖലയുടെ സമ്പൂർണ്ണ സ്വകാര്യവൽക്കരണത്തിന് ഇടവരുത്തുന്ന വൈദ്യുതി(ഭേദഗതി) ബിൽ 2021 പിൻവലിക്കുക.              തൊഴിലാളികൾ പ്രക്ഷോഭത്തിൽ

രാജ്യത്തെ വൈദ്യുതി വിതരണമേഖലയും സ്വകാര്യ കമ്പനികൾക്ക് തീറെഴുതുന്ന തിരക്കിലാണ് ബിജെപിയുടെ കേന്ദ്രസർക്കാർ. ഇതിനുവേണ്ടി തയ്യാറാക്കിയ വൈദ്യുതി (ഭേദഗതി) ബിൽ 2021 നടപ്പ് പാർലമെന്റ് സെഷനിൽ പാസ്സാക്കിയെടുക്കുകയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം. രാജ്യത്തെ ഊർജ്ജരംഗത്ത് പ്രവർത്തിക്കുന്ന വിവിധ ഫെഡറേഷനുകൾ ചേർന്ന് രൂപം കൊടുത്ത് 2000 മുതൽ പ്രവർത്തിച്ചുവരുന്ന നേഷണൽ കോഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനീയേഴ്‌സ് (NCCOEEE) ന്റെ നേതൃത്വത്തില്‍ ഇതിനെതിരെ തൊഴിലാളികള്‍ ദേശവ്യാപകമായി പ്രക്ഷോഭത്തിലാണ്. 1991ൽ രാജ്യത്ത് ആരംഭിച്ച ആഗോളവൽക്കരണ-ഉദാരവൽക്കരണ-സ്വകാര്യവൽക്കരണ നയത്തിന്റെ ഭാഗമായിട്ടാണ് വൈദ്യുതി […]

Read More

ബിപിസിഎൽ സ്വകാര്യവൽക്കരണത്തിനെതിരെയുള്ള പ്രക്ഷോഭം വീണ്ടും ശക്തിപ്രാപിക്കുന്നു

ബിപിസിഎൽ സ്വകാര്യവൽക്കരണത്തിനെതിരെയുള്ള പ്രക്ഷോഭം വീണ്ടും ശക്തിപ്രാപിക്കുന്നു

ബിപിസിഎൽ എന്ന മഹാരത്‌ന വ്യവസായ സ്ഥാപനത്തെ കോർപ്പറേറ്റുകൾക്ക് വിറ്റുതുലയ്ക്കാനുള്ള കേന്ദ്ര സർക്കാർ നടപടികളെ പ്രതിരോധിക്കുവാനുള്ള നീക്കങ്ങളുമായി കൊച്ചി റിഫൈനറി തൊഴിലാളികളും അതോടൊപ്പം സംസ്ഥാന-ജില്ലാ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളും വീണ്ടും പ്രക്ഷോഭരംഗത്ത് ഇറങ്ങിയിരിക്കുകയാണ്. ബിപിസിഎൽ സ്വകാര്യവൽക്കരണത്തിനെതിരെ കൊച്ചി റിഫൈനറിയിൽ ആരംഭിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തൊഴിലാളികളും ബഹുജനങ്ങളും ഏറ്റെടുത്ത, പൊതുമേഖലയ്ക്കാകെ മാതൃകയായി വികസിച്ചുവന്ന സമരം കോവിഡ് മഹാമാരിയുടെ വ്യാപനത്തോടെ പെട്ടെന്ന് നിർത്തിവയ്‌ക്കേണ്ടിവന്നു. പ്രസ്തുത സാഹചര്യത്തെ മുതലെടുത്തുകൊണ്ട് ബിപിസിഎൽ വില്പനയുടെ നടപടിക്രമം വളരെ വേഗം പൂർത്തികരിക്കാനാണ് കേന്ദ്രഗവൺമെന്റും മാനേജ്‌മെന്റിലെ ഒരു […]

Read More

ലാല്‍സലാം സഖാവ് ശങ്കര്‍ സാഹ

ലാല്‍സലാം സഖാവ് ശങ്കര്‍ സാഹ

എസ്‌യുസിഐ(സി) കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും അംഗവും എഐയുടിയുസിയുെട പ്രസിഡന്റും മുന്‍നിര ട്രേഡ് യൂണിയന്‍ നേതാവും ഒരു ആജീവനാന്ത വിപ്ലവകാരിയുമായ സ ഖാവ് ശങ്കര്‍ സാഹ 2021 മെയ് 21 രാവിലെ 8.10ന് അന്തരിച്ചു.അദ്ദേഹത്തിന് 81 വയസ്സായിരുന്നു. കടുത്ത പനിയെ തുടര്‍ന്ന് ഏപ്രില്‍ 12ന് കല്‍ക്കത്ത ഹാര്‍ട്ട് ക്ലിനിക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടക്കത്തില്‍ അല്പം മെച്ചപ്പെട്ടെങ്കിലും തുടര്‍ന്ന് സ്ഥിതി മോശമാകുകയും ന്യുമോണിയ ബാധിക്കുകയും ചെയ്തു. ഏപ്രില്‍ 27ന് അദ്ദേഹത്തിന് വെന്റിലേറ്റര്‍ സഹായം ആവശ്യമായിവന്നു. മെയ് 8ന് നടത്തിയ […]

Read More

ചെമ്മീന്‍ പീലിംഗ് തൊഴിലാളികളുടെ ധര്‍ണ്ണ

ചെമ്മീന്‍ പീലിംഗ് തൊഴിലാളികളുടെ ധര്‍ണ്ണ

ചെമ്മീൻ പീലിംഗ് തൊഴിലാളികൾക്ക് 2018ൽ സർക്കാർ പുതുക്കി നിശ്ചയിച്ച മിനിമം കൂലി ഉടൻ നടപ്പിലാക്കുക, ഒരു ടോക്കണ് ഒരു കിലോ എന്ന മാനദണ്ഡം കർശനമാക്കുക എല്ലാ തൊഴിലാളികൾക്കും ഇഎസ്‌ഐയും ബോ നണസും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള മത്സ്യ സംസ്‌കരണ തൊഴിലാളി യൂണിയൻ ചേർത്തല താലൂക്ക് ഇൻഡസ്ട്രീസ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.കെ.പ്രതാപന്റെ അദ്ധ്യക്ഷതയിൽ കൂടിയ ധർണ്ണ എഐയുടിയുസി സംസ്ഥാന കമ്മിറ്റി അംഗം കെ.പി.സുബൈദ ഉദ്ഘാടനം ചെയ്തു. സി.വി.അനിൽകുമാർ, എൻ.കെ.ശശികുമാർ, ജീന ജോസഫ്, സരസി രാജൻ, […]

Read More

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp