Archive by category AIMSS

സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതി : അതിജീവിതയ്‌ക്കെതിരായ കോടതി പരാമർശം സാമൂഹ്യ വിരുദ്ധം-എഐഎംഎസ്എസ്‌

ലൈംഗിക പീഡന പരാതിയിൽ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ട് കോഴിക്കോട് സെഷൻസ് കോടതി അതിജീവിതയ്ക്കെതിരായി നടത്തിയ പരാമർശം അങ്ങേയറ്റം സാമൂഹ്യവിരുദ്ധമാണ്. എസ്‌സി/എസ്‌ടി അതിക്രമവു൦ ബലാത്സംഗവു൦ ഉൾപ്പെട്ട ഒരു കേസിൽ ഇവ്വിധത്തിൽ ജാമ്യം അനുവദിക്കുന്നതുതന്നെ കോടതികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. അതോടൊപ്പം കുറ്റാരോപിതൻ സമർപ്പിച്ച ഫോട്ടോകണ്ട്, പെൺകുട്ടിയുടെ വസ്ത്രധാരണം പ്രലോഭനീയമാണെന്നതിനാൽ 354 വകുപ്പ് നിലനില്‍ക്കില്ല എന്ന പരാമർശം സ്ത്രീവിരുദ്ധവു൦, തന്റെ പരിധിയിൽ അല്ലാത്ത ഒരു കേസിനെ സംബന്ധിച്ചു തെറ്റായ സൂചനകൾ നൽകി പ്രതിക്കൊപ്പ൦ ചേരുന്നതുമാണ്. സ്ത്രീ പീഡന കേസുകളിലോ, […]

Read More

മെയ് 26-ജൂണ്‍ 26 മദ്യ-ലഹരിവിരുദ്ധ മാസമായി ആചരിച്ചു

മെയ് 26-ജൂണ്‍ 26 മദ്യ-ലഹരിവിരുദ്ധ മാസമായി ആചരിച്ചു

മദ്യശാലകളുടെ എണ്ണം കുറയ്ക്കുക, പുതിയതായി മദ്യ ഉല്പാദനകേന്ദ്രങ്ങള്‍ ആരംഭിക്കുവാനുള്ള തീരുമാനം പിന്‍വലിക്കുക, മയക്കുമരുന്ന് മാഫിയ സംഘങ്ങളെ തുടച്ചുനീക്കുക, ദൂരപരിധി നിയമം പുനഃസ്ഥാപിക്കുക, വിദ്യാലയങ്ങളുടെ പരിസരത്തുള്ള മയക്കുമരുന്ന് വില്പന കര്‍ശനമായി തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ മെയ് 26മുതല്‍ ജൂണ്‍ 26വരെ മദ്യ-ലഹരിവിരുദ്ധ മാസമായി ആചരിച്ചുകൊണ്ട് സംസ്ഥാനവ്യാപകമായി പ്രചാരണ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. അങ്ങേയറ്റം ജനവിരുദ്ധമായ മദ്യനയമാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ഏപ്രില്‍ ഒന്നിന് പ്രഖ്യാപിച്ചത്. 2016ല്‍ പിണറായി സര്‍ക്കാര്‍ ഭരണമേറ്റപ്പോള്‍ ബാറുകളുടെ […]

Read More

21,000 രൂപ പ്രതിമാസ വേതനം ആവശ്യപ്പെട്ടുകൊണ്ട് ആശ വര്‍ക്കര്‍മാരുടെ ഉജ്ജ്വല സെക്രട്ടേറിയറ്റ് മാര്‍ച്ച്

21,000 രൂപ പ്രതിമാസ വേതനം ആവശ്യപ്പെട്ടുകൊണ്ട് ആശ വര്‍ക്കര്‍മാരുടെ ഉജ്ജ്വല സെക്രട്ടേറിയറ്റ് മാര്‍ച്ച്

ആശ വര്‍ക്കര്‍മാരെ ആരോഗ്യ വകുപ്പില്‍ സ്ഥിരപ്പെടുത്തണ മെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ച മിനിമം വേതനമായ 21,000 രൂപ പ്രതിമാസം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആശ വര്‍ക്കര്‍മാര്‍ 2021 ജനുവരി 7ന് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് പങ്കാളിത്തംകൊണ്ട് ജന ശ്രദ്ധേയാകർഷിച്ചു. കോവിഡ് കാലത്ത് താഴെത്തട്ടിൽ ജനങ്ങളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടുകൊണ്ട് പ്രവർത്തിക്കുന്ന ആശാവർക്കർമാരെ ഗവൺമെന്റ് കണ്ടില്ലെന്ന് നടിക്കുന്നതും നിലവിലുള്ള തുച്ഛമായ ഓണറേറിയംപോലും നിശ്ചിതസമയത്ത് നൽകാതിരിക്കുന്നതും ആശാവർക്കർമാരിൽ ഉണ്ടാക്കിയ കടുത്ത പ്രതിഷേധമാണ് ആയിരങ്ങളായി അണിചേരുവാൻ അവരെ പ്രേരിപ്പിച്ചത്.കോവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടതുവഴി […]

Read More

ഷഹീൻബാഗ് പ്രക്ഷോഭം: ചരിത്രമെഴുതി ഇന്ത്യൻ സ്ത്രീകൾ

ഷഹീൻബാഗ് പ്രക്ഷോഭം: ചരിത്രമെഴുതി ഇന്ത്യൻ സ്ത്രീകൾ

എല്ലാദിനങ്ങളും സ്ത്രീസമൂഹത്തിന് എപ്രകാരമായിരിക്കണം എന്നതിനെക്കുറിച്ച് ചിന്തിക്കുവാൻ സ്ത്രീസമൂഹ ത്തിനും പൊതുസമൂഹത്തിനും മാര്‍ച്ച് 8 അവസരമൊരുക്കുന്നു. എങ്ങനെയാണ് ജീവിതത്തെ നോക്കിക്കാണുകയും രൂപപ്പെടു ത്തുകയും ചെയ്യേണ്ടതെന്ന് വനിതാദിനം സ്ത്രീകളെ പ്രത്യേകിച്ചും ഓർമ്മപ്പെടുത്തുന്നു. 163 വർഷങ്ങൾക്കുമുമ്പ് , 1857 മാർച്ച് 8ന് ന്യൂയോർക്കിലെ തുണിമിൽ തൊഴിലാളികളായ സ്ത്രീകൾ തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങളും വോട്ടവകാശവുമുൾപ്പെടെ, സാമൂഹ്യ രഷ്ട്രീയ രംഗങ്ങളുമായി ബന്ധപ്പെട്ട നിരവധി ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് ആരംഭിച്ച പ്രക്ഷോഭണം ചരിത്രത്തിലെതന്നെ നാഴികക്കല്ലായി. ‘ലേബർ യൂണിയൻ ഓഫ് ടെക്‌സ്റ്റൈൽ വിമൻ വർക്കേഴ്‌സ്’ എന്ന സംഘടനയ്ക്ക് രൂപംനൽകിക്കൊണ്ട് യൂറോപ്പിലെയും […]

Read More

ഫെബ്രുവരി 4: ഷഹീൻ ബാഗ് ഐക്യദാർഢ്യദിനമായി എഐഎംഎസ്എസ് ആചരിച്ചു

ഫെബ്രുവരി 4: ഷഹീൻ ബാഗ് ഐക്യദാർഢ്യദിനമായി   എഐഎംഎസ്എസ് ആചരിച്ചു

പൗരത്വനിയമഭേദഗതിക്കെതിരെ സ്ത്രീകളുടെ മുൻകൈയിൽ നടന്നുവരുന്ന പ്രക്ഷോഭങ്ങളുടെ കേന്ദ്രസ്ഥാനമാണ് ഷഹീൻബാഗ്. രണ്ടുമാസമായി കൊടുംമഞ്ഞിനെ വകവയ്ക്കാതെ സ്ത്രീപുരുഷ-ജാതിമതഭേദമെന്യേ ജനങ്ങൾ ഒത്തുകൂടുന്നിടമായി ഷഹീൻബാഗ് മാറിയിരിക്കുന്നു. ഷഹീൻബാഗിൽനിന്ന് ആവേശമുൾക്കൊണ്ടുകൊണ്ട് ഇന്ന് ഇന്ത്യയിൽ നിരവധി ഇടങ്ങളിൽ സ്ത്രീകൾ അനിശ്ചിതകാല സമരത്തിലാണ്. കൽക്കത്തയിലെ പാർക് സർക്കസ്, ലക്‌നൗ, മുംബൈ, ബീഹാർ ഇവ ചില ഉദാഹരണങ്ങൾ മാത്രം. അടുക്കളകളിൽനിന്ന് സ്ത്രീകൾ ആയിരങ്ങളായി ലക്ഷങ്ങളായി തെരുവിലേയ്ക്കിറങ്ങിക്കൊണ്ടിരിക്കുന്ന ആവേശകരമായ കാഴ്ചയാണ് ഇന്ന് ഇന്ത്യയെമ്പാടും. ഈ പൊരുതുന്ന സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടന ഷഹീൻബാഗിന്റെ അമ്പതാംദിവസം, ഫെബ്രുവരി […]

Read More

അഖിലേന്ത്യ വനിതാസമ്മേളനം കൽക്കത്തയിൽ

അഖിലേന്ത്യ വനിതാസമ്മേളനം കൽക്കത്തയിൽ

അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടന സംഘടിപ്പിച്ച നാലാമത് അഖിലേന്ത്യ വനിതാ സമ്മേളനം ജനുവരി 21,22,23 തീയതികളിൽ കൽക്കത്തയിൽ നടന്നു. സ്ത്രീകൾക്കും കുട്ടികൾക്കുംനേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെയും സാംസ്‌കാരിക തകർച്ചയ്‌ക്കെതിരെയും ദേശവ്യാപകമായി നടന്നുവരുന്ന പ്രചാരണപ്രക്ഷോഭണങ്ങൾ ഒരു ഘട്ടം പൂർത്തീകരിച്ചുകൊണ്ടാണ് സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്. ഒപ്പം മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കുന്ന പൗരത്വനിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടന്നുവരുന്ന പ്രക്ഷോഭങ്ങൾ, വിശേഷിച്ചും സ്ത്രീകളുടെ മുൻകൈയിൽ നടന്നുവരുന്ന പ്രക്ഷോഭങ്ങളെ ശക്തിപ്പെടുത്താനുള്ള ആഹ്വാനവുമായിരുന്നു സമ്മേളനം. ജനുവരി 21ന് മൗലാലി രാംലീല പാർക്കിൽ നടന്ന പൊതുസമ്മേളനം മേധാ പട്കർ ഉദ്ഘാടനം […]

Read More

ഡിസംബർ 16 ‘നിർഭയ ദിനം’ ആചരിച്ചു

ഡിസംബർ 16 ‘നിർഭയ ദിനം’ ആചരിച്ചു

തൃപ്പൂണിത്തുറയിൽ ജാഗ്രതാ സദസ്സ് ദിനംപ്രതി സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങളെയും ക്രൂരതകളെയും ചെറുക്കുവാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്യുവാനായി സ്ത്രീ സുരക്ഷാ സമിതിയും അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടനയും സംയുക്തമായി തൃപ്പൂണിത്തുറ കിഴക്കേകോട്ടയിൽ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. ഡിസംബർ 16 നിർഭയ ദിനത്തിന്റെ ഏഴാം വാർഷികത്തിൽ സംഘടിപ്പിച്ച സദസ്സ് സ്ത്രീ സുരക്ഷാ സമിതി സംസ്ഥാന പ്രസിഡന്റ് ഡോ.വിൻസെന്റ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. സ്ത്രീ സുരക്ഷാസമിതി ജില്ലാ സെക്രട്ടറി എം.കെ.ഉഷ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ മഹിളാ സാംസ്‌കാരിക […]

Read More

സ്ത്രീപീഡനക്കേസുകളിൽ കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പുവരുത്തുക-എഐഎംഎസ്എസ്

സ്ത്രീപീഡനക്കേസുകളിൽ കുറ്റവാളികൾക്ക്   കർശന ശിക്ഷ ഉറപ്പുവരുത്തുക-എഐഎംഎസ്എസ്

ഹൈദരബാദിൽ വെറ്റിനറി ഡോക്ടറെ നാലു യുവാക്കൾ ചേർന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനെതിരെ രാജ്യം മുഴുവൻ പ്രതിഷേധമുയരുമ്പോൾ, ഇരയായ പെൺകുട്ടി സംഭവം നടക്കുന്നതിന് മുമ്പ് സഹോദരിയെയല്ല പോലീസിനെ വിളിക്കണമെന്നാണ് തെലുങ്കാന ആഭ്യന്തരമന്ത്രി പ്രതികരിച്ചത്. പോലീസ്, സഹോദരിയുടെ പരാതി പ്രകാരം തക്കസമയത്ത് ഇടപെട്ടിരുന്നെങ്കിൽ ഒരുപക്ഷെ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു. സ്ത്രീകളുടെ മാനത്തിനും ജീവനും സംരക്ഷണം നൽകുന്നതിൽ അധികാരസംവിധാനത്തിനുണ്ടായ പരാജയത്തിൽ ക്ഷമാപണം നടത്തുന്നതിന് പകരം ഇത്തരം പ്രസ്താവനയിലൂടെ അങ്ങേയറ്റം നിരുത്തരവാദപരമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അധികാരികളുടെ കുറ്റകരമായ […]

Read More

അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടന(എഐഎംഎസ്എസ്) സംഘടിപ്പിച്ച അഞ്ചാമത് സംസ്ഥാന വനിതാ സമ്മേളനം

അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടന(എഐഎംഎസ്എസ്) സംഘടിപ്പിച്ച അഞ്ചാമത് സംസ്ഥാന വനിതാ സമ്മേളനം

അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടന(എഐഎംഎസ്എസ്) സംഘടിപ്പിച്ച അഞ്ചാമത് സംസ്ഥാന വനിതാ സമ്മേളനം ഒക്‌ടോബർ 25,26,27 തീയതികളിൽ തിരുവല്ലയിൽ നടന്നു. ‘അതിക്രമങ്ങൾക്കെതിരെ സ്ത്രീശക്തി’ എന്ന സന്ദേശമുയർത്തി നടന്ന സമ്മേളനം, ആനുകാലിക കേരളീയ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെയും സ്ത്രീകൾ പണിയെടുക്കുന്ന വിവിധ അസംഘടിത തൊഴിൽമേഖലകളെയും മുൻനിർത്തി പതിനേഴ് ആവശ്യങ്ങളെ മുൻനിർത്തിയുള്ള ഒരു പ്രക്ഷോഭ പരിപാടി എന്ന നിലയിലാണ് സംഘടിപ്പിക്കപ്പെട്ടത്. സമ്മേളനത്തിലെ ജനപങ്കാളിത്തവും സമ്മേളനത്തിന്റെ മുന്നോടിയായി രൂപീകരിക്കപ്പെട്ട സ്വാഗതസംഘത്തിന് ലഭിച്ച പിന്തുണയും എഐഎംഎസ്എസ് ഉയർത്തിയ മുദ്രാവാക്യങ്ങളുടെ സ്വീകാര്യത വിളിച്ചോതുന്നതായിരുന്നു. ഒക്‌ടോബർ 25ന്, […]

Read More

വാളയാർ കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥരടക്കം മുഴുവൻ ആളുകളെയും കേസിൽ പ്രതിചേർക്കുക-എഐഎംഎസ്എസ്

വാളയാർ കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥരടക്കം  മുഴുവൻ ആളുകളെയും കേസിൽ പ്രതിചേർക്കുക-എഐഎംഎസ്എസ്

വാളയാർ കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥരടക്കം മുഴുവൻ ആളുകളെയും കേസിൽ പ്രതിചേർക്കണമെന്നും കേസ് പുനരന്വേഷിക്കണമെന്നും അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടന സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കേസന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും അലംഭാവവും കുറ്റപത്രത്തിൽനടന്ന അട്ടിമറിയുമാണ് പ്രതികൾക്ക് രക്ഷപെടാൻ അവസരമുണ്ടാക്കിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടും സാക്ഷിമൊഴികളും ശക്തമായിരുന്നിട്ടുപോലും വിചാരണവേളയിൽ അത് പ്രയോജനപ്പെടുത്താൻ പ്രോസിക്യൂഷന് സാധിച്ചില്ല എന്നത് മാപ്പർഹിക്കാത്ത വീഴ്ചയാണ്. പ്രധാനപ്പെട്ട പല സാക്ഷികളെയും വിസ്തരിച്ചില്ല. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടംമുതൽ വിചാരണവേളയിലുൾപ്പെടെ പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതൊരുക്കുകയായിരുന്നു […]

Read More

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp