വിലക്കയറ്റം തടയുക, പാചകവാതക സബ്സിഡി നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, റേഷൻ ഏവർക്കും ലഭ്യമാക്കുക, അവശ്യ സാധനങ്ങൾ ന്യായവിലയ്ക്ക് പൊതുവിതരണ കേന്ദ്രം വഴി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അഖിലേന്ത്യ മഹിളാ സാംസ്കാരിക സംഘടന സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്ഭവൻ മാർച്ച് നടത്തി. എഐഎംഎസ്എസ് സംസ്ഥാന സെക്രട്ടറി ഷൈല കെ.ജോൺ മാർച്ച് ഉദ്ഘാടനം ചെയ്തു. ഒന്നിനുപുറകേ ഒന്നായി കേന്ദ്രസർക്കാർ അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക നയങ്ങൾ സാധാരണ ജനങ്ങളെ ഒടുങ്ങാത്ത ദുരിതത്തിലേയ്ക്ക് തള്ളിവിടുകയാണ് എന്ന് ഷൈല കെ. ജോൺ അഭിപ്രായപ്പെട്ടു. […]
നിർ ഭയ ദിനത്തോടനുബന്ധിച്ച്, സ്ത്രീകൾക്കും കുട്ടികൾക്കുംനേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ തടയുക, കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കുക, ജസ്റ്റിസ് വർമ്മ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, മദ്യത്തിന്റെ വ്യാപനം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനവ്യാപകമായി പ്രതിഷേധ പരിപാടികളും സ്ത്രീസുരക്ഷാ സംഗമങ്ങളും നടന്നു. നിർഭയ ദിനാചരണത്തിന്റെ ഭാഗമായി സ്ത്രീ സുരക്ഷാ സമിതിയുടെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരിയിൽ സ്ത്രീ സുരക്ഷാ സംഗമം നടത്തി. ഡിസംബർ 29 ന് ബത്തേരി പഴയ ബസ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി എഴുത്തുകാരിയും റിട്ടയേർഡ് പ്രധാനാദ്ധ്യാപികയുമായ ശ്രീമതി […]
2017 ഡിസംബർ 23ന് ചങ്ങനാശ്ശേരി മുനിസിപ്പൽ മിനി ആഡിറ്റോറിയത്തിൽ നടന്ന അഖിലേന്ത്യ മഹിളാ സാംസ്കാരിക സംഘടനയുെട സംസ്ഥാന പ്രവർത്തകയോഗം അഖിലേന്ത്യ ജനറൽ സെക്രട്ടറി സഖാവ് കേയ ഡേ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ അവകാശങ്ങളും സാമൂഹ്യ സുരക്ഷിതത്വവും നേടിയെടുക്കാൻ സ്ത്രീകൾ ഒന്നടങ്കം മുന്നോട്ടുവരികയും ശക്തമായ പ്രക്ഷോഭം കെട്ടിപ്പടുക്കുകയും ചെയ്യേണ്ട അടിയന്തര സാഹചര്യമാണിന്നുള്ളത് എന്ന് സഖാവ് കേയ ഡേ അഭിപ്രായപ്പെട്ടു. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും അധികാരത്തിലിരുന്നുകൊണ്ട് ബിജെപിസ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടികളാണ് സ്വീകരിച്ചുപോരുന്നത്. ഹിറ്റ്ലറുടെ കാലത്തെ അനുസ്മരിപ്പിക്കുംവിധം സ്ത്രീകളോട് അടുക്കളയിലേയ്ക്ക് തിരികെപോകാൻ […]
അഖിലേന്ത്യ മഹിളാ സാംസ്ക്കാരിക സംഘടനയുടെ തൃശൂർ ജില്ലാ സമ്മേളനം ചാവക്കാട് പ്രസ്സ് ഫോറത്തിൽ നടന്നു. സമ്മേളനം സംസ്ഥാന പ്രസിഡന്റ് സഖാവ് മിനി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം സ.എം.കെ. ഉഷ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ, രാഷ്ട്രീയ പ്രമേയങ്ങളെ തുടർന്ന് സ്ത്രീകൾക്കും കുട്ടികൾക്കും നേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെയും, വർഗീയതക്കും ജനദ്രോഹകരമായ മദ്യനയത്തിനും സ്വാശ്രയവീദ്യാഭ്യാസ നയത്തിനും എതിരെ സ്ത്രീ സമൂഹം ഉണർന്ന് പ്രവർത്തിക്കേണ്ട ആവശ്യകതയെ അടിസ്ഥാനപ്പെടുത്തിയുള്ളതുമായ രണ്ടു പ്രമേയങ്ങൾ അവതരിപ്പിച്ചു പാസാക്കി. ഉദ്ഘാടന യോഗത്തിൽ എസ്.യു.സി.ഐ(സി) […]
ഗൗരി ലങ്കേഷിന്റെ കൊലയാളികളെ ഉടൻ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടനയും ആൾ ഇന്ത്യാ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷനും സംയുക്തമായി സെക്രട്ടേറിയറ്റിനുമുന്നിൽ പ്രതിഷേധ സംഗമവും തെരുവ് നാടകവും സംഘടിപ്പിച്ചു. എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയംഗം ഡോ.പി.എസ് ബാബു പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു. ഗൗരിലങ്കേഷിനെ പോലുള്ള പുരോഗമനകാരികളെ നിശബ്ദരാക്കിയാൽ അവർ ഉയർത്തിപ്പിടിച്ച ആശയവും ആദർശവും ഇല്ലാതാകില്ലെന്ന് അദ്ദേഹം പറഞ്ഞു. എ.ഐ.എം.എസ്.എസ് സംസ്ഥാനപ്രസിഡന്റ് മിനി.കെ.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ സംസ്ഥാനസെക്രട്ടറി ഷൈല കെ.ജോൺ മുഖ്യപ്രസംഗം നടത്തി. എ.ഐ.ഡി.വൈ.ഒ […]
വാളയാറിൽ പെൺകുട്ടികൾ ദുരൂഹമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിന് യഥാർത്ഥ ഉത്തരവാദി സർക്കാരാണെന്ന് അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന പാലക്കാട് ജില്ലാക്കമ്മിറ്റി അഭിപ്രായപ്പെട്ടു. പന്ത്രണ്ടുവയസ്സുകാരിയായ മൂത്തകുട്ടി കൊല്ലപ്പെട്ടപ്പോൾ തന്നെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാൻ ഫലപ്രദമായ നടപടികൾ അധികൃതർ കൈക്കൊണ്ടിരുന്നെങ്കിൽ ദിവസങ്ങൾക്കുള്ളിൽ രണ്ടാമത്തെ കുട്ടിയും കൊല്ലപ്പെടുകയെന്ന ദുരന്തം ഉണ്ടാകുമായിരുന്നില്ല. പോലീസിന്റെ കുറ്റകരമായ നിഷ്ക്രിയത്വമാണ് ഇതിനിടവരുത്തിയത്. ആത്മഹത്യ എന്തെന്ന് ചിന്തിക്കാൻ പോലും കഴിയാത്ത പ്രായത്തിലുളള പെൺകുട്ടികളുടെ ദുരൂഹമരണത്തെ ആത്മഹത്യയായി എഴുതിത്തള്ളാനുള്ള നീക്കം അപലപനീയമാണ്. പ്രശ്നത്തെ പോലീസ് എത്രമാത്രം നിസ്സാരവൽക്കരിച്ചുവെന്നാണ് ഇത് […]
ജനവാസകേന്ദ്രങ്ങളിൽ പോലീസ് സഹായത്തോടെ ബിവറേജസ് ഔട്ട്ലെറ്റുകൾ സ്ഥാപിക്കാനുള്ള നീക്കത്തിൽനിന്നും സർക്കാർ പിൻമാറണമെന്ന് അഖിലേന്ത്യ മഹിളാ സാംസ്കാരിക സംഘടന സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. ഹൈവേകളുടെ ഓരത്തുള്ള മദ്യശാലകൾ അടച്ചൂപൂട്ടുവാനുള്ള സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ ഈ നീക്കം നടത്തുന്നത്. മദ്യശാലകൾ മാറ്റിസ്ഥാപിക്കുക എന്നല്ല അടച്ചുപൂട്ടുക എന്നതാണ് കോടതി വിധി. കേരളത്തിലെ 136 മദ്യശാലകളിൽ 30ൽ താഴെയെണ്ണം മാത്രമേ മാറ്റിസ്ഥാപിക്കാനായുള്ളൂ എന്ന് ബിവറേജസ് കോർപ്പറേഷൻ സമ്മതിച്ചിരിക്കുന്നു. കേരളത്തിലുടനീളം ജനങ്ങൾ സ്വയം സംഘടിച്ച് മദ്യശാലകൾക്കെതിരെ അണിനിരന്നിരിക്കുന്നത് ജനങ്ങൾക്ക് മദ്യശാലകൾ വേണ്ട എന്നതുകൊണ്ടാണ്. […]
# കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കുക # ഗൂണ്ടാ-മാഫിയാ സംഘങ്ങളെ അമർച്ച ചെയ്യുക # കുറ്റവാളികളെ സംരക്ഷിക്കുന്ന രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കുക # സാംസ്കാരിക മുന്നേറ്റം വളർത്തിയെടുക്കുക മലയാളത്തിലെ ഒരു പ്രമുഖ നടിക്ക്, കൊച്ചിയിൽ, ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനുള്ളിൽവച്ച് നേരിടേണ്ടിവന്ന ദുരനുഭവം, സ്ത്രീകളുടെ സാമൂഹ്യ അരക്ഷിതാവസ്ഥ എന്ന വിഷയത്തെ ചർച്ചകളുടെ കേന്ദ്രസ്ഥാനത്ത് വീണ്ടും പ്രതിഷ്ഠിച്ചിരിക്കുകയാണ്. സ്ത്രീകളുടെ സുരക്ഷിതത്വം മാത്രമല്ല, ഗുണ്ടാ മാഫിയ സംഘങ്ങളുടെ സ്വാധീന ശേഷിയും കൂടുതൽ തെളിമയോടെ വെളിയിൽ വന്നിരിക്കുന്നു. സംഭവം ഞെട്ടലും ആശങ്കയും […]
സൗമ്യ വധത്തിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നു. സൗമ്യയെ കൊലപ്പെടുത്തിയത് ഗോവിന്ദച്ചാമിയാണ് എന്നത് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല എന്നതാണ് കോടതിയുടെ കണ്ടെത്തൽ. മരണകാരണമായി ചൂണ്ടിക്കാണിക്കുന്ന തലയിലെ മുറിവ് സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനിൽനിന്ന് തള്ളിയിട്ടപ്പോൾ ഉണ്ടായതാണ് എന്നാണ് പ്രോസിക്യൂഷന്റെ വാദം. ഗോവിന്ദച്ചാമി തള്ളിയിട്ടു എന്നതിന് തെളിവ് എവിടെ എന്നാണ് കോടതി ചോദിക്കുന്നത്. എന്തായാലും~വിചിത്രമായ ഈ വാദഗതിയുടെ മറവിൽ ഐപിസി 302-ാം വകുപ്പ് പ്രകാരമുള്ള വധശിക്ഷയിൽനിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെടുത്തപ്പെട്ടു. കൊല്ലാൻ ഉദ്ദേശമില്ലെങ്കിലും മരണകാരണമാകാവുന്ന മുറിവേൽപ്പിക്കുന്നതിനെ കൊലപാതകമായി കണക്കാക്കാമെന്ന് 300-ാം വകുപ്പ് […]
തൊഴില്‍ നിയമഭേദഗതികളിലൂടെ ലക്ഷ്യം വയ്ക്കുന്നത് സമ്പൂര്‍ണ്ണ കുത്തകവല്‍ക്കരണം – അഡ്വ.കാളീശ്വരം രാജ് എറണാകുളം: ‘നിയമസംവിധാനത്തെപ്പോലും കുത്തകവല്കരിക്കുന്ന ഈ കാലഘട്ടത്തില്‍ ബ്രിട്ടീഷ്ഭരണത്തിന് കീഴില്‍ ലഭിച്ചിരുന്ന തൊഴില്‍ പരിരക്ഷ പോലും തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. നിയമങ്ങളും, നിയമഭേദഗതികളും നിക്ഷേപ സൗഹൃദമാണ്. തൊഴില്‍ നിയമഭേദഗതികളിലൂടെ രാജ്യത്തെയാകെ തൊഴിലവകാശങ്ങളില്ലാത്ത പ്രത്യേക സാമ്പത്തിക മേഖലയാക്കി മാറ്റുമെന്നും, നിയമഭേദഗതികള്‍ ലക്ഷ്യം വയ്ക്കുന്നത് സമ്പൂര്‍ണ്ണ കുത്തകവല്കരണമാണെന്നും’ അഡ്വ.കാളീശ്വരം രാജ് അഭിപ്രായപ്പെട്ടു. ‘തൊഴില്നിയമഭേദഗതികളും സ്ത്രീകളും’ എന്ന വിഷയത്തില്‍ അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന എറണാകുളം റിന്യൂവല്‍ സെന്ററില്‍ വച്ച് സംഘടിപ്പിച്ച […]