Archive by category AIMSS

ഉന്നാവോ: പീഡനത്തിനിരയായ പെൺകുട്ടിക്കുനേരെ നടന്ന  വധശ്രമത്തിൽ രാജ്യമെമ്പാടും പ്രതിഷേധം

ഉന്നാവോ: പീഡനത്തിനിരയായ പെൺകുട്ടിക്കുനേരെ നടന്ന  വധശ്രമത്തിൽ രാജ്യമെമ്പാടും പ്രതിഷേധം

ഉന്നാവോ പീഡനക്കേസിലെ പെൺകുട്ടിയെ കൊലപ്പെടുത്താൻ നടന്ന ആസൂത്രിത നീക്കത്തിനെതിരെ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)ന്റെയും എഐഎംഎസ്എസ്, എഐഡിവൈഒ, എഐഡിഎസ്ഒ തുടങ്ങി വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. സ്ത്രീ സുരക്ഷാ സമിതിയുടെ നേതൃത്വത്തിൽ മുളന്തുരുത്തിയിൽ ജനകീയ സംഗമം സംഘടിപ്പിച്ചു. അതിക്രമങ്ങൾക്കിരയായ പെൺകുട്ടിയെയും ബന്ധുക്കളെയും അഭിഭാഷകനെയും കൊലപ്പെടുത്തി കേസ് ഇല്ലാതാക്കാൻ ശ്രമിക്കുന്ന പ്രതികൾക്ക് കർശനശിക്ഷ ഉറപ്പാക്കുന്നതിനും അക്രമികൾക്ക് പിന്തുണ നൽകുന്ന കേന്ദ്ര-സംസ്ഥാന ബിജെപി സർക്കാരുകളുടെ മനുഷ്യത്വരഹിതമായ നീക്കം അവസാനിപ്പിക്കുന്നതിനും രാജ്യത്ത് സ്ത്രീസുരക്ഷയും മാനവികതയും കാത്തുപുലർത്തുന്നതിനും നിയമവാഴ്ച ഉറപ്പുവരുത്തുന്നതിനും  മനുഷ്യസ്‌നേഹികളും ജനാധിപത്യവിശ്വാസികളും […]

Read More

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം: സംസ്ഥാനത്ത് വിപുലമായ പരിപാടികൾ

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം:  സംസ്ഥാനത്ത് വിപുലമായ പരിപാടികൾ

മദ്യം കുത്തിയൊഴുക്കുന്ന സംസ്ഥാനസർക്കാരിന്റെ മദ്യനയത്തിനെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം പടുത്തുയർത്തുക. ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സംസ്ഥാന സർക്കാരിന്റെ സാമൂഹ്യവിരുദ്ധ മദ്യനയം പിൻവലിക്കുക, മദ്യം, മയക്കുമരുന്ന്, ലഹരിപദാർത്ഥങ്ങൾ എന്നിവയിൽനിന്നും നാടിനെ രക്ഷിക്കുക സ്‌കൂൾ-കോളേജ് പരിസരങ്ങൾ ലഹരിവിമുക്തമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് കേരള സംസ്ഥാന മദ്യവിരുദ്ധ ജനകീയ സമരസമിതി, അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടന, എഐഡിഎസ്ഒ, എഐഡിവൈഒ തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു. മുളന്തുരുത്തിയിൽ പ്രവർത്തക സമ്മേളനം മുളന്തുരുത്തി സ്റ്റീഫൻസ് കോംപ്ലക്സിലുള്ള […]

Read More

കോട്ടയത്ത് ലഹരി വിരുദ്ധ സംഗമം നടന്നു

കോട്ടയത്ത് ലഹരി വിരുദ്ധ സംഗമം നടന്നു

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന(AIMSS), ആൾ ഇന്ത്യാ ഡെമോക്രാറ്റിക് സ്റ്റുഡന്റ് ഓർഗനൈസേഷൻ(AIDSO),  ആൾ ഇന്ത്യാ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷൻ (AIDYO) എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി സ്‌ക്വയറിൽ ലഹരി വിരുദ്ധ സംഗമം നടന്നു. ലഹരി വിരുദ്ധ സംഗമം മഹിളാ സാംസ്‌കാരിക സംഘടന സംസ്ഥാന പ്രസിഡന്റ് മിനി കെ.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മയക്കുമരുന്നിന്റെ വ്യാപനം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് എൽഡിഎഫ് സർക്കാർ അടച്ചുപൂട്ടിയ ബാറുകളൊക്കെ തുറന്നത്. എന്നാൽ ഇന്ന് മദ്യവും മയക്കുമരുന്നും […]

Read More

മദ്യത്തിന്ടെയും മയക്കുമരുന്നിന്ടെയും വ്യാപനം തടയുവാൻ ആവശ്യപ്പെട്ടുകൊണ്ട് അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടനയുടെ കളക്ട്രേറ്റ് മാർച്ച്  

മദ്യത്തിന്ടെയും മയക്കുമരുന്നിന്ടെയും വ്യാപനം തടയുവാൻ ആവശ്യപ്പെട്ടുകൊണ്ട് അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടനയുടെ കളക്ട്രേറ്റ് മാർച്ച്  

  മദ്യത്തിന്ടെയും മയക്കുമരുന്നിന്ടെയും വ്യാപനം തടയുവാൻ ഫലപ്രദമായ നടപടികൾ  സ്വീകരിക്കുക, മദ്യത്തിന്ടെ വ്യാപനത്തിനിടയാക്കുന്ന സർക്കാരിന്റെ  മദ്യനയം പിൻവലിക്കുക,  സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന (AIMSS) യുടെ ആഭിമുഖ്യത്തിൽ കളക്ട്രേറ്റ് മാർച്ച് നടത്തി. എഐഎംഎസ്എസ് സംസ്ഥാന പ്രസിഡന്റ് മിനി കെ ഫിലിപ്പ് മാർച്ച് ഉദ്ഘാടനം ചെയ്തു. ലോകബാങ്കിന്റെ  വിദ്യാഭ്യാസ നയങ്ങൾക്ക് അനുസൃതമായി വിദ്യാഭ്യാസ രംഗത്തെ പൊളിച്ചെഴുതിയതിലൂടെയാണ് ഇത്രത്തോളം ഭീകരമായ സാംസ്കാരിക അധപതനം കേരളത്തിൽ സൃഷ്ടിച്ചത്. മൂല്യമുളള വിദ്യാഭ്യാസം  […]

Read More

ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തതിൽ പ്രതിഷേധം

ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തതിൽ പ്രതിഷേധം

നായകനും സാമൂഹ്യ പരിഷ്ക്കർത്താവുമായ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്ത ബി.ജെ.പി- ആർ.എസ്.എസ്- എ .ബി .വി .പി – നടപടിയിൽ പ്രതിഷേധിച്ച് അരയൻ കാവ് ജംഗ്ഷനിൽ എ.ഐ.ഡി.എസ്.ഒ- എ.ഐ.എം.എസ്.എസ് പ്രവർത്തകർ പ്രതിഷേധയോഗം സംഘടിപ്പിച്ചു.എ.ഐ.എം.എസ്.എസ് സംസ്ഥാന നേതാവും ജില്ലാ സെക്രട്ടറിയുമായ കെ.കെ. ശോഭ യോഗം ഉദ്ഘാടനം ചെയ്തു.ജനങ്ങളൂടെ ഇടയിൽ ചരിത്രബോധവും- ശാസ്ത്രബോധവും വളർത്തിയെടുക്കാനും മതനവീകരണത്തിനു പകരം മതേതര കാഴ്ചപ്പാട് വികസിപ്പിച്ചെടുക്കാനും സ്ത്രീകളുടെ വിദ്യാഭ്യാസം, വിധവാ വിവാഹം എന്നിവ പ്രോത്സാഹിപ്പിക്കാനും അതിനായി നിയമനിർമ്മാണം നടത്താനും ശൈശവ വിവാഹം നിരോധിക്കാനുംവേണ്ടി […]

Read More

ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തതിൽ പ്രതിഷേധിച്ചു.

ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തതിൽ പ്രതിഷേധിച്ചു.

ഇന്ത്യൻ നവോത്ഥാന പ്രസ്ഥാനത്തിന്റെ അഗ്രഗാമി ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ കൊൽക്കത്തയിലെ വിദ്യാസാഗർ കോളജിന് മുന്നിൽ സ്ഥാപിച്ചിരുന്ന പ്രതിമ തകർത്തതിനെതിരെ എഐഡിഎസ് ഒ, എ ഐ ഡി വൈ ഒ, എ ഐ എം എസ്സ് എസ്സ് എന്നിവയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. എസ് യു സി ഐ ജില്ലാ കമ്മിറ്റിയംഗം കെ ജി അനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ശരിയായ മാനവവാദമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച മഹാനായ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്ത സംഭവം ആകസ്മികമല്ല. […]

Read More

നവോത്ഥാനനായകൻ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തതിൽ പ്രതിഷേധം

നവോത്ഥാനനായകൻ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തതിൽ പ്രതിഷേധം

ഇന്ത്യൻ നവോത്ഥാന നായകൻ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്ടെ പ്രതിമ തകർത്ത ആർഎസ്എസ്-ബിജെപി-സംഘപരിവാർ അതിക്രമത്തിനെതിരെ എഐഡിഎസ്ഒ-എഐഡിവൈഒ-എഐഎംഎസ്എസ് സംഘടനകളുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി-യുവജന-വനിതാ സംഗമം നടന്നു.  ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം നടന്ന പ്രതിഷേധ സംഗമം എഐഎംഎസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം .എ.ബിന്ദു ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നവോത്ഥാന പ്രസ്ഥാനത്തിനു നേരെയുള്ള സംഘപരിവാർ ആക്രമണങ്ങളുടെ ഭാഗമാണ് അമിത്ഷാ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണറാലിയ്ക്കിടയിൽ തകർക്കപ്പെട്ടത്- അഡ്വ. എം.എ.ബിന്ദു അഭിപ്രായപ്പെട്ടു. എ.ഐ.ഡി.വൈ.ഒ ജില്ലാ പ്രസിഡന്റ് കെ. ബിമൽജി, എഐഡിഎസ്ഒ സംസ്ഥാന വൈസ് […]

Read More

വിലക്കയറ്റത്തിനും മദ്യനയത്തിനുമെതിരെ സ്ത്രീകളുടെ സെക്രട്ടേറിയറ്റ് ധർണ്ണ

വിലക്കയറ്റത്തിനും മദ്യനയത്തിനുമെതിരെ സ്ത്രീകളുടെ സെക്രട്ടേറിയറ്റ് ധർണ്ണ

സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തടയാൻ ജസ്റ്റിസ് വർമ്മ കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പിലാക്കുക, സർക്കാരിന്റെ ജനവിരുദ്ധ മദ്യനയം പിൻവലിക്കുക, പാചക വാതക-ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക, വിലക്കയറ്റം തടയുക എന്നീ ഡിമാന്റുകളുന്നയിച്ചുകൊണ്ട് അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന സെക്രട്ടേറിയറ്റിനു മുന്നിൽ വനിതകളുടെ ധർണ്ണ സംഘടിപ്പിച്ചു. പ്രതിഷേധ വാരാചരണത്തിന് സമാപനം കുറിച്ചുകൊണ്ട് നടന്ന ധർണ്ണ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സഖാവ് ഷൈല കെ.ജോൺ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ ജീവിതത്തെ പിന്നോട്ടടിക്കുന്ന അനവധി നടപടികൾ രാജ്യമെമ്പാടും ഉയർന്നുവരുമ്പോൾ ജനങ്ങളുടെ ശ്രദ്ധ […]

Read More

പീഡനകേസിൽ ആരോപണവിധേയരായ വൈദികർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുക: എഐഎംഎസ്എസ്

പീഡന കേസിൽ ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടൻ അറസ്റ്റ് ചെയ്യുകയും നിയമനടപടികൾക്ക് വിധേയനാക്കുകയും ചെയ്യണമെന്ന് എഐഎംഎസ്എസ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. കന്യാസ്ത്രീ പരാതിപ്പെട്ട് ആഴ്ചകൾ പിന്നിട്ടിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നില്ല എന്നത് പ്രതിഷേധാർഹമാണ്. ബിഷപ്പിനെ ചോദ്യം ചെയ്യാൻപോലും പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. സ്ത്രീപീഡനകേസുകളിൽ പരാതിക്കാരിയുടെ മൊഴിമാത്രം തെളിവായെടുത്ത് മേൽനടപടികൾ സ്വീകരിക്കാൻ നിയമമുണ്ടായിരിക്കെ ഈ ദിശയിൽ പോലീസോ അധികാരികളോ ഇനിയും നീങ്ങിയിട്ടില്ല. പരാതിയിൽ പറയുന്ന കാര്യങ്ങൾക്ക് ഉപോദ്ബലകമായ നിരവധി തെളിവുകൾ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ള മഠത്തിൽ […]

Read More

‘അമ്മ’യുടെ നടപടി അപഹാസ്യം -എഐഎംഎസ്എസ്

പ്രമുഖ ചലച്ചിത്ര നടിയെ ഗൂണ്ടകളെ ഉപയോഗിച്ച് തട്ടിയെടുത്ത് പീഡിപ്പിച്ച കേസ്സിൽ പ്രതിചേർക്കപ്പെട്ട് വിചാരണ നേരിടുന്ന നടനെ സംഘടനയിൽ തിരിച്ചെടുത്ത് ക്ലീൻചീറ്റ് നൽകിയ താരസംഘടന ‘അമ്മ’യുടെ നടപടി അങ്ങേയറ്റം അപഹാസ്യമാണെന്ന് അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി. സ്ത്രീകൾക്കും കുട്ടികൾക്കുംനേരെ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ ഇത്തരമൊരു നടപടി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. ശക്തമായ ജനകീയ മാധ്യമമെന്ന നിലയിൽ സിനിമരംഗത്തിന് സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്താനാകുമെന്നതിനാൽ ഗൗരവപൂർവ്വം ഇത്തരം പ്രവൃത്തികളെ കാണേണ്ടതുണ്ട്. സഹപ്രവർത്തകയ്ക്കുനേരിട്ട ദുരനുഭവത്തോട് ക്രിയാത്മകമായി […]

Read More

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp