അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം: സംസ്ഥാനത്ത് വിപുലമായ പരിപാടികൾ

MSS-ALP.jpg
Share

മദ്യം കുത്തിയൊഴുക്കുന്ന സംസ്ഥാനസർക്കാരിന്റെ മദ്യനയത്തിനെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം പടുത്തുയർത്തുക. ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.

സംസ്ഥാന സർക്കാരിന്റെ സാമൂഹ്യവിരുദ്ധ മദ്യനയം പിൻവലിക്കുക, മദ്യം, മയക്കുമരുന്ന്, ലഹരിപദാർത്ഥങ്ങൾ എന്നിവയിൽനിന്നും നാടിനെ രക്ഷിക്കുക സ്‌കൂൾ-കോളേജ് പരിസരങ്ങൾ ലഹരിവിമുക്തമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് കേരള സംസ്ഥാന മദ്യവിരുദ്ധ ജനകീയ സമരസമിതി, അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടന, എഐഡിഎസ്ഒ, എഐഡിവൈഒ തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു.

മുളന്തുരുത്തിയിൽ പ്രവർത്തക സമ്മേളനം

മുളന്തുരുത്തി സ്റ്റീഫൻസ് കോംപ്ലക്സിലുള്ള ജെ സി ഐ ഹാളിൽ ചേർന്ന മദ്യവിരുദ്ധ ജനകീയ സമരസമിതി ജില്ലാ പ്രവർത്തക സമ്മേളനം പ്രമുഖ മദ്യവിരുദ്ധ പ്രവർത്തകയും സമിതി സംസ്ഥാന പ്രസിഡന്റുമായ പ്രൊഫ.സൂസൻ ജോൺ ഉത്ഘാടനം ചെയ്തു.
ജില്ലാപ്രസിഡന്റ് കെ.കെ.ഗോപി നായർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ കൺവീനർ എൻ.ആർ.മോഹൻകുമാർ പ്രക്ഷോഭ പരിപാടിയുടെ പ്രവർത്തന പദ്ധതി അവതരിപ്പിച്ചു.
പ്രസിഡന്റ് എം.ആർ.സെനിത് കുമാർ, ജെ.സി.ഐ മേഖല പ്രസിഡന്റ് സിനി ജെനറ്റ്, എൻ.എം.ബാബു, ഹരികുമാർ കെ.എസ്, കെ.കെ.രാമൻ, തമ്പി സി.കെ, സി.എം.ജോയി, സോണി ടി. മാത്യു, പി.പി.എബ്രഹാം, ഷാൻ കെ.ഒ, ഐ.ടി.സാബു, സന്തോഷ് കുമാർ, സി.കെ.രാജേന്ദ്രൻ, സാനുനാഥ്, നിലീന മോഹൻകുമാർ, എം.കെ.ഉഷ, ലസിത എ.ജി, പി.പി.സജീവ് കുമാർ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.

ആലപ്പുഴയിൽ കളക്‌ട്രേറ്റ് മാർച്ച് നടത്തി

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം തടയുവാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുക, മദ്യത്തിന്റെ വ്യാപനത്തിനിടയാക്കുന്ന സർക്കാരിന്റെ മദ്യനയം പിൻവലിക്കുക, സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന (എഐഎംഎസ്എസ്)യുടെ ആഭിമുഖ്യത്തിൽ കളക്‌ട്രേറ്റ് മാർച്ച് നടത്തി. എഐഎംഎസ്എസ് സംസ്ഥാന പ്രസിഡന്റ് സഖാവ് മിനി കെ.ഫിലിപ്പ് മാർച്ച് ഉദ്ഘാടനം ചെയ്തു.
എഐഎംഎസ്എസ് ജില്ലാ സെക്രട്ടറി സഖാവ് കെ.ജെ.ഷീല അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എം.എ.ബിന്ദു, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ കമ്മിറ്റി അംഗം സഖാവ് ടി.മുരളി എന്നിവർ പ്രസംഗിച്ചു. ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിനു സമീപത്തുനിന്നും ആരംഭിച്ച മാർച്ചിന് ജില്ലാ കമ്മിറ്റി അംഗങ്ങളായ സഖാക്കൾ ടി.ആർ.രാജിമോൾ, തത്ത ഗോപിനാഥ്, ടെസി ബേബി, കെ.പി.സുബൈദ, ടി.ആശ, ഉഷാകുമാരി എന്നിവർ നേതൃത്വം നൽകി.

കൊല്ലം കളക്‌ട്രേറ്റ് മാർച്ച്

മദ്യം കുത്തിയൊഴുക്കുന്ന, സർക്കാരിന്റെ സാമൂഹ്യവിരുദ്ധ മദ്യനയം പിൻവലിക്കണമെന്നും സ്ത്രീകൾക്കും കുട്ടികൾക്കുംനേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ കർശനമായി തടയണമെന്നും ആവശ്യപ്പെട്ട് മദ്യവിരുദ്ധ ജനകീയസമരസമിതിയും അഖിലേന്ത്യാ മഹിളാസാംസ്‌കാരിക സംഘടനയും സംയുക്തമായി കൊല്ലത്ത് കളക്‌ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചു. ജനകീയ പ്രതിരോധസമിതി ജില്ലാ പ്രസിഡന്റ് എ.ജെയിംസ് ഉദ്ഘാടനം ചെയ്തു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും നിർബാധമായ വ്യാപനം സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം അരക്ഷിതമാക്കുകയാണെന്നും പതിറ്റാണ്ടുകൾ നീണ്ടുനിന്ന നിരവധിയായ പോരാട്ടങ്ങളിലൂടെ സ്ത്രീ സമൂഹം നേടിയ അവകാശങ്ങളെ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മദ്യവിരുദ്ധജനകീയ സമരസമിതി ജില്ലാ പ്രസിഡന്റ് പിറവന്തൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഷൈല കെ.ജോൺ, ഷറഫ് കുണ്ടറ, ജി.ധ്രുവകുമാർ, ഡോ.കുഞ്ചാണ്ടിച്ചൻ, മഹിളാ സാംസ്‌കാരിക സംഘടന ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.എൻ.ശാന്തിരാജ് തുടങ്ങിയവർ പ്രസംഗിച്ചു. ട്വിങ്കിൾ പ്രഭാകരൻ സ്വാഗതവും, പി.പി.പ്രശാന്ത്കുമാർ കൃതജ്ഞതയും പറഞ്ഞു. എസ്.സുധിലാൽ, എസ്.വിജയൻ, വി.ലീല, പി.ജി.ഷീജ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

Share this post

scroll to top