Archive by category Malayalam

സഖാവ് കോസല രാമദാസ് അനുസ്മരണം

സഖാവ് കോസല രാമദാസ് അനുസ്മരണം

അന്തരിച്ച പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് സഖാവ് കെ.പി.കോസലരാമദാസിന്റെ ചരമ വാർഷിക ദിനമായ ജൂലൈ 3ന് തിരുവനന്തപുരം വൈഎംസിഎ ഹാളിൽ അനുസ്മരണ സമ്മേളനം നടത്തി. സഖാവ് കോസലരാമദാസ് രൂപീകരിച്ച് നയിച്ചിരുന്ന ട്രേഡ് യൂണിയനുകൾ സംയുക്തമായി രൂപീകരിച്ച അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സമ്മേളനം എഐറ്റിയുസി സംസ്ഥാന പ്രസിഡന്റ്ജെ. ഉദയഭാനു ഉദ്ഘാടനം ചെയ്തു.തൊഴിലാളി വർഗ്ഗം ദീർഘകാല പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും ഇല്ലാതാക്കുന്ന പുതിയ ലേബർ കോഡുകൾ അടക്കമുള്ള തൊഴിലാളിദ്രോഹ നയങ്ങൾ നടപ്പിലാക്കപ്പെടുമ്പോൾ കോസലരാമദാസിനെപ്പോലെയുള്ള ദിശാബോധമുള്ള നേതാക്കളുടെ അഭാവം […]

Read More

അദാനി – സിപിഐ(എം) – ബിജെപി അവിശുദ്ധ സഖ്യം ഉയർത്തുന്ന വെല്ലുവിളി നേരിടാൻ വിഴിഞ്ഞം സമരത്തിന്റെ പാഠങ്ങളിൽ നിന്ന് ഊർജ്ജം ഉൾക്കൊള്ളുക

അദാനി – സിപിഐ(എം) – ബിജെപി അവിശുദ്ധ സഖ്യം ഉയർത്തുന്ന വെല്ലുവിളി നേരിടാൻ വിഴിഞ്ഞം സമരത്തിന്റെ പാഠങ്ങളിൽ നിന്ന് ഊർജ്ജം ഉൾക്കൊള്ളുക

വിഴിഞ്ഞം തുറമുഖ കവാടത്തിനു മുമ്പില്‍ പന്തല്‍ കെട്ടി 138 ദിവസമായി മല്‍സ്യത്തൊഴിലാളികള്‍ നടത്തിവന്നിരുന്ന സമരം ഡിസംബര്‍ ആറിന് അവസാനിപ്പിച്ചു. അദാനി-എല്‍ഡിഎഫ്-യുഡിഎഫ്-ബിജെപി സംയുക്ത സംരംഭമായ വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ പലപ്പോഴായി ഉയര്‍ന്നു വന്നിട്ടുള്ള പ്രധിഷേധങ്ങളിലെ ഏറ്റവും വീറുറ്റ ഘട്ടമാണ് ഇപ്പോള്‍ കടന്നുപോയത്. തീരദേശജനതയുടെ നിലനില്‍പ്പിന്റെ പ്രശ്നങ്ങളെ അവഗണിച്ച് ഒരു അധികാരശക്തിക്കും മുന്നോട്ടു പോകാനാവില്ലെന്ന താക്കീത് നല്‍കാന്‍ വിഴിഞ്ഞം സമരത്തിനു കഴിഞ്ഞു. പ്രകൃതിയുമായി മല്ലടിച്ച് ജീവിക്കുന്ന ഒരു ജനതയുടെ ജീവിതത്തെയും ആവാസ മേഖലയെയും തകര്‍ക്കുന്നതിനെതിരെ, ലോകത്തിലെതന്നെ ഏറ്റവും വലിയ ഒരു […]

Read More

പുതിയ കേരള പാഠ്യപദ്ധതി ചട്ടക്കൂട് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പരിഭാഷ മാത്രം

പുതിയ കേരള പാഠ്യപദ്ധതി ചട്ടക്കൂട്  ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പരിഭാഷ മാത്രം

പുതിയ കേരള പാഠ്യപദ്ധതി ചട്ടക്കൂടിനെ സംബന്ധിച്ച് സംസ്ഥാന വ്യാപകമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്. ജനകീയമായ പാഠ്യപദ്ധതി രൂപീകരിക്കാനെന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ എല്ലാ വിഭാഗമാളുകളെയും ഉള്‍പ്പെടുത്തിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. പാര്‍ലമെന്റില്‍പോലും അവതരിപ്പിക്കാതെ ലോക്ഡൗണ്‍ കാലത്ത് ഇന്ത്യന്‍ ജനതയുടെ തലയില്‍ അടിച്ചേല്‍പ്പിച്ച പുതിയ ദേശീയ വിദ്യാഭ്യാസനയം 2020ന് അനുരോധമായ വിധത്തിലാണ് പാഠ്യപദ്ധതി ചട്ടക്കൂട് ആവിഷ്‌ക്കരിക്കുന്നത്. മാത്രമല്ല, ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ച് ഉള്ളടക്കത്തില്‍ ഉള്‍പ്പടെ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതും നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുന്നതുമായ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ […]

Read More

സ്മാർട്ട്‌ മീറ്റർ സ്ഥാപിക്കാനുള്ള കെഎസ്ഇബിയുടെ തീരുമാനം പിൻവലിക്കുക

സ്മാർട്ട്‌ മീറ്റർ സ്ഥാപിക്കാനുള്ള കെഎസ്ഇബിയുടെ  തീരുമാനം പിൻവലിക്കുക

കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരം (19.5.2021ൽ പ്രസിദ്ധീകരിച്ച ഗസറ്റ് നമ്പർ CG-DL-E- 19082021) കെഎസ്ഇബി ലിമിറ്റഡും സ്മാർട്ട്‌ മീറ്റർ സ്ഥാപിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുകയാണ്. വൈദ്യുതി വിതരണ മേഖലയുടെ വികസനവും നവീകരണവും ലക്ഷ്യമാക്കി കേന്ദ്ര ഊർജവകുപ്പ് ( 20- 07- 2021ലെ F NO. 20/09/2019- IPDS) പ്രഖ്യാപിച്ച പദ്ധതിയായ RDSS (റീവാംഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീം) എല്ലാ സംസ്ഥാനങ്ങൾക്കുമായി ഏകദേശം 3.04 ലക്ഷം കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.ആദ്യഘട്ടത്തിൽ കേരളത്തിൽ മാത്രം 17 ലക്ഷം സ്മാർട്ട്‌ മീറ്ററുകൾ […]

Read More

Unity Monthly

  എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) കേരള സംസ്ഥാന കമ്മിറ്റി മുഖപത്രം (ARCHIVE OF UNITY MONTHLY IN MALAYALAM)  

Read More

തൊഴിലാളിവര്‍ഗ്ഗത്തിന്‍റെ മഹാനായ നേതാവ്‌ സഖാവ്‌ ശിബ്‌ദാസ്‌ ഘോഷ്‌

തൊഴിലാളിവര്‍ഗ്ഗത്തിന്റെ മഹാനായ നേതാവ്‌ സഖാവ്‌ ശിബ്‌ദാസ്‌ ഘോഷ്‌ എസ്‌.യു.സി.ഐ (കമ്മ്യൂണിസ്റ്റ്‌) ന്റെ സ്ഥാപകജനറല്‍ സെക്രട്ടറിയാണ്‌ സഖാവ്‌ ശിബ്‌ദാസ്‌ ഘോഷ്‌. 1923 ആഗസ്റ്റ്‌ 5 ന്‌, ഇന്ന്‌ ബംഗ്ലാദേശില്‍പ്പെടുന്ന അന്നത്തെ ബംഗാളിലെ ഢാക്കയ്‌ക്ക്‌ സമീപം പശ്ചിംദി എന്ന സ്ഥലത്ത്‌ ഒരു താഴെഇടത്തരം കുടുംബത്തില്‍ ജനിച്ചു. പിതാവ്‌ ശ്രീ ഹരേന്ദ്ര നാരായണ്‍ഘോഷ്‌. അമ്മ ശ്രീമതി സുഹാസിനിദേവി. അക്കാലത്തെ സമ്പ്രദായമനുസരിച്ച്‌, പാഠശാല എന്നറിയപ്പെട്ടിരുന്ന ഗ്രാമീണ വിദ്യാലയത്തിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. തുടര്‍ന്ന്‌ തെഘാരിയ ഹൈസ്‌ക്കൂളില്‍ നിന്ന്‌ അദ്ദേഹം മെട്രിക്‌ പരീക്ഷ പാസ്സായി. കേവലം 13 വയസ്സുള്ളപ്പോള്‍ അദ്ദേഹം സ്വാതന്ത്ര്യസമരപ്രസ്ഥാനത്തില്‍ ചേര്‍ന്നു. വിദേശവാഴ്‌ചയ്‌ക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടത്തിന്റെ […]

Read More

നഗ്നമായ മുതലാളിവര്‍ഗ്ഗ സേവ മുഖമുദ്രയാക്കിയ പിണറായി ഭരണം

രണ്ടാം പിണറായി ഭരണം സംസ്ഥാനത്തിനുമേല്‍ ദുരന്തമായി മാറിയിരിക്കുന്നു. ‘മുതലാളിമാരുടെ സര്‍ക്കാര്‍’ എന്ന ബ്രാന്റ് നെയിം അഭിമാനപൂര്‍വ്വം അണിയുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍. ഈ നാടിന്റെ മഹിമയായി വാഴ്ത്തപ്പെടുന്ന ഇടതുപക്ഷരാഷ്ട്രീയ പാരമ്പര്യം അങ്ങനെ പട്ടടയില്‍ എരിഞ്ഞുതീരുന്നു. തൊഴിലാളിതാല്‍പ്പര്യം, ജനഹിതം തുടങ്ങിയവയൊക്കെ ഭരണകക്ഷി നേതാക്കന്മാരില്‍ സൃഷ്ടിക്കുന്നത് പുച്ഛവും പരിഹാസവുമാണ്. സമരം സൃഷ്ടിക്കുന്നതാകട്ടെ രോഷവും അസഹിഷ്ണുതയും. സിപിഐ(എം) കേരളത്തെ എവിടേയ്ക്കാണ് നയിക്കുന്നത്? സാമൂഹ്യ-രാഷ്ട്രീയരംഗത്തെ പതനം എല്ലാ സീമകളെയും ലംഘിച്ചുകഴിഞ്ഞു. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അവശേഷിച്ചിരുന്ന നാട്യങ്ങളും ഉപേക്ഷിച്ചുകൊണ്ടുള്ള നഗ്‌നമായ മുതലാളിവര്‍ഗ്ഗ സേവയാണ് അരങ്ങുതകര്‍ക്കുന്നത്. അടിച്ചമര്‍ത്തലിന്റെ […]

Read More

Introduction

എസ്‌.യു.സി.ഐ (കമ്യൂണിസ്റ്റ്) – ഒരു ആമുഖം സോഷ്യലിസ്റ്റ്‌ യൂണിറ്റി സെന്റര്‍ ഓഫ്‌ ഇന്‍ഡ്യ (കമ്മ്യൂണിസ്റ്റ്) മാര്‍ക്‌സിസം – ലെനിനിസത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിപ്ലവപ്പാര്‍ട്ടിയാണ്‌. ഇന്‍ഡ്യന്‍ മണ്ണിലെ ഒരേയൊരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി. 1948 ഏപ്രില്‍ 24ന്‌ ഈ യുഗത്തിലെ സമുന്നത മാര്‍ക്‌സിസ്റ്റ്‌ ദാര്‍ശനികന്‍ സഖാവ്‌ ശിബ്‌ദാസ്‌ ഘോഷിന്‍റെ നേതൃത്വത്തിലാണ്‌ പാര്‍ട്ടി സ്ഥാപിതമായത്‌. പാര്‍ട്ടിയുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറി അദ്ദേഹമായിരുന്നു. 1976 ആഗസ്റ്റ്‌ 5 ന്‌ സഖാവ്‌ ശിബ്‌ദാസ്‌ ഘോഷ്‌ നിര്യാതനായതിനെത്തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ ഉറ്റ സഖാവും പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളുമായ […]

Read More

ഇറാനിലെ ജനകീയ പ്രക്ഷോഭം: യാഥാസ്ഥിതികത്വത്തിൽ നിന്നുള്ള മോചനത്തിനായി അടിച്ചമർത്തപ്പെടുന്ന സ്ത്രീത്വത്തിന്റെ പോരാട്ടം

ഇറാനിലെ ജനകീയ പ്രക്ഷോഭം: യാഥാസ്ഥിതികത്വത്തിൽ നിന്നുള്ള മോചനത്തിനായി അടിച്ചമർത്തപ്പെടുന്ന സ്ത്രീത്വത്തിന്റെ പോരാട്ടം

ഇറാൻ പുകയുകയാണ്. ട്രൗസറിന്റെയും ഹിജാബിന്റെയും പേരിൽ കുറ്റം കണ്ടെത്തി ഇറാനിലെ “സദാചാര പോലീസ്” ടെഹ്റാനിൽ അറസ്റ്റ് ചെയ്ത മഹ്‌സാ അമിനി എന്ന 22 വയസ്സായ പെൺകുട്ടിയെ 2022 സെപ്റ്റംബർ 16ന് പോലീസ് കസ്റ്റഡിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സദാചാര പോലീസിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രമുഖ വ്യക്തിത്വങ്ങൾ അടക്കമുള്ളവർ ആഞ്ഞടിക്കുന്നതിന് അമിനിയുടെ മരണം കാരണമായി. ഹൃദയാഘാതം മൂലമാണ് അമിനി മരിച്ചതെന്ന് ഇറാൻ സർക്കാരിന്റെ വാദം ആരും സ്വീകരിച്ചില്ല. പോലീസ് അവളെ നിർദ്ദയം പീഡിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് പ്രക്ഷോഭകാരികൾ ഉറച്ചു വിശ്വസിക്കുന്നത്. […]

Read More

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp