ആദിവാസി ഊരുകളിൽ പുറത്തുള്ളവർക്ക് പ്രവേശിക്കുവാൻ മുൻകൂർ പാസ്സ് ഏർപ്പെടുത്തിക്കൊണ്ടുള്ള പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ ഉത്തരവ്, ആദിവാസി സമൂഹത്തെ കാഴ്ചവസ്തുവാക്കി മാറ്റുന്നതും, ജനാധിപത്യ-നിയമവാഴ്ചയുടെ ലംഘനവുമാണെന്നും ഉടൻ പിൻവലിക്കണമെന്നും എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) വയനാട് ജില്ലാ കമ്മിറ്റി ജൂണ് 2ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ആദിവാസികളുമായി ഇടപെടാൻ പാസ്സ് ഏർപ്പെടുത്തുന്നതിലൂടെ സർക്കാർ വിവേചനം സൃഷ്ടിക്കുകയാണ്. ഇത് ഭരണഘടനയുടെ ലംഘനമാണ്.ആദിവാസികൾ കടുത്ത അവകാശ നിഷേധങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും വിധേയമാകുന്നതും, മനുഷ്യോചിതമല്ലാത്ത ഭൗതിക സാഹചര്യത്തിൽ ജീവിക്കേണ്ടി വരുന്നതും മാദ്ധ്യമങ്ങളും സാമൂഹ്യ പ്രവർത്തകരുമാണ് പുറംലോകത്തെ അറിയിക്കുന്നത്. ഇത് […]
പിഎസ്സി പ്രസിദ്ധീകരിച്ച ലിസ്റ്റിൽ അവശേഷിക്കുന്ന കരാർ തൊഴിലാളികൾക്ക് ഉടൻ ഇലക്ടിസിറ്റി വർക്കർമാരായി നിയമനം നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വർക്കേഴ്സ് യൂണിയൻ, KSEB – PCC ലൈൻ വർക്കേഴ്സ് യൂണിയൻ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ പട്ടം വൈദ്യുതി ഭവനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. പിഎസ്സി പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ആകെ 2450 പേരാണുണ്ടായിരുന്നത്. ഇതിൽ 1486 പേർക്ക് രണ്ടു വർഷത്തിനു മുൻപ് നിയമനം നൽകിയിരുന്നു. ഇനി നിയമന യോഗ്യരായി ലിസ്റ്റിൽ അവശേഷിക്കുന്നത് 800ൽ താഴെ തൊഴിലാളികളാണ്. നിയമനത്തിന് […]
ബിപിസിഎൽ കേന്ദ്രസർക്കാർ ഓഹരിവിഹിതം(52.98%) പൂർണ്ണമായി വിൽക്കുവാനുള്ള തീരുമാനം റദ്ദാക്കേണ്ടിവന്നതിൽ രാജ്യത്തുടനീളവും പ്രത്യേകിച്ച്, കേരളത്തിലും നടന്ന പ്രക്ഷോഭണങ്ങൾക്ക് നിർണ്ണായക പങ്കുണ്ടെന്ന് എഐയുറ്റിയുസി അഭിപ്രായപ്പെട്ടു. സമരത്തിൽ പങ്കെടുത്ത ജീവനക്കാരെയും, സമരത്തെ പിന്തുണച്ച മറ്റ് തൊഴിലാളി-ബഹുജനങ്ങളെയും എഐയുറ്റിയുസി സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്തു.10ലക്ഷം കോടി രൂപയിലധികം ആസ്തിയുള്ളതും, സർക്കാരിലേക്ക് ലാഭവിഹിതമായും നികുതിയായും ഒരുലക്ഷം കോടിയിലധികം രൂപ പ്രതിവർഷം അടയ്ക്കുന്നതുമായ ഈ സ്ഥാപനത്തെ കേവലം 50,000 കോടി രൂപക്ക് വിറ്റുതുലയ്ക്കുന്നതായിരുന്നു കേന്ദ്ര സർക്കാരിന്റെ പദ്ധതി. ബിപിസിഎൽ വില്പന പൊതുമുതൽ കൊള്ളയാണെന്ന് സമൂഹത്തെ ബോധ്യപ്പടുത്താൻ […]
ബിപിസിഎൽ കേന്ദ്രസർക്കാർ ഓഹരിവിഹിതം(52.98%) പൂർണ്ണമായി വിൽക്കുവാനുള്ള തീരുമാനം റദ്ദാക്കേണ്ടിവന്നതിൽ രാജ്യത്തുടനീളവും പ്രത്യേകിച്ച്, കേരളത്തിലും നടന്ന പ്രക്ഷോഭണങ്ങൾക്ക് നിർണ്ണായക പങ്കുണ്ടെന്ന് എഐയുറ്റിയുസി അഭിപ്രായപ്പെട്ടു. സമരത്തിൽ പങ്കെടുത്ത ജീവനക്കാരെയും, സമരത്തെ പിന്തുണച്ച മറ്റ് തൊഴിലാളി-ബഹുജനങ്ങളെയും എഐയുറ്റിയുസി സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്തു.10ലക്ഷം കോടി രൂപയിലധികം ആസ്തിയുള്ളതും, സർക്കാരിലേക്ക് ലാഭവിഹിതമായും നികുതിയായും ഒരുലക്ഷം കോടിയിലധികം രൂപ പ്രതിവർഷം അടയ്ക്കുന്നതുമായ ഈ സ്ഥാപനത്തെ കേവലം 50,000 കോടി രൂപക്ക് വിറ്റുതുലയ്ക്കുന്നതായിരുന്നു കേന്ദ്ര സർക്കാരിന്റെ പദ്ധതി. ബിപിസിഎൽ വില്പന പൊതുമുതൽ കൊള്ളയാണെന്ന് സമൂഹത്തെ ബോധ്യപ്പടുത്താൻ […]
കെ റെയിൽ സിൽവർലൈൻ പദ്ധതി പിൻവലിച്ച് ഉത്തരവിറക്കുക എന്നതാണ് സംസ്ഥാന സർക്കാർ ഉടൻ ചെയ്യേണ്ടത്. പദ്ധതിയുമായി മുന്നോട്ടുപോകുവാൻ ധാർമ്മികമായ യാതൊരു അവകാശവും സർക്കാരിനില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം സിൽവർലൈൻ പദ്ധതിക്കെതിരെകൂടെയുള്ള ജനവിധിയാണ്. സിൽവർലൈൻ ഉൾപ്പെടെയുള്ള വികസനപദ്ധതികളെ മുൻനിർത്തിയാണ് മുഖ്യമന്ത്രിയടക്കം വോട്ടുപിടിച്ചത്. വാട്ടർ മെട്രോ, മെട്രോ റെയിൽ, കെ റെയിൽ തുടങ്ങി തൃക്കാക്കരയ്ക്ക് വരാനിരിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന വികസനം മുഖ്യമന്ത്രിയും ഇതര മന്ത്രിമാരും എണ്ണിയെണ്ണിപ്പറഞ്ഞു. സിൽവർലൈൻ സർക്കാരിന്റെ അഭിമാനപ്രശ്നമായിരുന്നു തെരഞ്ഞെടുപ്പിലുടനീളം. എന്നാൽ ജനങ്ങൾ സമ്പൂർണമായും അത് നിരാകരിച്ചു എന്ന് വ്യക്തമാക്കുന്നതാണ് […]
പൊതുവിദ്യാഭ്യാസത്തിന്റെ അടിസ്ഥാനങ്ങളെ പിഴുതെറിയുന്നതാണ് പുതിയ ദേശീയ വിദ്യാഭ്യാസനയം 2020 (എൻഇപി 2020). സർവ്വകലാശാല വിദ്യാഭ്യാസത്തെയും അത് അടിമുടി പൊളിച്ചെഴുതുന്നു. സ്ഥിരം അധ്യാപകരെ മിക്കവാറും ഇല്ലായ്മ ചെയ്യുന്ന നയം എഴുത്തും വായനയും ഉൾപ്പടെയുള്ള പ്രാഥമികവിദ്യാഭ്യാസം അട്ടിമറിക്കാനുള്ള നീക്കത്തിലാണ്. ബിരുദ-ബിരുദാനന്തര വിദ്യാഭ്യാസത്തിന്റെ അക്കാദമിക അന്തസത്തയിൽ മാറ്റം വരുത്തി അവയെ തൊഴിൽ പഠനമാക്കി മാറ്റുന്നു. കല്പിത-സ്വകാര്യ-സ്വാശ്രയ സർവ്വകലാശാലകൾ ആരംഭിച്ച് രാജ്യത്തെ സർവകലാശാലകളെ വാണിജ്യരംഗത്തേക്ക് തിരിച്ചുവിടുന്നു. അക്ഷര പഠനത്തെ നിരാകരിച്ച ഡിപിഇപി മോഡൽ ബോധനരീതികൾ സ്ഥാപിച്ച് അവ വ്യാപിപ്പിക്കാനുള്ള പരിഷ്കാരങ്ങള് രാജ്യമെമ്പാടും തകൃതിയിൽ […]
രാജ്യമെങ്ങുമെന്നതുപോലെ കേരളത്തിലും സർക്കാർ സർവ്വീസും സർക്കാർ ജീവനക്കാരും മുമ്പെങ്ങുമില്ലാത്തവിധം ഗുരുതരമായ പ്രതിസന്ധികൾ നേരിടുകയാണ്. 1990കളിൽ ആരംഭംകുറിച്ച ആഗോളവൽക്കരണ നടപടികൾ ഉച്ചസ്ഥായിയിലെത്തിയിരിക്കുന്നു. സർക്കാർ വകുപ്പുകളെയെല്ലാം മിഷനുകൾപോലുള്ള ആഗോളവൽക്കരണകാലത്തെ പുതിയ സംവിധാനങ്ങൾ വിഴുങ്ങിക്കഴിഞ്ഞു. ജീവനക്കാരുടെ എണ്ണം വൻതോതിൽ വെട്ടിക്കുറയ്ക്കാൻ സർക്കാർ മത്സരബുദ്ധി കാണിക്കുകയാണ്. കരാർവൽക്കരണവും വ്യാപകമായിരിക്കുന്നു. ഒരു ലക്ഷത്തിലധികംപേർ പുതിയ പെൻഷൻകാരായി, അഥവാ പെൻഷൻ ഇല്ലാത്തവരായി മാറ്റപ്പെട്ടുകഴിഞ്ഞു. പിന്നാലെ വരുന്നവർ ക്രമേണ ആ ഗണത്തിലേക്ക് നയിക്കപ്പെടും. സ്ഥിരസ്വഭാവത്തിൽ ശമ്പളം കിട്ടുമെന്ന് കരുതേണ്ടതില്ല എന്ന സന്ദേശം നൽകിക്കഴിഞ്ഞു. സർക്കാർ ജീവനക്കാർക്കെതിരെ ആക്രമണം […]
പ്രതിപക്ഷഎംഎൽഎയായിരുന്ന പി.ടി.തോമസിന്റെ നിര്യാണത്തെത്തുടർന്ന് ഒഴിവുവന്ന നിയമസഭാ സീറ്റിലേയ്ക്ക് തൃക്കാക്കര മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പ് കേരളത്തിന്റെ ഭരണത്തെ മാറ്റിമറിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല. എന്നാൽ ഭരണമുന്നണിയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ നയങ്ങളും പദ്ധതികളും പൂർവ്വാധികം വീറോടെ തുടരാൻ അവയ്ക്ക് വലിയ ജനസമ്മിതി ഉണ്ടെന്ന് സ്ഥാപിക്കേണ്ടതുണ്ടായിരുന്നു. അതിനായി എന്തുമാർഗ്ഗമവലംബിച്ചും വിജയം നേടുക എന്നത് അവരുടെ ഒരു രാഷ്ട്രീയ ആവശ്യകതയായിരുന്നു. ഇടതുമുന്നണി അവരുടെ സ്വപ്നപദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന കെ റെയിൽ സിൽവർലൈൻ പദ്ധതിക്കെതിരെ ഉയർന്നുവന്നിട്ടുള്ള ശക്തമായ പ്രക്ഷോഭത്തെ മറികടക്കാനുള്ള ഒരു മാർഗ്ഗമായും തൃക്കാക്കര വിജയത്തെ ലക്ഷ്യം […]
വർഗീയ സംഘർഷങ്ങൾ വർദ്ധിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാം ആർഎസ്എസ്-ബിജെപി തെരഞ്ഞെടുപ്പ് കരുനീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു എന്ന്. മനഃപ്പൂർവ്വം പ്രകോപനം സൃഷ്ടിക്കുക, മത ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷ പ്രചാരണത്തിന് ആക്കം വർദ്ധിപ്പിക്കുക, ഹിന്ദുത്വ വികാരം ജ്വലിപ്പിക്കുക, ന്യൂനപക്ഷ വിഭാഗങ്ങൾ ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്തുന്നു എന്ന് ചിത്രീകരിക്കാൻ പുതിയ സാദ്ധ്യതകൾ കണ്ടെത്തുക തുടങ്ങിയ മാർഗങ്ങളൊക്കെ ഇതിനായി അവർ അവലംബിക്കുന്നു. നൂറ്റാണ്ടുകളായി സൗഹാർദ്ദത്തോടെ കഴിയുന്ന ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കുമി ടയിൽ ഭിന്നിപ്പും അവിശ്വാസവും തെറ്റിദ്ധാരണകളും വളർത്തുന്നത് വോട്ടുനേടുന്നതിനാണ്. ഹിന്ദുത്വം എന്ന പേരിൽ ഹിന്ദു വർഗീയ ഭ്രാന്താണ് ഇവർ പടർത്തുന്നത്. […]
കേരളസർക്കാരിന്റെ സാമ്പത്തികസ്ഥിതി അതീവഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് 2020-2021ലെ സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടുകയുണ്ടായി. പൊതുകടം വർഷംതോറും ഞെട്ടലുളവാക്കും വിധം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. 2014-15 സാമ്പത്തികവർഷത്തിലെ പൊതുകടം 1,41,947 കോടിയായിരുന്നത് 2020-2021ൽ 3,02,620 കോടിയായി വർദ്ധിച്ചു. ഒരു വർഷം പിന്നിട്ട് ഇപ്പോൾ അത് ഏതാണ്ട് 3.2 ലക്ഷം കോടിയായിരിക്കുന്നു. അതായത് വെറും ആറ് വർഷത്തിനുള്ളിൽ കേരളത്തിന്റെ പൊതുകടം 144 ശതമാനമായി ഉയർന്നിരിക്കുന്നു. 2020-2021ൽ സംസ്ഥാനത്തിന്റെ പൊതുകടം ആകെ ആഭ്യന്തരഉൽപ്പാദനത്തിന്റെ 40 ശതമാനമായി ഉയർന്നതായി സിഎജി വ്യകതമാക്കി. ഇത് അനുവദനീയമായ അനുപാതത്തിൽ നിന്നും […]