Archive by category Malayalam

സില്‍ലര്‍ലൈന്‍ വിരുദ്ധ പ്രക്ഷോഭം: ഉദാത്തമായ ജനകീയ സമരത്തിന്റെ മാതൃക

സില്‍ലര്‍ലൈന്‍ വിരുദ്ധ പ്രക്ഷോഭം:  ഉദാത്തമായ ജനകീയ സമരത്തിന്റെ മാതൃക

കേരളത്തിന്റെ മണ്ണിലെ പ്രക്ഷോഭ വേദിയിൽ ജനാധിപത്യപരമായ സംഘടിതപ്രവർത്തനത്തിന്റെ പുതുചരിത്രം രചിക്കുകയാണ് കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമരം. തിരുവനന്തപുരം മുതൽ കാസർകോഡുവരെ സാധാരണജനങ്ങൾ ഒരൊറ്റ മനുഷ്യനെപ്പോലെ സിൽവർലൈൻ പദ്ധതിക്കെതിരെ നിവർന്നുനിന്നു പൊരുതുന്നു. നിര്‍ദ്ദിഷ്ട പദ്ധതി കടന്നുപോകുന്ന ഗ്രാമങ്ങളിലും പട്ടണങ്ങളിലുമുള്ള നിസ്സഹായരായ മനുഷ്യർ തുടക്കംകുറിച്ച പ്രക്ഷോഭം ഇന്ന് കേരളത്തിന്റെ മന:സ്സാക്ഷി ഏറ്റെടുത്തിരിക്കുന്നു. ജനാധിപത്യവിശ്വാസികൾക്ക് ഉൾപ്പുളകം സൃഷ്ടിക്കുന്ന അനുഭവമായി, ജനാധിപത്യപ്രക്ഷോഭത്തിന്റെ ഉദാത്തമാതൃകയായി സിൽവർലൈൻ വിരുദ്ധ ജനകീയ സമരം മാറിക്കഴിഞ്ഞു. പദ്ധതിക്കെതിരെയുള്ള ചെറുത്തുനിൽപ്പ് ദിനചര്യയായി സ്വീകരിച്ചുകൊണ്ട് ജനങ്ങൾ കരളുറപ്പോടെ ഇന്ന് […]

Read More

ടീസ്ത സെതൽവാദിനെയും ആർ.ബി ശ്രീകുമാറിനെയും ഉടൻ വിട്ടയക്കുക

ഗുജറാത്ത് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചുവെന്നും ഗൂഢാലോചന നടത്തിയെന്നുംആരോപിച്ച് മനുഷ്യാവകാശപ്രവർത്തക ടീസ്ത സെതൽവാദിനേയും ഗുജറാത്ത് പോലീസിലെ മുൻ ഐപിഎസ് ഓഫീസറായ ആർ.ബി.ശ്രീകുമാറിനേയും ജൂൺ 25ന് അറസ്റ്റു ചെയ്ത അഹമ്മദാബാദ് പോലീസ് നടപടി തികഞ്ഞ ഫാസിസ്റ്റു രീതിയിലുള്ള പ്രതികാര നടപടിയാണ്. വിയോജിപ്പിന്റെ സ്വരങ്ങളോട് ബിജെപിയും ഭരണ സംവിധാനങ്ങളും രാജ്യമെമ്പാടും പ്രദർശിപ്പിക്കുന്ന ജനാധിപത്യ വിരുദ്ധ മനോഭാവത്തിനും നടപടികൾക്കുമെതിരെയും ടീസ്ത സെതൽവാദിനേയും ആർ.ബി.ശ്രീകരുമാറിനെയും വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടും അതിശക്തമായ ജനകീയ പ്രതിഷേധം വളർത്തിയെടുക്കണമെന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജനങ്ങളോടാഹ്വാനം ചെയ്യുന്നു. 2002ൽ ഗുജാത്തിൽ നടന്ന ദുരൂഹമായ ഗോധ്ര […]

Read More

വനാതിർത്തികളിൽ ബഫർസോൺ പ്രഖ്യാപിച്ച സുപ്രീംകോടതി ഉത്തരവിന്മേൽ ഉടൻ പുനഃപരിശോധനാ ഹർജി നൽകുക

വനാതിർത്തികളിൽ ബഫർസോൺ പ്രഖ്യാപിച്ച സുപ്രീംകോടതി  ഉത്തരവിന്മേൽ ഉടൻ പുനഃപരിശോധനാ ഹർജി നൽകുക

വനാതിർത്തികളിൽ ബഫർസോൺ പ്രഖ്യാപിച്ച സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കാൻ, ഉത്തരവിൽത്തന്നെ നൽകിയിട്ടുള്ള സാധ്യത ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാർ ഉടൻ പുനഃപരിശോധനാ ഹർജി നൽകണമെന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) കേരള സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വനം നശിപ്പിക്കുന്നത് വൻകിടക്കാരും ഒത്താ ശ ചെയ്യുന്നത് സർക്കാരുകളുമാണ്. ഈ ഒത്താശയാണ് സന്തുലിതമല്ലാത്ത കോടതി വിധിയിലേക്ക് നയിച്ചത്. ആദിവാസികളും ചെറുകിട കർഷകരുമൊക്കെ വനത്തിന്റെ സംരക്ഷകരാണ്. ഇവരെ സംരക്ഷിക്കുകയും വനം കൈയേറ്റക്കാരെയും ഖനന മാഫിയകളേയുമൊക്കെ കർശനമായി നേരിടുകയുമാണ് ചെയ്യേണ്ടത്. വനാതിർത്തിയോട് ചേർന്ന് ബഫർസോണായി പ്രഖ്യാപിക്ക പ്പെടുന്ന ഒരു […]

Read More

അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കുക

അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കുക

സംസ്ഥാനത്ത് വർദ്ധിപ്പിച്ച വൈദ്യുതി നിരക്ക് ജൂൺ 26ന് നിലവിൽ വന്നു. ചാർജ് വർദ്ധിപ്പിക്കുന്നതിനുവേണ്ടിയുള്ള ഇലക്ട്രിസിറ്റി ബോർഡിന്റെ അപേക്ഷയിന്മേൽ റഗുലേറ്ററി കമ്മീഷൻ വർദ്ധിപ്പിച്ച പുതിയനിരക്ക് പ്രഖ്യാപിക്കുകയായിരുന്നു. കോവിഡ് മൂലമുണ്ടായ തൊഴിൽ പ്രതിസന്ധി, നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് എന്നിവ മൂലം സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതം ദുരിതത്തിലായിരിക്കു മ്പോഴാണ് മറ്റൊരു ഇരുട്ടടിയായി ചാര്‍ജ് വര്‍ദ്ധനവ് അടിച്ചേല്‍പ്പിച്ചത്. ബോർഡ് അഞ്ച് വർഷത്തേക്കുള്ള ചാർജ് വർദ്ധനവ് ലക്ഷ്യമിട്ട് 18 ശതമാനം നിരക്ക് വർദ്ധനവാണ് ആവശ്യപ്പെട്ടത്. ബോർഡ് അധികവരുമാനമായി 2829കോടി രൂപ ലക്ഷ്യമിട്ടിരുന്നതായി കമ്മീഷൻ […]

Read More

‘അഗ്നിപഥ് ‘ ഉയർത്തുന്ന ചോദ്യങ്ങൾ

‘അഗ്നിപഥ് ‘ ഉയർത്തുന്ന ചോദ്യങ്ങൾ

അഗ്നിപഥ് എന്ന പേരിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പുതിയ സൈനികസേവനപദ്ധതിക്കെതിരെപതിനൊന്ന് സംസ്ഥാനങ്ങളിലായി പതിനായിരക്കണക്കിന് യുവാക്കൾ രോഷാകുലരായി രംഗത്തുവന്നു. അവർ അവലംബിച്ച പ്രക്ഷോഭരീതിയോട് വിയോജിപ്പുള്ളവർപോലും അത്തരമൊരു പൊട്ടിത്തെറിക്കു കാരണമായ തൊഴിൽരഹിതരുടെ അസംതൃപ്തിയും നിസ്സഹായതയും രാജ്യത്തിന്റെ വേദനാകരമായ ഒരു യാഥാർത്ഥ്യമാണെന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി. സുസംഘടിതമായ ഒരു ജനാധിപത്യമുന്നേറ്റത്തിന്റെ സ്വഭാവമോ കേന്ദ്രീകൃതമായ ഒരു നേതൃത്വമോ ഇല്ലാതിരുന്നിട്ടും രാജ്യത്തിന്റെ വലിയൊരു പ്രദേശത്തേക്ക് അഗ്നിപഥിനെതിരായ യുവജനസമരം സ്വമേധയാ പടർന്നത് തൊഴിലില്ലായ്മ എന്ന പ്രശ്‌നത്തിന്റെ സ്‌ഫോടനാത്മകമായ മാനത്തെയാണ് വെളിവാക്കുന്നത്.ആദ്യത്തെ ഊഴത്തിൽ പ്രതിവർഷം രണ്ടുകോടി തൊഴിൽ എന്ന വാഗ്ദാനം നൽകിയ […]

Read More

29-ാമത് കുട്ടികളുടെ സംസ്ഥാന ക്യാമ്പ്‌

29-ാമത് കുട്ടികളുടെ സംസ്ഥാന ക്യാമ്പ്‌

കുട്ടികളില്‍ ഉയര്‍ന്ന അഭിരുചിയും ജീവിതവീക്ഷണവും സാമൂഹ്യ അവബോധവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി, ‘‘നാടിന്‍ ശ്രേഷ്ഠ സന്താനങ്ങളാക നാം’’ എന്ന ആദര്‍ശവാക്യത്തെ മുൻനിർത്തി പ്രവര്‍ത്തിച്ചുവരുന്ന കുട്ടികളുടെ സാംസ്‌കാരിക പ്രസ്ഥാനമായ പ്രചോദനയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സംസ്ഥാന ക്യാമ്പ് മെയ് 23,24,25 തീയതികളിൽ നടന്നു. പ്രചോദന സംഘടിപ്പിക്കുന്ന 29-ാമത് ക്യാമ്പാണ് ഓതറ സിഎസ്ഐ സെന്ററിൽ നടന്നത്. കെറെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയുടെ സംസ്ഥാന ജനറൽ കൺവീനറും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എസ്.രാജീവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നേതാജി സുഭാഷ് […]

Read More

കണ്ണൂരിൽ സിൽവർലൈൻ പ്രതിരോധ സംഗമം

കണ്ണൂരിൽ സിൽവർലൈൻ  പ്രതിരോധ സംഗമം

കളക്ട്രേറ്റ് മാര്‍ച്ച് ജോസഫ് സി.മാത്യു ഉദ്ഘാടനം ചെയ്തു. പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത് സ്വകാര്യ മൂലധനത്തിന്റെ പ്രലോഭനമാണെന്നും പദ്ധതിക്കെതിരെ ഉയരുന്ന ജനരോഷത്തെ അവഗണിച്ച് മുന്നോട്ടു പോകാൻ സർക്കാർ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സി.ആർ. നീലകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. വിനു കുര്യാക്കോസ്, പ്രൊഫ. കെ.അരവിന്ദാക്ഷൻ, ഡോ. ആസാദ്, പ്രൊഫ.എം.പി.മത്തായി, ജോസഫ് എം.പുതുശ്ശേരി, എം.പി.ബാബുരാജ്, എസ്.രാജീവൻ, വി.ജെ.ലാലി, പ്രൊഫ.കുസുമം ജോസഫ്, ഫാ.ജോയ്സ് കൈതക്കോട്ടിൽ, കെ.ശൈവപ്രസാദ്, എസ്.രാധാമണി, ബാബു കുട്ടൻചിറ, അരുൺ ബാബു, വിനു പടനിലം, അഡ്വ.ജോൺ ജോസഫ്, ഹാഷിം ചേന്നാമ്പിള്ളി, […]

Read More

സേവ് എഡ്യൂക്കേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് നടയിൽ അക്ഷരമാല പഠനസമരം

സേവ് എഡ്യൂക്കേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് നടയിൽ അക്ഷരമാല പഠനസമരം

സേവ് എഡ്യൂക്കേഷൻ കമ്മിറ്റി സംഘടിപ്പിച്ച അക്ഷരമാല സമരം സെക്രട്ടേറിയറ്റ് നടയിൽ സംസ്ഥാന ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ.എം.ആർ.തമ്പാൻ ഉദ്ഘാടനം ചെയ്തു, അക്ഷരമാല ഒഴിവാക്കിയത് അക്ഷരജ്ഞാനം നിഷേധിക്കാനാണെന്ന്അദ്ദേഹം അഭിപ്രായപ്പെട്ടു. ജൂൺ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പുനൽകിയിരുന്നു. എന്നാൽ, പുതിയ അധ്യയനവർഷം തുടങ്ങിക്കഴിഞ്ഞു. അക്ഷരമാല എവിടെ? അദ്ദേഹം ചോദിച്ചു.മലയാളത്തിലെ ‘അ’ മുതലുള്ള സ്വരാക്ഷരങ്ങൾ ബ്ലാക്ക് ബോർഡിൽ എഴുതി അക്ഷരമാല പഠന ക്യാമ്പയിന് തുടക്കം കുറിച്ചത് പ്രൊഫ.നടുവട്ടം ഗോപാലകൃഷ്ണൻ. അക്ഷരമാല പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് […]

Read More

എഐഡിഎസ്ഒ സംസ്ഥാന സംഘാടക ക്യാമ്പ്‌

എഐഡിഎസ്ഒ സംസ്ഥാന സംഘാടക ക്യാമ്പ്‌

എഐഡിഎസ്ഒ സംസ്ഥാന സംഘാടകരുടെ ത്രിദിന പഠനക്യാമ്പ് മെയ് 28,29,30 തീയതികളിൽ മുട്ടം നേതാജി സാമൂഹ്യ-സാംസ്കാരിക പഠനകേന്ദ്രത്തിൽ നടന്നു. എഐഡിഎസ്ഒ അഖിലേന്ത്യാ പ്രസിഡന്റ് സഖാവ് വി.എൻ.രാജശേഖർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ദേശീയ വിദ്യാഭ്യാസ നയം 2020നെതിരെ അഖിലേന്ത്യാ തലത്തിൽ എഐഡിഎസ്ഒ സംഘടിപ്പിക്കുന്ന സമരങ്ങൾക്ക് അധ്യാപകരും ബുദ്ധിജീവികളും നൽകുന്ന പിന്തുണയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. രാജ്യത്തെ നന്മ ആഗ്രഹിക്കുന്നവർ പ്രതീക്ഷയോടെ കാണുന്ന ഈ സമരത്തെ ശക്തിപ്പെടുത്താൻ തയ്യാറാകണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു.‘ജീവിതവും സംഘടനയും’ എന്ന വിഷയത്തെ ആധാരമാക്കി നടന്ന ആദ്യ […]

Read More

കരി നിലങ്ങളിലെ വീടുകൾ പുനരുദ്ധരിക്കുവാൻ സർക്കാർ ധനസഹായം അനുവദിക്കണം

കരിനിലങ്ങളിലെ ചിറകളിലും സമീപപ്രദേശങ്ങളിലും വസിക്കുന്ന കുടുംബങ്ങളുടെ ദുർബലപ്പെട്ട വീടുകളും പുരയിടങ്ങളും പുനരുദ്ധരിക്കുവാൻ ആവശ്യമായ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് പൊക്കാളി സംരക്ഷണ സമിതി സംഘടിപ്പിച്ച ജാഗ്രതാ സദസ്സ് സർക്കാരിനോട് ആവശ്യപ്പെട്ടു.ഓരുജല മത്സ്യ വാറ്റ് നടത്തുന്നതുമൂലം ഉണ്ടാകുന്ന ലവണ രസത്തിന്റെ സ്ഥിരമായ സാന്നിധ്യമാണ് വീടുകൾ അതിവേഗം ദുർബലപ്പെടുവാൻ ഇടയാക്കുന്നത്. സർക്കാരിന്റെ നയവും ഉത്തരവുകളും നിർബാധം ലംഘിക്കുവാൻ അനുവദിക്കുന്നതുവഴി നെൽകൃഷിയിലൂടെ സൃഷ്ടിക്കപ്പെടുന്ന ആയിരക്കണക്കിന് തൊഴിൽ ദിനങ്ങളും ഭക്ഷ്യ സുരക്ഷയും ആണ് അട്ടിമറിക്കപ്പെടുന്നത്. ഫലവൃക്ഷങ്ങളുടെ ഉൽപാദനവും ഗണ്യമായി കുറഞ്ഞു. ജൈവ പച്ചക്കറി വിളകൾ […]

Read More

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp