സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സയും മരുന്നും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട്, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസിലേയ്ക്ക് മാർച്ചും ധര്‍ണ്ണയും നടത്തി. സംസ്ഥാന കമ്മിറ്റിയംഗം ജ്യോതി കൃഷ്ണൻ ഉദ്ഘാടനംചെയ്തു. സ്വകാര്യ ആരോഗ്യമേഖലയുടെ താൽപ്പര്യമാണ് സർക്കാർ സംരക്ഷിക്കുന്നതെന്ന് പൊതുജനാരോഗ്യ മേഖലയോടുള്ള അവഗണന വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുജനാരോഗ്യ മേഖല സംരക്ഷിക്കപ്പെടുന്നില്ലെങ്കിൽ വലിയ സാമൂഹിക ദുരന്തത്തിനാവും നാടു സാക്ഷ്യം വഹിക്കേണ്ടി വരികയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ലാസെക്രട്ടറി എന്‍.ആര്‍.മോഹൻകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാകമ്മിറ്റിയംഗങ്ങളായ പി.എം.ദിനേശൻ, ഫ്രാൻസിസ് കളത്തുങ്കൽ, കെ.എസ്. ഹരികുമാർ, ജോർജ്ജ് ജോസഫ്, എഐകെകെഎംഎസ് സംസ്ഥാന കമ്മിറ്റിയംഗം പി.സി.ജോളി, എഐയുടിയുസി ജില്ലാ കമ്മിറ്റിയംഗം സി.കെ.ശിവദാസൻ, എഐഎംഎസ്എസ് ജില്ലാ സെക്രട്ടറി കെ.കെ.ശോഭ, കീച്ചേരി ആശുപത്രി സംരക്ഷണ സമിതി കൺവീനർ കെ.ഒ. സുധീർ, കെ.പി. സാൽവിൻ, എം.കെ.ഉഷ, അഡ്വ.പോൾ ടി.സാമുവൽ, നിള മോഹൻകുമാർ, ജോണി ജോസഫ് എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിനും ധർണ്ണക്കും സി.ബി. അശോകൻ, പി.പി. എബ്രഹാം, സി.എൻ മുകുന്ദൻ, സി.കെ.രാജേന്ദ്രൻ, എ. റജീന, സി.കെ.തമ്പി, നിഖിൽ സജി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
