Archive by category News

ആശാ വർക്കർമാരുടെ സംസ്ഥാന വ്യാപക പ്രതിഷേധം

കഴിഞ്ഞ 14 വർഷമായി ആരോഗ്യവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ആശാ പ്രവർത്തകരെ വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാതെ 62-ാം വയസ്സിൽ പിരിച്ചുവിടാനുള്ള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ(കെഎഎച്ഡബ്ല്യുഎ) ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ നടന്നു. കൊല്ലം ജില്ലയില്‍ എന്‍എച്എം ഓഫീസിനു മുന്നിൽ നടന്ന ആശാ പ്രവർത്തകരുടെ ധർണ്ണ കെഎഎച്ഡബ്ല്യുഎ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ.ബിന്ദു ഉദ്ഘാടനം ചെയ്തു. സംസ്ഥാന രക്ഷാധികാരി ഷൈല കെ.ജോൺ, ജില്ലാകണ്‍വീനര്‍ ട്വിങ്കിൾ പ്രഭാകര്‍, ബിനി സുദർശൻ, കെ.പി.റോസമ്മ, ഉഷ, സൗഭാഗ്യകുമാരി, […]

Read More

വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണത്തിനെതിരെ ശക്തമായ പ്രക്ഷോഭണത്തിന്റെ ആഹ്വാനവുമായി; ആൾ ഇന്ത്യ പവർമെൻസ് ഫെഡറേഷൻ (AIPF) സംസ്ഥാന സമ്മേളനം

വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണത്തിനെതിരെ ശക്തമായ പ്രക്ഷോഭണത്തിന്റെ ആഹ്വാനവുമായി; ആൾ ഇന്ത്യ പവർമെൻസ് ഫെഡറേഷൻ (AIPF) സംസ്ഥാന സമ്മേളനം

കേന്ദ്ര ട്രേഡ് യൂണിയനായ എഐയുറ്റിയുസിയിൽ അഫിലിയേറ്റ് ചെയ്ത ആൾ ഇന്ത്യ പവർമെൻസ് ഫെഡറേഷൻ (എഐപിഎഫ്) സംസ്ഥാന സമ്മേളനം 2022 നവംബർ 6ന് എറണാകുളം അദ്ധ്യാപക ഭവനിൽ നടന്നു. കെഎസ്ഇബിയിലെ സ്ഥിരം തൊഴിലാളികളുടെ യൂണിയനായ കെഎസ്ഇ വർക്കേഴ്സ് യൂണിയന്റെയും, കരാർ തൊഴിലാളികളുടെ സംഘടനയായ കെഎസ്ഇബി-പിസിസി ലൈൻ വർക്കേഴ്സ് യൂണിയന്റെയും പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. എഐപിഎഫ് സംസ്ഥാന പ്രസിഡണ്ട് എസ്.സീതിലാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബോണിഫസ് ബെന്നി സ്വാഗതം പറഞ്ഞു. എഐപിഎഫ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സഖാവ് സമർ കുമാർ […]

Read More

പ്രളയ ബാധിതരുടെ അതിജീവന കൂട്ടായ്മയുടെ നേതൃത്വത്തിൽ കൂട്ടിക്കൽ വില്ലേജ് ഓഫീസ് മാർച്ച്

പ്രളയ ബാധിതരുടെ അതിജീവന കൂട്ടായ്മയുടെ നേതൃത്വത്തിൽ  കൂട്ടിക്കൽ വില്ലേജ് ഓഫീസ് മാർച്ച്

പ്രളയ ബാധിത മേഖലയായ കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം പഞ്ചായത്തുകളിലെ ബാങ്ക് വായ്പയുടെ പേരിലുള്ള ജപ്തി നടപടികൾ നിര്‍ത്തിവയ്ക്കുക, വായ്പകൾ സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് പ്രളയ ബാധിതരുടെ അതിജീവന കൂട്ടായ്മയുടെ നേതൃത്വത്തിൽ കൂട്ടിക്കൽ വില്ലേജ് ഓഫീസ് മാർച്ചും ധർണ്ണയും നടന്നു. കെറെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ്.രാജീവന്‍ ഉദ്ഘാടനം ചെയ്തു.അതിജീവന കൂട്ടായ്മ കൺവീനർ ബെന്നി ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഗോപി മാടപ്പാട്ട്, രക്ഷാധികാരി വി.പി. കൊച്ചുമോൻ, കെ […]

Read More

തൊഴിലാളികളുടെയും ബഹുജനങ്ങളുടെയും കൺവൻഷൻ കോട്ടയത്ത്‌

കെഎസ്ആര്‍ടിസിയെ സ്വകാര്യവത്ക്കരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ജനകീയ പ്രതിരോധ സമിതിയും കെഎസ്ആര്‍ടിസി വര്‍ക്കേഴ്സ് ഫെഡറേഷനും സംയുക്തമായി കോട്ടയത്ത് കണ്‍വന്‍ഷന്‍ നടത്തി. രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി.മാത്യു ഉദ്ഘാടനം ചെയ്തു.കോട്ടയത്ത്, വൈക്കം മുഹമ്മദ് ബഷീർ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന കണ്‍വന്‍ഷനില്‍ കെഎസ് ആര്‍ടിസി വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എസ്.സീതിലാല്‍ വിഷയാവതരണം നടത്തി. പ്രതിരോധ സമിതി ജില്ലാ പ്രസിഡന്റ് ജോര്‍ജ് മുല്ലക്കര അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.കെ.ബിജു, എഐയുറ്റിയുസി ജില്ലാസെക്രട്ടറി വി.പി.കൊച്ചുമോന്‍, വര്‍ക്കേഴ്സ് ഫെഡറേഷന്‍ നേതാക്കളായ എം.എന്‍.അനില്‍, കെ.ജി.സുരേഷ് […]

Read More

എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്‌നങ്ങൾ ശാശ്വതമായി പരിഹരിക്കുക

എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്‌നങ്ങൾ ശാശ്വതമായി പരിഹരിക്കുക

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുക, കേരളം കേന്ദ്രത്തിന് നൽകിയ എയിംസ് പ്രൊപ്പൊസലിൽ കാസർകോട് ജില്ലയുടെ പേരും ചേർക്കുക, എന്‍ഡോസള്‍ഫാന്‍ ദുരിബാധിതര്‍ക്ക് വിദഗ്ധ ചികിത്സാസംവിധാനം ജില്ലയിൽ ഉറപ്പാക്കുക, മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഒക്ടോബർ 2മുതൽ സാമൂഹികപ്രവർത്തക ദയാബായി നിരാഹാര സമരം നടത്തിവരികയാണ്. നാലുപതിറ്റാണ്ടോളമായി നീളുന്ന ദുരിതമാണ് കാസര്‍കോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടേത്. ജനിതകവൈകല്യങ്ങളോടെ പിറന്നുവീഴുന്ന കുഞ്ഞുങ്ങളും അവരെ പരിചരിക്കാന്‍ ക്ലേശിക്കുന്ന മാതാപിതാക്കളും കേരളത്തിന്റെ മനസ്സുനീറ്റുന്ന കാഴ്ചയാണ്. ചികിത്സ കിട്ടാതെ കുഞ്ഞുങ്ങള്‍ മരണപ്പെട്ടുകൊണ്ടിരിക്കുന്നു. […]

Read More

ഇലന്തൂർ ആഭിചാര കൊല : കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കുക; സംഭവത്തെക്കുറിച്ച് പഴുതില്ലാത്ത അന്വേഷണം നടത്തുക; അശാസ്ത്രീയതയും അന്ധവിശ്വാസവും തടയാനുള്ള നടപടി സ്വീകരിക്കുക

ഇലന്തൂർ ആഭിചാര കൊല : കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കുക; സംഭവത്തെക്കുറിച്ച് പഴുതില്ലാത്ത അന്വേഷണം നടത്തുക; അശാസ്ത്രീയതയും അന്ധവിശ്വാസവും തടയാനുള്ള നടപടി സ്വീകരിക്കുക

പത്തനംതിട്ട ഇലന്തൂരിൽ നടന്ന ആഭിചാര കൊലപാതകങ്ങളെ എസ്‌യുസി ഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി ശക്തമായി അപലപിച്ചു. സംഭവത്തെക്കുറിച്ച് സമഗ്രവും പഴുതില്ലാത്തതുമായ അന്വേഷണം നടത്തണമെന്നും കിരാതമായ ഈ സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികൾക്കും കർശന ശിക്ഷ ഉറപ്പാക്കണമെന്നും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്‌) ആവശ്യപ്പെട്ടു. മാസങ്ങൾക്കുമുമ്പ് ഒരു സ്ത്രീയെ കടത്തിക്കൊണ്ടുവരികയും കൊലപ്പെടുത്തുകയും ചെയ്തതിൽ കൃത്യമായി അന്വേഷണം നടന്നിട്ടില്ല എന്നത് ഗുരുതരമായ കൃത്യവിലോപമാണ്. സംഭവം ആവർത്തിക്കാനും ഒരാളുടെ കൂടി ജീവൻ നഷ്ടപ്പെടാനും ഇത് കാരണമായി.വാളയാർ പെൺകുട്ടികളുടെ കൊലപാതകത്തിൽ സംഭവിച്ചകാര്യങ്ങൾ വീണ്ടും ആവർത്തിക്കുന്നു എന്നത് വളരെ ഗൗരവത്തോടെ […]

Read More

തിരുവോണ ദിനത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ കെ റെയിൽ വിരുദ്ധ സമിതിയുടെ ഉപവാസ സമരം

തിരുവോണ ദിനത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ കെ റെയിൽ വിരുദ്ധ സമിതിയുടെ ഉപവാസ സമരം

വിനാശ പദ്ധതി കെ റെയില്‍ സില്‍വര്‍ലൈന്‍ പിന്‍വലിച്ച് ഉത്തരവിറക്കുക, സമരക്കാര്‍ക്കുമേല്‍ ചുമത്തിയിട്ടുള്ള കേസുകള്‍ നിരുപാധികം പിന്‍വലിക്കുക, പോലീ സ് അതിക്രമത്തിനിര യായിട്ടുള്ള എല്ലാവർക്കും നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കെറെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവോണദിനത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ ഉപവാസസമരം നടത്തി.ഉപവാസസമരം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. കേരളത്തിന് യോജിക്കാത്ത കെ റയിൽ സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുന്നത് ആത്മഹത്യാപരമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം അനുമതി നൽകിയാൽ പോലും പദ്ധതി […]

Read More

ചെങ്ങറ സമരഭൂമിയിൽ മഹാനായ അയ്യങ്കാളിയുടെ ജന്മദിനാഘോഷം

ചെങ്ങറ സമരഭൂമിയിൽ മഹാനായ  അയ്യങ്കാളിയുടെ ജന്മദിനാഘോഷം

സാധുജന വിമോചന സംയുക്ത വേദിയുടെ നേതൃത്വത്തിൽ മഹാനായ അയ്യൻകാളിയുടെ 159-ാമത് ജന്മദിനാഘോഷം രണ്ടുദിവസങ്ങളിലായി ചെങ്ങറ സമരഭൂമിയിൽ നടന്നു. സാമൂഹ്യപ്രവർത്തകനും സാഹിത്യകാരനുമായ ഇ.വി.പ്രകാശ് 27ന് രാവിലെ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. എസ്‌വിഎസ്‌വി സംസ്ഥാന പ്രസിഡന്റ് കെ.എസ്. ഗോപി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബേബി ചെരുപ്പിട്ടകാവ്, സമര സഹായ സമിതിയംഗം ബിനു ബേബി, സംസ്ഥാന രക്ഷാധികാരി അജികുമാർ കറ്റാനം, എഐഎംഎസ്എസ് ജില്ലാ സെക്രട്ടറി എസ്.രാധാമണി, കെ.കെ.അച്യുതൻ മാണികുളം, പി.കെ.ബാബു തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാകായിക മത്സരങ്ങൾ നടന്നു.28ന് […]

Read More

വക്കം അബ്ദുൽ ഖാദറിന്റെ 79-ാം രക്തസാക്ഷിത്വ ദിനം; അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

വക്കം അബ്ദുൽ ഖാദറിന്റെ 79-ാം രക്തസാക്ഷിത്വ ദിനം; അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ധീര രക്തസാക്ഷി, കേരള ഭഗത്‌സിംഗ് വക്കം അബ്ദുൽ ഖാദർ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി എഐഡിവൈഒ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്തംബര്‍ 9ന് വക്കം കടവിലെ ഖാദർ സ്മാരകത്തിൽ പുഷ്പാർച്ചനയും മണനാക്ക് ജംഗ്ഷനിൽ അനുസ്മരണ സമ്മേളനവും നടത്തി.വക്കം ഖാദറിന്റെ ജീവചരിത്രകാരനായ വക്കം സുകുമാരൻ യോഗം ഉദ്ഘാടനം ചെയ്തു. എഐഡിവൈഒ ജില്ലാ സെക്രട്ടറി വി. സുജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഇ.വി.പ്രകാശ് മുഖ്യപ്രസംഗം നടത്തി.കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി […]

Read More

തൊഴിലില്ലായ്മ പരിഹരിക്കുക; യുവജനങ്ങളുടെ സെക്രട്ടേറിയറ്റ് മാർച്ച്‌

തൊഴിലില്ലായ്മ പരിഹരിക്കുക;  യുവജനങ്ങളുടെ സെക്രട്ടേറിയറ്റ് മാർച്ച്‌

അതിരൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കണമെന്നും എല്ലാ ഒഴിവുകളിലും സ്ഥിര നിയമനം നടത്തണമെന്നുമാവശ്യപ്പെട്ട് ആൾ ഇന്ത്യാ അൺ എംപ്ലോയ്ഡ് യൂത്ത് സ്ട്രഗിൾ കമ്മിറ്റി (എഐയുവൈഎസ്‌സി)യുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. കായിക അദ്ധ്യാപകനും വിജയം വരിച്ച ദേശീയ മെഡൽ ജേതാക്കളുടെ സമരനേതാവുമായ പ്രമോദ് കുന്നുംപുറത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു. എഐയുവൈഎസ്‌സി അഖിലേന്ത്യാ പ്രസിഡന്റ് ഇ.വി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പിഎസ്‌സി റിട്ട.ഉദ്യോഗസ്ഥൻ സാദിഖ് അലി, യുണെറ്റഡ് ആക്ഷൻ ഫോറം സംസ്ഥാന കൺവീനർ ലക്ഷ്മി ആര്‍.ശേഖർ, എഐഡിവൈഒ സംസ്ഥാന സെക്രട്ടറി പി.കെ.പ്രഭാഷ്, എഐയുവൈഎസ്‌സി […]

Read More

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp