കെഎസ്ആർടിസിയെ സംരക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയും കെഎസ്ആർടിസി വർക്കേഴ്സ് ഫെഡറേഷനും സംയുക്തമായി ജൂലൈ 3ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ബഹുജന കൺവെൻഷൻ ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്തു. ജോസഫ് സി.മാത്യു മുഖ്യപ്രസംഗം നടത്തി.ഷെഡ്യൂൾ വർധിപ്പിച്ചുകൊണ്ട് യാത്രാക്ലേശം പരിഹരിക്കണമെന്നും ജീവനക്കാർക്ക് ശമ്പളവും പെൻഷനും മുടങ്ങാതെ നൽകണമെന്നും പിരിച്ചുവിട്ട എം പാനൽ ജീവനക്കാരെ ഉടനെ തിരിച്ചെടുക്കണമെന്നും കെഎസ്ആർടിസി വർക്‌ഷോപ്പുകളും ഇതരകേന്ദ്രങ്ങളും അടച്ചു പൂട്ടരുതെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. കെഎസ്ആർടിസിയെ സർക്കാർ ഡിപ്പാർട്മെന്റാക്കി നിലനിർത്തി സംരക്ഷിക്കാൻ തീരുമാനിക്കണമെന്ന പ്രമേയം […]
കോഴിക്കോട് ആവിക്കൽതോട് മാലിന്യ നിര്‍മാര്‍ജന പ്ലാന്റിനെതിരെ സ്ഥലവാസികൾ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തിനുനേരെ പോലീസ് നടത്തിയ അതിക്രമത്തിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മാലിന്യ നിര്‍മാര്‍ജ്ജന പ്ലാന്റിനെതിരെ സ്ഥലവാസികളില്‍ നിലനില്ക്കുന്ന ആശങ്കകൾ പൂര്‍ണ്ണമായി പരിഹരിക്കുന്നതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിർത്തിവയ്ക്കണം. ബലപ്രയോഗത്തിലൂടെയല്ല ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടും പൂര്‍ണ്ണ സഹകരണത്തോടെ യുമായിരിക്കണം ഒരു ജനാധിപത്യക്രമത്തില്‍ ഏതൊരു ഭരണ സംവിധാനവും ഏതൊരു പദ്ധതിയും നടപ്പിലാക്കേണ്ടത്. പോലീസ് നടപടിയിൽ ജനങ്ങൾക്കുണ്ടായ കഷ്ട നഷ്ടങ്ങൾക്ക് ഉടൻ പരിഹാര൦ കാണണമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ മേഖല ഇന്ന് പ്രധാനമായും മുന്നോട്ടു പോകുന്നത് ഗസ്റ്റ് അധ്യാപകരുടെ സേവനം ഉപയോഗിച്ചാണ്. ഔദ്യോഗികമായ കണക്കുകൾ പ്രകാരം രാജ്യമെമ്പാടും ലക്ഷക്കണക്കിന് അധ്യാപക തസ്തികകൾ സ്കൂളുകളിലും കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും ഒഴിഞ്ഞു കിടക്കുന്നുണ്ട്. അംഗീകാരം കാത്തുനിൽക്കുന്ന നിരവധി തസ്തികകളുമുണ്ട്. എന്നാൽ ഈ തസ്തികകളിലൊന്നും നിയമനം നടത്തുവാൻ സർക്കാരുകൾ തയ്യാറാകുന്നില്ല. സ്ഥിരനിയമനത്തെ ഇല്ലാതാക്കുന്ന നയങ്ങളുടെ വക്താക്കളാണ് കക്ഷി ഭേദമന്യേ എല്ലാ സർക്കാരുകളും. തൊണ്ണൂറുകളിൽ ലോകബാങ്കിന്റെ ഡിപിഇപി രംഗപ്രവേശം ചെയ്തതു തന്നെ അധ്യാപനത്തെയും അധ്യാപകന്റെ ആധികാരികതയെയും നിരാകരിക്കുന്ന വികലസിദ്ധാന്തങ്ങളുടെ അകമ്പടിയോടെയാണ്. […]
വനാതിർത്തികളിൽ ബഫർസോൺ പ്രഖ്യാപിച്ച സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കാൻ, ഉത്തരവിൽത്തന്നെ നൽകിയിട്ടുള്ള സാധ്യത ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാർ ഉടൻ പുനഃപരിശോധനാ ഹർജി നൽകണമെന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) കേരള സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വനം നശിപ്പിക്കുന്നത് വൻകിടക്കാരും ഒത്താ ശ ചെയ്യുന്നത് സർക്കാരുകളുമാണ്. ഈ ഒത്താശയാണ് സന്തുലിതമല്ലാത്ത കോടതി വിധിയിലേക്ക് നയിച്ചത്. ആദിവാസികളും ചെറുകിട കർഷകരുമൊക്കെ വനത്തിന്റെ സംരക്ഷകരാണ്. ഇവരെ സംരക്ഷിക്കുകയും വനം കൈയേറ്റക്കാരെയും ഖനന മാഫിയകളേയുമൊക്കെ കർശനമായി നേരിടുകയുമാണ് ചെയ്യേണ്ടത്. വനാതിർത്തിയോട് ചേർന്ന് ബഫർസോണായി പ്രഖ്യാപിക്ക പ്പെടുന്ന ഒരു […]
പ്രളയബാധിതരുടെ പുനഃരധിവാസം ഉറപ്പാക്കുക, ബാങ്ക് വായ്പകൾ സർക്കാർ ഏറ്റെടുക്കുക, തകര്‍ന്ന പാലങ്ങളും റോഡുകളും ഉടന്‍ പുനര്‍നിര്‍മ്മിക്കുക, കൂട്ടിക്കല്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ 24മണിക്കൂറും ചികിത്സ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കൂട്ടിക്കൽ ചപ്പാത്തിൽ പ്രളയബാധിതരുടെ അതിജീവന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധസംഗമം നടന്നു. സംഗമം കെ റെയിൽ സമരസമിതി സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. എൻഎപിഎം സംസ്ഥാന കോർഡിനേറ്റർ പ്രൊഫ. കുസുമം ജോസഫ്, മിനി.കെ. ഫിലിപ്പ്, മാക്കോച്ചി സമരസമിതി നേതാവ് പി.ജെ. വർഗ്ഗീസ്, പൗരസമിതി കൺവീനർ […]
കുട്ടികളില്‍ ഉയര്‍ന്ന അഭിരുചിയും ജീവിതവീക്ഷണവും സാമൂഹ്യ അവബോധവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി, ‘‘നാടിന്‍ ശ്രേഷ്ഠ സന്താനങ്ങളാക നാം’’ എന്ന ആദര്‍ശവാക്യത്തെ മുൻനിർത്തി പ്രവര്‍ത്തിച്ചുവരുന്ന കുട്ടികളുടെ സാംസ്‌കാരിക പ്രസ്ഥാനമായ പ്രചോദനയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സംസ്ഥാന ക്യാമ്പ് മെയ് 23,24,25 തീയതികളിൽ നടന്നു. പ്രചോദന സംഘടിപ്പിക്കുന്ന 29-ാമത് ക്യാമ്പാണ് ഓതറ സിഎസ്ഐ സെന്ററിൽ നടന്നത്. കെറെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയുടെ സംസ്ഥാന ജനറൽ കൺവീനറും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എസ്.രാജീവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നേതാജി സുഭാഷ് […]
കളക്ട്രേറ്റ് മാര്‍ച്ച് ജോസഫ് സി.മാത്യു ഉദ്ഘാടനം ചെയ്തു. പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത് സ്വകാര്യ മൂലധനത്തിന്റെ പ്രലോഭനമാണെന്നും പദ്ധതിക്കെതിരെ ഉയരുന്ന ജനരോഷത്തെ അവഗണിച്ച് മുന്നോട്ടു പോകാൻ സർക്കാർ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സി.ആർ. നീലകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. വിനു കുര്യാക്കോസ്, പ്രൊഫ. കെ.അരവിന്ദാക്ഷൻ, ഡോ. ആസാദ്, പ്രൊഫ.എം.പി.മത്തായി, ജോസഫ് എം.പുതുശ്ശേരി, എം.പി.ബാബുരാജ്, എസ്.രാജീവൻ, വി.ജെ.ലാലി, പ്രൊഫ.കുസുമം ജോസഫ്, ഫാ.ജോയ്സ് കൈതക്കോട്ടിൽ, കെ.ശൈവപ്രസാദ്, എസ്.രാധാമണി, ബാബു കുട്ടൻചിറ, അരുൺ ബാബു, വിനു പടനിലം, അഡ്വ.ജോൺ ജോസഫ്, ഹാഷിം ചേന്നാമ്പിള്ളി, […]
എഐഡിഎസ്ഒ സംസ്ഥാന സംഘാടകരുടെ ത്രിദിന പഠനക്യാമ്പ് മെയ് 28,29,30 തീയതികളിൽ മുട്ടം നേതാജി സാമൂഹ്യ-സാംസ്കാരിക പഠനകേന്ദ്രത്തിൽ നടന്നു. എഐഡിഎസ്ഒ അഖിലേന്ത്യാ പ്രസിഡന്റ് സഖാവ് വി.എൻ.രാജശേഖർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ദേശീയ വിദ്യാഭ്യാസ നയം 2020നെതിരെ അഖിലേന്ത്യാ തലത്തിൽ എഐഡിഎസ്ഒ സംഘടിപ്പിക്കുന്ന സമരങ്ങൾക്ക് അധ്യാപകരും ബുദ്ധിജീവികളും നൽകുന്ന പിന്തുണയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. രാജ്യത്തെ നന്മ ആഗ്രഹിക്കുന്നവർ പ്രതീക്ഷയോടെ കാണുന്ന ഈ സമരത്തെ ശക്തിപ്പെടുത്താൻ തയ്യാറാകണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു.‘ജീവിതവും സംഘടനയും’ എന്ന വിഷയത്തെ ആധാരമാക്കി നടന്ന ആദ്യ […]
കരിനിലങ്ങളിലെ ചിറകളിലും സമീപപ്രദേശങ്ങളിലും വസിക്കുന്ന കുടുംബങ്ങളുടെ ദുർബലപ്പെട്ട വീടുകളും പുരയിടങ്ങളും പുനരുദ്ധരിക്കുവാൻ ആവശ്യമായ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് പൊക്കാളി സംരക്ഷണ സമിതി സംഘടിപ്പിച്ച ജാഗ്രതാ സദസ്സ് സർക്കാരിനോട് ആവശ്യപ്പെട്ടു.ഓരുജല മത്സ്യ വാറ്റ് നടത്തുന്നതുമൂലം ഉണ്ടാകുന്ന ലവണ രസത്തിന്റെ സ്ഥിരമായ സാന്നിധ്യമാണ് വീടുകൾ അതിവേഗം ദുർബലപ്പെടുവാൻ ഇടയാക്കുന്നത്. സർക്കാരിന്റെ നയവും ഉത്തരവുകളും നിർബാധം ലംഘിക്കുവാൻ അനുവദിക്കുന്നതുവഴി നെൽകൃഷിയിലൂടെ സൃഷ്ടിക്കപ്പെടുന്ന ആയിരക്കണക്കിന് തൊഴിൽ ദിനങ്ങളും ഭക്ഷ്യ സുരക്ഷയും ആണ് അട്ടിമറിക്കപ്പെടുന്നത്. ഫലവൃക്ഷങ്ങളുടെ ഉൽപാദനവും ഗണ്യമായി കുറഞ്ഞു. ജൈവ പച്ചക്കറി വിളകൾ […]