Home / News / Archive by category Wayanad Archive by category Wayanad
വനാതിർത്തികളിൽ ബഫർസോൺ പ്രഖ്യാപിച്ച സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കാൻ, ഉത്തരവിൽത്തന്നെ നൽകിയിട്ടുള്ള സാധ്യത ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാർ ഉടൻ പുനഃപരിശോധനാ ഹർജി നൽകണമെന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) കേരള സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വനം നശിപ്പിക്കുന്നത് വൻകിടക്കാരും ഒത്താ ശ ചെയ്യുന്നത് സർക്കാരുകളുമാണ്. ഈ ഒത്താശയാണ് സന്തുലിതമല്ലാത്ത കോടതി വിധിയിലേക്ക് നയിച്ചത്. ആദിവാസികളും ചെറുകിട കർഷകരുമൊക്കെ വനത്തിന്റെ സംരക്ഷകരാണ്. ഇവരെ സംരക്ഷിക്കുകയും വനം കൈയേറ്റക്കാരെയും ഖനന മാഫിയകളേയുമൊക്കെ കർശനമായി നേരിടുകയുമാണ് ചെയ്യേണ്ടത്. വനാതിർത്തിയോട് ചേർന്ന് ബഫർസോണായി പ്രഖ്യാപിക്ക പ്പെടുന്ന ഒരു […]
Read More
ആദിവാസി ഊരുകളിൽ പുറത്തുള്ളവർക്ക് പ്രവേശിക്കുവാൻ മുൻകൂർ പാസ്സ് ഏർപ്പെടുത്തിക്കൊണ്ടുള്ള പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ ഉത്തരവ്, ആദിവാസി സമൂഹത്തെ കാഴ്ചവസ്തുവാക്കി മാറ്റുന്നതും, ജനാധിപത്യ-നിയമവാഴ്ചയുടെ ലംഘനവുമാണെന്നും ഉടൻ പിൻവലിക്കണമെന്നും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) വയനാട് ജില്ലാ കമ്മിറ്റി ജൂണ്‍ 2ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ആദിവാസികളുമായി ഇടപെടാൻ പാസ്സ് ഏർപ്പെടുത്തുന്നതിലൂടെ സർക്കാർ വിവേചനം സൃഷ്ടിക്കുകയാണ്. ഇത് ഭരണഘടനയുടെ ലംഘനമാണ്.ആദിവാസികൾ കടുത്ത അവകാശ നിഷേധങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും വിധേയമാകുന്നതും, മനുഷ്യോചിതമല്ലാത്ത ഭൗതിക സാഹചര്യത്തിൽ ജീവിക്കേണ്ടി വരുന്നതും മാദ്ധ്യമങ്ങളും സാമൂഹ്യ പ്രവർത്തകരുമാണ് പുറംലോകത്തെ അറിയിക്കുന്നത്. ഇത് […]
Read More
സുൽത്താൻ ബത്തേരി ലൂഥറൻ ചർച്ച് ഹാളിൽ മേയ് 26ന് നടന്ന വയനാട് ജില്ലാ കർഷക കൺവൻഷൻ കർഷക പ്രതിരോധ സമിതി സംസ്ഥാന പ്രസിഡണ്ട് ജോർജ്ജ് മാത്യു കൊടുമൺ ഉദ്ഘാടനം ചെയ്തു. ജപ്തി ഭീഷണി, ഉൽപ്പന്നങ്ങൾക്ക് ന്യായ വില ലഭിക്കാത്തത്, സബ്‌സിഡികൾ പിൻവലിച്ചത്, കോർപ്പറേറ്റ് കടന്നുകയറ്റം തടങ്ങിയ പ്രശ്‌നങ്ങൾകൊണ്ട് വീർപ്പുമുട്ടുന്ന കർഷകരുടെമേൽ നിത്യേനയുള്ള വന്യമൃഗ ആക്രമണം കൂടിയായപ്പോൾ അവരൊരു പൊട്ടിത്തെറിയുടെ വക്കിലെത്തിയിരിക്കുകയാണ്. കർഷക സ്ത്രീകൾ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം ഇതിന്റെ സൂചനയാണ്. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളണമെന്നും ഉല്പാദനച്ചെലവിന്റെ ഇരട്ടിതുക […]
Read More
കേരളത്തെ മദ്യത്തിൽമുക്കിക്കൊല്ലുന്ന സർക്കാരിന്റെ മദ്യനയം പിൻവലിക്കുക, മദ്യത്തിന്റെ ലഭ്യത കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മദ്യവിരുദ്ധ ജനകീയ സമരസമിതിയുടെയും മറ്റ് സാമൂഹ്യസംഘടനകളുടെയും ആഭിമുഖ്യത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ജൂൺ 26 മുതൽ ജൂലൈ 26 വരെ സംസ്ഥാനത്തെമ്പാടും നടക്കുകയാണ്. സെക്രട്ടേറിയറ്റ് ധർണ്ണ കേരള സംസ്ഥാന മദ്യവിരുദ്ധ ജനകീയ സമരസമിതിയും എഐഎംഎസ്എസും സംയുക്തമായി നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ ഡോ.വിൻസന്റ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. പങ്കെടുത്ത മുഴുവൻ ആൾക്കാരും ലഹരിവിരുദ്ധ പ്രതിജ്ഞ ചെയ്തു. മദ്യവിരുദ്ധ ജനകീയ സമരസമിതി […]
Read More
രക്തസാക്ഷികളായ കർഷകർക്ക് വയനാട് ജില്ല കർഷക പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. ജൂൺ 16 ന് സുൽത്താൻ ബത്തേരി സ്വതന്ത്രമൈതാനത്തിന് സമീപം ഒരുക്കിയ രക്തസാക്ഷിമണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനാചടങ്ങ് കർഷക പ്രതിരോധ സമിതി വൈസ്പ്രസിഡണ്ട് ഡോ.വി.സത്യാനന്ദൻ നായർ ഉദ്ഘാടനം ചെയ്തു. ബിജെപി ഭരണത്തിനുകീഴിൽ കർഷക ആത്മഹത്യ മാത്രമല്ല, ജീവിക്കാൻവേണ്ടി പൊരുതുന്ന കർഷകർ ഭരണകൂടത്തിന്റെ വെടിയുണ്ടകൾക്കിരയാകുകയുമാണെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടറി വി.കെ.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ദേവസ്യ പുറ്റനാൽ, സി.എൻ.മുകുന്ദൻ, പി.കെ.ഭഗത്, ബി. ഇമാമുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
Read More
വന്യമൃഗസങ്കേതത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ജനവാസമേഖലയിലെ ഏക ഗതാഗതമാർഗ്ഗമായ പണയമ്പം-മണലാടി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷക പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ നൂൽപ്പുഴ പഞ്ചായത്ത് ഓഫീസ്സിനു മുമ്പിൽ ജനകീയ ധർണ്ണയും പ്രകടനവും നടന്നു. കർഷകരും ആദിവാസികളും അധിവസിക്കുന്ന വടക്കനാട് പ്രദേശത്തെ സുൽത്താൻ ബത്തേരിയുമായി ബന്ധപ്പെടുത്തുന്ന ഈ റോഡ് തകർന്നിട്ട് നാളുകളേറെയായി. ബസ്സ് സർവ്വീസ് നിർത്തിവെച്ചിരിക്കയാണ്. അതുകാരണം വിദ്യാർത്ഥികളും രോഗികളും യാത്രചെയ്യാൻ കഷ്ടപ്പെടുകയാണ്. കർഷക പ്രതിരോധ സമിതി ജില്ലാസെക്രട്ടറി വി.കെ.സദാനന്ദൻ ധർണ ഉദ്ഘാടനം ചെയ്തു. പൂതിയോടി നാരായണൻ ചെട്ടി അദ്ധ്യക്ഷത വഹിച്ചു. ദേവസ്യ […]
Read More
വനാതിർത്തിയിൽ റെയിൽപ്പാളവേലികളും കൽമതിലുകളും നിർമ്മിച്ച് വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കുക, വിളനാശത്തിന് വിപണിവിലക്ക് തുല്യമായ നഷ്ടപരിഹാരം നൽകുക, കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസിയുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയും സർക്കാർ ജോലിയും നൽകുക, എല്ലാ ആദിവാസി കോളനികളും വൈദ്യുതീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വയനാട് ജില്ല കർഷക പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ കർഷകരും ആദിവാസികളും 2017 ജനുവരി 20 ന് സുൽത്താൻ ബത്തേരി മിനി സിവിൽ സ്റ്റേഷനുമുന്നിൽ മാർച്ചും ധർണ്ണയും നടത്തി. ജനകീയ പ്രതിരോധ സമിതി ജില്ലാ പ്രസിഡണ്ട് […]
Read More
സുല്‍ത്താന്‍ ബത്തേരി വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയ്ക്കും മതാന്ധതയ്ക്കുമെതിരെ ജനകീയ പ്രതിരോധ സമിതി വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മതേതര-ജനാധിപത്യ-സാംസ്‌കാരിക സംഗമം നടന്നു. സുല്‍ത്താന്‍ ബത്തേരി സ്വതന്ത്ര മൈതാനിയില്‍ നടന്ന സാസ്‌കാരിക കൂട്ടായ്മയ്ക്ക് ജനകീയ പ്രതിരോധ സമിതി ജില്ല പ്രസിഡണ്ട് അഡ്വ. കെ.അബ്ദുറഹ്മാന്‍ അദ്ധക്ഷത വഹിച്ചു. പ്രമുഖ എഴുത്തുകാരനും മാധ്യമ-സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഒ.കെ.ജോണി സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ അനേകം സാംസ്‌കാരികവ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമായ കൂട്ടായ്മ, എതിരഭിപ്രായത്തിന്റെ പേരില്‍ ഭരണകൂട ഒത്താശയോടെ നടമാടുന്ന ക്രൂരമായ വ്യക്തിവധങ്ങളിലും കിരാതമായ വിദ്വേഷചേഷ്ടകളിലും ശക്തമായ […]
Read More
സുല്‍ത്താന്‍ബത്തേരി 30.5.2015 യു.ഡി.എഫ്-എല്‍.ഡി.എഫ് മുന്നണികള്‍ അനുവര്‍ത്തിക്കുന്ന ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനെതിരെ ജനങ്ങളുടെ സമരരാഷ്ട്രീയം വളര്‍ത്തിയെടുക്കാനാഹ്വാനം ചെയ്തുകൊണ്ട് ഇടതുപക്ഷ ഐക്യമുന്നണി വയനാട് ജില്ലാ കണ്‍വന്‍ഷന്‍ നടന്നു. ആര്‍.എം.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. കെ.കെ.രമ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ ഐക്യമുന്നണി സംസ്ഥാന കണ്‍വീനറും എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സ. ഡോ.വി.വേണുഗോപാല്‍, എല്‍.യു.എഫ് സംസ്ഥാന ചെയര്‍മാനും ആര്‍.എം.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സ. കെ.എസ്.ഹരിഹരന്‍, എല്‍.യു.എഫ് സംസ്ഥാന വൈസ് ചെയര്‍മാനും എം.സി.പി.ഐ(യു) കേന്ദ്രകമ്മിറ്റി അംഗവുമായ സ. കെ.ആര്‍.സദാനന്ദന്‍ […]
Read More