Archive by category Kozhikode

ആവിക്കൽതോട് സമരത്തിന് നേരെയുള്ള പോലീസ് അതിക്രമത്തിൽ പ്രതിഷേധിക്കുക

കോഴിക്കോട് ആവിക്കൽതോട് മാലിന്യ നിര്‍മാര്‍ജന പ്ലാന്റിനെതിരെ സ്ഥലവാസികൾ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തിനുനേരെ പോലീസ് നടത്തിയ അതിക്രമത്തിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മാലിന്യ നിര്‍മാര്‍ജ്ജന പ്ലാന്റിനെതിരെ സ്ഥലവാസികളില്‍ നിലനില്ക്കുന്ന ആശങ്കകൾ പൂര്‍ണ്ണമായി പരിഹരിക്കുന്നതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിർത്തിവയ്ക്കണം. ബലപ്രയോഗത്തിലൂടെയല്ല ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടും പൂര്‍ണ്ണ സഹകരണത്തോടെ യുമായിരിക്കണം ഒരു ജനാധിപത്യക്രമത്തില്‍ ഏതൊരു ഭരണ സംവിധാനവും ഏതൊരു പദ്ധതിയും നടപ്പിലാക്കേണ്ടത്. പോലീസ് നടപടിയിൽ ജനങ്ങൾക്കുണ്ടായ കഷ്ട നഷ്ടങ്ങൾക്ക് ഉടൻ പരിഹാര൦ കാണണമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Read More

ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും പിൻവലിക്കുക: കേരളമെങ്ങും പ്രതിഷേധത്തിന്റെ അലയൊലി

ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും പിൻവലിക്കുക:  കേരളമെങ്ങും പ്രതിഷേധത്തിന്റെ അലയൊലി

കോഴിക്കോട് വിദ്യാർത്ഥികളുടെ പ്രതിഷേധ തെരുവ് പൗരത്വനിയമഭേദഗതിക്കും എൻആർസിക്കും എൻപിആറിനുമെതിരെ ജനുവരി 30ന് കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാന്റ് പരിസരത്ത് വിദ്യാർത്ഥികൾ ‘പ്രതിഷേധ തെരുവ്’ സംഘടിപ്പിച്ചു. സംഘചിത്രരചന, സംഗീത-നൃത്ത സദസ്, തെരുവ്‌നാടകം, മതേതര റാലി എന്നീ പരിപാടികളോടെയാണ് പ്രതിഷേധ തെരുവ് നടന്നത്. സ്റ്റുഡന്റ്‌സ് എഗൈൻസ്റ്റ് സിഎഎ, എൻആർസി, എൻപിആർ എന്ന വേദിയാണ് പ്രതിഷേധ തെരുവ് നടത്തിയത്. പ്രശസ്ത ചിത്രകാരൻ പോൾ കല്ലനോട് സംഘചിത്രരചന ഉദ്ഘാടനം ചെയ്തു. കരുണാകരൻ പേരാമ്പ്ര, സുജിത്കുമാർ, സി.ഹണി, അഭിരാമി സ്വാമിനാഥൻ, എസ്.ആമി, നിലീന മോഹൻകുമാർ […]

Read More

ബിജെപി സർക്കാരിന്റെ തൊഴിലാളിദ്രോഹ ലേബർ കോഡിനെതിരെ രാജ്യവ്യാപക പ്രതിഷേധം

ബിജെപി സർക്കാരിന്റെ തൊഴിലാളിദ്രോഹ  ലേബർ കോഡിനെതിരെ രാജ്യവ്യാപക പ്രതിഷേധം

കേന്ദ്ര ബിജെപി സർക്കാരിന്റെ തൊഴിൽനിയമ കശാപ്പിനെതിരെ 2019 അഗസ്റ്റ് 2ന് തൊഴിലാളികൾ രാജ്യവ്യാപകമായി വിവിധ പ്രതിഷേധ സമരങ്ങളുമായി തെരുവിലിറങ്ങി. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന 44 സുപ്രധാന തൊഴിൽനിയമങ്ങൾ കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് ഇണങ്ങുംവിധം നാല് ലേബർ കോഡുകളാക്കി അട്ടിമറിച്ച മോദി സർക്കാരിന്റെ ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമായ നടപടിക്കെതിരെ ആയിരുന്നു പ്രതിഷേധ സമരം. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ എതിർപ്പിനെ ഒട്ടും വകവെക്കാതെയാണ് ആദ്യം ബജറ്റ് പ്രസംഗത്തിൽ പറയുകയും പിന്നീട്, ജൂലായ് 23ന് പാർലമെന്റിൽ രണ്ട് ലേബർ കോഡുകൾ അവതരിപ്പിക്കുകയും ചെയ്തത്. വേജ് […]

Read More

ഉന്നാവോ: പീഡനത്തിനിരയായ പെൺകുട്ടിക്കുനേരെ നടന്ന  വധശ്രമത്തിൽ രാജ്യമെമ്പാടും പ്രതിഷേധം

ഉന്നാവോ: പീഡനത്തിനിരയായ പെൺകുട്ടിക്കുനേരെ നടന്ന  വധശ്രമത്തിൽ രാജ്യമെമ്പാടും പ്രതിഷേധം

ഉന്നാവോ പീഡനക്കേസിലെ പെൺകുട്ടിയെ കൊലപ്പെടുത്താൻ നടന്ന ആസൂത്രിത നീക്കത്തിനെതിരെ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)ന്റെയും എഐഎംഎസ്എസ്, എഐഡിവൈഒ, എഐഡിഎസ്ഒ തുടങ്ങി വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. സ്ത്രീ സുരക്ഷാ സമിതിയുടെ നേതൃത്വത്തിൽ മുളന്തുരുത്തിയിൽ ജനകീയ സംഗമം സംഘടിപ്പിച്ചു. അതിക്രമങ്ങൾക്കിരയായ പെൺകുട്ടിയെയും ബന്ധുക്കളെയും അഭിഭാഷകനെയും കൊലപ്പെടുത്തി കേസ് ഇല്ലാതാക്കാൻ ശ്രമിക്കുന്ന പ്രതികൾക്ക് കർശനശിക്ഷ ഉറപ്പാക്കുന്നതിനും അക്രമികൾക്ക് പിന്തുണ നൽകുന്ന കേന്ദ്ര-സംസ്ഥാന ബിജെപി സർക്കാരുകളുടെ മനുഷ്യത്വരഹിതമായ നീക്കം അവസാനിപ്പിക്കുന്നതിനും രാജ്യത്ത് സ്ത്രീസുരക്ഷയും മാനവികതയും കാത്തുപുലർത്തുന്നതിനും നിയമവാഴ്ച ഉറപ്പുവരുത്തുന്നതിനും  മനുഷ്യസ്‌നേഹികളും ജനാധിപത്യവിശ്വാസികളും […]

Read More

ഡി.വൈ.എഫ്.ഐ. അക്രമത്തിനെതിരെ എസ്.യു .സി .ഐ.( കമ്മ്യൂണിസ്റ്റ് ) പ്രതിഷേധ പ്രകടനവും പൊതുയോഗവും

ഡി.വൈ.എഫ്.ഐ. അക്രമത്തിനെതിരെ എസ്.യു .സി .ഐ.( കമ്മ്യൂണിസ്റ്റ് ) പ്രതിഷേധ പ്രകടനവും പൊതുയോഗവും

എസ്.യു.സി.ഐ.( കമ്മ്യൂണിസ്റ്റ്) പാർട്ടി പ്രവർത്തകർ നടത്തിയ ഫണ്ട് സമാഹരണത്തെയും പാർട്ടി മുഖപത്രമായ യൂണിറ്റി മാസികയുടെ പ്രചാരണത്തെയും തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ആക്രമണമഴിച്ചുവിടുകയും ചെയ്ത ഡി.വൈ.എഫ്.ഐ നടപടിക്കെതിരെ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. എസ്. യു.സി.ഐ (സി) ജില്ലാ സെക്രട്ടറി സ: എ.ശേഖർ ഉദ്ഘാടനം ചെയ്തു. ” സ്വതന്ത്രമായ ആശയ പ്രചരണത്തിനുള്ള ജനാധിപത്യാവകാശത്തെ ചോദ്യം ചെയ്യുന്നതും കയ്യൂക്കു കൊണ്ട് തടയാൻ ശ്രമിക്കുന്നതും ഫാസിസത്തെയാണ് വളർത്തുക. അത് ഇടതുപക്ഷ രാഷ്ട്രീയമല്ല. മുതലാളിത്ത ചൂഷണവാഴ്ചക്കെതിരെ ജനകീയ പ്രക്ഷോഭം വളർത്തിയെടുക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ […]

Read More

ചെങ്ങോട്ടുമല ക്വാറിക്കെതിരെ ജനകീയ കൂട്ടായ്മ

ചെങ്ങോട്ടുമല ക്വാറിക്കെതിരെ ജനകീയ കൂട്ടായ്മ

കോഴിക്കോട് ജില്ലയിലെ കോട്ടൂർ പഞ്ചായത്തിലെ കൂട്ടാലിട ടൗണിന്നടുത്ത് 13ഏക്കർ സ്ഥലം കരിങ്കൽ(ക്വാറി) ഖനനത്തിനായി വിട്ടുകൊടുത്തതിനെതിരെ ജനകീയപ്രതിഷേധം ആളിപ്പടരുന്നു. പത്തനംതിട്ട കേന്ദ്രമായി പ്രവർത്തിക്കുന്ന തോമസ് ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ള ഡെൽട്ട ഗ്രൂപ്പ് പഞ്ചായത്തിന്റെ മൗനാനുവാദത്തോടെയാണ് ഭൂമി കൈവശപ്പടുത്തിയത്. മഞ്ഞൾകൃഷിക്കാണ് ഭൂമി വാങ്ങിയത് എന്നാണ് ആദ്യം നാട്ടുകാരോട് പറഞ്ഞത്. ഈ പ്രചരണത്തിനെ സാധൂകരിക്കാനായി ‘ഗുഡ് എർത്ത് ടർമറിക് ഫാം’ എന്ന് നെയിം ബോർഡ് ഡെൽട്ടാ ഗ്രൂപ്പ് നേരത്തെതന്നെ സ്ഥാപിച്ചിരുന്നു. ചെങ്ങോട്ട്മല എന്ന് പേരുള്ള കുന്നിൻപ്രദേശമാണിത്. ഈ പ്രദേശവാസികൾക്ക് കുടിവെള്ളം എത്തിക്കാനായി 25 […]

Read More

ലൈസൻസ് ഏർപ്പെടുത്തുന്നതിനെതിരെ കെഎസ്ഇബി പെറ്റികോൺട്രാക്ടർ- കരാർ തൊഴിലാളി മാർച്ച്.

ലൈസൻസ് ഏർപ്പെടുത്തുന്നതിനെതിരെ  കെഎസ്ഇബി പെറ്റികോൺട്രാക്ടർ- കരാർ തൊഴിലാളി മാർച്ച്.

വൈദ്യുതി ബോർഡിൽ ദീർഘകാലമായി ചെറുകിട വർക്കുകൾ ഏറ്റെടുത്തു നടത്തുന്ന പെറ്റി കോൺട്രാക്ടർമാരെയും കരാർത്തൊഴിലാളികളെയും ഒഴിവാക്കിക്കൊണ്ട് വൻകിടക്കാർക്ക് ഈ മേഖലയും കൈയ്യടക്കാൻ അവസരമൊരുക്കുന്ന ലൈസൻസ് സമ്പ്രദായം ഏർപ്പെടുത്തുന്ന സർക്കാർ നടപടിക്കെതിരെ കെഎസ്ഇബി-പിസിസി ലൈൻ വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ മൂന്ന് മേഖലാ ചീഫ് എഞ്ചിനീയർ ഓഫീസുകൾക്ക് മുമ്പിൽ മാർച്ച് നടക്കുകയുണ്ടായി. ഡിസംബർ 28ന് ഉത്തരമേഖലാ ചീഫ് എഞ്ചിനീയർ ഓഫീസിനു മുമ്പിലും, 29ന് മദ്ധ്യമേഖലാ ചീഫ് എഞ്ചിനീയർ ഓഫീസിനുമുമ്പിലും, 30ന് ദക്ഷിണമേഖലാ ചീഫ് എഞ്ചിയീർ ഓഫീസിനുമുമ്പിലുമാണ് മാർച്ചും ധർണ്ണയും നടന്നത്. നിലവിൽ […]

Read More

എഞ്ചിനിയറിംഗ് വിദ്യാർത്ഥികളുടെ കാലിക്കട്ട് സർവകലാശാലാ മാർച്ച്

എഞ്ചിനിയറിംഗ് വിദ്യാർത്ഥികളുടെ കാലിക്കട്ട് സർവകലാശാലാ മാർച്ച്

ഫലപ്രഖ്യാപനത്തിലെയും മൂല്യനിർണ്ണയത്തിലെയും അനാസ്ഥകൾക്കെതിരെ കാലിക്കട്ട് സർവകലാശാലയ്ക്ക് കീഴിലുള്ള എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾ നവംബർ 27ന് സർവകലാശാലയിലേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തി. കാലിക്കട്ട് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള എഞ്ചിനിയറിംഗ് കോളെജുകളിൽ 2009 സ്‌കീമിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ ഏഴാം സെമസ്റ്റർ ഫലപ്രഖ്യാപനമാണ് ഒരു വർഷത്തിലേറെയായി വൈകുന്നത്. ഇതുമൂലം പതിനായിരത്തോളം വിദ്യാർത്ഥികളുടെ തുടർപഠനവും തൊഴിലും പ്രതിസന്ധിയിലാണ്. ഫലപ്രഖ്യാപനം വൈകുന്നത് ചൂണ്ടിക്കാണിച്ചുകൊണ്ട് നവംബർ 7ന് വിദ്യാർത്ഥികൾ വിദ്യാഭ്യാസമന്ത്രി, വൈസ്-ചാൻസലർ, കൺട്രോളർ ഓഫ് എക്‌സാമിനേഷൻസ് എന്നിവർക്ക് നിവേദനം സമർപ്പിച്ചിരുന്നു. ഇതേ തുടർന്ന് നവംബർ 20നകം ഫലപ്രഖ്യാപനമുണ്ടാകുമെന്നറിയിച്ചു. […]

Read More

അന്താരാഷ്ട്ര ലഹരി വിരുദ്ധ മാസാചരണം

അന്താരാഷ്ട്ര ലഹരി വിരുദ്ധ മാസാചരണം

കേരളത്തെ മദ്യത്തിൽമുക്കിക്കൊല്ലുന്ന സർക്കാരിന്റെ മദ്യനയം പിൻവലിക്കുക, മദ്യത്തിന്റെ ലഭ്യത കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മദ്യവിരുദ്ധ ജനകീയ സമരസമിതിയുടെയും മറ്റ് സാമൂഹ്യസംഘടനകളുടെയും ആഭിമുഖ്യത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ജൂൺ 26 മുതൽ ജൂലൈ 26 വരെ സംസ്ഥാനത്തെമ്പാടും നടക്കുകയാണ്. സെക്രട്ടേറിയറ്റ് ധർണ്ണ കേരള സംസ്ഥാന മദ്യവിരുദ്ധ ജനകീയ സമരസമിതിയും എഐഎംഎസ്എസും സംയുക്തമായി നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ ഡോ.വിൻസന്റ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. പങ്കെടുത്ത മുഴുവൻ ആൾക്കാരും ലഹരിവിരുദ്ധ പ്രതിജ്ഞ ചെയ്തു. മദ്യവിരുദ്ധ ജനകീയ സമരസമിതി […]

Read More

എഎെഡിഎസ്ഒ യുടെ ആഭിമുഖ്യത്തിൽ JNU പ്രതിരോധകൂട്ടായ്മ.

എഎെഡിഎസ്ഒ യുടെ ആഭിമുഖ്യത്തിൽ JNU പ്രതിരോധകൂട്ടായ്മ.

കോഴിക്കോട് JNU വിൽ വിദ്യാർത്ഥിൾ്ക്കും അധ്യാപകർക്കും രാജ്യദ്രോ ഹ പട്ടം ചാർത്തി സംഘ പരി വാർ നടത്തിക്കൊ ണ്ടിരിക്കുന്ന ഫാസിസ്ററാക്രമത്തിനെതിരെ പ്രതിഷേധ സംഗമം നട ത്തി.AIDSO സംസ്ഥാനപ്രസിഡണ്ട് സ.ശാന്തിരാജ് സംഗമം ഉദ്ഘാടനം ചെയ്തു. ഡോ. എം.ജ്യോതിരാജ് (SEC ), സ.അലീന(DRSO ),AIDSO ജില്ലാ പ്രസിഡണ്ട് പി.കെ.പ്രഭാഷ് അധ്യകഷത വഹിക്കുകയും ജില്ലാസെക്രട്ടറി സ്വാഗതം പ റയുകയും ചെയ്തു

Read More

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp