Home / News / Archive by category Kannur Archive by category Kannur
കളക്ട്രേറ്റ് മാര്‍ച്ച് ജോസഫ് സി.മാത്യു ഉദ്ഘാടനം ചെയ്തു. പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത് സ്വകാര്യ മൂലധനത്തിന്റെ പ്രലോഭനമാണെന്നും പദ്ധതിക്കെതിരെ ഉയരുന്ന ജനരോഷത്തെ അവഗണിച്ച് മുന്നോട്ടു പോകാൻ സർക്കാർ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സി.ആർ. നീലകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. വിനു കുര്യാക്കോസ്, പ്രൊഫ. കെ.അരവിന്ദാക്ഷൻ, ഡോ. ആസാദ്, പ്രൊഫ.എം.പി.മത്തായി, ജോസഫ് എം.പുതുശ്ശേരി, എം.പി.ബാബുരാജ്, എസ്.രാജീവൻ, വി.ജെ.ലാലി, പ്രൊഫ.കുസുമം ജോസഫ്, ഫാ.ജോയ്സ് കൈതക്കോട്ടിൽ, കെ.ശൈവപ്രസാദ്, എസ്.രാധാമണി, ബാബു കുട്ടൻചിറ, അരുൺ ബാബു, വിനു പടനിലം, അഡ്വ.ജോൺ ജോസഫ്, ഹാഷിം ചേന്നാമ്പിള്ളി, […]
Read More
വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ നീതി തേടിയുള്ള സമരത്തിൻറെ ഭാഗമായി ധർമടം മണ്ഡലത്തിൽ മത്സരിക്കുന്ന അമ്മ ഭാഗ്യവതിക്ക് പിന്തുണ നൽകാൻ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ് ) തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി ഡോക്ടർ.വി. വേണുഗോപാൽ അറിയിച്ചു. കഴിഞ്ഞ അഞ്ചുവർഷത്തെ എൽഡിഎഫ് ഭരണത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ വൻതോതിൽ വർദ്ധിച്ച അതിക്രമങ്ങൾക്കെതിരെയുള്ള ജനാധിപത്യ പ്രക്ഷോഭം ശക്തിപ്പെടുത്താൻ ഈ സ്ഥാനാർത്ഥിത്വം ഇടവരുത്തും. സഹോദരിമാരായ 13 വയസ്സും 9 വയസ്സുള്ള ഉള്ള രണ്ടു പെൺകുട്ടികൾ 52 ദിവസത്തെ കാലയളവിനുള്ളിൽ ദുരൂഹമായി […]
Read More
റിഫൈനറിക്ക് മുന്നിൽ ഐക്യദാർഢ്യ സംഗമം ബിപിസിഎൽ സ്വകാര്യവൽക്കരണ വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി, കൊച്ചി റിഫൈനറിക്ക് മുന്നിൽ നടത്തിയ ഐക്യദാർഢ്യ സംഗമം സമിതി സംസ്ഥാന പ്രസിഡന്റും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ പ്രൊഫ.കെ.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ നാനാതുറകളിലുള്ള ജനകീയ സമര നേതാക്കളേയും പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്വകാര്യവൽക്കരണ വിരുദ്ധ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കളേയും ഒരു വേദിയിൽ അണിനിരത്തിയ സംഗമം ഏറെ വ്യത്യസ്തത പുലർത്തി. സേവ് ബിപിസിഎൽ […]
Read More
സേവ് കേരള ക്യാമ്പയിൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 18ന് കണ്ണൂർ കളക്‌ട്രേറ്റിലേക്ക് ബഹുജന മാർച്ചും ധർണയും നടന്നു. പ്രളയ ദുരന്തം നടന്നതും ദുരന്ത സാധ്യതയുള്ളതുമായ പ്രദേശങ്ങളിലെ മുഴുവൻ ഖനന പ്രവർത്തനങ്ങളും നിർത്തി വയ്ക്കുക, കരിങ്കൽ-ചെങ്കൽ- മണൽ തടങ്ങിയ ഖനന മേഖലകളുടെ പൂർണമായ നിയന്ത്രണം സർക്കാർ ഏറ്റെടുക്കുകയും വ്യക്തമായ മാനദണ്ഡം പാലിച്ചുകൊണ്ടുള്ള ഫലപ്രദമായ വിതരണ സംവിധാനം ആവിഷ്‌കരിക്കുകയും ചെയ്യുക, കേരളത്തിന്റെ ഭൂവിനിയോഗം സംബന്ധിച്ച് ശാസ്ത്രീയമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുകയും അതിനനുസരിച്ച് കാർഷിക-വ്യവസായ നയങ്ങളിലും കെട്ടിട നിർമാണ ചട്ടങ്ങളിലും ഭേദഗതി വരുത്തുക, […]
Read More
കേന്ദ്ര ബിജെപി സർക്കാരിന്റെ തൊഴിൽനിയമ കശാപ്പിനെതിരെ 2019 അഗസ്റ്റ് 2ന് തൊഴിലാളികൾ രാജ്യവ്യാപകമായി വിവിധ പ്രതിഷേധ സമരങ്ങളുമായി തെരുവിലിറങ്ങി. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന 44 സുപ്രധാന തൊഴിൽനിയമങ്ങൾ കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് ഇണങ്ങുംവിധം നാല് ലേബർ കോഡുകളാക്കി അട്ടിമറിച്ച മോദി സർക്കാരിന്റെ ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമായ നടപടിക്കെതിരെ ആയിരുന്നു പ്രതിഷേധ സമരം. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ എതിർപ്പിനെ ഒട്ടും വകവെക്കാതെയാണ് ആദ്യം ബജറ്റ് പ്രസംഗത്തിൽ പറയുകയും പിന്നീട്, ജൂലായ് 23ന് പാർലമെന്റിൽ രണ്ട് ലേബർ കോഡുകൾ അവതരിപ്പിക്കുകയും ചെയ്തത്. വേജ് […]
Read More
ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാളികൾക്കുനേരെ നടത്തിയ ഏറ്റവും പൈശാചികമായ ആക്രമണമായിരുന്നു ജാലിയൻവാലാബാഗ്. റൗലറ്റ് ആക്റ്റിനെതിരെ ഉയർന്നുവന്ന ജനകീയ പ്രതിഷേധത്തെ ചോരയിൽ മുക്കിക്കൊല്ലുകയായിരുന്നു ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ലക്ഷ്യം. ആയിരത്തിലധികം സ്വാതന്ത്ര്യ സമര സേനാനികളെ വെടിവെച്ചുകൊന്നെങ്കിലും ഇന്ത്യയിലെ വിപ്ലവകാരികളുടെ പോരാട്ടവീര്യത്തെ ജാലിയൻവാലാബാഗ് സംഭവം ജ്വലിപ്പിക്കുകയാണുണ്ടായത്. ഭഗത് സിംഗിനെയും ഉദ്ദം സിംഗിനെയും പോലുള്ള അനേകം വിപ്ലവകാരികൾ, മാതൃരാജ്യത്തിനുവേണ്ടി സർവ്വതും ത്യജിച്ച് സ്വാതന്ത്ര്യ സമരത്തിലേക്ക് കടന്നുവരുന്നതിന് ജാലിയൻവാലാബാഗ് പ്രചോദനമായി. ജാലിയൻവാലാബാഗ് സംഭവത്തിന്റെ ചരിത്രപ്രാധാന്യം വിശദീകരിച്ചു കൊണ്ട് ആൾ ഇൻഡ്യാ ഡെമോക്രാറ്റിക് യൂത്ത് […]
Read More
ഇന്ത്യൻ നവോത്ഥാനത്തിന്റെ അഗ്രഗാമിയായ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ കൊൽക്കത്തയിലെ പ്രതിമ തകർത്ത സംഘപരിവാർ ശക്തികളുടെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് എഐഡിഎസ്ഒ, എ.ഐ.ഡി.വൈ.ഒ സംയുക്തമായി കണ്ണൂർ പഴയ ബസ്സ് സ്റ്റാൻഡിൻ്റ് പരിസരത്ത് പ്രതിഷേധയോഗം നടത്തി. യോഗത്തിൽ എ.ഐ.ഡി.വൈ.ഒ ജില്ലാ പ്രസിഡന്റ് അഡ്വ.പി.സി വിവേക് അദ്ധ്യക്ഷത വഹിച്ചു, എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ: അർ അപർണ്ണ, എ.ഐ.ഡി.വൈ.ഒ ജില്ലാ സെക്രട്ടറി അഡ്വ. ഇ സനൂപ്, എ.ഐ.എം.എസ്.എസ് ജില്ലാ സെക്രട്ടറി സ: എ മേരി എന്നിവർ പ്രസംഗിച്ചു. സ:അകിൽ മുരളി സ്വാഗതവും, […]
Read More
ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് അന്യായമായി സ്ഥലമേറ്റെടുക്കാനുള്ള നീക്കത്തെ സംഘടിതമായി ചെറുക്കുമെന്നും അന്യായമായ കുടിയൊഴിപ്പിക്കൽ അനുവദിക്കില്ലെന്നും എൻ.എച്ച് 17 ആക്ഷൻ കൗൺസിൽ കണ്ണൂരിൽ സംഘടിപ്പിച്ച ജില്ലാ കൺവെൻഷൻ ഏകകണ്ഠമായി പ്രഖ്യാപിച്ചു. 30 മീറ്ററിനുള്ളിൽ 6 വരിയായി റോഡ് നിർമ്മിക്കാമെന്നിരിക്കെ അന്യായമായി 45 മീറ്റർ വീതിയിൽ ഭൂമിയേറ്റെടുത്ത് 4 വരിപ്പാത നിർമ്മിക്കുവാനാണ് സർക്കാർ ശ്രമിക്കുന്നത്. കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് മുൻകൂർ പുനഃരധിവാസവും മാർക്കറ്റ് വിലയും നഷ്ടപരിഹാരമായി നൽകുവാനും സർക്കാർ തയ്യാറല്ല. മാർക്കറ്റ് വില നൽകുമെന്നുള്ള കുപ്രചരണം നടത്തി, ബലം പ്രയോഗിച്ച് ഭൂമിയേറ്റെടുക്കാൻ ശ്രമിക്കുകയാണ് […]
Read More
മദ്ധ്യപ്രദേശിൽ വെടിവയ്പിൽ കൊല്ലപ്പെട്ട കർഷകരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കും മതിയായ നഷ്ടപരിഹാരം നൽകുക, ഈ പാതകത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും കർശനശിക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജൂൺ 14 ന് രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കാൻ എസ്‌യുസിഐ(സി) ആഹ്വാനം ചെയ്തിരുന്നു. പിന്തിരപ്പൻമാരുടെയും അനുരഞ്ജകശക്തികളുടെയും മധുരവചനങ്ങളിലും പ്രതിഷേധ നാട്യങ്ങളിലും വശംവദരായിപ്പോകരുതെന്നും ശരിയായ വിപ്ലവനേതൃത്വത്തിൻ കീഴിൽ, ന്യായമായ ഡിമാന്റുകൾ നേടിയെടുക്കുന്നതിനായി സംഘടിതവും ശക്തവും നീണ്ടുനിൽക്കുന്നതും സുചിന്തിതവുമായ പ്രക്ഷോഭം വളർത്തിയെടുക്കണമെന്നും പൊരുതുന്ന കർഷകരോട് പാർട്ടി ആഹ്വാനം ചെയ്യുകയുമുണ്ടായി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനുമുന്നിൽ […]
Read More
മഹാനായ അയ്യന്‍കാളി നയിച്ച കര്‍ഷകതൊഴിലാളി പണിമുടക്ക് സമരത്തിന്റെ നൂറാം വാര്‍ഷികാചരണം: നവോത്ഥാന സന്ദേശം പകര്‍ന്നു നല്‍കിയ നവോത്ഥാന ശക്തി ചരിത്രപ്രദര്‍ശനം കണ്ണൂരിന് നവ്യാനുഭവമായി മാറി. മഹാനായ അയ്യന്‍കാളി നയിച്ച കര്‍ഷകത്തൊഴിലാളി പണിമുടക്ക് സമരത്തിന്റെ ജില്ലാതല ശതാബ്ദിയാചരണത്തിന്റെ ഭാഗമായി ജനുവരി 17 മുതല്‍ 19 വരെ കണ്ണൂര്‍ ജവഹര്‍ ലൈബ്രറി അങ്കണത്തില്‍ വെച്ച് നവോത്ഥാന ശക്തി ചരിത്ര പ്രദര്‍ശനവും സെമിനാറുകളും നടന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറു കണക്കിനാളുകള്‍ പ്രദര്‍ശനം കാണുവാനും സെമിനാറുകളില്‍ പങ്കെടുക്കുവാനും എത്തിച്ചേര്‍ന്നു. ചരിത്രം […]
Read More