ബിപിസിഎൽ സ്വകാര്യവത്കരണത്തിനെതിരെ ജനകീയ ചെറുത്തുനിൽപ്പ്


Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 519

Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 520
BPCL-EKM-1.jpg
Share

റിഫൈനറിക്ക് മുന്നിൽ ഐക്യദാർഢ്യ സംഗമം

ബിപിസിഎൽ സ്വകാര്യവൽക്കരണ വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി, കൊച്ചി റിഫൈനറിക്ക് മുന്നിൽ നടത്തിയ ഐക്യദാർഢ്യ സംഗമം സമിതി സംസ്ഥാന പ്രസിഡന്റും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ പ്രൊഫ.കെ.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ നാനാതുറകളിലുള്ള ജനകീയ സമര നേതാക്കളേയും പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്വകാര്യവൽക്കരണ വിരുദ്ധ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കളേയും ഒരു വേദിയിൽ അണിനിരത്തിയ സംഗമം ഏറെ വ്യത്യസ്തത പുലർത്തി. സേവ് ബിപിസിഎൽ സമരത്തെ ജനകീയ സമരമായി വികസിപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങളെക്കുറിച്ച് സംഗമം ഗൗരവമായി ചർച്ച ചെയ്തു.
ജനകീയ പ്രതിരോധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി എം.ഷാജർഖാൻ അദ്ധ്യക്ഷത വഹിച്ചു. സിആർഇഎ വൈസ് പ്രസിഡൻറ് എൻ.ആർ.മോഹൻകുമാർ സ്വാഗതമാശംസിച്ചു. സേവ് ബിപിസിഎൽ സമരസമിതിയംഗം പി.പി.സജീവ്കുമാർ വിഷയമവതരിപ്പിച്ചു. എസ്.ഗോപീകൃഷ്ണൻ(എസ്ആർഎംയു), ജോർജ് വർഗീസ്(ഓഫീസേഴ്‌സ് അസോസിയേഷൻ, ബിഎസ്എൻഎൽ), സി.ഡി.ജോസൻ(എഐബിഇഎ), സി.ബി.വേണുഗോപാൽ(കേരള സ്റ്റേറ്റ് ഇൻഷൂറൻസ് എംപ്ലോയിസ് യൂണിയൻ) പ്രൊഫസർ ജോർജ് ജോസഫ് (തേവര കോളേജ്), വി.കെ.സദാനന്ദൻ (കെഎസ്ആർടിസി വർക്കേഴ്‌സ് ഫെഡറേഷൻ), പി.എം.ദിനേശൻ(എച്ച്എൻഎൽ സി&സി വർക്കേഴ്‌സ് സെന്റർ) കെ.എസ്.ഹരികുമാർ (ഫാക്ട് ഓഫീസേഴ്‌സ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി), എന്നിവർ പ്രസംഗിച്ചു.
തുടർന്ന്, ഉച്ചക്കുശേഷം ജനകീയ സമര നേതാക്കളുടെ സംഗമം നടന്നു. യോഗത്തിൽ ജനകീയ പ്രതിരോധ സമിതി സംസ്ഥാന സെക്രട്ടറി ടി.കെ.സുധീർകുമാർ ആമുഖപ്രഭാഷണം നടത്തി. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വർക്കേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.സീതിലാൽ അദ്ധ്യക്ഷതവഹിച്ചു. ജനകീയസമരനേതാവും പരിസ്ഥിതി പ്രവർത്തകനുമായ ഡോ.ഡി.സുരേന്ദ്രനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ സമരസമിതികളെ പ്രതിനിധീകരിച്ച് ഹാഷിം ചേന്നാമ്പിള്ളി(എൻഎച് 17 ആക്ഷൻ കൗൺസിൽ), ജി.ആർ.സുഭാഷ്(വിളപ്പിൽശാല ജനകീയ സമിതി), ആർ.പാർത്ഥസാരഥി വർമ്മ(കരിമണൽ ഖനന വിരുദ്ധസമിതി), എസ്.സുരേഷ്‌കുമാർ(ചെങ്ങറ ഭൂസമരസമിതി), ജോർജ് മുല്ലക്കര(ജനകീയ പ്രതിരോധ സമിതി), ടി.എസ്.മനോജ് കുമാർ(എസ്‌സിഎസ്ടി ഗവൺമെന്റ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി), പി.പ്രവീൺകുമാർ(കൊച്ചിൻ റിഫൈനറി എംപ്ലോയീസ് അസോസിയേഷൻ), പി.ഒ.ജോയ്(കൊച്ചി റിഫൈനറി ക്യാന്റീൻ എംപ്ലോയീസ് യൂണിയൻ), വി.പി.വിൽസൺ(മൂലമ്പിള്ളി ജനകീയ സമരസമിതി), ജോർജ് മാത്യു കൊടുമൺ(കർഷക പ്രതിരോധ സമിതി), എം.ജി.അജി(സിആർഡബ്‌ളിയുഎ), എസ്.കെ.നസിമുദ്ദീൻ, ജേക്കബ്ബ് സി. മാത്യു(ആർഇയു) എന്നിവർ പ്രസംഗിച്ചു.

കണ്ണൂരിൽ പ്രതിഷേധ കൂട്ടായ്മ

രാജ്യത്തിന്റെ പൊതുസ്വത്തായ ഭാരത് പെട്രോളിയം കോർപ്പറേഷനെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ബിപിസിഎൽ ജീവനക്കാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയും എഐയുറ്റിയുസിയും സംയുക്തമായി കണ്ണൂർ പഴയ ബസ്റ്റാന്റ് പരിസരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എഐയുടിയുസി സംസ്ഥാന സെക്രട്ടറി സഖാവ് വി.കെ.സദാനന്ദൻ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
എസ്യുസിഐ(സി) ജില്ലാ സെക്രട്ടറി കെ.കെ.സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ ഡോ.ഡി.സുരേന്ദ്രനാഥ്, എഐയുടിയുസി ജില്ലാ പ്രസിഡന്റ് എം.കെ.ജയരാജ് എന്നിവർ പ്രസംഗിച്ചു. എഐയുടിയുസി ജില്ലാ സെക്രട്ടറി അനൂപ് ജോൺ സ്വാഗതവും എസ്യുസിഐ(സി) ജില്ലാ കമ്മിറ്റിയംഗം പി.സി.വിവേക് നന്ദിയും പറഞ്ഞു.

മുളന്തുരുത്തിയിൽ ജനകീയ പ്രതിഷേധ സദസ്

ബിപിസിഎല്ലിന്റെ സ്വകാര്യവൽക്കരണത്തിനെതിരെ ജനങ്ങളുടെ ഐക്യനിര വളർത്തിയെടുക്കാൻവേണ്ടി കക്ഷിരാഷ്ടീയത്തിന് അതീതമായി പ്രവർത്തിക്കുന്ന സേവ് ബിപിസിഎൽ ജനകീയ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മുളന്തുരുത്തി പള്ളിത്താഴത്ത് സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സദസ്സ് മുൻ മന്ത്രി അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജി കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ബിപിസിഎൽ സംരക്ഷണ സമരസമിതിയംഗം എൻ.ആർ.മോഹൻകുമാർ വിഷയാവതരണം നടത്തി. സാമൂഹ്യ പ്രവർത്തകനായ സണ്ണി എം.കപിക്കാട് മുഖ്യപ്രഭാഷണം നടത്തിയ പ്രതിഷേധ സദസ്സിൽ സി.കെ.പ്രകാശ്(മുൻ എഡിഎം), കെ.സുനിൽകുമാർ(മാധ്യമ പ്രവർത്തകൻ), എം.എൽ.സുരേഷ്(സിഐറ്റിയു), ജോളി പി.തോമസ്(കോൺഗ്രസ്), കെ.സി.മണി(എഐടിയുസി), ബാബു കാലാപ്പിള്ളി (വ്യാപാരി വ്യവസായി ഏകോനസമിതി), പി.എൻ.പുരുഷോത്തമൻ (സിപിഐ(എം)), പി.സി.ജോളി (കർഷക പ്രതിരോധ സമിതി), വി.ഐ.റെജി(മദ്യ വിരുദ്ധ ജനകീയ സമരസമിതി), എം.കെ.ഉഷ (എസ്‌യുസിഐ(സി)) എന്നിവർ പ്രസംഗിച്ചു.
ജയിംസ് താഴൂരത്ത്(വാർഡ് മെമ്പർ), ടോമി തച്ചാമ്പുറത്ത്(സിപിഐ), രാജു തോമസ്(കേരള കോൺഗ്രസ്(എം)), കുര്യാക്കോസ് ടി.ഐസക് (കെപിഎസ്ടിഎ), കെ.കെ.വേലായുധൻ(മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം), സ്ലീബാ ദാസ് പി.സ്റ്റീഫൻ (ജനകീയ പ്രതിരോധ സമിതി), കെ.ഒ.സുധീർ(എഐയുറ്റിയുസി), കെ.കെ.സുകുമാരൻ(നവോത്ഥാന ശക്തി), എം.ആർ.സെനിത്കുമാർ (സേവ് ബിപിസിഎൽ ജനകീയ ഫോറം) തുടങ്ങിയവർ ജനകീയ പ്രതിഷേധ സദസിന് നേതൃത്വം നൽകി.

Share this post

Sidebar not configured yet. You can place widgets by navigating to WordPress Appearance > Widgets.

scroll to top