Archive by category Kollam

ആശാ വർക്കർമാരുടെ സംസ്ഥാന വ്യാപക പ്രതിഷേധം

കഴിഞ്ഞ 14 വർഷമായി ആരോഗ്യവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ആശാ പ്രവർത്തകരെ വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാതെ 62-ാം വയസ്സിൽ പിരിച്ചുവിടാനുള്ള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ(കെഎഎച്ഡബ്ല്യുഎ) ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ നടന്നു. കൊല്ലം ജില്ലയില്‍ എന്‍എച്എം ഓഫീസിനു മുന്നിൽ നടന്ന ആശാ പ്രവർത്തകരുടെ ധർണ്ണ കെഎഎച്ഡബ്ല്യുഎ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ.ബിന്ദു ഉദ്ഘാടനം ചെയ്തു. സംസ്ഥാന രക്ഷാധികാരി ഷൈല കെ.ജോൺ, ജില്ലാകണ്‍വീനര്‍ ട്വിങ്കിൾ പ്രഭാകര്‍, ബിനി സുദർശൻ, കെ.പി.റോസമ്മ, ഉഷ, സൗഭാഗ്യകുമാരി, […]

Read More

എസ്യുസിഐ (കമ്മ്യൂണിസ്റ്റ്) 75-ാം സ്ഥാപന ദിനം ആചരിച്ചു

എസ്യുസിഐ (കമ്മ്യൂണിസ്റ്റ്) 75-ാം സ്ഥാപന ദിനം ആചരിച്ചു

ഇന്ത്യയിലെ യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) രൂപീകരിച്ചിട്ട് 2022 ഏപ്രിൽ 24ന് 74വർഷം പിന്നിട്ടു.75-ാം സ്ഥാപനവാര്‍ഷിക ദിനം ആചരിച്ചുകൊണ്ട് പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 25ന് കൊല്ലം ജില്ലയിലെ കുണ്ടറയിൽ ആചരണ പരിപാടി സംഘടിപ്പിച്ചു.1970കളുടെ ആദ്യനാളുകളിൽ കൊല്ലത്ത് ടികെഎം എഞ്ചിനീയറിംഗ് കോളേജിൽ പ്രവർത്തനം ആരംഭിച്ച എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടി കലാലയത്തിനുപുറത്ത് പ്രവർത്തനം തുടങ്ങിയ ആദ്യ പ്രദേശം കുണ്ടറയായിരുന്നു. ദുഷ്കരമായ സാഹചര്യങ്ങളെ നേരിട്ട് യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം കേരള മണ്ണിൽ സൃഷ്ടിച്ചെടുക്കാൻ അന്ന് ഒരു പറ്റം യുവാക്കൾ ഏറ്റെടുത്ത […]

Read More

തീരം തകർക്കുന്ന, തീരവാസികളെ കുടിയിറക്കുന്ന, വിനാശകരമായ പദ്ധതികൾക്കെതിരെ. തീരത്ത് സമരജ്വാലകൾ ഉയരുന്നു

തീരം തകർക്കുന്ന, തീരവാസികളെ കുടിയിറക്കുന്ന,  വിനാശകരമായ പദ്ധതികൾക്കെതിരെ. തീരത്ത് സമരജ്വാലകൾ ഉയരുന്നു

കേരളത്തിന്റെ ആകെ നീളം 580 കിലോമീറ്ററാണ്. ഏറ്റവും കുറഞ്ഞവീതി 10 കിലോമീറ്റർ. കൂടിയ വീതി 120 കിലോമീറ്ററും. നേർത്തവരമ്പിന്റെ രൂപത്തിലുള്ള കേരളത്തിന് കിഴക്ക് പശ്ചിമഘട്ടമലനിരകളും പടിഞ്ഞാറ് അറബിക്കടലും അതിരിടുന്നു. കടൽനിരപ്പിലും താഴ്ന്നുനിൽക്കുന്ന കുട്ടനാട് എന്ന അത്ഭുതം വേറെ. പറഞ്ഞാൽ കേരളം ആകെപ്പാടെ ഒരു പരിസ്ഥിതിലോല പ്രദേശമാണ്. എന്നാൽ മാറി മാറി ഭരിച്ച സർക്കാരുകൾ തങ്ങളുടെ ദുരയും കുത്തകദാസ്യ മനോഭാവവും നിമിത്തം സ്വീകരിച്ച നടപടികളിലൂടെ കേരളത്തിന്റെ സമ്പൂർണനാശം ഏതാണ്ട് ഉറപ്പാക്കിയിട്ടുണ്ട്. നമ്മുടെ പശ്ചിമഘട്ട മലനിരകളും സ്വാഭാവിക വനവും, അനധികൃതക്വാറികളും […]

Read More

പാസഞ്ചർ തീവണ്ടികൾ നിർത്തലാക്കുന്ന, സ്റ്റോപ്പുകൾ വെട്ടിക്കുറയ്ക്കുന്ന റെയിൽവേയുടെ നടപടികൾ പിൻവലിക്കുക

പാസഞ്ചർ തീവണ്ടികൾ നിർത്തലാക്കുന്ന, സ്റ്റോപ്പുകൾ  വെട്ടിക്കുറയ്ക്കുന്ന റെയിൽവേയുടെ നടപടികൾ പിൻവലിക്കുക

പാസ്സഞ്ചർ തീവണ്ടികൾ നിർത്തലാക്കിയും 200 കിലോമീറ്ററിലധികം യാത്രാദൈർഘ്യമുള്ള പാസഞ്ചർ തീവണ്ടികൾ എക്‌സ്പ്രസ്സുകളാക്കി മാറ്റിയും മറ്റുള്ളവയുടെ സ്റ്റോപ്പുകൾ വൻതോതിൽ വെട്ടിക്കുറച്ചും റെയിൽവേ എടുത്തിരിക്കുന്ന തീരുമാനം യാത്രാക്ലേശം രൂക്ഷമാക്കുന്നതാണ്. അസംഘടിത മേഖലയിലും മറ്റും പണിയെടുക്കുന്ന താഴ്ന്ന വരുമാനക്കാരായ സ്ത്രീകളടക്കമുള്ള പതിനായിരക്കണക്കിന് തൊഴിലാളികൾ തങ്ങളുടെ തൊഴിലിടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് പാസഞ്ചർ തീവണ്ടികളെയാണ് ആശ്രയിക്കുന്നത്. ഇത്തരം തൊഴിലാളികൾക്ക് റെയിൽവേയുടെ പുതിയ തീരുമാനം വലിയ സാമ്പത്തികബാദ്ധ്യതയാണ് വരുത്തിവെയ്ക്കുന്നത്. റെയിൽവേയുടെ സ്വകാര്യവൽക്കരണ പദ്ധതികളുമായി മുന്നോട്ടുപോകുന്ന കേന്ദ്രഗവൺമെന്റിന്റെ നടപടികളുടെ ഭാഗമായിവേണം ഇതിനെയും കാണാൻ. ഈ നടപടിയ്‌ക്കെതിരെ എസ്.യു.സി.ഐ(സി) […]

Read More

യോജിച്ച പോരാട്ടത്തിന്റെ ആഹ്വാനവുമായി എഐയുടിയുസി സംസ്ഥാന സമ്മേളനം

യോജിച്ച പോരാട്ടത്തിന്റെ ആഹ്വാനവുമായി  എഐയുടിയുസി സംസ്ഥാന സമ്മേളനം

അപരിഹാര്യമായ പ്രതിസന്ധിയിലകപ്പെട്ട മുതലാളിവർഗ്ഗവും അതിന്റെ ഗവണ്മെന്റും ചേർന്ന് തൊഴിലാളികൾക്കെതിരെ അഴിച്ചുവിട്ടിരിക്കുന്ന ബഹുമുഖ ആക്രമണങ്ങൾക്കെതിരെ നീണ്ടുനിൽക്കുന്ന തൊഴിലാളിപ്രക്ഷോഭണങ്ങൾക്ക് ആഹ്വാനം ചെയ്തുകൊണ്ട് 2019 ഡിസംബർ 27,28,29 തിയ്യതികളിൽ കൊല്ലത്ത് നടന്ന എഐയുടിയുസി സംസ്ഥാന സമ്മേളനം സമാപിച്ചു. 2020 ഫെബ്രുവരി 13 മുതൽ 15 വരെ ധൻബാദിൽവച്ച് നടക്കുന്ന 21-ാമത് അഖിലേന്ത്യാ സമ്മേളനത്തിന്റെ മുന്നോടിയായിട്ടുള്ള സംസ്ഥാന സമ്മേളനത്തിലേക്ക്, ജില്ലാസമ്മേളനങ്ങൾ പൂർത്തികരിച്ചുകൊണ്ടും സംസ്ഥാനവ്യാപകമായി പ്രചാരണങ്ങൾ നടത്തിക്കൊണ്ടുമാണ് പ്രവേശിച്ചത്. ഡിസംബർ 27 നടന്ന പൊതു സമ്മേളനത്തോടനുബന്ധിച്ച് കെഎസ്ആർടിസി ബസ്റ്റാന്റ് പരിസരത്തുനിന്നും തൊഴിലാളി പ്രകടനം ആരംഭിച്ചു. […]

Read More

കശുവണ്ടി തൊഴിലാളികളുടെ കളക്‌ട്രേറ്റ് മാർച്ച്

കശുവണ്ടി തൊഴിലാളികളുടെ  കളക്‌ട്രേറ്റ് മാർച്ച്

തൊഴിലുടമകൾ നിയമവിരുദ്ധമായി അടച്ചുപൂട്ടിയ സ്വകാര്യ കശുവണ്ടി ഫാക്ടറികൾ സർക്കാർ ഏറ്റെടുത്ത് തുറന്ന് പ്രവർത്തിപ്പിക്കുക, കശുവണ്ടി രംഗത്ത് വ്യാപകമായിരിക്കുന്ന തൊഴിൽ നിയമലംഘനങ്ങൾ തടയുക, ഫാക്ടറികൾ ഇതരസംസ്ഥാനങ്ങളിലേക്ക് മാറ്റുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കശുവണ്ടി തൊഴിലാളി സെന്റർ (എഐയുറ്റിയുസി) നേതൃത്വത്തിൽ കൊല്ലത്ത് കശുവണ്ടി തൊഴിലാളികളുടെ കളക്‌ട്രേറ്റ് മാർച്ച് നടന്നു. കശുവണ്ടി തൊഴിലാളി സെന്റർ സംസ്ഥാന പ്രസിഡന്റും എഐയുറ്റിയുസി സംസ്ഥാന സെക്രട്ടറിയുമായ സഖാവ് വി.കെ.സദാനന്ദൻ മാർച്ച് ഉദ്ഘാടനം ചെയ്തു. എല്ലാ തൊഴിൽ നിയമങ്ങളും കാറ്റിൽ പറത്തി തൊഴിലുടമകൾ ഏകപക്ഷീയമായി നടത്തുന്ന […]

Read More

കാഷ്യു കോർപ്പറേഷൻ ഹെഡ് ഓഫീസ് മാർച്ചും ധർണ്ണയും

കാഷ്യു കോർപ്പറേഷൻ  ഹെഡ് ഓഫീസ് മാർച്ചും ധർണ്ണയും

2002ൽ സുപ്രീം കോടതി വിധിയെ തുടർന്ന് കശുവണ്ടി വികസന കോർപറേഷൻ പഴയ ഉടമകൾക്ക് വിട്ടുകൊടുത്ത മുഖത്തല, എഴുകോൺ, നെടുവത്തൂർ, കല്ലമ്പലം ഫാക്ടറികളിലെ തൊഴിലാളികൾ തങ്ങൾക്കർഹതപ്പെട്ട ഗ്രാറ്റുവിറ്റി ആവശ്യപ്പെട്ട് കാഷ്യു കോർപ്പറേഷൻ ഹെഡ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കശുവണ്ടി തൊഴിലാളി സെന്റർ ജനറൽ സെക്രട്ടറി സഖാവ് എസ്.രാധാകൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്തു. അർഹതപ്പെട്ട അവകാശം ലഭിക്കാതെ 700 ൽപരം തൊഴിലാളികൾ മരണമടഞ്ഞ ദയനീയാവസ്ഥയാണ് നിലവിലുളളതെന്നും 2019 മാർച്ച് മാസം ത്രിദിന സത്യാഗ്രഹത്തെ തുടർന്ന് മാനേജ്‌മെന്റ് നൽകിയ ഉറപ്പ് […]

Read More

‘പ്രളയാനന്തര കേരളം’ പ്രഭാഷണം സംഘടിപ്പിച്ചു

‘പ്രളയാനന്തര കേരളം’ പ്രഭാഷണം സംഘടിപ്പിച്ചു

എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ കുണ്ടറ ലോക്കൽകമ്മിറ്റി സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവും കുണ്ടറയിലെ സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളിൽ സജീവസാന്നിദ്ധ്യവുമായിരുന്ന സഖാവ് ജി.രവീന്ദ്രന്റെ ഏഴാം അനുസ്മരണ സമ്മേളനം കുണ്ടറ വ്യാപാരഭവനിൽ ജൂലൈ 14ന് ജി.രവീന്ദ്രൻ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുകയുണ്ടായി. അനുസ്മരണത്തിന്റെ ഭാഗമായി, ഗാഡ്ഗിൽ കമ്മിറ്റിയംഗമായിരുന്ന പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.വി.എസ്.വിജയൻ ‘പ്രളയവും പ്രളയാനന്തര സാഹചര്യവും പരിസ്ഥിതിയും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഗാഡ്ഗിൽ കമ്മീഷന്റെ നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞതിലൂടെ കേരളം പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ അശക്തമായിരിക്കുകയാണെന്നും കഴിഞ്ഞ വർഷം സംഭവിച്ച പ്രളയക്കെടുതിയിൽനിന്ന് ഈ […]

Read More

ബിജെപി സർക്കാരിന്റെ തൊഴിലാളിദ്രോഹ ലേബർ കോഡിനെതിരെ രാജ്യവ്യാപക പ്രതിഷേധം

ബിജെപി സർക്കാരിന്റെ തൊഴിലാളിദ്രോഹ  ലേബർ കോഡിനെതിരെ രാജ്യവ്യാപക പ്രതിഷേധം

കേന്ദ്ര ബിജെപി സർക്കാരിന്റെ തൊഴിൽനിയമ കശാപ്പിനെതിരെ 2019 അഗസ്റ്റ് 2ന് തൊഴിലാളികൾ രാജ്യവ്യാപകമായി വിവിധ പ്രതിഷേധ സമരങ്ങളുമായി തെരുവിലിറങ്ങി. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന 44 സുപ്രധാന തൊഴിൽനിയമങ്ങൾ കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് ഇണങ്ങുംവിധം നാല് ലേബർ കോഡുകളാക്കി അട്ടിമറിച്ച മോദി സർക്കാരിന്റെ ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമായ നടപടിക്കെതിരെ ആയിരുന്നു പ്രതിഷേധ സമരം. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ എതിർപ്പിനെ ഒട്ടും വകവെക്കാതെയാണ് ആദ്യം ബജറ്റ് പ്രസംഗത്തിൽ പറയുകയും പിന്നീട്, ജൂലായ് 23ന് പാർലമെന്റിൽ രണ്ട് ലേബർ കോഡുകൾ അവതരിപ്പിക്കുകയും ചെയ്തത്. വേജ് […]

Read More

ജാലിയൻവാലാബാഗ് ശതാബ്ദി ആചരണം

ജാലിയൻവാലാബാഗ് ശതാബ്ദി ആചരണം

ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാളികൾക്കുനേരെ നടത്തിയ ഏറ്റവും പൈശാചികമായ ആക്രമണമായിരുന്നു ജാലിയൻവാലാബാഗ്. റൗലറ്റ് ആക്റ്റിനെതിരെ ഉയർന്നുവന്ന ജനകീയ പ്രതിഷേധത്തെ ചോരയിൽ മുക്കിക്കൊല്ലുകയായിരുന്നു ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ലക്ഷ്യം. ആയിരത്തിലധികം സ്വാതന്ത്ര്യ സമര സേനാനികളെ വെടിവെച്ചുകൊന്നെങ്കിലും ഇന്ത്യയിലെ വിപ്ലവകാരികളുടെ പോരാട്ടവീര്യത്തെ ജാലിയൻവാലാബാഗ് സംഭവം ജ്വലിപ്പിക്കുകയാണുണ്ടായത്. ഭഗത് സിംഗിനെയും ഉദ്ദം സിംഗിനെയും പോലുള്ള അനേകം വിപ്ലവകാരികൾ, മാതൃരാജ്യത്തിനുവേണ്ടി സർവ്വതും ത്യജിച്ച് സ്വാതന്ത്ര്യ സമരത്തിലേക്ക് കടന്നുവരുന്നതിന് ജാലിയൻവാലാബാഗ് പ്രചോദനമായി. ജാലിയൻവാലാബാഗ് സംഭവത്തിന്റെ ചരിത്രപ്രാധാന്യം വിശദീകരിച്ചു കൊണ്ട് ആൾ ഇൻഡ്യാ ഡെമോക്രാറ്റിക് യൂത്ത് […]

Read More

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp