എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുക, കേരളം കേന്ദ്രത്തിന് നൽകിയ എയിംസ് പ്രൊപ്പൊസലിൽ കാസർകോട് ജില്ലയുടെ പേരും ചേർക്കുക, എന്‍ഡോസള്‍ഫാന്‍ ദുരിബാധിതര്‍ക്ക് വിദഗ്ധ ചികിത്സാസംവിധാനം ജില്ലയിൽ ഉറപ്പാക്കുക, മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഒക്ടോബർ 2മുതൽ സാമൂഹികപ്രവർത്തക ദയാബായി നിരാഹാര സമരം നടത്തിവരികയാണ്. നാലുപതിറ്റാണ്ടോളമായി നീളുന്ന ദുരിതമാണ് കാസര്‍കോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടേത്. ജനിതകവൈകല്യങ്ങളോടെ പിറന്നുവീഴുന്ന കുഞ്ഞുങ്ങളും അവരെ പരിചരിക്കാന്‍ ക്ലേശിക്കുന്ന മാതാപിതാക്കളും കേരളത്തിന്റെ മനസ്സുനീറ്റുന്ന കാഴ്ചയാണ്. ചികിത്സ കിട്ടാതെ കുഞ്ഞുങ്ങള്‍ മരണപ്പെട്ടുകൊണ്ടിരിക്കുന്നു. […]
വിനാശ പദ്ധതി കെ റെയില്‍ സില്‍വര്‍ലൈന്‍ പിന്‍വലിച്ച് ഉത്തരവിറക്കുക, സമരക്കാര്‍ക്കുമേല്‍ ചുമത്തിയിട്ടുള്ള കേസുകള്‍ നിരുപാധികം പിന്‍വലിക്കുക, പോലീ സ് അതിക്രമത്തിനിര യായിട്ടുള്ള എല്ലാവർക്കും നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കെറെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവോണദിനത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ ഉപവാസസമരം നടത്തി.ഉപവാസസമരം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. കേരളത്തിന് യോജിക്കാത്ത കെ റയിൽ സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുന്നത് ആത്മഹത്യാപരമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം അനുമതി നൽകിയാൽ പോലും പദ്ധതി […]
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ധീര രക്തസാക്ഷി, കേരള ഭഗത്‌സിംഗ് വക്കം അബ്ദുൽ ഖാദർ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി എഐഡിവൈഒ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്തംബര്‍ 9ന് വക്കം കടവിലെ ഖാദർ സ്മാരകത്തിൽ പുഷ്പാർച്ചനയും മണനാക്ക് ജംഗ്ഷനിൽ അനുസ്മരണ സമ്മേളനവും നടത്തി.വക്കം ഖാദറിന്റെ ജീവചരിത്രകാരനായ വക്കം സുകുമാരൻ യോഗം ഉദ്ഘാടനം ചെയ്തു. എഐഡിവൈഒ ജില്ലാ സെക്രട്ടറി വി. സുജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഇ.വി.പ്രകാശ് മുഖ്യപ്രസംഗം നടത്തി.കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി […]
അതിരൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കണമെന്നും എല്ലാ ഒഴിവുകളിലും സ്ഥിര നിയമനം നടത്തണമെന്നുമാവശ്യപ്പെട്ട് ആൾ ഇന്ത്യാ അൺ എംപ്ലോയ്ഡ് യൂത്ത് സ്ട്രഗിൾ കമ്മിറ്റി (എഐയുവൈഎസ്‌സി)യുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. കായിക അദ്ധ്യാപകനും വിജയം വരിച്ച ദേശീയ മെഡൽ ജേതാക്കളുടെ സമരനേതാവുമായ പ്രമോദ് കുന്നുംപുറത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു. എഐയുവൈഎസ്‌സി അഖിലേന്ത്യാ പ്രസിഡന്റ് ഇ.വി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പിഎസ്‌സി റിട്ട.ഉദ്യോഗസ്ഥൻ സാദിഖ് അലി, യുണെറ്റഡ് ആക്ഷൻ ഫോറം സംസ്ഥാന കൺവീനർ ലക്ഷ്മി ആര്‍.ശേഖർ, എഐഡിവൈഒ സംസ്ഥാന സെക്രട്ടറി പി.കെ.പ്രഭാഷ്, എഐയുവൈഎസ്‌സി […]
കെഎസ്ആർടിസിയെ സംരക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയും കെഎസ്ആർടിസി വർക്കേഴ്സ് ഫെഡറേഷനും സംയുക്തമായി ജൂലൈ 3ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ബഹുജന കൺവെൻഷൻ ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്തു. ജോസഫ് സി.മാത്യു മുഖ്യപ്രസംഗം നടത്തി.ഷെഡ്യൂൾ വർധിപ്പിച്ചുകൊണ്ട് യാത്രാക്ലേശം പരിഹരിക്കണമെന്നും ജീവനക്കാർക്ക് ശമ്പളവും പെൻഷനും മുടങ്ങാതെ നൽകണമെന്നും പിരിച്ചുവിട്ട എം പാനൽ ജീവനക്കാരെ ഉടനെ തിരിച്ചെടുക്കണമെന്നും കെഎസ്ആർടിസി വർക്‌ഷോപ്പുകളും ഇതരകേന്ദ്രങ്ങളും അടച്ചു പൂട്ടരുതെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. കെഎസ്ആർടിസിയെ സർക്കാർ ഡിപ്പാർട്മെന്റാക്കി നിലനിർത്തി സംരക്ഷിക്കാൻ തീരുമാനിക്കണമെന്ന പ്രമേയം […]
പിഎസ്‌സി പ്രസിദ്ധീകരിച്ച ലിസ്റ്റിൽ അവശേഷിക്കുന്ന കരാർ തൊഴിലാളികൾക്ക് ഉടൻ ഇലക്ടിസിറ്റി വർക്കർമാരായി നിയമനം നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വർക്കേഴ്സ് യൂണിയൻ, KSEB – PCC ലൈൻ വർക്കേഴ്സ് യൂണിയൻ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ പട്ടം വൈദ്യുതി ഭവനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. പിഎസ്‌സി പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ആകെ 2450 പേരാണുണ്ടായിരുന്നത്. ഇതിൽ 1486 പേർക്ക് രണ്ടു വർഷത്തിനു മുൻപ് നിയമനം നൽകിയിരുന്നു. ഇനി നിയമന യോഗ്യരായി ലിസ്റ്റിൽ അവശേഷിക്കുന്നത് 800ൽ താഴെ തൊഴിലാളികളാണ്. നിയമനത്തിന് […]
യാതൊരുവിധ ജനാധിപത്യ കീഴ് വഴക്കങ്ങളും പാലിക്കാതെ, നിയമസഭയിൽ ചർച്ച ചെയ്യാതെ, ഒരു ഘട്ടം വരെ ഡിപിആർപോലും പരസ്യപ്പെടുത്താൻ തയ്യാറാകാതെ, തികച്ചും ജനാധിപത്യ വിരുദ്ധമായി അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുന്ന സിൽവർലൈൻ പദ്ധതിക്കെതിരെ അതിശക്തമായ ജനരോഷം ഉയർന്നുവരികയും ഈ വിഷയത്തിൽ വിദഗ്ധരുടെ വിമർശനങ്ങളെ മറികടക്കാനാവില്ല എന്ന സ്ഥിതി വരുകയും ചെയ്തപ്പോഴാണ് സംസ്ഥാനസർക്കാർ പദ്ധതിയെ സംബന്ധിച്ച തുറന്ന സംവാദത്തിന് തയ്യാറാണ് എന്ന് പ്രഖ്യാപിച്ചത്. വിശേഷിച്ചും, പദ്ധതിയുടെ സാങ്കേതികമായ കുഴപ്പങ്ങളെ സംബന്ധിച്ച് അതിരൂക്ഷമായ വിമർശനങ്ങൾ ഉയർത്തി, പദ്ധതിയുടെ സാംഗത്യത്തെത്തന്നെ നിരാകരിച്ചുകൊണ്ട് മുഖ്യമന്ത്രിയോട് ചർച്ച ചെയ്യണമെന്ന ആവശ്യം […]
അസാധാരണമായ ജനേച്ഛയാല്‍ നയിക്കപ്പെടുന്ന ഒരു ജനകീയ പ്രക്ഷോഭത്തിന് കേരളം സാക്ഷ്യം വഹിക്കുകയാണ്. കെ റെയില്‍ വേണ്ട, കേരളം വേണം എന്ന ആഹ്വാനം സംസ്ഥാനമെമ്പാടും പ്രതിദ്ധ്വനിക്കുന്നു. കാസര്‍കോട് നെല്ലിക്കുന്ന് മുതല്‍ തിരുവനന്തപുരത്ത് കൊച്ചുവേളിവരെ നൂറുകണക്കിന് സമരസമിതികളില്‍ പതിനായിരങ്ങള്‍ സംഘടിതരായിരിക്കുന്നു. കെ റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി എന്ന സമര സംഘടനയില്‍ ഒരൊറ്റ മനുഷ്യനെപ്പോലെ അവര്‍ അണിനിരന്നിരിക്കുന്നു. അഭിപ്രായഭേദങ്ങൾക്കും ജാതി-മത ചിന്തകൾക്കും അതീതരായി ജനങ്ങള്‍ ഒരു സൈന്യമായി മാറുകയാണ്. യുവാക്കളും വിദ്യാർത്ഥികളും വൃദ്ധരും സ്ത്രീകളും കുട്ടികളും തൊഴിലാളികളുമായിട്ടുള്ള കെ […]
കേരളത്തെ പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവുമായി തകർക്കുന്ന കെ റയിൽ സിൽവർലൈൻ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആയിരങ്ങൾ അണിനിരന്ന സെക്രട്ടേറിയറ്റ് മാർച്ച് നടന്നു. കെ റയിൽ – സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിലാണ് കാസർഗോഡുമുതൽ തിരുവനന്തപുരംവരെ ഈ പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടാൻ പോകുന്ന ഇരകൾ അണിനിരന്ന സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിക്കപ്പെട്ടത്. ഒരു വർഷത്തിലധികമായി കെ റയിൽ പദ്ധതിയ്ക്കെതിരായി സംസ്ഥാനമെമ്പാടും നിരവധി പ്രതിഷേധങ്ങൾ നടക്കുന്നെങ്കിലും ഇവയൊന്നും തീരെ വകവെയ്ക്കാതെ സർക്കാർ ഏകപക്ഷീയമായി മുന്നോട്ട് പോകുകയാണ്. ഡിപിആർപോലും പ്രസിദ്ധീകരിക്കാതെ, […]