എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്‌നങ്ങൾ ശാശ്വതമായി പരിഹരിക്കുക
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുക, കേരളം കേന്ദ്രത്തിന് നൽകിയ എയിംസ് പ്രൊപ്പൊസലിൽ കാസർകോട് ജില്ലയുടെ പേരും ചേർക്കുക, എന്‍ഡോസള്‍ഫാന്‍ ദുരിബാധിതര്‍ക്ക് വിദഗ്ധ ചികിത്സാസംവിധാനം ജില്ലയിൽ ഉറപ്പാക്കുക, മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഒക്ടോബർ 2മുതൽ സാമൂഹികപ്രവർത്തക ദയാബായി നിരാഹാര സമരം നടത്തിവരികയാണ്. നാലുപതിറ്റാണ്ടോളമായി നീളുന്ന ദുരിതമാണ് കാസര്‍കോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടേത്. ജനിതകവൈകല്യങ്ങളോടെ പിറന്നുവീഴുന്ന കുഞ്ഞുങ്ങളും അവരെ പരിചരിക്കാന്‍ ക്ലേശിക്കുന്ന മാതാപിതാക്കളും കേരളത്തിന്റെ മനസ്സുനീറ്റുന്ന കാഴ്ചയാണ്. ചികിത്സ കിട്ടാതെ കുഞ്ഞുങ്ങള്‍ മരണപ്പെട്ടുകൊണ്ടിരിക്കുന്നു. […]