കെഎസ്ആർടിസിയെ സർക്കാർ ഡിപ്പാർട്‌മെന്റാക്കി സംരക്ഷിക്കുക: ബഹുജന കൺവൻഷൻ

KSTRC-JPS-TVM.jpg
Share

കെഎസ്ആർടിസിയെ സംരക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയും കെഎസ്ആർടിസി വർക്കേഴ്സ് ഫെഡറേഷനും സംയുക്തമായി ജൂലൈ 3ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ബഹുജന കൺവെൻഷൻ ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്തു. ജോസഫ് സി.മാത്യു മുഖ്യപ്രസംഗം നടത്തി.
ഷെഡ്യൂൾ വർധിപ്പിച്ചുകൊണ്ട് യാത്രാക്ലേശം പരിഹരിക്കണമെന്നും ജീവനക്കാർക്ക് ശമ്പളവും പെൻഷനും മുടങ്ങാതെ നൽകണമെന്നും പിരിച്ചുവിട്ട എം പാനൽ ജീവനക്കാരെ ഉടനെ തിരിച്ചെടുക്കണമെന്നും കെഎസ്ആർടിസി വർക്‌ഷോപ്പുകളും ഇതരകേന്ദ്രങ്ങളും അടച്ചു പൂട്ടരുതെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.


കെഎസ്ആർടിസിയെ സർക്കാർ ഡിപ്പാർട്മെന്റാക്കി നിലനിർത്തി സംരക്ഷിക്കാൻ തീരുമാനിക്കണമെന്ന പ്രമേയം കൺവെൻഷൻ പാസ്സാക്കി. വർക്കേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എസ്.സീതിലാൽ അധ്യക്ഷത വഹിച്ചു. ജനകീയ പ്രതിരോധ സമിതി ജനറല്‍ സെക്രട്ടറി എം. ഷാജർഖാൻ, വിവിധ സംഘടനാ നേതാക്കളായ വി.കെ.സദാനന്ദൻ(എഐയുടിയുസി), കെ.സതീശൻ(കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ), ദിനേശ് ബാബു(എം പാനൽ കൂട്ടായ്മ), എം.എൻ.അനിൽ (കെഎസ്ആർടിസി വർക്കേഴ്സ് ഫെഡറേഷൻ), മാഹീൻ കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.

Share this post

scroll to top