അതിരൂക്ഷമായ തൊഴിലില്ലായ്മക്കെതിരെ അഖിലേന്ത്യ പ്രതിഷേധ ദിനം

DYO-Protest-Day-ALP.webp
Share

അതിരൂക്ഷമായ തൊഴിലില്ലായ്മയ്ക്കും നിയമന നിരോധനത്തിനും പിൻവാതിൽ നിയമനത്തിനുമെതിരെ എഐഡിവൈഒ ഒക്ടോബർ 13ന് അഖിലേന്ത്യാ തലത്തിൽ പ്രതിഷേധ ദിനം  ആചരിച്ചു.
ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അമ്പലപ്പുഴ കച്ചേരിമുക്കിൽ നടന്ന പൊതുസമ്മേളനം ജില്ലാ പ്രസിഡന്റ് കെ.ബിമൽജി  ഉദ്ഘാടനം ചെയ്തു. തൊഴിലില്ലായ്മ വർദ്ധിപ്പിക്കുന്ന, സ്ഥിരനിയമനം ഇല്ലാതാക്കുന്ന കേന്ദ്രസർക്കാരിന്റെ യുവജന ദ്രോഹ നയങ്ങൾക്കെതിരെ വീറുറ്റസമര പാതയിൽ യുവജനങ്ങൾ അണിചേരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. അമ്പലപ്പുഴ ലോക്കൽ കമ്മിറ്റി പ്രസിഡന്റ് സി.ഹണി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.ഷിജിൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അനീഷ് കുമാർ തകഴി, ലോക്കൽ സെക്രട്ടറി എസ്.നജ്മ, ജില്ലാ കമ്മിറ്റിയംഗങ്ങൾ വി.പി.വിശാഖ്, പി.കെ.മീര എന്നിവർ പ്രസംഗിച്ചു.

Share this post

scroll to top