‘കാശ്മീർ: പ്രശ്നവും പരിഹാരവും’ എന്ന വിഷയത്തെ അധികരിച്ച് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്തംബർ 25ന് പ്രസ് ക്ലബ്ബ് കോൺഫറൻസ് ഹാളിൽ സെമിനാർ സംഘടിപ്പിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ഭരണഘടനയുടെ 370-ാം വകുപ്പിനെ സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുംവിധം കളവുകൾ പറഞ്ഞും യാഥാർത്ഥ്യങ്ങൾ മൂടിവെച്ചുമാണ് മോദി ഗവണ്മെന്റ് കാശ്മീരിന്റെ പ്രത്യേക പദവി ഏകപക്ഷീയമായി എടുത്തുകളഞ്ഞതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഐക്യത്തിനും ബഹുസ്വരത ഉറപ്പുനൽകുന്ന […]
കേന്ദ്ര ബിജെപി സർക്കാരിന്റെ തൊഴിൽനിയമ കശാപ്പിനെതിരെ 2019 അഗസ്റ്റ് 2ന് തൊഴിലാളികൾ രാജ്യവ്യാപകമായി വിവിധ പ്രതിഷേധ സമരങ്ങളുമായി തെരുവിലിറങ്ങി. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന 44 സുപ്രധാന തൊഴിൽനിയമങ്ങൾ കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് ഇണങ്ങുംവിധം നാല് ലേബർ കോഡുകളാക്കി അട്ടിമറിച്ച മോദി സർക്കാരിന്റെ ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമായ നടപടിക്കെതിരെ ആയിരുന്നു പ്രതിഷേധ സമരം. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ എതിർപ്പിനെ ഒട്ടും വകവെക്കാതെയാണ് ആദ്യം ബജറ്റ് പ്രസംഗത്തിൽ പറയുകയും പിന്നീട്, ജൂലായ് 23ന് പാർലമെന്റിൽ രണ്ട് ലേബർ കോഡുകൾ അവതരിപ്പിക്കുകയും ചെയ്തത്. വേജ് […]
ഉന്നാവോ പീഡനക്കേസിലെ പെൺകുട്ടിയെ കൊലപ്പെടുത്താൻ നടന്ന ആസൂത്രിത നീക്കത്തിനെതിരെ എസ്യുസിഐ(കമ്മ്യൂണിസ്റ്റ്)ന്റെയും എഐഎംഎസ്എസ്, എഐഡിവൈഒ, എഐഡിഎസ്ഒ തുടങ്ങി വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. സ്ത്രീ സുരക്ഷാ സമിതിയുടെ നേതൃത്വത്തിൽ മുളന്തുരുത്തിയിൽ ജനകീയ സംഗമം സംഘടിപ്പിച്ചു. അതിക്രമങ്ങൾക്കിരയായ പെൺകുട്ടിയെയും ബന്ധുക്കളെയും അഭിഭാഷകനെയും കൊലപ്പെടുത്തി കേസ് ഇല്ലാതാക്കാൻ ശ്രമിക്കുന്ന പ്രതികൾക്ക് കർശനശിക്ഷ ഉറപ്പാക്കുന്നതിനും അക്രമികൾക്ക് പിന്തുണ നൽകുന്ന കേന്ദ്ര-സംസ്ഥാന ബിജെപി സർക്കാരുകളുടെ മനുഷ്യത്വരഹിതമായ നീക്കം അവസാനിപ്പിക്കുന്നതിനും രാജ്യത്ത് സ്ത്രീസുരക്ഷയും മാനവികതയും കാത്തുപുലർത്തുന്നതിനും നിയമവാഴ്ച ഉറപ്പുവരുത്തുന്നതിനും മനുഷ്യസ്നേഹികളും ജനാധിപത്യവിശ്വാസികളും […]
ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ വിളിച്ചുചേർത്തയോഗത്തിൽ യൂണിവഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ തുടർന്ന് പുറത്തുവന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുവാൻ വിസമ്മതിച്ചതിനെ തുടർന്ന് എഐഡിഎസ്ഒ ബഹിഷ്ക്കരിച്ചു. വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പ്രാഥമികമായ തെളിവായി സ്വീകരിച്ചുകൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുക, യൂണിവേഴ്സിറ്റി കോളേജിലെ ജനാധിപത്യലംഘനങ്ങളെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക, വിദ്യാർത്ഥിനിക്ക് നേരെ ആത്മഹത്യശ്രമത്തിന് ചുമത്തിയിരിക്കുന്ന കേസ് പിൻവലിക്കുക, വിദ്യാർത്ഥിനിയുടെ തുടർപഠനത്തിന് സാഹചര്യമൊരുക്കുക എന്നീ ആവശ്യങ്ങൾ എഐഡിഎസ്ഒ ഉന്നയിച്ചെങ്കിലും പ്രസ്തുത വിഷയങ്ങൾ ചർച്ച ചെയ്യുവാൻ മന്ത്രി തയ്യാറായില്ല. മാത്രമല്ല, ഒന്നരമണിക്കൂർ യാത്ര ചെയ്യേണ്ടതുകൊണ്ടാണ് […]
കലാലയങ്ങളിലെ സ്വാതന്ത്ര്യ നിഷേധത്തിന് ഒരു ഇര കൂടി പിറന്നിരിക്കുന്നു. സംഘടനാ സ്വാതന്ത്ര്യനിഷേധത്തിന്റെ ഇരയല്ല; സംഘടന, വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്നതിന്റെ ഇരയാണ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യാ ശ്രമം നടത്തിയ വിദ്യാർത്ഥിനി. കാലങ്ങളായി കടുത്ത മനുഷ്യാവകാശലംഘനങ്ങൾ അരങ്ങേറുന്ന കലാലയമാണ് തലസ്ഥാനത്തെ ഹൃദയ ഭൂമിയിൽ നിലകൊള്ളുന്ന ആ കോളേജ്. നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ‘ചരിത്രമുറങ്ങുന്ന’ യൂണിവേഴ്സിറ്റി കോളേജിൽ സ്വപ്നങ്ങൾ നിലച്ചിട്ട് കാലമേറെയായി. അക്ഷരാർത്ഥത്തിൽ ചരിത്രം അവിടെ ഉറങ്ങുകയാണ്. ഒന്നാം വർഷം ബിഎസ്സി കെമിസ്ട്രി പഠിക്കാൻ വളരെയേറെ പ്രതീക്ഷയോടെയാണ് ആ വിദ്യാർത്ഥിനി യൂണിവേഴ്സിറ്റി […]
കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വൈദ്യൂതി നിയമഭേദഗതി ഊർജ്ജമേഖലയുടെ സമ്പൂർണ്ണ സ്വകാര്യവൽക്കരണം ലക്ഷ്യംവെച്ചാണെന്ന് ആൾ ഇന്ത്യാ പവ്വർമെൻസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി സമർസിൻഹ അഭിപ്രായപ്പെട്ടു. കോർപ്പറേറ്റുകൾക്ക് വൈദ്യൂതിരംഗം തീറെഴുതുന്നതിനെ ചെറുത്തുപരാജയപ്പെടുത്തുവാൻ ശക്തമായ പ്രക്ഷോഭം വളർത്തിയെടുക്കാൻ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആൾ ഇന്ത്യാ പവ്വർമെൻസ് ഫെഡറേഷൻ മൂന്നാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് എംപ്ലോയീസ് യൂണിയൻ ഹാളിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഡി.സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ സദാനന്ദൻ സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു. പങ്കാളിത്ത […]
പ്രമുഖ ട്രേഡ് യൂണിയൻ നേതാവായ കെ.പി കോസലരാമദാസിന്റെ ആറാം ചരമവാർഷികം ആചരിച്ചുകൊണ്ട് ബാങ്ക് എംപ്ലോയീസ് യൂണിയൻ ഹാളിൽ നടന്ന സമ്മേളനം കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ജെയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. സുദീർഘങ്ങളായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ കവർന്നെടുക്കപ്പെടുന്ന വർത്തമാനകാല സാഹചര്യത്തിൽ കോസലരാമദാസിന്റെ വിയോഗം തൊഴിലാളിവർഗ്ഗത്തിന് കനത്ത നഷ്ടമാണുണ്ടാക്കിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോസലരാമദാസ് ഉയർത്തിപ്പിടിച്ച തൊഴിലാളിവർഗ്ഗസംസ്കാരത്തിന്റെ മഹനീയ മാതൃക പിന്തുടരുവാൻ ട്രേഡ് യൂണിയൻ പ്രവർത്തകർ മുന്നോട്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോസലരാമദാസ് സ്ഥാപിച്ച […]
എസ്എഫ്ഐയുടെ ഗുണ്ടായിസം സഹിക്കവയ്യാതെ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ കുറ്റവാളികൾക്ക് എതിരെ കർശന നടപടി ആവശ്യപ്പെട്ട് കൊണ്ടും കുറ്റവാളികളെ സംരക്ഷിക്കുന്ന കോളേജിന്ടെയും പൊലീസിന്റെയും നടപടിയിൽ പ്രതിഷേധിച്ച് കൊണ്ട് എഐഡിഎസ്ഒ മാർച്ച് നടത്തി. യൂണിവേഴ്സിറ്റി കോളേജിലേക്ക് നടത്തിയ മാർച്ച് പാളയത്ത് പോലീസ് തടഞ്ഞതിനെ തുടർന്ന് വിദ്യാർഥികൾ റോഡിലിരുന്ന് പ്രതിഷേധിച്ചു. എഐഡിഎസ്ഒ സംസ്ഥാന പ്രസിഡന്റ് ബിനുബേബി മാർച്ച് ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി കോളേജിൽ മാത്രമല്ല സംഘബലമുളള എല്ലാ കാമ്പസുകളിലും എസ്എഫ്ഐ കൈയ്യൂക്കിലൂടെയും കുത്സിതതന്ത്രങ്ങളിലൂടെയും ഇതര സംഘടനകളെയും വിദ്യാർത്ഥികളെയും നിശബ്ദരാക്കുകയാണ്. വഴങ്ങാത്തവർക്ക് […]
വൈദ്യുതി ബോർഡിൽ ദീർഘകാലമായി ചെറുകിട വർക്കുകൾ ഏറ്റെടുത്തു നടത്തുന്ന പെറ്റി കോൺട്രാക്ടർമാരെയും കരാർത്തൊഴിലാളികളെയും ഒഴിവാക്കിക്കൊണ്ട് വൻകിടക്കാർക്ക് ഈ മേഖലയും കൈയ്യടക്കാൻ അവസരമൊരുക്കുന്ന ലൈസൻസ് സമ്പ്രദായം ഏർപ്പെടുത്തുന്ന സർക്കാർ നടപടിക്കെതിരെ കെഎസ്ഇബി-പിസിസി ലൈൻ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ മൂന്ന് മേഖലാ ചീഫ് എഞ്ചിനീയർ ഓഫീസുകൾക്ക് മുമ്പിൽ മാർച്ച് നടക്കുകയുണ്ടായി. ഡിസംബർ 28ന് ഉത്തരമേഖലാ ചീഫ് എഞ്ചിനീയർ ഓഫീസിനു മുമ്പിലും, 29ന് മദ്ധ്യമേഖലാ ചീഫ് എഞ്ചിനീയർ ഓഫീസിനുമുമ്പിലും, 30ന് ദക്ഷിണമേഖലാ ചീഫ് എഞ്ചിയീർ ഓഫീസിനുമുമ്പിലുമാണ് മാർച്ചും ധർണ്ണയും നടന്നത്. നിലവിൽ […]
മഹത്തായ നവംബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ശതാബ്ദി ആചരണങ്ങളുടെ സംസ്ഥാനതല സമാപന പരിപാടികൾ നവംബർ 3,4,5 തീയതികളിൽ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനിയിൽ നടന്നു. ഒരു വർഷം നീണ്ടുനിന്ന ആചരണപരിപാടികളുടെ സമാപനത്തിന് ചേർന്ന എല്ലാ പകിട്ടും ഗാംഭീര്യവും പ്രതിഫലിപ്പിക്കുന്ന പരിപാടികളാണ് മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരത്ത് നടന്നത്. മാനവശക്തി ചരിത്രപ്രദർശനം, പ്രകടനം, പൊതുസമ്മേളനം, സെമിനാറുകൾ, സമ്മേളനങ്ങൾ, ഗാനസദസ്സ്, സാംസ്കാരിക സദസ്സ് തുടങ്ങി നിരവധി വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കപ്പെട്ടത്. സോഷ്യലിസ്റ്റ് വിപ്ലവം സോവിയറ്റ് യൂണിയനിലും ലോകത്തും വരുത്തിയ വിപ്ലവകരമായ പരിവർത്തനങ്ങളെ സംബന്ധിച്ച് വിവരിക്കുന്ന […]