Home / News / Archive by category Palakkad Archive by category Palakkad
കേന്ദ്ര ബിജെപി സർക്കാരിന്റെ തൊഴിൽനിയമ കശാപ്പിനെതിരെ 2019 അഗസ്റ്റ് 2ന് തൊഴിലാളികൾ രാജ്യവ്യാപകമായി വിവിധ പ്രതിഷേധ സമരങ്ങളുമായി തെരുവിലിറങ്ങി. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന 44 സുപ്രധാന തൊഴിൽനിയമങ്ങൾ കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് ഇണങ്ങുംവിധം നാല് ലേബർ കോഡുകളാക്കി അട്ടിമറിച്ച മോദി സർക്കാരിന്റെ ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമായ നടപടിക്കെതിരെ ആയിരുന്നു പ്രതിഷേധ സമരം. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ എതിർപ്പിനെ ഒട്ടും വകവെക്കാതെയാണ് ആദ്യം ബജറ്റ് പ്രസംഗത്തിൽ പറയുകയും പിന്നീട്, ജൂലായ് 23ന് പാർലമെന്റിൽ രണ്ട് ലേബർ കോഡുകൾ അവതരിപ്പിക്കുകയും ചെയ്തത്. വേജ് […]
Read More
ഉന്നാവോ പീഡനക്കേസിലെ പെൺകുട്ടിയെ കൊലപ്പെടുത്താൻ നടന്ന ആസൂത്രിത നീക്കത്തിനെതിരെ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)ന്റെയും എഐഎംഎസ്എസ്, എഐഡിവൈഒ, എഐഡിഎസ്ഒ തുടങ്ങി വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. സ്ത്രീ സുരക്ഷാ സമിതിയുടെ നേതൃത്വത്തിൽ മുളന്തുരുത്തിയിൽ ജനകീയ സംഗമം സംഘടിപ്പിച്ചു. അതിക്രമങ്ങൾക്കിരയായ പെൺകുട്ടിയെയും ബന്ധുക്കളെയും അഭിഭാഷകനെയും കൊലപ്പെടുത്തി കേസ് ഇല്ലാതാക്കാൻ ശ്രമിക്കുന്ന പ്രതികൾക്ക് കർശനശിക്ഷ ഉറപ്പാക്കുന്നതിനും അക്രമികൾക്ക് പിന്തുണ നൽകുന്ന കേന്ദ്ര-സംസ്ഥാന ബിജെപി സർക്കാരുകളുടെ മനുഷ്യത്വരഹിതമായ നീക്കം അവസാനിപ്പിക്കുന്നതിനും രാജ്യത്ത് സ്ത്രീസുരക്ഷയും മാനവികതയും കാത്തുപുലർത്തുന്നതിനും നിയമവാഴ്ച ഉറപ്പുവരുത്തുന്നതിനും മനുഷ്യസ്‌നേഹികളും ജനാധിപത്യവിശ്വാസികളും […]
Read More
രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവിലൂടെ ജമ്മുകാശ്മീരിന്റ സ്വയംഭരണാധികാരം റദ്ദാക്കിയ നടപടി ആ ജനതയോടുള്ള വിശ്വാസവഞ്ചനയാണെന്നും ഉത്തരവ് പിൻവലിക്കണമെന്നും എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ് ) പോളിറ്റ് ബ്യൂറോ അംഗം കെ.രാധാകൃഷ്ണ ആവശ്യപ്പെട്ടു. എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ് ) സ്ഥാപക ജനറൽ സെക്രട്ടറിയും പ്രമുഖ മാർക്സിസ്റ്റ് ചിന്തകനുമായ ശിബ്ദാസ് ഘോഷിന്റെ 43-ാം ചരമവാർഷികമാചരിച്ച് പാലക്കാട് തൃപ്തി ഹാളിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യം സ്വതന്ത്രമാകുമ്പോൾ അതിന്റെ ഭാഗമായിരുന്നില്ല ജമ്മുകാശ്മീർ. ആ ജനതയുടെ മതേതര നിലപാടാണ് ഉപാധികളോടെ ഇന്ത്യൻ യൂണിയനിൽ […]
Read More
മാനവശക്തി നവംബർ വിപ്ലവചരിത്രപ്രദർശനം ഒക്‌ടോബർ 27,28 തിയ്യതികളിൽ ഒറ്റപ്പാലം മിനി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്നു. 27 രാവിലെ 10.30 ന് ഒറ്റപ്പാലം നഗരസഭ ചെയർമാൻ നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. അന്ന് വൈകിട്ട് 5.30ന് സോഷ്യലിസവും ലോകസമാധാനവും എന്ന വിഷയത്തിൽ ചർച്ച നടന്നു. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാലക്കാട് ജില്ലാസെക്രട്ടറി കെ.അബ്ദുൾ അസീസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചർച്ചയിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം ഡോ.പി.എസ്.ബാബു, ഒറ്റപ്പാലം നഗരസഭ മുൻ ചെയർമാനും സിപിഐ(എം) നേതാവുമായ ഇ.രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. ജോസ് കെ.ജോഷ്വ സ്വാഗതവും […]
Read More
മഹാനായ അയ്യന്‍കാളി നയിച്ച കാര്‍ഷിക സമരത്തിന്റെ ശതാബ്ദിയാചരണത്തിന്റെ ഭാഗമായി 2015 ജനുവരി 13,14,15 തിയ്യതികളില്‍ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റില്‍ നവോത്ഥാനശക്തി ചരിത്രപ്രദര്‍ശനം നടന്നു. പ്രദര്‍ശനത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും സെമിനാറുകളും നടന്നു. 13-ന് രാവിലെ 11 മണിക്ക് നടന്ന ഉല്‍ഘാടന സമ്മേളനത്തില്‍ ഭാരതപ്പുഴ സംരക്ഷണ സമിതി ചെയര്‍മാന്‍ ഇന്ത്യനൂര്‍ ഗോപി അദ്ധ്യക്ഷത വഹിച്ചു. മഹാനായ അയ്യന്‍കാളി നയിച്ച കാര്‍ഷിക സമരത്തിന്റെ ശതാബ്ദിയാചരണ കമ്മിറ്റി പാലക്കാട് ജില്ലാപ്രസിഡന്റ് ഡോ.പി.എസ്.പണിക്കര്‍, വി.രമണിഭായി (മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍), മുതലാംതോട് മണി […]
Read More
അയ്യന്‍കാളി നയിച്ച കര്‍ഷകത്തൊഴിലാളിസമരത്തിന്റെ ശതാബ്ദിയാചരണത്തിന്റെ ഭാഗമായി ചിറ്റൂര്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വച്ച് അയ്യന്‍കാളിയും കേരളനവോത്ഥാനവും എന്ന വിഷയത്തില്‍ ചര്‍ച്ചാസമ്മേളനം നടന്നു. ഡോ.എന്‍.എ.കരിം ചെയര്‍മാനായി സംസ്ഥാനതലത്തില്‍ രൂപീകൃതമായിട്ടുള്ള ആചരണക്കമ്മിറ്റിയുടെ പാലക്കാട് ജില്ലാഘടകത്തിന്റെയും ബാനര്‍ സാംസ്‌കാരികസമിതി ചിറ്റൂര്‍ ഘടകത്തിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. ആചരണക്കമ്മിറ്റി പാലക്കാട് ജില്ലാഘടകം ചെയര്‍മാനും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ.പി.എസ്.പണിക്കരുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ സംസ്ഥാനകണ്‍വീനര്‍ ജി.എസ്.പത്മകുമാര്‍ വിഷയാവതരണം നടത്തി. അഡ്വ.പി.ജയപാലമേനോന്‍, പ്രൊഫ.കെ.ശശികുമാര്‍, പ്രൊഫ.ടി.വി.ശശി, വിളയോടി വേണുഗോപാല്‍, പി.ആര്‍.ജയശീലന്‍, എം.ശിവകുമാര്‍, എ.കണ്ടച്ചാമി, മുരളി തരൂര്‍, കെ.അബ്ദുള്‍ […]
Read More