2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമംപൂര്‍ണമായും ലംഘിച്ചുകൊണ്ട് സ്വകാര്യ ടോൾ പാതക്കുവേണ്ടി നിർബന്ധിത കുടിയൊഴിപ്പിക്കലു മായി മുന്നോട്ടു പോവുകയാണ് സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി സർക്കാർ. കേന്ദ്ര ബിജെപി മന്ത്രി നിതിൻ ഗഡ്കരി എല്ലാവിധ പിന്തുണയും ആശീർവാദവുമായി ഒപ്പമുണ്ട്. പ്രബുദ്ധ കേരളത്തിന് അറപ്പുളവാക്കുന്ന വിധത്തിലാണ് ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടന വേളയിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും കേരള മുഖ്യൻ മിസ്റ്റർ പിണറായി വിജയനും അന്യോന്യം പ്രശംസ ചൊരിഞ്ഞത്. ബിഒടി (ബിൽഡ് ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ) പദ്ധതി പ്രകാരം കേരളത്തിലെ […]
കോഴിക്കോട് വിദ്യാർത്ഥികളുടെ പ്രതിഷേധ തെരുവ് പൗരത്വനിയമഭേദഗതിക്കും എൻആർസിക്കും എൻപിആറിനുമെതിരെ ജനുവരി 30ന് കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാന്റ് പരിസരത്ത് വിദ്യാർത്ഥികൾ ‘പ്രതിഷേധ തെരുവ്’ സംഘടിപ്പിച്ചു. സംഘചിത്രരചന, സംഗീത-നൃത്ത സദസ്, തെരുവ്‌നാടകം, മതേതര റാലി എന്നീ പരിപാടികളോടെയാണ് പ്രതിഷേധ തെരുവ് നടന്നത്. സ്റ്റുഡന്റ്‌സ് എഗൈൻസ്റ്റ് സിഎഎ, എൻആർസി, എൻപിആർ എന്ന വേദിയാണ് പ്രതിഷേധ തെരുവ് നടത്തിയത്. പ്രശസ്ത ചിത്രകാരൻ പോൾ കല്ലനോട് സംഘചിത്രരചന ഉദ്ഘാടനം ചെയ്തു. കരുണാകരൻ പേരാമ്പ്ര, സുജിത്കുമാർ, സി.ഹണി, അഭിരാമി സ്വാമിനാഥൻ, എസ്.ആമി, നിലീന മോഹൻകുമാർ […]
അതിരൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കുവാൻ അടിയന്തര നടപടികൾ സ്വീകരിക്കുക, തൊഴിലില്ലായ്മാ വേതനം പ്രതിമാസം 120-ൽ നിന്നും 3000 ആയി വർദ്ധിപ്പിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കരുത് തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തി ആൾ ഇൻന്ത്യാ ഡെമോക്രാറ്റിക് യൂത്ത് ഓർഗ്ഗനൈസേഷൻ (എഐഡിവൈഒ) ജില്ലാതല സമരപരിപാടികൾ സംഘടിപ്പിച്ചു. കോട്ടയത്ത് നടന്ന കളക്ട്രേറ്റ് മാർച്ച് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി സഖാവ് മിനി കെ.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. രണ്ട് കോടി പുതിയ തൊഴിലുകൾ എല്ലാ വർഷവും സൃഷ്ടിക്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയ നരേന്ദ്ര മോദി സർക്കാർ നിലവിലുള്ള തൊഴിലുപോലും […]
കേരളത്തിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രളയവും ഉരുൾ പൊട്ടലുകളും മലയാളിയെ ഇരുത്തി ചിന്തിപ്പിക്കുന്ന ഒരു സമയമാണിത്. നമ്മുടെ ഭൂവിനിയോഗ രീതികളും, നിർമ്മാണ രീതികളും പുന:പരിശോധിക്കണമെന്ന തിരിച്ചറിവ് പൊതുവേ രൂപപ്പെട്ടിരിക്കുന്നു. ഇക്കാര്യത്തിൽ പരിസ്ഥിതി ശാസ്ത്രജ്ഞന്മാർക്ക് ഏറെ കാര്യങ്ങൾ ജനങ്ങളോട് പങ്കുവയ്ക്കുവാനും ഉണ്ട്. കേരളത്തിലെ ഭൂപ്രകൃതി, 41 പടിഞ്ഞാറോട്ടൊഴുകുന്ന നദികളും, അവയുത്ഭവിക്കുന്ന മലനിരകളും, അവ ജലമെത്തിക്കുന്ന ഇടനാടും തീരപ്രദേശവും എല്ലാം ചേർന്ന് പരസ്പരബന്ധിതമായ ഒരു സാകല്യം ആണെന്ന തിരിച്ചറിവ് ഇന്ന് നമുക്ക് ഏറെ ആവശ്യമുണ്ട്. ഇതിലൊരുഭാഗത്ത് വരുത്തുന്ന പരിസ്ഥിതി നാശം മറ്റു ഭാഗങ്ങളെയും ബാധിക്കും […]
കേന്ദ്ര ബിജെപി സർക്കാരിന്റെ തൊഴിൽനിയമ കശാപ്പിനെതിരെ 2019 അഗസ്റ്റ് 2ന് തൊഴിലാളികൾ രാജ്യവ്യാപകമായി വിവിധ പ്രതിഷേധ സമരങ്ങളുമായി തെരുവിലിറങ്ങി. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന 44 സുപ്രധാന തൊഴിൽനിയമങ്ങൾ കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് ഇണങ്ങുംവിധം നാല് ലേബർ കോഡുകളാക്കി അട്ടിമറിച്ച മോദി സർക്കാരിന്റെ ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമായ നടപടിക്കെതിരെ ആയിരുന്നു പ്രതിഷേധ സമരം. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ എതിർപ്പിനെ ഒട്ടും വകവെക്കാതെയാണ് ആദ്യം ബജറ്റ് പ്രസംഗത്തിൽ പറയുകയും പിന്നീട്, ജൂലായ് 23ന് പാർലമെന്റിൽ രണ്ട് ലേബർ കോഡുകൾ അവതരിപ്പിക്കുകയും ചെയ്തത്. വേജ് […]
2018 ഡിസംബറിൽ ജാർഖണ്ഡിൽ നടക്കുന്ന എസ്‌യുസിഐ(സി)യുടെ മൂന്നാം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങൾ ആരംഭിച്ചു. ആദ്യ ജില്ലാ സമ്മേളനം തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്നു. ജില്ലാ സമ്മേളനം പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് ജയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. പാർട്ടി കോൺഗ്രസ്സിൽ അവതരിപ്പിക്കുന്ന ദേശീയ-സാർവ്വദേശീയ തീസിസുകളെ അധികരിച്ചുള്ള ചർച്ചയ്ക്കും ജില്ലാ സെക്രട്ടറിയുടെ സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്കും ശേഷം പുതിയ ആറംഗ ജില്ലാ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. ഡോ.പി.എസ്.ബാബു(സെക്രട്ടറി), ബെന്നി ബോണിഫസ്, എം.ശ്രീകുമാർ, അഡ്വ.സുജ […]
ദേശീയപാത സ്വകാര്യവൽക്കരിച്ച് ടോൾ പാതയാക്കാനുള്ള സർക്കാർ നടപടിക്കെതിരെ എൻ.എച്ച് ആക്ഷൻ കൗൺസിൽ തൃശൂർ ജില്ല ഉത്തര മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് പ്രതിഷേധ യോഗം നടന്നു. സംസ്ഥാന പ്രസിഡന്റ് ഇ.വി.മുഹമ്മദലി ഹാജി യോഗം ഉദ്ഘാടനം ചെയ്തു. മേഖലാ കമ്മിറ്റി ചെയർമാൻ വി.സിദ്ദിഖ് ഹാജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കൺവീനർ സി.കെ.ശിവദാസൻ മുഖ്യ പ്രസംഗം നടത്തി. ജനകീയ സമരങ്ങൾ തീവ്രവാദമല്ലെന്നും ജനകീയ സമരങ്ങളെ തീവ്രവാദമാരോപിച്ച് അടിച്ചമർത്താനാവില്ലെന്നും സർക്കാരിന്റെ ഇത്തരം നീക്കങ്ങൾ ഇടതുപക്ഷ സർക്കാരിന് ഭൂഷണമല്ലെന്നും ഇ.വി.മുഹമ്മദലി പറഞ്ഞു. […]
അഖിലേന്ത്യ മഹിളാ സാംസ്‌ക്കാരിക സംഘടനയുടെ തൃശൂർ ജില്ലാ സമ്മേളനം ചാവക്കാട് പ്രസ്സ് ഫോറത്തിൽ നടന്നു. സമ്മേളനം സംസ്ഥാന പ്രസിഡന്റ് സഖാവ് മിനി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം സ.എം.കെ. ഉഷ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ, രാഷ്ട്രീയ പ്രമേയങ്ങളെ തുടർന്ന് സ്ത്രീകൾക്കും കുട്ടികൾക്കും നേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെയും, വർഗീയതക്കും ജനദ്രോഹകരമായ മദ്യനയത്തിനും സ്വാശ്രയവീദ്യാഭ്യാസ നയത്തിനും എതിരെ സ്ത്രീ സമൂഹം ഉണർന്ന് പ്രവർത്തിക്കേണ്ട ആവശ്യകതയെ അടിസ്ഥാനപ്പെടുത്തിയുള്ളതുമായ രണ്ടു പ്രമേയങ്ങൾ അവതരിപ്പിച്ചു പാസാക്കി. ഉദ്ഘാടന യോഗത്തിൽ എസ്.യു.സി.ഐ(സി) […]
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തൊഴിൽ പഠിക്കലല്ലെന്നും വിജ്ഞാനവും സംസ്‌കാരവും ആർജ്ജിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കലാണ് അതിന്റെ ഉന്നത ലക്ഷ്യമെന്നും ജവഹർലാൽ നെഹ്‌റു സർവകലശാലയിലെ ഡോ.എ.കെ.രാമകൃഷ്ണൻ പറഞ്ഞു. നിലവാരത്തകർച്ചക്കെതിരെ സേവ് എജൂക്കേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂരിൽ ജൂൺ 10 ന് നടന്ന സംസ്ഥാന വിദ്യാഭ്യാസ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തെ കമ്പോളത്തിന്റെ സാധ്യതകൾക്കനുസരിച്ച് ഉടച്ചുവാർക്കാനാണ് കേന്ദ്ര സർക്കാർ പുതിയ ദേശീയ വിദ്യാഭ്യാസ നയം രൂപവൽക്കരിക്കുന്നത്. സാധാരണക്കാർക്ക് വിദ്യാഭ്യാസം നൽകാനുള്ള ചുമതലയിൽ നിന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒളിച്ചോടുകയാണെന്നും അദ്ദേഹം പറഞ്ഞു. സമഗ്രമായ […]
തൃശ്ശൂർ, മാർച്ച് 7 മാർക്കറ്റ് ചെയ്യുവാനുള്ള അറിവ് ഉത്പാദന കേന്ദ്രങ്ങളായി നമ്മുടെ സർവകലാശാലകൾ അധഃപതിക്കുന്നുവെന്ന് ഡോ.രാജൻ ഗുരുക്കൾ അഭിപ്രായപ്പെട്ടു. അഖിലേന്ത്യാ സേവ് എജ്യൂക്കേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂർ സാഹിത്യ അക്കാദമി – ചങ്ങമ്പുഴ ഹാളിൽ ചേർന്ന വിദ്യാഭ്യാസ സംരക്ഷണ കൺവൻഷൻ ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. വിദ്യാഭ്യാസത്തിന്റെ വിമോചന സാധ്യതകളെ അവഗണിച്ചുകൊണ്ട് വിമർശാവബോധമില്ലാത്ത അനുസരണാശീലമുള്ള റോബോട്ടുകളെയാണ് സർവകലാശാലകൾ സൃഷ്ടിക്കുന്നത്. ആഴത്തിലുള്ള അറിവ് എവിടെയൊക്കെ പ്രസാദനം ചെയ്യുന്നുവോ അവിടെയൊക്കെ അതിനെ നിർവീര്യമാക്കുന്ന മേഖലയായും യൂണിവേഴ്‌സിറ്റികൾ മാറുന്നു. യഥാർത്ഥത്തിൽ ആഴത്തിലുള്ള […]