അതിരൂക്ഷമായ തൊഴിലില്ലായ്മയ്‌ക്കെതിരെ യുവജന പ്രതിഷേധം

അതിരൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കുവാൻ അടിയന്തര നടപടികൾ സ്വീകരിക്കുക, തൊഴിലില്ലായ്മാ വേതനം പ്രതിമാസം 120-ൽ നിന്നും 3000 ആയി വർദ്ധിപ്പിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കരുത് തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തി ആൾ ഇൻന്ത്യാ ഡെമോക്രാറ്റിക് യൂത്ത് ഓർഗ്ഗനൈസേഷൻ (എഐഡിവൈഒ) ജില്ലാതല സമരപരിപാടികൾ സംഘടിപ്പിച്ചു.
കോട്ടയത്ത് നടന്ന കളക്ട്രേറ്റ് മാർച്ച് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി സഖാവ് മിനി കെ.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. രണ്ട് കോടി പുതിയ തൊഴിലുകൾ എല്ലാ വർഷവും സൃഷ്ടിക്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയ നരേന്ദ്ര മോദി സർക്കാർ നിലവിലുള്ള തൊഴിലുപോലും ഇല്ലാതാക്കുകയാണ്. ബിപിസിഎൽ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്ക്കരിക്കുക കൂടി ചെയ്താൽ ലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽ നഷ്ടപ്പെടും. അത് കൂടുതൽ ഗുരുതരമായ സാമൂഹ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. സഖാവ് മിനി കെ.ഫിലിപ്പ് അഭിപ്രായപ്പെട്ടു. എഐഡിവൈഒ സംസ്ഥാന സെക്രട്ടറി ഇ.വി.പ്രകാശ് മുഖ്യ പ്രസംഗം നടത്തി. തൊഴിലില്ലായ്മ പരിഹരിക്കുന്ന കാലത്തോളം യുവാക്കൾക്ക് ന്യായമായ തൊഴിലില്ലായ്മ വേതനം നൽകുവാൻ സർക്കാർ തയ്യാറാകണം. കേരളാ സർക്കാർ പ്രതിമാസം വെറും 120 നൽകിക്കൊണ്ട് യുവാക്കളെ അപമാനിക്കുകയാണ്. തൊഴിൽ രഹിത വേതനം കുറഞ്ഞത് 3000 രൂപയെങ്കിലും ആക്കി വർദ്ധിപ്പിക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് സഖാവ് ഇ.വി.പ്രകാശ് ആവശ്യപ്പെട്ടു. എഐഡിവൈഒ ജില്ലാ പ്രസിഡന്റ് സഖാവ് രജിതാ ജയറാം അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗം സഖാവ് കെ.ബിമൽജി, ജില്ലാ സെക്രട്ടറി സഖാവ് അനിലാ ബോസ്, ജില്ലാ സെക്രട്ടേറിയറ്റംഗം സഖാവ് അരവിന്ദ് വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. സഖാക്കൾ കെ.സജി, കെ.പി.മായമോൾ, മനോഷ് മോഹൻ, റലേഷ് ചന്ദ്രൻ, ലാര്യ പരമേശ്വരൻ, കെ.ആർ.രജീഷ്, ശ്രീജിത്ത് കുഞ്ഞുമോൻ, അരുൺ ബോസ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

തൃശ്ശൂർ എംപ്ലോംയ്‌മെന്റ് ഓഫീസിനു മുന്നിൽ എഐഡിവൈഒ ജില്ലാക്കമ്മിറ്റി നടത്തിയ കുത്തിയിരുപ്പ് സമരം എസ്‌യുസിഐ(സി) ജില്ലാ സെക്രട്ടറി സഖാവ് പി.എസ്.ബാബു ഉദ്ഘാടനം ചെയ്തു. എഐഡിവൈഒ ജില്ലാ പ്രസിഡന്റ് സഖാവ് എ.എം.സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി സഖാവ് ഇ.വി.പ്രകാശ് മുഖ്യപ്രസംഗം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.പ്രദീപൻ, സംസ്ഥാന കമ്മിറ്റിയംഗം മൈന ഗോപിനാഥ്, ജില്ലാക്കമ്മിറ്റിയംഗം പി.കെ.ധർമ്മജൻ, എഐഎംഎസ്എസ് ജില്ലാ സെക്രട്ടറി അഡ്വ.സുജ ആന്റണി, നന്ദഗോപൻ എന്നിവർ പ്രസംഗിച്ചു.

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp