യാതൊരുവിധ ജനാധിപത്യ കീഴ് വഴക്കങ്ങളും പാലിക്കാതെ, നിയമസഭയിൽ ചർച്ച ചെയ്യാതെ, ഒരു ഘട്ടം വരെ ഡിപിആർപോലും പരസ്യപ്പെടുത്താൻ തയ്യാറാകാതെ, തികച്ചും ജനാധിപത്യ വിരുദ്ധമായി അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുന്ന സിൽവർലൈൻ പദ്ധതിക്കെതിരെ അതിശക്തമായ ജനരോഷം ഉയർന്നുവരികയും ഈ വിഷയത്തിൽ വിദഗ്ധരുടെ വിമർശനങ്ങളെ മറികടക്കാനാവില്ല എന്ന സ്ഥിതി വരുകയും ചെയ്തപ്പോഴാണ് സംസ്ഥാനസർക്കാർ പദ്ധതിയെ സംബന്ധിച്ച തുറന്ന സംവാദത്തിന് തയ്യാറാണ് എന്ന് പ്രഖ്യാപിച്ചത്. വിശേഷിച്ചും, പദ്ധതിയുടെ സാങ്കേതികമായ കുഴപ്പങ്ങളെ സംബന്ധിച്ച് അതിരൂക്ഷമായ വിമർശനങ്ങൾ ഉയർത്തി, പദ്ധതിയുടെ സാംഗത്യത്തെത്തന്നെ നിരാകരിച്ചുകൊണ്ട് മുഖ്യമന്ത്രിയോട് ചർച്ച ചെയ്യണമെന്ന ആവശ്യം […]
ഐതിഹാസികമായ കര്‍ഷക സമരത്തിന്റെ ഫലമായി മൂന്ന് കാര്‍ഷിക കരിനിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായെങ്കിലും സമരമുയര്‍ത്തിയ മറ്റ് ഡിമാന്റുകള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തതിനെതിരെ 2022 ജനുവരി 31 വഞ്ചനാദിനമായി ആചരിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തിരുന്നു. താങ്ങുവിലയ്ക്ക് നിയമസാധ്യത ഉറപ്പാക്കുക, 2021ലെ വൈദ്യുതി(ഭേദഗതി) ബില്‍ പിന്‍വലിക്കുക, സമരത്തില്‍ രക്തസാക്ഷികളായവരുടെ കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക, പ്രക്ഷോഭത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച കേസുകളെല്ലാം പിന്‍വലിക്കുക, ലഖിംപൂര്‍ ഖേരി കൊലപാതകത്തിന് ഒത്താശ നല്‍കിയ കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കുക എന്നിവയായിരുന്നു മറ്റ് […]
തോട്ടപ്പള്ളിയിൽ നടക്കുന്ന കരിമണൽ ഖനനവിരുദ്ധ അനിശ്ചിതകാല റിലേ സത്യഗ്രഹത്തിന്റെ 263-ാം ദിവസം ആള്‍ ഇന്ത്യ ഡെമോക്രാറ്റിക് യൂത്ത് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സത്യഗ്രഹ സമരം നടന്നു. ജില്ലാ പ്രസിഡന്റ് കെ.ബിമൽജി നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടറി മൈന ഗോപിനാഥ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ അനീഷ് തകഴി, എം.സി.സുനിൽ, ആർ.രാജീവ്, പി.സന്തോഷ് കുമാർ, രേഖ സതീശൻ എന്നിവർ പങ്കെടുത്തു. വൈകിട്ട് തോട്ടപ്പള്ളി തെക്കേക്കര ബീച്ചിൽ നടന്ന സമരോത്സുക സാംസ്ക്കാരിക സംഗമം എഐഡിവൈഒ സംസ്ഥാന പ്രസിഡന്റ് ഇ. വി.പ്രകാശ് ഉദ്ഘാടനം […]
കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും വിവിധ മേഖലകളിലെ സ്വതന്ത്ര ഫെഡറേഷനുകളുടെയും അസോസിയേഷനുകളുടെയും സംയുക്ത വേദിയുടെ മുൻകയ്യിൽ 2021 നവംബർ 11ന് ന്യൂഡൽഹിയിലെ ജന്തർ മന്ദറിൽ തൊഴിലാളികളുടെ ഒരു ദേശീയ കൺവെൻഷൻ ചേർന്നു. രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെയും ജീവനോപാധികളെയും സമ്പദ്‌വ്യവസ്ഥയെയും തകർത്ത് സർവ്വനാശത്തിന്റെ വക്കിലേക്ക് തള്ളിവിടുന്നതരത്തിൽ കേന്ദ്ര ഗവണ്മെന്റ് പിന്തുടരുന്ന, കോർപ്പറേറ്റ് അനുകൂലവും തൊഴിലാളിവിരുദ്ധവും കർഷകവിരുദ്ധവും രാജ്യദ്രോഹപരവുമായ നയങ്ങൾക്കെതിരെ രാജ്യത്ത് നടന്നു വരുന്ന പ്രക്ഷോഭങ്ങൾക്ക് ആക്കം വർദ്ധിപ്പിച്ച് പ്രതിരോധിക്കുവാൻ കൺവൻഷൻ തൊഴിലാളിളോട് ആഹ്വാനം ചെയ്തു. അധികാരത്തിലിരിക്കുന്ന സ്വേച്ഛാധിപത്യ ശക്തികൾ സ്വദേശ-വിദേശ […]
തൊഴിലില്ലായ്മ ഉൾപ്പെടെ യുവജനങ്ങൾ അഭിമുഖീകരിക്കുന്ന സാമൂഹ്യ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് സമര രംഗത്ത് നിൽക്കുന്ന നൂറുകണക്കിന് യുവാക്കൾ ഒത്തുചേർന്ന മൂന്നാമത് എഐഡിവൈഒ സംസ്ഥാന സമ്മേളനം വിജയകരമായി നടന്നു.നവംബർ 21 ന് തിരുവനന്തപുരം വക്കം അബ്ദുൾ ഖാദർ നഗറിൽ (ഹസൻ മരയ്ക്കാർ ഹാൾ) സംഘടിപ്പിച്ച സമ്മേളനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾ എല്ലാ ജില്ലകളിലും നടത്തിയതിനുശേഷമാണ് പ്രതിനിധി സഖാക്കൾ സമ്മേളനത്തിന് എത്തിച്ചേർന്നത്. യുവജന സമരോർജ്ജം സന്നിവേശിപ്പിച്ച രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പങ്ങളർപ്പിച്ചുകൊണ്ട് എഐഡിവൈഒ അഖിലേന്ത്യാ പ്രസിഡന്റ് സഖാവ് എ.രാമാഞ്ജനപ്പ പതാക ഉയർത്തി. ജനാധിപത്യം-പുരോഗതി-സോഷ്യലിസം […]
തൊഴിലാളികൾക്കും കർഷകർക്കുംനേരെ കടുത്ത ശത്രുതയോടെ കേന്ദ്ര ബിജെപി സർക്കാർ അടിക്കടി കൊണ്ടുവരുന്ന വിനാശനയങ്ങളെ ചെറുത്ത് തോല്പിക്കാതെ ഇനി രാജ്യത്തിന് ഒരിഞ്ചും മുമ്പോട്ടു പോകാൻ കഴിയാത്ത അവസ്ഥയിൽ എത്തിയിരിക്കുന്നു. രാജ്യത്തിന്റെ സമ്പത്ത് വലിയ ഭാഗവും ഇപ്പോള്‍ തന്നെ കൈയടക്കി വച്ചിട്ടുള്ളത് ഏതാനും കുത്തക മുതലാളിമാരാണ്. ഒരു രാഷ്ട്രമെന്ന നിലയിൽ ജനങ്ങളുടെ അദ്ധ്വാനംകൊണ്ട് സ്വരൂപിച്ച പൊതുസമ്പത്തും അതിന്റെ പ്രകൃതി വിഭവങ്ങളുംകൂടി കുത്തകകളുടെ കൈകളിലേയ‌്ക്ക് ഏല്പിച്ചു കൊടുക്കുന്ന നവ ഉദാരവൽക്കരണ നടപടിയുടെ തീവ്രയത്ന പൊളിച്ചടുക്കലിലാണ് മോദി സർക്കാർ ഏർപ്പെട്ടിരിക്കുന്നത്. ജനദ്രോഹപരവും ദേശവിരുദ്ധവുമായ […]
ആശാ വർക്കർമാരെ ആരോഗ്യ വകുപ്പിൽ സ്ഥിരപ്പെടുത്തുക, സുപ്രീം കോടതിയും ഐഎൽസി യും നിർദ്ദേശിച്ച മിനിമം വേതനമായ 21,000 രൂപ പ്രതിമാസം നൽകുക, കോവിഡ് റിസ്‌ക് അലവൻസ് 15,000 രൂപ പ്രതിമാസം നൽകുക, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ നൽകുക, വാക്‌സിൻ ഡ്യൂട്ടിക്ക് ആശമാർക്കും അലവൻസ് അനുവദിക്കുക, വാക്‌സിനേഷനിലെ അനാവശ്യ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കുക തുടങ്ങിയ അടിയന്തര പ്രാധാന്യമുള്ള ഡിമാന്റുകൾ കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ (KAHWA) നേതൃത്വത്തിൽ നിരന്തരമായി സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും […]
എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷിന്റെ അനുശോചന സന്ദേശം എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷിന്റെ അനുശോചന സന്ദേശം പ്രിയ സഖാക്കളെ,ബംഗ്ലാദേശ് സോഷ്യലിസ്റ്റ്(മാർക്സിസ്റ്റ്) പാർട്ടിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയും ബംഗ്ലാദേശിലെ വിഖ്യാതനായ വിപ്ലവ നേതാവുമായ സഖാവ് മൊബിനുൾ ഹൈദർ ചൗധരിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖത്തിലാണ്ടിരിക്കുന്ന പാർട്ടി നേതാക്കളോടും കേഡർമാരോടും അനുഭാവികളോടും എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ പേരിൽ ഞാൻ ഹൃദയവ്യഥയോടെ അനുശോചനം അറിയിക്കുന്നു. സഖാവ് മൊബിനുൾ ഹൈദർ ചൗധരി അദ്ദേഹത്തിന്റെ വിപ്ലവ രാഷ്ട്രീയ […]
എസ്‌യുസിഐ(സി) കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും അംഗവും എഐയുടിയുസിയുെട പ്രസിഡന്റും മുന്‍നിര ട്രേഡ് യൂണിയന്‍ നേതാവും ഒരു ആജീവനാന്ത വിപ്ലവകാരിയുമായ സ ഖാവ് ശങ്കര്‍ സാഹ 2021 മെയ് 21 രാവിലെ 8.10ന് അന്തരിച്ചു.അദ്ദേഹത്തിന് 81 വയസ്സായിരുന്നു. കടുത്ത പനിയെ തുടര്‍ന്ന് ഏപ്രില്‍ 12ന് കല്‍ക്കത്ത ഹാര്‍ട്ട് ക്ലിനിക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടക്കത്തില്‍ അല്പം മെച്ചപ്പെട്ടെങ്കിലും തുടര്‍ന്ന് സ്ഥിതി മോശമാകുകയും ന്യുമോണിയ ബാധിക്കുകയും ചെയ്തു. ഏപ്രില്‍ 27ന് അദ്ദേഹത്തിന് വെന്റിലേറ്റര്‍ സഹായം ആവശ്യമായിവന്നു. മെയ് 8ന് നടത്തിയ […]
കോവിഡ് മഹാമാരിയിൽ ചക്രശ്വാസം വലിക്കുന്ന ജനങ്ങളെ പട്ടിണി മരണങ്ങളിലേയ്ക്ക് നയിക്കുന്ന വിധത്തിൽ 2021 മെയ് നാല് മുതൽ ജൂലൈ 5 വരെ പെട്രോളിന് 35 തവണയും ഡീസലിന് 33 തവണയുമാണ് കേന്ദ്ര സർക്കാർ വില വർധിപ്പിച്ചത്. ജൂലൈ മാസം ആദ്യത്തെ അഞ്ചു ദിവസത്തിനിടയിൽ മൂന്നു തവണ നിഷ്‌ക്കരുണം വില കൂട്ടി. ഫലത്തിൽ, മൂന്നു മാസത്തിനിടെ 10% വില വർധനയാണ് ഉണ്ടായിരിക്കുന്നത്. പെട്രോൾ വില കേരളത്തിലും നൂറു രൂപ കടന്നു. നൂറിൽ 56 രൂപയും സർക്കാർ നികുതിയാണ്. കേന്ദ്രവും […]