Archive by category Events

സ്റ്റാൻ സ്വാമിയുടെ മരണം: എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ് ) പ്രതിഷേധിച്ചു

സ്റ്റാൻ സ്വാമിയുടെ മരണം: എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ് ) പ്രതിഷേധിച്ചു

മോദി സർക്കാർ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തിൽ പ്രതിഷേധിച്ചു കൊണ്ട് എസ്.യു.സി.ഐ (കമ്യൂണിസ്റ്റ് ) കോട്ടയം ജില്ലാക്കമ്മിറ്റി ഗാന്ധിസ്ക്വയറിൽ ധർണ്ണയും യോഗവും നടത്തി. സംസ്ഥാന കമ്മിറ്റിയംഗം പ്രൊഫ പി.എൻ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം സ്വാഭാവികമായി സംഭവിച്ചതല്ല. കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച് ചികിത്സ പോലും നിഷേധിച്ചതു കൊണ്ടുണ്ടായ മരണമാണ്. അതു കൊണ്ടു തന്നെ ജനാധിപത്യ വിശ്വാസികളുടെ ഭാഗത്തു നിന്നും ശക്തമായ പ്രതിഷേധങ്ങൾ ഉയരണം. അദ്ദേഹം പറഞ്ഞു. […]

Read More

ലക്ഷദ്വീപിലെ സമരത്തിനു പിന്തുണ

ലക്ഷദ്വീപിലെ സമരത്തിനു പിന്തുണ

വീഡിയോ കാണുക ലക്ഷദ്വീപിൽ കേന്ദ്ര ബിജെപി സർക്കാർ അഡ്മിനിസ്ട്രേറ്ററെ മുന്നിൽ നിർത്തി നടത്തുന്ന ജനാധിപത്യവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് ജനത നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് SUCI(C) എറണാകുളത്ത് സംഘടിപ്പിച്ച ഐക്യദാർഢ്യപരിപാടിയിൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം സഖാവ് ടി.കെ സുധീർകുമാർ പ്രസംഗിക്കുന്നു. ജില്ലാക്കമ്മി റ്റിയംഗങ്ങളായ സഖാക്കൾ കെ.ഒ.ഷാൻ, കെ.കെ.ശോഭ, കെ.പി.സാൽവിൻ, എ.റജീന എന്നിവരും സംബന്ധിച്ചു.

Read More

സഖാവ് കൃഷ്ണ ചക്രവർത്തിക്ക് ലാൽ സലാം

സഖാവ് കൃഷ്ണ ചക്രവർത്തിക്ക് ലാൽ സലാം

എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) മുൻ പോളിറ്റ്ബ്യൂറോ അംഗവും ആൾ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയൻ സെന്റർ (എഐയുറ്റിയുസി)യുടെ മുൻ ദേശീയ പ്രസിഡന്റുമായ സഖാവ് കൃഷ്ണ ചക്രവർത്തി അന്തരിച്ചു. ശ്വാസകോശസംബന്ധിയായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ സുദീർഘമായ വിപ്ലവജീവിതം കൽക്കത്ത ഹാർട്ട് ക്ലിനിക് ആന്റ് ഹോസ്പിറ്റലിൽ 2021 മെയ് 8ന് അവസാനിച്ചു. അദ്ദേഹത്തിന് 87 വയസ്സായിരുന്നു. സൗത്ത് കൽക്കത്തയിലെ കാളിധാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥിയായിരുന്ന കാലത്ത് 1950കളുടെ തുടക്കത്തിലാണ് സഖാവ് കൃഷ്ണചക്രവർത്തി എസ്‌യുസിഐയുമായി ബന്ധപ്പെടുന്നത്. തുടർന്ന് അദ്ദേഹം, സഖാവ് പ്രൊവാഷ് ഘോഷിന്റെ മുൻകൈയിൽ […]

Read More

ഏപ്രില്‍ 24 എസ്‌യുസിഐ(സി) സ്ഥാപന ദിനം

ഏപ്രില്‍ 24 എസ്‌യുസിഐ(സി) സ്ഥാപന ദിനം

ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ വിമോചന പ്രസ്ഥാനമായ സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്) ഈ യുഗം ദർശിച്ച സമുന്നത മാർക്‌സിസ്റ്റ് ദാർശനികരിൽ ഒരാളായ സഖാവ് ശിബ്‌ദാസ് ഘോഷിന്റെ നേതൃത്വത്തിൽ രൂപംകൊണ്ടിട്ട് 2021 ഏപ്രിൽ 24ന് 73 വർഷം പൂർത്തിയാകുകയാണ്. ഇന്ത്യൻ മുതലാളിത്ത വ്യവസ്ഥ മരണാസന്നമായ ഘട്ടത്തിലെത്തിയതുമൂലം ജനങ്ങൾക്കുമേലുള്ള ചൂഷണവും അടിച്ചമർത്തലും അതീവ ഗുരതരമായിരിക്കുകയാണ്. ജീവിതപ്രശ്‌നങ്ങൾ രൂക്ഷമാക്കുന്ന സാമ്പത്തിക നയങ്ങളും അടിസ്ഥാന അവകാശങ്ങൾപോലും നിഷേധിക്കുന്ന രാഷ്ട്രീയ നിലപാടുകളും അവശേഷിക്കുന്ന നന്മകളെപ്പോലും കെടുത്തുന്ന സാംസ്‌കാരിക സമീപനങ്ങളും ഒരു ഫാസിസ്റ്റ് വാഴ്ചയിലേയ്ക്ക് […]

Read More

കര്‍ഷകസമര ഐക്യദാര്‍ഢ്യകേന്ദ്രം തകര്‍ത്തതിനെതിരെ പ്രതിഷേധ സംഗമം

കര്‍ഷകസമര ഐക്യദാര്‍ഢ്യകേന്ദ്രം തകര്‍ത്തതിനെതിരെ പ്രതിഷേധ സംഗമം

നാലുമാസമായി തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് സമാധാനപരമായി പ്രവർത്തിച്ചുവന്നിരുന്ന കർഷകസമരഐക്യദാർഢ്യകേന്ദ്രം രാഷ്ട്രീയ പ്രേരിതമായി ചില ഉദ്യോഗസ്ഥരെ മുൻനിർത്തി തകർത്തതിനെതിരെയും, രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോർഡിനേറ്റർ കെ.വി. ബിജുവിനേയും ജെയിംസ് കോലാനിയേയും ബി.ജെ.പി ക്കെതിരെ പോസ്റ്റർ പ്രചാരണം നടത്തിയതിന്റെ പേരിൽ തിരുവനന്തപുരത്ത് ക്രൂരമായി മർദ്ദിച്ചതിനെതിരെയും തൊടുപുഴയിൽ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. രാഷ്ട്രീയ കിസാൻ മഹാസംഘ് ദക്ഷിണേന്ത്യൻ കോ-ഓർ ഡിനേറ്റർ പി.ടി. ജോൺ ഉദ്ഘാടനം ചെയ്തു. സമരനേതാക്കളെ ആക്രമിച്ചും സമരപന്തലുകൾ അടിച്ചു തകർത്തും കർഷകസമരം ഇല്ലാതാക്കാമെന്ന് […]

Read More

21,000 രൂപ പ്രതിമാസ വേതനം ആവശ്യപ്പെട്ടുകൊണ്ട് ആശ വര്‍ക്കര്‍മാരുടെ ഉജ്ജ്വല സെക്രട്ടേറിയറ്റ് മാര്‍ച്ച്

21,000 രൂപ പ്രതിമാസ വേതനം ആവശ്യപ്പെട്ടുകൊണ്ട് ആശ വര്‍ക്കര്‍മാരുടെ ഉജ്ജ്വല സെക്രട്ടേറിയറ്റ് മാര്‍ച്ച്

ആശ വര്‍ക്കര്‍മാരെ ആരോഗ്യ വകുപ്പില്‍ സ്ഥിരപ്പെടുത്തണ മെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ച മിനിമം വേതനമായ 21,000 രൂപ പ്രതിമാസം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആശ വര്‍ക്കര്‍മാര്‍ 2021 ജനുവരി 7ന് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് പങ്കാളിത്തംകൊണ്ട് ജന ശ്രദ്ധേയാകർഷിച്ചു. കോവിഡ് കാലത്ത് താഴെത്തട്ടിൽ ജനങ്ങളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടുകൊണ്ട് പ്രവർത്തിക്കുന്ന ആശാവർക്കർമാരെ ഗവൺമെന്റ് കണ്ടില്ലെന്ന് നടിക്കുന്നതും നിലവിലുള്ള തുച്ഛമായ ഓണറേറിയംപോലും നിശ്ചിതസമയത്ത് നൽകാതിരിക്കുന്നതും ആശാവർക്കർമാരിൽ ഉണ്ടാക്കിയ കടുത്ത പ്രതിഷേധമാണ് ആയിരങ്ങളായി അണിചേരുവാൻ അവരെ പ്രേരിപ്പിച്ചത്.കോവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടതുവഴി […]

Read More

കെ റെയിൽ ദുരന്ത പദ്ധതിക്കെതിരെ സമര പ്രചാരണ ജാഥ

കെ റെയിൽ ദുരന്ത പദ്ധതിക്കെതിരെ സമര പ്രചാരണ ജാഥ

സംസ്ഥാനമെമ്പാടും ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. കേരളത്തെ പല തട്ടിൽ വെട്ടിമുറിക്കുന്നതും പതിനായിരങ്ങളെ കുടിയിറക്കുന്നതുമായ ജനവിരുദ്ധ കെ-റെയിൽ പദ്ധതിക്കെതിരെ സമരാവേശം വിതറിയ തെക്കൻ മേഖല ജാഥ തിരുവനന്തപുരത്ത് സമാപിച്ചു. സംസ്ഥാന കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ ജനുവരി 14ന് എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് സംഘടിപ്പിച്ച തെക്കൻ മേഖലാ ജാഥ തിരുവാങ്കുളത്ത് നിന്നാണ് ആരംഭിച്ചത്. മൂലമ്പിള്ളി സമര നായിക മേരി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. പ്രമുഖ സാമൂഹിക പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. സമിതി സംസ്ഥാന ചെയർമാൻ എം.പി.ബാബുരാജ്, […]

Read More

ബിഒടി ചുങ്കപ്പാതയ്ക്കായി പിണറായി-ഗഡ്കരി അവിശുദ്ധ സഖ്യം

ബിഒടി ചുങ്കപ്പാതയ്ക്കായി പിണറായി-ഗഡ്കരി അവിശുദ്ധ സഖ്യം

2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമംപൂര്‍ണമായും ലംഘിച്ചുകൊണ്ട് സ്വകാര്യ ടോൾ പാതക്കുവേണ്ടി നിർബന്ധിത കുടിയൊഴിപ്പിക്കലു മായി മുന്നോട്ടു പോവുകയാണ് സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി സർക്കാർ. കേന്ദ്ര ബിജെപി മന്ത്രി നിതിൻ ഗഡ്കരി എല്ലാവിധ പിന്തുണയും ആശീർവാദവുമായി ഒപ്പമുണ്ട്. പ്രബുദ്ധ കേരളത്തിന് അറപ്പുളവാക്കുന്ന വിധത്തിലാണ് ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടന വേളയിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും കേരള മുഖ്യൻ മിസ്റ്റർ പിണറായി വിജയനും അന്യോന്യം പ്രശംസ ചൊരിഞ്ഞത്. ബിഒടി (ബിൽഡ് ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ) പദ്ധതി പ്രകാരം കേരളത്തിലെ […]

Read More

രാജ്ഭവന്‍ മാര്‍ച്ച്: കര്‍ഷകസമരം ചരിത്ര വിജയം നേടും – മനീഷ് ശ്രീവാസ്തവ

രാജ്ഭവന്‍ മാര്‍ച്ച്: കര്‍ഷകസമരം ചരിത്ര വിജയം നേടും – മനീഷ് ശ്രീവാസ്തവ

കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദേശീയ തലത്തില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താമെന്നത് കേന്ദ്രസര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും കര്‍ഷകസമരം ചരിത്രവിജയം നേടുമെന്നും ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നേതാക്കളിലൊരാളായ മനീഷ് ശ്രീവാസ്തവ പറഞ്ഞു. എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) പാര്‍ട്ടിയുടെയും അഖിലേന്ത്യാ കിസാന്‍ ഖേദ് മസ്ദൂര്‍ സംഘടനയുടെയും (AIKKMS) സംയുക്താഭിമുഖ്യത്തില്‍ നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷക സംഘടനയുടെ മധ്യപ്രദേശ് സംസ്ഥാന സെക്രട്ടറി കൂടിയാണ് അദ്ദേഹം. കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിന് പകരം സമരം ചെയ്യാനെത്തിയവരെ […]

Read More

ഇന്ത്യൻ തൊഴിലാളിവർഗ്ഗത്തിന്റെ പടയൊരുക്കം വിളംബരം ചെയ്ത പൊതുപണിമുടക്ക്‌

ഇന്ത്യൻ തൊഴിലാളിവർഗ്ഗത്തിന്റെ പടയൊരുക്കം വിളംബരം ചെയ്ത പൊതുപണിമുടക്ക്‌

ജനങ്ങൾ കോവിഡിനേയും വറുതിയേയും നേരിടുന്ന നാളുകളിലും ജനവിരുദ്ധ നയങ്ങളുടെ ആഘോഷം നടത്തുന്ന നരേന്ദ്രമോദി സർക്കാറിന് ശക്തമായ മുന്നറിയിപ്പ് നൽകുന്നതായിരുന്നു നവംബർ 26 ന്റെ അഖിലേന്ത്യാ പൊതുപണിമുടക്ക്. ഇന്ത്യൻ തൊഴിലാളിവർഗ്ഗത്തോടൊപ്പം കർഷകരും കർഷക തൊഴിലാളികളും അണി നിരന്നപ്പോൾ അത് ബി.ജെ.പി സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായ വൻ പടയൊരുക്കമായി മാറി. ആർ.എസ്.എസ് രാഷ്ട്രീയനേതൃത്വം നൽകുന്ന ബി.എം.എസ് ഒഴികെയുള്ള 10 കേന്ദ്ര ട്രേഡ് യൂണിയനുകളും വിവിധ സ്വതന്ത്ര ഫെഡറേഷനുകളും ചേർന്ന് സംയുക്തമായി ആഹ്വാനം ചെയ്ത ഈ പൊതുപണിമുടക്ക് മോദി സർക്കാരിനെതിരെ നടക്കുന്ന […]

Read More

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp