“ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ സൂര്യന്‍ അസ്തമിക്കില്ല” എന്നായിരുന്നു ഒരു നൂറ്റാണ്ടുമുമ്പുവരെ വിശ്വസിക്കപ്പെട്ടിരുന്നത്. ലോകത്തെ ഏറ്റവും പ്രബലമായ സാമ്രാജ്യത്വ ശക്തികളിലൊന്നായിരുന്നു ഇംഗ്ലണ്ടും സ്‌കോട്ലണ്ടും വെയില്‍സും വടക്കേ അയര്‍ലണ്ടുമടങ്ങുന്ന യുണൈറ്റഡ് കിഗ്ഡം. 18, 19 നൂറ്റാണ്ടുകളിലെ അതുല്യവും അതിഗംഭീരവുമായ വ്യാവസായിക വികസനത്തിലൂടെയാണ് ബ്രിട്ടന്‍ കരുത്താര്‍ജ്ജിച്ചത്. ലോകമെമ്പാടുമായി വ്യാപിച്ചുകിടന്നിരുന്ന കോളനികളെ കൊള്ളയടിച്ച് അവര്‍ സമ്പത്ത് കുന്നുകൂട്ടി. എന്നാല്‍, ഇന്ന് ബ്രിട്ടന്‍ രൂക്ഷവും അപരിഹാര്യവുമായ സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലാണ്. അനിവാര്യമായ ചരിത്രപ്രക്രിയയാല്‍ ആഗോള സാമ്രാജ്യത്വ-മുതലാളിത്തം എത്തിപ്പെട്ടിരിക്കുന്ന അവസ്ഥയാണ് ബ്രിട്ടനെ സാമ്പത്തിക പ്രതിസന്ധിയി ലാക്കിയിരിക്കുന്നത്. ദുര്‍ബലമായ […]
ഇറാൻ പുകയുകയാണ്. ട്രൗസറിന്റെയും ഹിജാബിന്റെയും പേരിൽ കുറ്റം കണ്ടെത്തി ഇറാനിലെ “സദാചാര പോലീസ്” ടെഹ്റാനിൽ അറസ്റ്റ് ചെയ്ത മഹ്‌സാ അമിനി എന്ന 22 വയസ്സായ പെൺകുട്ടിയെ 2022 സെപ്റ്റംബർ 16ന് പോലീസ് കസ്റ്റഡിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സദാചാര പോലീസിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രമുഖ വ്യക്തിത്വങ്ങൾ അടക്കമുള്ളവർ ആഞ്ഞടിക്കുന്നതിന് അമിനിയുടെ മരണം കാരണമായി. ഹൃദയാഘാതം മൂലമാണ് അമിനി മരിച്ചതെന്ന് ഇറാൻ സർക്കാരിന്റെ വാദം ആരും സ്വീകരിച്ചില്ല. പോലീസ് അവളെ നിർദ്ദയം പീഡിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് പ്രക്ഷോഭകാരികൾ ഉറച്ചു വിശ്വസിക്കുന്നത്. […]
തായ്‌വാന് കേന്ദ്രീകരിച്ച് മറ്റൊരു യുദ്ധത്തിന്റെ ഇരമ്പല്‍ ഇപ്പോള്‍ കേട്ടു തുടങ്ങിയിരിക്കുന്നു. ഇവിടെയും എതിരാളികള്‍ രണ്ട് സാമ്രാജ്യത്വ വന്‍ശക്തികളാണ്-അമേരിക്കയും ചൈനയും. മധ്യേഷ്യയില്‍ അമേരിക്കന്‍ സാമ്രാജ്യത്വം നടത്തിവരുന്ന പോര്‍വിളിക്ക് അല്പം ശമനമുണ്ടാകുമ്പോള്‍ കിഴക്കന്‍ ഏഷ്യയില്‍ മറ്റൊരു യുദ്ധമുന്നണി തുറക്കുകയാണ്. യുദ്ധക്കൊതിയന്മാരായ അമേരിക്കന്‍ സാമ്രാജ്യത്വം തായ്‌വാനില്‍ യുദ്ധമുന്നണി തുറക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രത്യാക്രമണ ഭീഷണിയുമായി സാമ്രാജ്യത്വ ചൈനയും നിലയുറപ്പിക്കുന്നുണ്ട്. സാമ്രാജ്യത്വം യുദ്ധം സൃഷ്ടിക്കുമെന്ന മഹാനായ ലെനിന്റെ പാഠം വീണ്ടും വീണ്ടും സാധൂകരിക്കുന്നതാണ് ഈ നടപടികള്‍. തായ്‌വാനില്‍ ഉരുണ്ടുകൂടുന്ന യുദ്ധസംഘര്‍ഷം ആറുമാസം പിന്നിടുമ്പോഴും യുക്രൈനുമേലുള്ള […]
വിഖ്യാത സാഹിത്യകാരൻ സൽമാൻ റുഷ്ദിക്കു നേരെ ന്യൂയോർക്കിലെ ചൗട്ടോഖ്വയിൽ ഒരു മതമൗലികവാദി നടത്തിയ വധശ്രമം ലോകത്തെമ്പാടും വളർന്നു വരുന്ന അസഹിഷ്ണുതയുടെയും മൗലികവാദത്തിന്റെയും ലക്ഷണമാണ്. കലാപ്രവർത്തകരുടെ സർഗ്ഗാത്മകത മാത്രമല്ല, ജനാധിപത്യസങ്കല്പങ്ങൾ തന്നെയും നേരിടുന്ന അപകടം എത്ര തീക്ഷ്ണമാണെന്ന് ഈ ആക്രമണം വെളിപ്പെടുത്തുന്നു.‘സാറ്റാനിക് വേഴ്സസ് ‘ എന്ന നോവൽ പ്രസിദ്ധീകരിച്ചതിനു പിന്നാലെ 1989ൽ അദ്ദേഹത്തിനെതിരെ ഇറാനിലെ ആത്മീയനേതാവായ ആയത്തുള്ള ഖൊമൈനി പുറപ്പെടുവിച്ച ഫത്വയെത്തുടർന്ന് ഇസ്ലാമിക മൗലികവാദികളിൽ നിന്ന് അദ്ദേഹത്തിനെതിരെ നിരന്തരമായ ഭീഷണികളുണ്ടായിട്ടുണ്ട്. ലോകമാസകലം പ്രത്യക്ഷമാകുന്ന മതമൗലികവാദത്തിന്റെ ഉയിർത്തെഴുന്നേല്പ് ആധുനിക ജനാധിപത്യ […]
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലാണ് ശ്രീലങ്ക. ബൂര്‍ഷ്വാ സാമ്പത്തിക ലോകത്ത്, ഒരു കാലത്ത്, ഉയര്‍ന്ന ജീവിതനിലവാരമുള്ള രാജ്യം എന്ന രീതിയില്‍ ഒരു പഠനമാതൃകയായിരുന്ന ശ്രീലങ്ക ഇന്ന് ഫലത്തില്‍ പാപ്പരായിരിക്കുന്നു. സ്ഥിതി കൂടുതല്‍ വഷളായതിനെത്തുടര്‍ന്ന്, ജനങ്ങളുടെ രോഷത്തില്‍ നിന്ന് രക്ഷപ്പെടാനായി, ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായക്ക് രാജ്യം വിടേണ്ടി വന്നു. രാജപക്‌സെ കുടുംബവുമായി വളരെ അടുപ്പമുള്ളതും, ആറ് തവണ രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായ, യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി (യുഎന്‍പി) നേതാവ് റനില്‍ വിക്രമസിംഗെ പുതിയ പ്രസിഡന്റായി ചുമതലയേറ്റെങ്കിലും, അദ്ദേഹംതന്നെ തന്റെ നിസ്സഹായത […]
റഷ്യയും യുക്രൈനും തമ്മിൽ നടക്കുന്ന വിനാശകരമായ യുദ്ധം മാസങ്ങൾ പിന്നിടുകയാണ്. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. അനേകായിരങ്ങൾക്ക് പരിക്കേറ്റു. ദശലക്ഷക്കണക്കിന് ആളുകൾ അഭയാർത്ഥികളായി അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തു. ആശുപത്രികളും സ്‌കൂളുകളും ഉൾപ്പെടെ നിരവധി നഗരങ്ങളും പട്ടണങ്ങളും ഗ്രാമങ്ങളും സാമ്രാജ്യത്വ റഷ്യയുടെ ആക്രമണത്തിൽ നശിപ്പിക്കപ്പെട്ടു. ഇരുവശത്തുമുള്ള ആയിരക്കണക്കിന് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു. ദിനംപ്രതി, പത്രങ്ങളും ഇലക്ട്രോണിക് മാദ്ധ്യമങ്ങളും അവിടെയുള്ള നിരാലംബരായ ജനങ്ങളുടെ വേദനാജനകമായ അവസ്ഥയാണ് ഉയർത്തിക്കാട്ടുന്നത്. യുദ്ധം മൂലം പല രാജ്യങ്ങളും ഇന്ധന, ഭക്ഷ്യ പ്രതിസന്ധി നേരിടുന്നു. യുദ്ധം തുടങ്ങിവെച്ച […]
ശ്രീലങ്കയിലെ രാഷ്ട്രീയ സാഹചര്യം പ്രക്ഷുബ്ധമാണ്. ഭീമമായ വിലക്കയറ്റവും പണപ്പെരുപ്പവും നിത്യോപയോഗ സാധനങ്ങളുടെ ദൗർലഭ്യവും തൊഴിലില്ലായ്മയും ജനങ്ങളെ ശ്വാസംമുട്ടിക്കുന്നു. ഭരണകർത്താക്കളോടുള്ള ജനങ്ങളുടെ രോഷവും അതൃപ്തിയും വലിയപ്രക്ഷോഭങ്ങളായി മാറിക്കഴിഞ്ഞു. ശ്രീലങ്കൻ ജനത ജീവിക്കാൻ നിവൃത്തിയില്ലാതെ മറ്റ് രാജ്യങ്ങളിലേക്ക് അഭയാർത്ഥികളായി പലായനം ചെയ്യുന്ന വാർത്തയും വന്നുകൊണ്ടിരിക്കുന്നു. 2.2 കോടി ജനങ്ങൾ അധിവസിക്കുന്ന ഒരു ദ്വീപ് രാജ്യമാണ് ശ്രീലങ്ക. ഇന്നത്തെ പ്രധാനമന്ത്രി മഹീന്ദ്രരാജപക്സയും പ്രസിഡന്റ് ഗോതബയ രാജപക്സയും അവരുടെ മുൻഗാമികളും ശ്രീലങ്കയിലെ മുതലാളിമാരുടെ താൽപ്പര്യങ്ങൾക്കുവേണ്ടി കൈക്കൊണ്ട സാമ്പത്തിക നയങ്ങളുടെ തിരിച്ചടിയാണ് ഇന്ന് ശ്രീലങ്കൻജനത […]
യുക്രൈന്‍ പ്രതിസന്ധിയിൽ ഇന്ത്യയുടെ നിലപാടെന്ത്? ഇന്ത്യ ഇതിനകം തന്നെ സാമ്രാജ്യത്വ സ്വഭാവം കൈവരിച്ചുകഴിഞ്ഞു. വിദേശത്തേക്ക് മൂലധനം കയറ്റുമതി ചെയ്യുകയും മറ്റ് രാജ്യങ്ങളുടെ അസംസ്കൃത വസ്തുക്കളും കുറഞ്ഞ വേതനത്തിന് ലഭ്യമാകുന്ന മാനവശേഷിയും ചൂഷണം ചെയ്യുകയും ചെയ്യുന്ന സാമ്രാജ്യത്വത്തിന്റെ എല്ലാ സവിശേഷതകളും ഇന്ത്യ പ്രകടിപ്പിക്കുന്നു. ഏഷ്യയിൽ മാത്രമല്ല, ലോകത്തിലെതന്നെ ഒരു മഹാശക്തിയായി ഉയർന്നുവരാൻ ഇന്ത്യ ആഗ്രഹിക്കുന്നു. ആ അഭിലാഷം പ്രതിഫലിപ്പിക്കുന്നതാണ് ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അഞ്ച് ട്രില്യൺ ഡോളർ ആയി മാറുമെന്ന പ്രധാനമന്ത്രിയുടെ വീമ്പിളക്കല്‍. ആ സ്വപ്നം സാക്ഷാത്കരിക്കാന്‍വേണ്ടി […]
17 അന്തർദ്ദേശീയ മാദ്ധ്യമ സംഘടനകളുടെ ഒരു കൂട്ടുകെട്ട്, 2021 ജൂലൈ 19ന് ലോകത്തിന്റെ പല ഭാഗങ്ങളിലായി ചോർന്ന്കിട്ടിയ കുറെ ഫോൺ നമ്പറുകളെക്കുറിച്ച് നടത്തിയ ഒരു അന്വേഷണത്തിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതോടെ യാണ് പെഗസസ് ഇടപാട് വെളിച്ചത്തായത്. പാരീസ് കേന്ദ്രമാക്കി ഫോർബിഡൻ സ്റ്റോറീസ് എന്ന പേരിൽ പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയും ആംനസ്റ്റി ഇന്റർനാഷണലും ചേർന്ന്, അവർക്ക് ലഭിച്ച വിവരങ്ങൾ മേൽപ്പറഞ്ഞ മാദ്ധ്യമ കൂട്ടുകെട്ടിന് കൈമാറുകയായിരുന്നു. ചാരപ്പണി നടത്തുന്നതിനുള്ള ഒരു സോഫ്റ്റ്‌വെയർ ആണ് പെഗസസ്. എൻഎസ്ഒ എന്ന പേരിലുള്ള ഒരു […]
രാഷ്ട്രീയസമ്പദ്ശാസ്ത്ര വിദ്യാർത്ഥികൾക്കറിയാവുന്നതു പോലെ, യഥാർത്ഥ നേതാക്കൾ മറഞ്ഞിരിക്കുന്ന, അല്ലെങ്കിൽ അറിയപ്പെടാതിരിക്കുന്ന ഒരു ഗവണ്മെന്റിന്റെ രൂപമാണു ക്രിപ്റ്റോ കറൻസി. ഈ സൂചനകളെടുത്തും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ മുന്നേറ്റത്തെ ഉപയോഗപ്പെടുത്തിയും വ്യവസായ, വാണിജ്യ, ഓഹരിക്കമ്പോള രംഗങ്ങളിലെ വമ്പന്മാരും അധോലോക വില്ലന്മാരുമുൾപ്പടെയുള്ള, സംശയിക്കേണ്ടുന്ന പണമിടപാടുകാരുടെ ‘വിളഞ്ഞ’ ബുദ്ധി, സർക്കാരിന്റെയും കേന്ദ്ര ഏജൻസികളുടെയും നിയന്ത്രണങ്ങൾക്കു വെളിയിൽ നിലനില്ക്കുന്ന പുതിയൊരു സാമ്പത്തിക ക്രയവിക്രയ രീതി കണ്ടത്തിയിരിക്കുകയാണ്. അതാണ് ചുരുക്കത്തില്‍ ക്രിപ്റ്റോകറൻസി. അസംഖ്യം കമ്പ്യൂട്ടറുകളിൽ വിന്യസിക്കപ്പെട്ടിരിക്കുന്ന ഒരു ശൃംഖലയെ അടിസ്ഥാനമാക്കിയ ഡിജിറ്റൽ സ്വത്താണു ക്രിപ്റ്റോകറൻസി. ഇടപാടുകൾ പിടിക്കപ്പെടാതിരിക്കാൻ […]