മെഡിറ്ററേനിയൻ കടലിന്റെ കിഴക്കുഭാഗത്ത് രണ്ട് ദശലക്ഷം പലസ്തീനിയൻ അറബുകൾ തിങ്ങിപ്പാർക്കുന്ന ഇടുങ്ങിയ തീരപ്രദേശമാണ് ഗാസ. ഇസ്രയേലിലെ സിയോണിസ്റ്റ് ഭരണകൂടം ഗാസയിൽ വീണ്ടും പ്രകോപനപരമായ നീക്കങ്ങൾ നടത്തുകയും, തുടർന്ന് മേയ് 10ന് നടന്ന സായുധാക്രമണത്തോടെ മേഖലയിൽ വീണ്ടും ചോരപ്പുഴയൊഴുക്കുകയും ചെയ്തു. ഇസ്രയേൽ കൈയ്യടക്കി വെച്ചിരിക്കുന്ന മൂന്ന് ഭൂപ്രദേശങ്ങളിൽ ഒന്നാണ് ഗാസ. ജോർദ്ദാൻ അതിർത്തിയിലുള്ള വെസ്റ്റ് ബാങ്കും സിറിയൻ അതിർത്തിയിലുള്ള ഗോലാൻ കുന്നുകളുമാണ് മറ്റ് രണ്ടെണ്ണം. മദ്ധ്യപൂർവ്വേഷ്യയിലെ ഏറ്റവും അപകടകാരിയായ ശക്തിയുടെ പിടിയിൽനിന്നും സ്വയം മോചിപ്പിക്കുവാനും, തങ്ങളുടെ മാതൃഭൂമിയുടെ ഒരു […]
എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷിന്റെ അനുശോചന സന്ദേശം എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷിന്റെ അനുശോചന സന്ദേശം പ്രിയ സഖാക്കളെ,ബംഗ്ലാദേശ് സോഷ്യലിസ്റ്റ്(മാർക്സിസ്റ്റ്) പാർട്ടിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയും ബംഗ്ലാദേശിലെ വിഖ്യാതനായ വിപ്ലവ നേതാവുമായ സഖാവ് മൊബിനുൾ ഹൈദർ ചൗധരിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖത്തിലാണ്ടിരിക്കുന്ന പാർട്ടി നേതാക്കളോടും കേഡർമാരോടും അനുഭാവികളോടും എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ പേരിൽ ഞാൻ ഹൃദയവ്യഥയോടെ അനുശോചനം അറിയിക്കുന്നു. സഖാവ് മൊബിനുൾ ഹൈദർ ചൗധരി അദ്ദേഹത്തിന്റെ വിപ്ലവ രാഷ്ട്രീയ […]
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ജീവിതത്തെക്കുറിച്ച് ശരിയായ അറിവ് ആർജിച് സാമൂഹ്യ വീക്ഷണത്തിൽ അതിനെ നോക്കി കാണാൻ കഴിയുക എന്നുള്ളതാണെന്ന് നമുക്കറിയാം. അതുപോലെതന്നെ കായികവിനോദങ്ങൾ സാമൂഹ്യ ഉദ്ഗ്രഥനവും സാഹോദര്യവും വളർത്തുന്നതിൽ വിജയം വരിച്ച മാധ്യമമാണ്. അതുകൊണ്ടാണ് സ്പോർട്സിനെ വിദ്യാഭ്യാസത്തിന്റെ ഭാഗമായിത്തന്നെ പരിഗണിക്കുന്നത്. സ്പോർട്സിന്റെ യഥാർത്ഥ സ്പിരിറ്റ് കൊണ്ടിട്ടുള്ളവർ ശരിയായരീതിയിൽ സാമൂഹ്യ പ്രതിബദ്ധതയോടെ നില പാടുകൾ കൈക്കൊള്ളുന്നതിന്റെ ചരിത്രം നാം ദർശിച്ചിട്ടുണ്ട്. പക്ഷേ ഇന്നത്തെ മരണാസന്ന മായ മുതലാളിത്തത്തിന്റെ ഈ കാലഘട്ടത്തിൽ ആകർഷകമായ പാക്കേജുകളി ലൂടെയും പരസ്യങ്ങളിലൂടെയും വിവിധ ഉപഭോഗവസ്തുക്കൾ കച്ചവടം […]
ദ് ഗാർഡിയൻ, 23-04-2021മാർച്ച് മാസത്തിന്റെ തുടക്കത്തിൽ, കോവിഡ്-19 ഉമായുള്ള കലാശപ്പോരാട്ടത്തിലാണ് തങ്ങളുടെ രാജ്യമെന്നാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദു ദേശീയവാദ സർക്കാർ അവകാശപ്പെട്ടത്. ഇന്ത്യ ഇന്നൊരു ജീവിക്കുന്ന നരകമായിരിക്കുന്നു. ബി.1.617 എന്നു പേരിട്ടിരിക്കുന്ന, ഇരട്ട ജനിതകവ്യതിയാനം വന്ന ഒരു പുതിയ വകഭേദം, കൊറോണ വൈറസിന്റെ ഭീകരമായ രണ്ടാം തരംഗത്തിൽ ഉദയം ചെയ്തിരിക്കുകയാണ്. ഇതിലൂടെ ആശുപത്രികളിലെ കിടക്കകളും ഓക്‌സിജനും തീർന്നുകൊണ്ടിരിക്കുകയാണ്. ശവശരീരങ്ങൾ വീടുകളിൽ തന്നെ കിടന്നു ജീർണ്ണിക്കാൻ വിടേണ്ട തരത്തിൽ മോർച്ചറികൾ നിറയുന്നു. മൃതദേഹങ്ങൾ തെരുവിൽ അനാഥമായി ഉപേക്ഷിക്കപ്പെടുന്ന അപകടമുണ്ടാകാമെന്ന് […]
തിരുവനന്തപുരം 13 May 2021 ചരിത്രപരമായി എല്ലാകാലത്തും ജെറുസലേം പാലസ്തീനിന്റെ ഭാഗമായിരുന്നു. അവിടെ യുഎസ്, ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണാധികാരികളുടെ പിന്തുണയോടെ ഇസ്രായേൽ ബലാൽക്കാരേണ അധിനിവേശം നടത്തി. അതിനെ തുടർന്ന് അവിടെ തലമുറകളായി അധിവസിച്ചു പോന്ന പലസ്തീൻ ജനതയെ അവർ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിനെതിരെ പാലസ്തീൻ ജനത സ്വാഭാവികമായ പ്രതിഷേധമുയർത്തി. അവരെ അടിച്ചമർത്താനായി ഇസ്രായേൽ സയണിസ്റ് ഭരണാധികാരികൾ ഒരു ഭീകര താണ്ഡവം നടത്തുകയാണ്. ഈ നരനായാട്ടിനെ എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ശക്തമായി അപലപിക്കുന്നു. ഈ നിഷ്ടൂരതക്കെതിരെ ഇന്ത്യൻ […]
മ്യാൻമർ വീണ്ടും പ്രക്ഷുബ്ധമായിരിക്കുന്നു. സ്റ്റേറ്റ് കൗൺസലർ ആങ് സാൻ സൂക്കിയുടെ നേതൃത്വത്തിലുള്ള, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റിനെ ഒരു പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിക്കൊണ്ട് മ്യാൻമറിലെ സൈനിക ശക്തിയായ തത്മദോവ് ഒരിക്കൽക്കൂടി അധികാരം പിടിച്ചെടുത്തിരിക്കുന്നു. സൂക്കിയും മറ്റ് നാഷണൽ ലീഗ് ഫോർ ഡെമോക്രസി(എൻഎൽഡി) നേതാക്കളും ഗവണ്മെന്റ് ഉദ്യോഗസ്ഥരും അറസ്റ്റുചെയ്യപ്പെട്ടു. എന്നാൽ ഈ അട്ടിമറി മ്യാൻമറിലെ ജനാധിപത്യ സ്നേഹികളായ ജനങ്ങൾ അംഗീകരിച്ചിട്ടില്ല. പട്ടാളത്തിന്റെ ഭീഷണിയും അടിച്ചമർത്തലുമൊക്കെ അവഗണിച്ചുകൊണ്ട് രാജ്യത്തുടനീളം ജനകീയ പ്രതിഷേധം അലയടിക്കുകയാണ്. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, യുവാക്കൾ, വനിതകൾ, തൊഴിലാളികൾ, കർഷകർ […]
ജനുവരി 21 മഹാനായ തൊഴിലാളിവര്‍ഗ്ഗ ആചാര്യന് സഖാവ് ലെനിന്റെ 97-ാം ചരമവാര്‍ഷിക ദിനമാണ്. ലോകമെമ്പാടും അദ്ദേഹത്തെ അനുസ്മരിക്കുന്ന ഈ വേളയില്‍, കോവിഡ് മഹാമാരി ലോകത്ത് നാശം വിതയ്ക്കുന്ന പശ്ചാത്തലത്തില്‍, ഇത്തരം മഹാമാരികളെ, സോവിയറ്റ് യൂണിയന് ഫലപ്രദമായി നേരിട്ടതെങ്ങനെ എന്ന് വ്യക്തമാക്കുന്ന ലേഖനം പ്രസിദ്ധീകരിക്കുകയാണ്. 2020 ഡിസംബർ 25ലെ കണക്കനുസരിച്ച്, ലോകത്ത് 7,97,43,029 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 17,49,606-ൽ അധികം മനുഷ്യർക്ക് ജീവൻ നഷ്ടപ്പെട്ടു. യുഎസ്എ, ഇന്ത്യ, ബ്രസീൽ, റഷ്യ, യുകെ, ഫ്രാൻസ്, ഇറ്റലി, ടർക്കി, സ്പെയിൻ […]
2020 ഡിസംബർ ആറിന്, വെനസ്വെലയിലെ ദേശീയ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടി ഓഫ് വെനസ്വെലയും (പിഎസ് യുവി) സഖ്യകക്ഷികളും ഗംഭീര വിജയം നേടിയിരിക്കുന്നു. പോൾ ചെയ്ത വോട്ടുകളുടെ 69.3 ശതമാനവും പാർലമെൻറിലെ 277 സീറ്റുകളിൽ 253-ഉം നേടിക്കൊണ്ടാണീ വിജയം. പ്രസിഡന്റ് നിക്കോളാസ് മഡൂറോ വലിയ വിജയം കരസ്ഥമാക്കിയിരിക്കുന്നു.യുഎസ്-യൂറോപ്യൻ യൂണിയൻ സാമ്രാജ്യത്വ ബ്ലോക്കിന്റെ പിന്തുണയുള്ള, കടുത്ത വലതുപക്ഷക്കാരനായ ആക്ടിംഗ് പ്രസിഡൻറ് യുവാൻ ഗ്വൈഡോ, തെരഞ്ഞെടുപ്പു ബഹിഷ്ക്കരിക്കുവാനുള്ള ആഹ്വാനം നൽകിയിട്ടും നേടിയെടുത്തതാണീ വിജയം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻപോലും […]
2021 ജനുവരി 6ന് അമേരിക്കയിൽ, വാഷിംഗ്ടണിലെ ക്യാപ്പിറ്റോളിൽ, ആയിരക്കണക്കിന് വെളുത്തവർഗ്ഗ മേൽക്കോയ്മവാദികളായ വംശീയഭ്രാന്തന്മാരും, പ്രസിഡന്റ് ട്രംപിന്റെ ഫാസിസ്റ്റ് അനുയായികളും ചേർന്ന് ആക്രമണം അഴിച്ചുവിടുകയുണ്ടായി. അഞ്ചു മരണങ്ങള്‍ക്ക് ഇടയാക്കിയ ആക്രമണം അമേരിക്കന്‍ ജനാധിപത്യമെന്ന മിത്തിന്റെ പൊള്ളത്തരം വെളിവാക്കാന്‍ പോന്നതായിരുന്നു. അടുത്തിടെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ, ഡൊണാൾഡ് ട്രംപിനെതിരെയുള്ള ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിക്കുവാനുള്ള ഭരണഘടനാ പ്രക്രിയയായ ഇലക്ടറൽ കോളേജ് വോട്ടിങ്ങിനെ തടസ്സപ്പെടുത്തുവാനോ അട്ടിമറിക്കുവാനോ ഉള്ള ഉദ്ദേശ്യത്തോടെയാണ്, ‘വീ വാണ്ട് ട്രംപ’് (ഞങ്ങൾക്ക് ട്രംപിനെ വേണം) എന്ന മുദ്രാവാക്യമുയർത്തി […]
‘യുക്തിയുടെ എത്രയോ മഹത്തായപന്തമാണ് അണഞ്ഞുപോയത്നിലച്ചത് എത്രയോ മഹത്തായ ഹൃദയ സ്പന്ദനം’ മഹാനായ മാർക്സിന്റെ നിര്യാണത്തിനുശേഷം ലോക തൊഴിലാളി വർഗത്തിന്റെ നേതാവുംഗുരുനാഥനും ഏംഗൽസായിരുന്നു. ഇരുവരും ചേർന്നാണ് മാർക്സിസം എന്ന മഹത്തായ തത്വചിന്തയ്ക്ക് രൂപം നൽകിയത്. മുതലാളിത്ത സമൂഹത്തിന്റെ എല്ലാ വ്യാധികളിൽനിന്നും സമൂഹത്തെ മോചിപ്പിക്കാൻ തൊഴിലാളി വർഗത്തിന്റെ നേതൃത്വത്തിൽ ചൂഷിതരും അടിച്ചമർത്തപ്പെടുന്നവരുമായ മുഴുവൻ ജനവിഭാഗങ്ങളും അണിനിരക്കേണ്ടതുണ്ടെന്ന് മാർക്സിസം പഠിപ്പിച്ചു. ചരിത്രപ്രയാണത്തിൽ സബോധമായ ഇടപെടലിന് അത് അദ്ധ്വാനിച്ചു ജീവിക്കുന്നവരെ പ്രാപ്തരാക്കി. ആദർശാത്മകമായ ലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങളുടെ സ്ഥാനത്ത് മാർക്സിസം ചൂഷണമുക്തമായ യഥാർത്ഥ ലോകത്തിന്റെ […]