Archive by category Kollam

ഉന്നാവോ: പീഡനത്തിനിരയായ പെൺകുട്ടിക്കുനേരെ നടന്ന  വധശ്രമത്തിൽ രാജ്യമെമ്പാടും പ്രതിഷേധം

ഉന്നാവോ: പീഡനത്തിനിരയായ പെൺകുട്ടിക്കുനേരെ നടന്ന  വധശ്രമത്തിൽ രാജ്യമെമ്പാടും പ്രതിഷേധം

ഉന്നാവോ പീഡനക്കേസിലെ പെൺകുട്ടിയെ കൊലപ്പെടുത്താൻ നടന്ന ആസൂത്രിത നീക്കത്തിനെതിരെ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)ന്റെയും എഐഎംഎസ്എസ്, എഐഡിവൈഒ, എഐഡിഎസ്ഒ തുടങ്ങി വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. സ്ത്രീ സുരക്ഷാ സമിതിയുടെ നേതൃത്വത്തിൽ മുളന്തുരുത്തിയിൽ ജനകീയ സംഗമം സംഘടിപ്പിച്ചു. അതിക്രമങ്ങൾക്കിരയായ പെൺകുട്ടിയെയും ബന്ധുക്കളെയും അഭിഭാഷകനെയും കൊലപ്പെടുത്തി കേസ് ഇല്ലാതാക്കാൻ ശ്രമിക്കുന്ന പ്രതികൾക്ക് കർശനശിക്ഷ ഉറപ്പാക്കുന്നതിനും അക്രമികൾക്ക് പിന്തുണ നൽകുന്ന കേന്ദ്ര-സംസ്ഥാന ബിജെപി സർക്കാരുകളുടെ മനുഷ്യത്വരഹിതമായ നീക്കം അവസാനിപ്പിക്കുന്നതിനും രാജ്യത്ത് സ്ത്രീസുരക്ഷയും മാനവികതയും കാത്തുപുലർത്തുന്നതിനും നിയമവാഴ്ച ഉറപ്പുവരുത്തുന്നതിനും  മനുഷ്യസ്‌നേഹികളും ജനാധിപത്യവിശ്വാസികളും […]

Read More

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം: സംസ്ഥാനത്ത് വിപുലമായ പരിപാടികൾ

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം:  സംസ്ഥാനത്ത് വിപുലമായ പരിപാടികൾ

മദ്യം കുത്തിയൊഴുക്കുന്ന സംസ്ഥാനസർക്കാരിന്റെ മദ്യനയത്തിനെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം പടുത്തുയർത്തുക. ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സംസ്ഥാന സർക്കാരിന്റെ സാമൂഹ്യവിരുദ്ധ മദ്യനയം പിൻവലിക്കുക, മദ്യം, മയക്കുമരുന്ന്, ലഹരിപദാർത്ഥങ്ങൾ എന്നിവയിൽനിന്നും നാടിനെ രക്ഷിക്കുക സ്‌കൂൾ-കോളേജ് പരിസരങ്ങൾ ലഹരിവിമുക്തമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് കേരള സംസ്ഥാന മദ്യവിരുദ്ധ ജനകീയ സമരസമിതി, അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടന, എഐഡിഎസ്ഒ, എഐഡിവൈഒ തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു. മുളന്തുരുത്തിയിൽ പ്രവർത്തക സമ്മേളനം മുളന്തുരുത്തി സ്റ്റീഫൻസ് കോംപ്ലക്സിലുള്ള […]

Read More

നവോത്ഥാന നായകൻ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തതിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. 

കൊൽക്കത്തയിൽ ബി.ജെ.പി-സംഘപരിവാർ ശക്തികൾ തെരഞ്ഞെടുപ്പ് റാലിക്കിടെ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തതിനെതിരെ  എ.ഐ.ഡി.എസ്.ഓ – എ.ഐ.എം.എസ്.എസ് -ജനകീയ പ്രതിരോധ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൊല്ലം ചിന്നക്കടയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. എസ്.യു.സി.ഐ (സി) ജില്ലാ സെക്രട്ടറി സ.ഷൈലാ.കെ.ജോൺ ഉദ്ഘാടനം ചെയ്തു.നവോത്ഥാനം ഉയർത്തിയ ശാസ്ത്രീയ വീക്ഷണം ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് സ.ഷൈലാ.കെ.ജോൺ അഭിപ്രായപ്പെട്ടു.എസ്.യു.സി.ഐ (സി) ജില്ലാ കമ്മിറ്റി അംഗം സ. ഇ.എൻ.ശാന്തിരാജ് അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ എ.ഐ.എം.എസ്.എസ് ജില്ലാ പ്രസിഡന്റ് സ. ട്വിങ്കിൾ പ്രഭാകരൻ […]

Read More

സഖാവ് വി.ആന്റണിക്ക് ലാൽസലാം

സഖാവ് വി.ആന്റണിക്ക് ലാൽസലാം

എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ കൊല്ലം ജില്ലാ കമ്മിറ്റിയംഗവും കുണ്ടറ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന സഖാവ് വി.ആന്റണി(58) ഫെബ്രുവരി 6ന് രാവിലെ അന്തരിച്ചു. കാൻസർ രോഗം ബാധിച്ചതിനെത്തുടർന്ന് രണ്ടുവർഷത്തോളമായി ചികിത്സയിലായിരുന്നു. പതിറ്റാണ്ടുകളായി കൊല്ലം ജില്ലയിൽ നേതൃതലത്തിൽ പ്രവർത്തിച്ചുവരുന്ന സഖാവ് ആന്റണിയുടെ അകാല വിയോഗം പാർട്ടിക്കും സമൂഹത്തിനും വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. ഇൻഷുറൻസ് ഏജന്റ് ആയി പ്രവർത്തിച്ചിരുന്നപ്പോഴും സംഘടനാ പ്രവർത്തനത്തിന് അദ്ദേഹം പരമാവധി സമയം കണ്ടെത്തിയിരുന്നു. വിപ്ലവ രാഷ്ട്രീയം ഒരു സ്വാഭാവിക ജീവിതശൈലിയാക്കി വളർത്തിയെടുക്കുന്നതിൽ വിജയം വരിച്ചയാളായിരുന്നു സഖാവ് ആന്റണി. അതുകൊണ്ടുതന്നെ കടന്നുചെന്ന […]

Read More

മലബാർ കാഷ്യൂഫാക്ടറിയിലെ തൊഴിലാളികൾ അനിശ്ചിതകാലസമരത്തിൽ

മലബാർ കാഷ്യൂഫാക്ടറിയിലെ തൊഴിലാളികൾ  അനിശ്ചിതകാലസമരത്തിൽ

2016 സെപ്തംബർ 26 ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വിളിച്ചുചേർത്ത ചർച്ചയിൽ സംസ്ഥാന ലേബർ കമ്മീഷണർ, ഗവൺമെന്റ് പ്രിൻസിപ്പൽ സെക്രട്ടറി, പഴയ തൊഴിലുടമ, പുതിയ തൊഴിലുടമ, യൂണിയൻ പ്രതിനിധികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കൊല്ലം ഡീസന്റ് മുക്കിലെ മലബാർ കാഷ്യൂ ഫാക്ടറി തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു. ഫാക്ടറി ഉടൻ തുറന്നുപ്രവർത്തിപ്പിക്കണമെന്നും 2006 മുതൽ 2016 വരെ പിരിഞ്ഞ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ഉടൻ നൽകണമെന്നും നിലവിലുള്ള തൊഴിലാളികളുടെ സർവ്വീസ് ആനുകൂല്യങ്ങൾ പുതിയ തൊഴിലുടമ ഏറ്റെടുത്തുകൊണ്ട് കരാർ […]

Read More

അന്താരാഷ്ട്ര ലഹരി വിരുദ്ധ മാസാചരണം

അന്താരാഷ്ട്ര ലഹരി വിരുദ്ധ മാസാചരണം

കേരളത്തെ മദ്യത്തിൽമുക്കിക്കൊല്ലുന്ന സർക്കാരിന്റെ മദ്യനയം പിൻവലിക്കുക, മദ്യത്തിന്റെ ലഭ്യത കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മദ്യവിരുദ്ധ ജനകീയ സമരസമിതിയുടെയും മറ്റ് സാമൂഹ്യസംഘടനകളുടെയും ആഭിമുഖ്യത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ജൂൺ 26 മുതൽ ജൂലൈ 26 വരെ സംസ്ഥാനത്തെമ്പാടും നടക്കുകയാണ്. സെക്രട്ടേറിയറ്റ് ധർണ്ണ കേരള സംസ്ഥാന മദ്യവിരുദ്ധ ജനകീയ സമരസമിതിയും എഐഎംഎസ്എസും സംയുക്തമായി നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ ഡോ.വിൻസന്റ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. പങ്കെടുത്ത മുഴുവൻ ആൾക്കാരും ലഹരിവിരുദ്ധ പ്രതിജ്ഞ ചെയ്തു. മദ്യവിരുദ്ധ ജനകീയ സമരസമിതി […]

Read More

കൊല്ലം ആഫ്റ്റർ കെയർ ഹോമിലെ കുട്ടികളുടെ ദുരൂഹമരണത്തിന് ഉത്തരവാദികളായവർക്ക് കർശന ശിക്ഷ ഉറപ്പാക്കുക

കേരള സർക്കാർ സ്ഥാപനമായ കൊല്ലം അഞ്ചാലുംമൂട് ആഫ്റ്റർ കെയർ ജൂവനൈൽഹോമിൽ രണ്ട് പെൺകുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിക്കാൻ ഇടയായതിനെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ കർശന ശിക്ഷാ നടപടി കൈക്കൊള്ളണമെന്ന് എസ്‌യുസിഐ(സി) കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ദലിത്‌വിഭാഗത്തിൽപ്പെടുന്ന കുട്ടികൾ ഈ സ്ഥാപനത്തിൽ കടുത്ത മാനസികപീഡനം അനുഭവിച്ചിരുന്നതായി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. പ്രസീദ എന്ന കുട്ടിയെ ഈ കേന്ദ്രത്തിലെത്തിക്കാൻ സ്വീകരിച്ച നടപടികൾ സംശയാസ്പദമാണ്. കുട്ടികൾക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം (പോക്‌സോ) ഒട്ടും അവധാനതയോ ഉത്തരവാദിത്ത ബോധമോ ഇല്ലാതെ കൈകാര്യം ചെയ്യപ്പെട്ടതുവഴി […]

Read More

മോദി ഭരണത്തിന്റെ മൂന്നു വർഷം: ഇന്ത്യ എങ്ങോട്ട് ? പ്രഭാഷണം

മോദി ഭരണത്തിന്റെ മൂന്നു വർഷം: ഇന്ത്യ എങ്ങോട്ട് ? പ്രഭാഷണം

എല്ലാവർക്കും നല്ല ദിനങ്ങൾ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ നരേന്ദ്രമോദിഗവൺമെന്റിന്റെ മൂന്ന് വർഷത്തെ ഭരണം വിലയിരുത്തിക്കൊണ്ടുള്ള ഒരു പ്രഭാഷണ പരിപാടി കൊട്ടാരക്കര വ്യാപാര ഭവൻ ഹാളിൽ എസ്‌യുസിഐ(സി)കൊട്ടാരക്കര ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി ജൂൺ 26 ന് സംഘടിപ്പിച്ചു. രാജ്യത്തെ വൻകിട കുത്തക കമ്പനികൾക്കൊഴികെ ആർക്കും നല്ല ദിനങ്ങൾ പ്രദാനം ചെയ്യാൻ ഈ ഗവൺമെന്റിന് കഴിഞ്ഞിട്ടില്ല. ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും പരാജയപ്പെട്ട ഗവൺമെന്റ് വർഗ്ഗീയത പടർത്തി പശുവിന്റെ പേരിൽ ജനങ്ങളെ തല്ലിക്കൊല്ലാൻ ഛിദ്രശക്തികൾക്ക് അവസരം കൊടുത്തിരിക്കുകയാണ്. എല്ലാ ജനാധിപത്യ അവകാശങ്ങളെയും […]

Read More

വിലക്കയറ്റത്തിനും അഴിമതിക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെ കളക്‌ട്രേറ്റ് മാർച്ച്

വിലക്കയറ്റത്തിനും അഴിമതിക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെ  കളക്‌ട്രേറ്റ് മാർച്ച്

കൊല്ലത്ത്‌വിലക്കയറ്റമുൾപ്പെടെയുള്ള ജീവിത പ്രശ്‌നങ്ങൾ ഉന്നയിക്കാതെ കേവലം വികസനത്തെക്കുറിച്ച് മാത്രം പറയുന്ന ഇടതു-വലതു-ബി.ജെ.പി. മുന്നണികളുടെ ജാഥകളും യാത്രകളും ജനവഞ്ചനയുടെ പാരമ്യമാണെന്ന് എസ്.യു.സി.ഐ. (സി) ജില്ലാ സെക്രട്ടറി ജി.എസ്. പത്മകുമാർ അഭിപ്രായപ്പെട്ടു. എക്‌സൈസ് നികുതി വർദ്ധിപ്പിച്ചുകൊണ്ട് കേന്ദ്രസർക്കാർ പെട്രോളിയം ഉല്പന്നങ്ങൾക്ക് വിലവർദ്ധിപ്പിക്കുമ്പോൾ വില്പന നികുതി വർദ്ധിപ്പിച്ചുകൊണ്ട് സംസ്ഥാന സർക്കാരും ഇതേപാതയിൽ തന്നെയാണ് സഞ്ചരിക്കുന്നത്. ഈ ജനവിരുദ്ധ നിലാപുടകൾക്കെതിരെ ശരിയായ ദിശയിൽ സമരം വളർത്തിയെടുക്കുകയെന്നതാണ് ഇന്നത്തെ ആവശ്യകതയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്.യു.സി.ഐ. (സി) ജില്ലാ കമ്മിറ്റി കൊല്ലത്തു സംഘടിപ്പിച്ച കളക്‌ട്രേറ്റ് മാർച്ച് […]

Read More

ഖുദിറാം ബോസ് രക്തസാക്ഷിത്വ ദിനാചരണം

ഖുദിറാം ബോസ് രക്തസാക്ഷിത്വ ദിനാചരണം

ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിലെ ഉജ്ജ്വല രക്തസാക്ഷി ഖുദിറാം ബോസിന്റെ 106-ാം രക്തസാക്ഷിത്വ ദിനാചരണ സമ്മേളനം കൊട്ടാരക്കര പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ആഗസ്റ്റ് 11 ന് നടന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ദേശീയ സ്വാതന്ത്ര്യസമരത്തിലെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തെ തുടര്‍ന്ന് വിചാരണചെയ്ത് തൂക്കിലേറ്റപ്പെട്ട ആദ്യത്തെ രക്തസാക്ഷിയാണ് 19 വയസ്സുകാരനായിരുന്ന ഖുദിറാം ബോസ്. യുവാക്കളെയും വിദ്യാര്‍ത്ഥികളെയും സംഘടിപ്പിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇന്നത്തെ തലമുറയ്ക്ക് മാതൃകയാണ്. ഭരണാധികാരികള്‍ ബോധപൂര്‍വ്വം ഈ ചരിത്രം മറച്ചുവച്ചിരിക്കുകയാണെന്ന് ദിനാചരണയോഗം ഉദ്ഘാടനംചെയ്ത് സംസാരിച്ച എ.ഐ.ഡി.വൈ.ഒ സംസ്ഥാന പ്രസിഡന്റ് സ.ടി.കെ.സുധീര്‍കുമാര്‍ […]

Read More

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp