നവോത്ഥാന നായകൻ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തതിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. 

Spread our news by sharing in social media

കൊൽക്കത്തയിൽ ബി.ജെ.പി-സംഘപരിവാർ ശക്തികൾ തെരഞ്ഞെടുപ്പ് റാലിക്കിടെ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തതിനെതിരെ  എ.ഐ.ഡി.എസ്.ഓ – എ.ഐ.എം.എസ്.എസ് -ജനകീയ പ്രതിരോധ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൊല്ലം ചിന്നക്കടയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

എസ്.യു.സി.ഐ (സി) ജില്ലാ സെക്രട്ടറി സ.ഷൈലാ.കെ.ജോൺ ഉദ്ഘാടനം ചെയ്തു.നവോത്ഥാനം ഉയർത്തിയ ശാസ്ത്രീയ വീക്ഷണം ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് സ.ഷൈലാ.കെ.ജോൺ അഭിപ്രായപ്പെട്ടു.എസ്.യു.സി.ഐ (സി) ജില്ലാ കമ്മിറ്റി അംഗം സ. ഇ.എൻ.ശാന്തിരാജ് അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ എ.ഐ.എം.എസ്.എസ് ജില്ലാ പ്രസിഡന്റ് സ. ട്വിങ്കിൾ പ്രഭാകരൻ ആമുഖാവതരണം നടത്തി. എ.ഐ.ഡി.എസ്.ഓ ജില്ലാ വൈസ് പ്രസിഡന്റ് സ. രാഹുൽ രാഘവ്, ജില്ലാ സെക്രട്ടറി സ.ആർ.ജയകൃഷ്ണൻ, ജനകീയ പ്രതിരോധ സമിതി ജില്ലാ കമ്മിറ്റി അംഗം സ.സുധിലാൽ തുടങ്ങിയവർ സംസാരിച്ചു.

Share this