ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തതിൽ പ്രതിഷേധയോഗം നടത്തി

Spread our news by sharing in social media

ഇന്ത്യൻ നവോത്ഥാനത്തിന്റെ അഗ്രഗാമിയായ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ കൊൽക്കത്തയിലെ പ്രതിമ തകർത്ത സംഘപരിവാർ ശക്തികളുടെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് എഐഡിഎസ്ഒ, എ.ഐ.ഡി.വൈ.ഒ സംയുക്തമായി കണ്ണൂർ പഴയ ബസ്സ് സ്റ്റാൻഡിൻ്റ് പരിസരത്ത് പ്രതിഷേധയോഗം നടത്തി.

യോഗത്തിൽ എ.ഐ.ഡി.വൈ.ഒ ജില്ലാ പ്രസിഡന്റ് അഡ്വ.പി.സി വിവേക് അദ്ധ്യക്ഷത വഹിച്ചു, എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ: അർ അപർണ്ണ, എ.ഐ.ഡി.വൈ.ഒ ജില്ലാ സെക്രട്ടറി അഡ്വ. ഇ സനൂപ്, എ.ഐ.എം.എസ്.എസ് ജില്ലാ സെക്രട്ടറി സ: എ മേരി എന്നിവർ പ്രസംഗിച്ചു. സ:അകിൽ മുരളി സ്വാഗതവും, സഞ്ജയ് നന്ദിയും പറഞ്ഞു

Share this