ഡി.വൈ.എഫ്.ഐ. അക്രമത്തിനെതിരെ എസ്.യു .സി .ഐ.( കമ്മ്യൂണിസ്റ്റ് ) പ്രതിഷേധ പ്രകടനവും പൊതുയോഗവും

എസ്.യു.സി.ഐ.( കമ്മ്യൂണിസ്റ്റ്) പാർട്ടി പ്രവർത്തകർ നടത്തിയ ഫണ്ട് സമാഹരണത്തെയും പാർട്ടി മുഖപത്രമായ യൂണിറ്റി മാസികയുടെ പ്രചാരണത്തെയും തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ആക്രമണമഴിച്ചുവിടുകയും ചെയ്ത ഡി.വൈ.എഫ്.ഐ നടപടിക്കെതിരെ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. എസ്. യു.സി.ഐ (സി) ജില്ലാ സെക്രട്ടറി സ: എ.ശേഖർ ഉദ്ഘാടനം ചെയ്തു.

” സ്വതന്ത്രമായ ആശയ പ്രചരണത്തിനുള്ള ജനാധിപത്യാവകാശത്തെ ചോദ്യം ചെയ്യുന്നതും കയ്യൂക്കു കൊണ്ട് തടയാൻ ശ്രമിക്കുന്നതും ഫാസിസത്തെയാണ് വളർത്തുക. അത് ഇടതുപക്ഷ രാഷ്ട്രീയമല്ല. മുതലാളിത്ത ചൂഷണവാഴ്ചക്കെതിരെ ജനകീയ പ്രക്ഷോഭം വളർത്തിയെടുക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ മണ്ണിലെ യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടിയായ എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ പ്രവർത്തകരെ മർദ്ദിച്ചതിലൂടെ ഇടതു പക്ഷ രാഷ്ട്രീയത്തിന് കളങ്കം ചാർത്തുകയാണ് ഡി.വൈ.എഫ്.ഐ ചെയ്തത്.ഈ സംഭവത്തെ അപലപിക്കാൻ ഒട്ടേറെ ജനാധിപത്യവിശ്വാസികൾ മുന്നോട്ടു വന്നത് ശുഭോദർക്കമാണ് ” അദ്ദേഹം പറഞ്ഞു.പി.എം.ശ്രീകുമാർ (കൊയിലാണ്ടി ലോക്കൽ സെക്രട്ടറി) അദ്ധ്യക്ഷത വഹിച്ചു. പി.കെ.പ്രഭാഷ് (എ.ഐ.ഡി.എസ് ഒ സംസ്ഥാന സെക്രട്ടറി), പി.കെ.ഭഗത് (എ.ഐ.ഡി.വൈ .ഒ സംസ്ഥാന കമ്മിറ്റി അംഗം) എം.കെ.രാജൻ, ജ്യോതി പ്രകാശ്, പോൾ ടി. സാമുവൽ, കെ.റഹിം എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി. സി. പ്രവീൺ കുമാർ സ്വാഗതം പറഞ്ഞു .

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp