ആദിവാസി ഊരുകളിൽ പുറത്തുള്ളവർക്ക് പ്രവേശിക്കുവാൻ മുൻകൂർ പാസ്സ് ഏർപ്പെടുത്തിക്കൊണ്ടുള്ള പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ ഉത്തരവ്, ആദിവാസി സമൂഹത്തെ കാഴ്ചവസ്തുവാക്കി മാറ്റുന്നതും, ജനാധിപത്യ-നിയമവാഴ്ചയുടെ ലംഘനവുമാണെന്നും ഉടൻ പിൻവലിക്കണമെന്നും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) വയനാട് ജില്ലാ കമ്മിറ്റി ജൂണ്‍ 2ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ആദിവാസികളുമായി ഇടപെടാൻ പാസ്സ് ഏർപ്പെടുത്തുന്നതിലൂടെ സർക്കാർ വിവേചനം സൃഷ്ടിക്കുകയാണ്. ഇത് ഭരണഘടനയുടെ ലംഘനമാണ്.ആദിവാസികൾ കടുത്ത അവകാശ നിഷേധങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും വിധേയമാകുന്നതും, മനുഷ്യോചിതമല്ലാത്ത ഭൗതിക സാഹചര്യത്തിൽ ജീവിക്കേണ്ടി വരുന്നതും മാദ്ധ്യമങ്ങളും സാമൂഹ്യ പ്രവർത്തകരുമാണ് പുറംലോകത്തെ അറിയിക്കുന്നത്. ഇത് […]
പിഎസ്‌സി പ്രസിദ്ധീകരിച്ച ലിസ്റ്റിൽ അവശേഷിക്കുന്ന കരാർ തൊഴിലാളികൾക്ക് ഉടൻ ഇലക്ടിസിറ്റി വർക്കർമാരായി നിയമനം നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വർക്കേഴ്സ് യൂണിയൻ, KSEB – PCC ലൈൻ വർക്കേഴ്സ് യൂണിയൻ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ പട്ടം വൈദ്യുതി ഭവനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. പിഎസ്‌സി പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ആകെ 2450 പേരാണുണ്ടായിരുന്നത്. ഇതിൽ 1486 പേർക്ക് രണ്ടു വർഷത്തിനു മുൻപ് നിയമനം നൽകിയിരുന്നു. ഇനി നിയമന യോഗ്യരായി ലിസ്റ്റിൽ അവശേഷിക്കുന്നത് 800ൽ താഴെ തൊഴിലാളികളാണ്. നിയമനത്തിന് […]
പ്രതിപക്ഷഎംഎൽഎയായിരുന്ന പി.ടി.തോമസിന്റെ നിര്യാണത്തെത്തുടർന്ന് ഒഴിവുവന്ന നിയമസഭാ സീറ്റിലേയ്ക്ക് തൃക്കാക്കര മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പ് കേരളത്തിന്റെ ഭരണത്തെ മാറ്റിമറിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല. എന്നാൽ ഭരണമുന്നണിയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ നയങ്ങളും പദ്ധതികളും പൂർവ്വാധികം വീറോടെ തുടരാൻ അവയ്ക്ക് വലിയ ജനസമ്മിതി ഉണ്ടെന്ന് സ്ഥാപിക്കേണ്ടതുണ്ടായിരുന്നു. അതിനായി എന്തുമാർഗ്ഗമവലംബിച്ചും വിജയം നേടുക എന്നത് അവരുടെ ഒരു രാഷ്ട്രീയ ആവശ്യകതയായിരുന്നു. ഇടതുമുന്നണി അവരുടെ സ്വപ്നപദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന കെ റെയിൽ സിൽവർലൈൻ പദ്ധതിക്കെതിരെ ഉയർന്നുവന്നിട്ടുള്ള ശക്തമായ പ്രക്ഷോഭത്തെ മറികടക്കാനുള്ള ഒരു മാർഗ്ഗമായും തൃക്കാക്കര വിജയത്തെ ലക്ഷ്യം […]
ഇന്ത്യയിലെ യഥാർത്ഥ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) രൂപീകരിച്ചിട്ട് 2022 ഏപ്രിൽ 24ന് 74വർഷം പിന്നിട്ടു.75-ാം സ്ഥാപനവാര്‍ഷിക ദിനം ആചരിച്ചുകൊണ്ട് പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 25ന് കൊല്ലം ജില്ലയിലെ കുണ്ടറയിൽ ആചരണ പരിപാടി സംഘടിപ്പിച്ചു.1970കളുടെ ആദ്യനാളുകളിൽ കൊല്ലത്ത് ടികെഎം എഞ്ചിനീയറിംഗ് കോളേജിൽ പ്രവർത്തനം ആരംഭിച്ച എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടി കലാലയത്തിനുപുറത്ത് പ്രവർത്തനം തുടങ്ങിയ ആദ്യ പ്രദേശം കുണ്ടറയായിരുന്നു. ദുഷ്കരമായ സാഹചര്യങ്ങളെ നേരിട്ട് യഥാർത്ഥ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരള മണ്ണിൽ സൃഷ്ടിച്ചെടുക്കാൻ അന്ന് ഒരു പറ്റം യുവാക്കൾ ഏറ്റെടുത്ത […]
യാതൊരുവിധ ജനാധിപത്യ കീഴ് വഴക്കങ്ങളും പാലിക്കാതെ, നിയമസഭയിൽ ചർച്ച ചെയ്യാതെ, ഒരു ഘട്ടം വരെ ഡിപിആർപോലും പരസ്യപ്പെടുത്താൻ തയ്യാറാകാതെ, തികച്ചും ജനാധിപത്യ വിരുദ്ധമായി അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുന്ന സിൽവർലൈൻ പദ്ധതിക്കെതിരെ അതിശക്തമായ ജനരോഷം ഉയർന്നുവരികയും ഈ വിഷയത്തിൽ വിദഗ്ധരുടെ വിമർശനങ്ങളെ മറികടക്കാനാവില്ല എന്ന സ്ഥിതി വരുകയും ചെയ്തപ്പോഴാണ് സംസ്ഥാനസർക്കാർ പദ്ധതിയെ സംബന്ധിച്ച തുറന്ന സംവാദത്തിന് തയ്യാറാണ് എന്ന് പ്രഖ്യാപിച്ചത്. വിശേഷിച്ചും, പദ്ധതിയുടെ സാങ്കേതികമായ കുഴപ്പങ്ങളെ സംബന്ധിച്ച് അതിരൂക്ഷമായ വിമർശനങ്ങൾ ഉയർത്തി, പദ്ധതിയുടെ സാംഗത്യത്തെത്തന്നെ നിരാകരിച്ചുകൊണ്ട് മുഖ്യമന്ത്രിയോട് ചർച്ച ചെയ്യണമെന്ന ആവശ്യം […]
സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും യാതൊരു മുന്നറിയിപ്പുമില്ലാതെ പൗരന്മാരുടെ ഭൂമിയിലും വീടുകളിലും അതിക്രമിച്ചു കയറി നിയമവിരുദ്ധമായി കെ റെയിൽ കുറ്റികൾ സ്ഥാപിക്കുകയും ചോദ്യം ചെയ്യുന്നവരെ മർദ്ദിക്കുകയും കള്ളക്കേസെടുത്ത് ജയിലിലടയ്ക്കുകയും ചെയ്യുന്ന സർക്കാർ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ പ്രക്ഷോഭത്തെ പിന്തുണച്ചതിന്റെ പേരിൽ സർക്കാർ അനുകൂലികളുടെ നീചമായ സൈബർ ആക്രമണങ്ങൾക്കിരയാകുന്ന സാംസ്കാരിക പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി 2022 ഏപ്രിൽ 18ന് എറണാകുളം ആശിർ ഭവനിൽ സംഘടിപ്പിച്ച […]
പണിയെടുത്തുജീവിക്കുന്ന കോടിക്കണക്കിനു സാധാരണജനങ്ങൾക്ക് മനുഷ്യോചിതമായ ജീവിതം അസാദ്ധ്യമാക്കുന്ന, അതിധനികരുടെ വളർച്ചയ്ക്കായി മാത്രം ആവിഷ്‌കരിക്കപ്പെടുന്ന കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ പ്രക്ഷോഭത്തിന്റെ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക എന്നതാണ് രാജ്യത്തെവിടെയുള്ള ജനങ്ങളുടെ അടിയന്തര രാഷ്ട്രീയ കടമ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും ഈ കർത്തവ്യം പ്രതിബദ്ധതയോടെ നിറവേറ്റാനും അതിനു സഹായകരമായ വിധിയെഴുത്ത് നടത്താനും എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) മണ്ഡലത്തിലെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ വൻകിട കോർപ്പറേറ്റുകൾക്കുവേണ്ടി മാത്രമാണ് രാപകൽ പണിയെടുക്കുന്നത്. രാഷ്ട്രത്തിന്റെ ആസ്തികൾ മുതലാളിമാർക്ക് തുഛവിലയ്ക്ക് വിറ്റുമുടിച്ചും ജിഎസ്‌ടിയിലൂടെ കൊള്ളപ്പിരിവ് […]
തോട്ടപ്പള്ളിയിൽ നടക്കുന്ന കരിമണൽ ഖനനവിരുദ്ധ അനിശ്ചിതകാല റിലേ സത്യഗ്രഹത്തിന്റെ 263-ാം ദിവസം ആള്‍ ഇന്ത്യ ഡെമോക്രാറ്റിക് യൂത്ത് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സത്യഗ്രഹ സമരം നടന്നു. ജില്ലാ പ്രസിഡന്റ് കെ.ബിമൽജി നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടറി മൈന ഗോപിനാഥ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ അനീഷ് തകഴി, എം.സി.സുനിൽ, ആർ.രാജീവ്, പി.സന്തോഷ് കുമാർ, രേഖ സതീശൻ എന്നിവർ പങ്കെടുത്തു. വൈകിട്ട് തോട്ടപ്പള്ളി തെക്കേക്കര ബീച്ചിൽ നടന്ന സമരോത്സുക സാംസ്ക്കാരിക സംഗമം എഐഡിവൈഒ സംസ്ഥാന പ്രസിഡന്റ് ഇ. വി.പ്രകാശ് ഉദ്ഘാടനം […]
അസാധാരണമായ ജനേച്ഛയാല്‍ നയിക്കപ്പെടുന്ന ഒരു ജനകീയ പ്രക്ഷോഭത്തിന് കേരളം സാക്ഷ്യം വഹിക്കുകയാണ്. കെ റെയില്‍ വേണ്ട, കേരളം വേണം എന്ന ആഹ്വാനം സംസ്ഥാനമെമ്പാടും പ്രതിദ്ധ്വനിക്കുന്നു. കാസര്‍കോട് നെല്ലിക്കുന്ന് മുതല്‍ തിരുവനന്തപുരത്ത് കൊച്ചുവേളിവരെ നൂറുകണക്കിന് സമരസമിതികളില്‍ പതിനായിരങ്ങള്‍ സംഘടിതരായിരിക്കുന്നു. കെ റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി എന്ന സമര സംഘടനയില്‍ ഒരൊറ്റ മനുഷ്യനെപ്പോലെ അവര്‍ അണിനിരന്നിരിക്കുന്നു. അഭിപ്രായഭേദങ്ങൾക്കും ജാതി-മത ചിന്തകൾക്കും അതീതരായി ജനങ്ങള്‍ ഒരു സൈന്യമായി മാറുകയാണ്. യുവാക്കളും വിദ്യാർത്ഥികളും വൃദ്ധരും സ്ത്രീകളും കുട്ടികളും തൊഴിലാളികളുമായിട്ടുള്ള കെ […]
ഒക്ടോബർ 16 ന് അപ്രതീക്ഷിതമായുണ്ടായ അതിതീവ്രമഴയും ഉരുൾപൊട്ടലും കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലും പെരുവന്താനം, പീരുമേട് പഞ്ചായത്തുകളിലും കനത്ത ആഘാതം ഏൽപ്പിച്ചിരിക്കുകയാണ്. കൂട്ടിക്കല്‍ ഇളംകാട്, ഏന്തയാര്‍ പ്രദേശങ്ങളില്‍ അന്നേദിവസംരാവിലെ കേവലം മൂന്ന് മണിക്കൂറിനുള്ളില്‍ നൂറിലേറെ ഉരുളുകള്‍പൊട്ടിയതായി നാട്ടുകാര്‍ പറയുന്നു. 20 ലേറെ ജീവനുകളാണ് പ്രദേശത്ത് നഷ്ടപ്പെട്ടത്. പുല്ലകയാറിന്റെയും മണിമലയാറിന്റെയും തീരത്തുണ്ടായിരുന്ന വീടുകളും വ്യാപാരസ്ഥാപനങ്ങളും ഒട്ടൊക്കെയും തുടച്ചു നീക്കപ്പെട്ടിരിക്കുകയാണ് പലയിടങ്ങളിലും. കൈത്തോടുകൾപോലു൦ പ്രളയജല൦ നിറഞ്ഞ് അപകടങ്ങൾ ഉണ്ടാക്കി. ചിറ്റാർപുഴ കരകവിഞ്ഞ് കാഞ്ഞിരപ്പള്ളി നഗരത്തെ വെള്ളത്തിലാഴ്ത്തി. എരുമേലി ടൌൺ, ചിറക്കടവിന്റെയും പാറത്തോടിന്റെയു൦ […]