മലിനീകരണത്തിനെതിരെ  പ്രതിഷേധ മാർച്ച്

Spread our news by sharing in social media

എഴുപുന്ന പാറായിക്കവലയ്ക്ക് സമീപമുള്ള പാലായിപ്പറമ്പ് നിവാസികൾ എഴുപുന്ന പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഹൈക്കോടതി അഭിഭാഷകൻ അഡ്വക്കേറ്റ് ബി.കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. മലീനീകരണ വിരുദ്ധ ജനകീയ സമരസമിതി കൺവീനർ ജൻസൺ ആന്റണി അധ്യക്ഷത വഹിച്ചു.കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി നേതാക്കളായ എൻ.കെ.ശശികുമാർ, കെ.പ്രതാപൻ, കെ.എ.വിനോദ്, സി.വി.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. സമര സമിതി നേതാക്കളായ വിനോഷ് ജോർജ്, സുജിത് ഗോപിനാഥ്, ഷാജി ചുള്ളിത്തറ, സജി കടവിൽ, മോളി സാബു, ആഷിഷ് വിജയൻ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

ആർറ്റി മറൈൻ എന്ന മൽസ്യ സംസ്‌കരണ ശാലയിൽനിന്നുള്ള മലിനജലം ജീവിതം ദുസ്സഹമാക്കുന്നതിനെതിരെ പ്രദേശവാസികൾ നാളുകളായി പ്രതിഷേധത്തിലായിരുന്നു. പലതവണ അധികൃതർ പരിഹാരം ഉറപ്പു നൽകിയിട്ടും നടപ്പിലാകാതിരുന്ന സാഹചര്യത്തിലാണ് നാട്ടുകാർ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ അരൂർ മേഖല നേതാക്കളെ ബന്ധപ്പെടുകയും സമര സമിതി രൂപീകരിക്കുകയും ചെയ്തത്. നിരവധി പ്രതിഷേധ പരിപാടികൾക്ക് ശേഷമാണ് എഴുപുന്ന പഞ്ചായത്തത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്യാമളാകുമാരിയുടെ മധ്യസ്ഥതയിൽ ഒത്തുതീർപ്പ് ചർച്ച നടത്തുകയും ഒരു മാസത്തിനുള്ളിൽ മാലിന്യ സംസ്‌കരണ ശാല സ്ഥാപിക്കണമെന്നും അല്ലാത്ത പക്ഷം കമ്പനിയുടെ പ്രവർത്തനാനുമതി റദ്ദ് ചെയ്യുമെന്നും പഞ്ചായത്ത് അധികൃതർ രേഖാമൂലം ഉറപ്പ് നൽകി.

Share this