Archive by category General

പുതിയ കേരള പാഠ്യപദ്ധതി ചട്ടക്കൂട് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പരിഭാഷ മാത്രം

പുതിയ കേരള പാഠ്യപദ്ധതി ചട്ടക്കൂട്  ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പരിഭാഷ മാത്രം

പുതിയ കേരള പാഠ്യപദ്ധതി ചട്ടക്കൂടിനെ സംബന്ധിച്ച് സംസ്ഥാന വ്യാപകമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്. ജനകീയമായ പാഠ്യപദ്ധതി രൂപീകരിക്കാനെന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ എല്ലാ വിഭാഗമാളുകളെയും ഉള്‍പ്പെടുത്തിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. പാര്‍ലമെന്റില്‍പോലും അവതരിപ്പിക്കാതെ ലോക്ഡൗണ്‍ കാലത്ത് ഇന്ത്യന്‍ ജനതയുടെ തലയില്‍ അടിച്ചേല്‍പ്പിച്ച പുതിയ ദേശീയ വിദ്യാഭ്യാസനയം 2020ന് അനുരോധമായ വിധത്തിലാണ് പാഠ്യപദ്ധതി ചട്ടക്കൂട് ആവിഷ്‌ക്കരിക്കുന്നത്. മാത്രമല്ല, ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ച് ഉള്ളടക്കത്തില്‍ ഉള്‍പ്പടെ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതും നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുന്നതുമായ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ […]

Read More

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം: ഇടതുമനഃസാക്ഷിയോട് ഒരു അഭ്യർത്ഥന – എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം: ഇടതുമനഃസാക്ഷിയോട് ഒരു അഭ്യർത്ഥന – എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)

Download PDF വായിച്ചു കേൾക്കുക എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)കേരള സംസ്ഥാന കമ്മിറ്റി 15-ാമത് നിയമസഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റ് നേടിയ ഇടതുപക്ഷ ജനാധിപത്യമുന്നണി മെയ് 20ന് സത്യപ്രതിജ്ഞചെയ്ത് വീണ്ടും അധികാരത്തിലേറിയിരിക്കുന്നു. ഓരോ അഞ്ച് വർഷം കഴിയുമ്പോഴും ഭരണത്തിലിരിക്കുന്നവരെ പ്രതിപക്ഷത്തിരുത്തുക എന്ന കേരളത്തിന്റെ ദീർഘകാല പാരമ്പര്യം മാറ്റിക്കൊണ്ടാണ് എൽഡിഎഫ് ഭരണത്തുടർച്ച സൃഷ്ടിച്ചിരിക്കുന്നത്. പണിയെടുത്ത് സമ്പത്ത് സൃഷ്ടിക്കുന്ന ജനകോടികളെ എല്ലാത്തരത്തിലുമുള്ള ബന്ധനങ്ങളിൽനിന്നും മോചിപ്പിക്കുന്ന പ്രക്രിയയിൽ ഓരോ രാഷ്ട്രീയ സംഭവവികാസവും വഹിക്കുന്ന പങ്കിനെ സംബന്ധിച്ച് കൃത്യമായ ധാരണ ഉണ്ടാകണമെന്നതിന്റെ അടിസ്ഥാനത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് […]

Read More

കുത്തകകള്‍ക്കുവേണ്ടി ജനങ്ങളെ ദ്രോഹിക്കുന്ന മുന്നണികളെ പരാജയപ്പെടുത്തുക. ജനസമര രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക. എസ്.‌യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക

കുത്തകകള്‍ക്കുവേണ്ടി ജനങ്ങളെ ദ്രോഹിക്കുന്ന മുന്നണികളെ പരാജയപ്പെടുത്തുക. ജനസമര രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക. എസ്.‌യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക

15 -ാമത് കേരളനിയമസഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനെ സംസ്ഥാനത്തെ ജനങ്ങൾ അഭിമുഖീകരിക്കുകയാണ്. ഭരണത്തുടർച്ചയ്ക്ക് എൽഡിഎഫും ഭരണം തിരികെ പിടിക്കാൻ യുഡിഎഫും കൊണ്ടുപിടിച്ച് ശ്രമിക്കുമ്പോൾ ബിജെപി മുന്നണി നില മെച്ചപ്പെടുത്തൽ ലക്ഷ്യം വയ്ക്കുന്നു. ഭരണത്തുടർച്ച, ഭരണമാറ്റം, പുതിയകേരളം, വികസനം തുടങ്ങി പതിവ് മുദ്രാവാക്യങ്ങളുമായി മുന്നണികൾ രംഗത്തുണ്ട്. മുദ്രാവാക്യങ്ങൾക്കും വാഗ്ദാനങ്ങൾക്കും തെരഞ്ഞെടുപ്പോളമേ ആയുസ്സൂള്ളൂ. വാഗ്ദാനങ്ങളിൽ വിശ്വസിച്ച് വോട്ടുചെയ്തവരെ അനന്തരം അപഹസിക്കുന്നതും പതിവ് കാഴ്ചതന്നെ. എവ്വിധവും അധികാരത്തിലെത്തുക എന്ന താൽപര്യത്തെ മുൻനിർത്തി മൂന്ന് മുന്നണികളും ജാതി-മത-സാമുദായിക ശക്തികളെ കൂട്ടുപിടിച്ചും പ്രീണിപ്പിച്ചും വർഗ്ഗീയ ധ്രുവീകരണം നടത്തിയും […]

Read More

പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം: എല്‍ഡിഎഫിന്റേത് ഇടത് രാഷ്ട്രീയത്തിന്റെ വിജയമല്ല

പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം: എല്‍ഡിഎഫിന്റേത് ഇടത് രാഷ്ട്രീയത്തിന്റെ വിജയമല്ല

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2020 ഡിസം ബർ 8,10,14 തീയതികളിലായി നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മേല്‍കൈ നേടുകയുണ്ടായി. കോവിഡ് മഹാമാരി സൃഷ്ടിച്ച വിവരണാതീതമായ സാമ്പത്തിക ക്ലേശങ്ങളിൽ ജനങ്ങൾ നിസ്സഹായമായി വലയുമ്പോഴാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇതിനുമുമ്പ് ഒരിക്കലും ദർശിച്ചിട്ടില്ലാത്തവിധം പണം കുത്തിയൊഴുക്കിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം നടന്നത്. ദുരിതം നിറഞ്ഞ ഈ സാമൂഹ്യസാഹചര്യം ഒരു രാഷ്ട്രീയകക്ഷിക്കും പരിഗണനാവിഷയമായില്ല. വോട്ടെണ്ണലിനുശേഷവും അദ്ധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പിലും രാഷ്ട്രീയ സദാചാരത്തിന് തരിമ്പും നിരക്കാത്ത മാർഗ്ഗങ്ങളിലൂടെ എൽഡിഎഫ് നേട്ടം കൊയ്തു. തെരഞ്ഞെടുപ്പിന്റെ ഫലം സംസ്ഥാനത്തു ഭരണം […]

Read More

ആർഎസ്എസ്-ബിജെപി സംഘത്തിന്റെ ദേശീയവാദവും ദേശസ്‌നേഹവും

ആർഎസ്എസ്-ബിജെപി സംഘത്തിന്റെ  ദേശീയവാദവും ദേശസ്‌നേഹവും

ദേശീയതയുടെയും ദേശസ്‌നേഹത്തിന്റെയും രക്ഷാകർതൃത്വം, ആർഎസ്എസ്-ബിജെപി സംഘം സ്വയം ചാർത്തിയെടുത്തിട്ട് കാലം കുറെയായി. ഒരൊറ്റ രാഷ്ട്രീയ കക്ഷിക്കും അതിന്റെ ഒരൊറ്റ നേതാവിനും മാത്രമേ ഇന്ത്യയെയും ഇന്ത്യക്കാരെയും സംരക്ഷിക്കാൻ കഴിയു എന്ന ധാരണ സൃഷ്ടിച്ചെടുക്കാനാണ്, അവർ ശ്രമിക്കുന്നത്. ഇവരുടെയും കൂട്ടാളികളുടെയും നേതാക്കളുടെ അലർച്ചകളും തുള്ളലുകളും അവർക്ക് ദാസ്യവൃത്തി ചെയ്യുന്ന ബൂർഷ്വ മാദ്ധ്യമങ്ങളുടെ ഇടതടവില്ലാത്ത പ്രചാരണങ്ങളും ഉന്നംവക്കുന്നതും അതാണ്. ഏതാനും നാളുകൾക്കുമുമ്പ് ബിജെപി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികയാകട്ടെ, ജനജീവിതത്തെ താറുമാറാക്കുന്നതും കഴിഞ്ഞ അഞ്ച് വർഷത്തെ ബിജെപി ഭരണത്തിൻകീഴിൽ ഗണ്യമായി വർദ്ധിച്ചതുമായ […]

Read More

സഖാവ് സി.കെ.ലൂക്കോസ്: സഖാക്കൾ ഹൃദയത്തിൽ പ്രതിഷ്ഠിച്ച നേതാവ്

സഖാവ് സി.കെ.ലൂക്കോസ്: സഖാക്കൾ  ഹൃദയത്തിൽ പ്രതിഷ്ഠിച്ച നേതാവ്

എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗവും, മുൻ കേരള സംസ്ഥാന സെക്രട്ടറിയുമായിരുന്ന സഖാവ് സി.കെ.ലൂക്കോസ്, 2019 ഫെബ്രുവരി 13 ന് തിരുവനന്തപുരത്ത് അന്തരിച്ചു. പാർട്ടി കേന്ദ്രക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഖാവിനെ അനുസ്മരിച്ചുകൊണ്ടുള്ള ഒരു യോഗം, പശ്ചിമബംഗാളിലെ ഹൗറ ശരത് സദനിൽവച്ച് ഫെബ്രുവരി 25 ന് നടക്കുകയുണ്ടായി. അനുസ്മരണയോഗത്തിൽ പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം സഖാവ് കെ.രാധാകൃഷ്ണ അധ്യക്ഷനായിരുന്നു. പാർട്ടി കേന്ദ്രക്കമ്മിറ്റി അംഗവും കേരള സംസ്ഥാന സെക്രട്ടറിയുമായ സഖാവ് വി.വേണുഗോപാൽ, ഹൃദയത്തിൽ തൊട്ടുള്ള ഒരു പ്രസംഗത്തിലൂടെ സഖാവ് ലൂക്കോസിന് തന്റെ […]

Read More

കേരളത്തിന്റെ സാമ്പത്തിക നില താഴേയ്ക്ക് താഴേയ്ക്ക്

വീടിന്റെ ചുവരുകൾക്കുള്ളിലെ തേങ്ങലുകളായി പതിതന്റെ ജീവിത നൊമ്പരങ്ങൾ കെട്ടടങ്ങാറാണ് പതിവ്. പക്ഷേ അത് അടക്കി വയ്ക്കാനാവുന്നതിലുമപ്പുറം വളർന്ന് ഒരു സാമൂഹ്യവ്യാധിയായി മാറുന്നതിനാലാണ് മാധ്യമങ്ങളിൽ പ്രതിപാദ്യവിഷയങ്ങളാവുന്നത്. സ്ഥിതിവിവരകണക്കുകൾവച്ചു നടത്തുന്ന പൊതു സാമ്പത്തിക അവലോകനങ്ങൾ വികാരങ്ങൾ സൃഷ്ടിക്കില്ല. പക്ഷെ കൺമുന്നിൽ കാണുന്ന കദനങ്ങൾക്ക് സമൂഹത്തിന്റെ പൊതു സാമ്പത്തിക തകർച്ചയുമായി നേർബന്ധമുണ്ടെന്ന തിരിച്ചറിവ് വിക്ഷോഭങ്ങൾ സൃഷ്ടിക്കും. അവ പ്രക്ഷോഭണങ്ങൾക്ക് വഴിയൊരുക്കും. വറുതിയിലേക്കോ നമ്മുടെ ഗ്രാമങ്ങൾ’ എന്ന തലക്കെട്ടിൽ നോട്ടുനിരോധനവും ജി.എസ്.ടിയും സൃഷ്ടിച്ച മാന്ദ്യകാലത്തെ കേരളീയ ജീവിതത്തിന്റെ സൂക്ഷ്മതലങ്ങളെ പറ്റി ഒരു അന്വേഷണ […]

Read More

കലാലയ രാഷ്ട്രീയത്തിനെതിരായ കോടതിവിധി ജനാധിപത്യവിരുദ്ധം

കലാലയ രാഷ്ട്രീയത്തിനെതിരായ കോടതിവിധി ജനാധിപത്യവിരുദ്ധം

വിദ്യാർത്ഥിരാഷ്ട്രീയത്തിനെതിരായ കോടതി വിധി പരമ്പരകളിൽ ഏറ്റവും പുതിയ 2017 ഒക്‌ടോബർ 13, 16 തീയതികളിലെ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റ വിധി, ജനാധിപത്യത്തെക്കുറിച്ചും വിദ്യാഭ്യാസ പ്രക്രിയയെക്കുറിച്ചും പ്രാഥമിക ധാരണയെങ്കിലുമുള്ള ഏതൊരാളെയും അമ്പരപ്പിക്കുന്നതായിരുന്നു. കലാലയങ്ങളിൽ രാഷ്ട്രീയവും പഠനവും ഒന്നിച്ചുവേണ്ടെന്നും വിദ്യാർത്ഥി സംഘടനകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഹൈജാക്ക് ചെയ്യുന്നത് അനുവദിക്കാനാവില്ല എന്നുമായിരുന്നു പരാമർശം. സമരം ചെയ്യുന്നവരെ പുറത്താക്കാൻ ഏതുനടപടിയും മാനേജുമെന്റിന് സ്വീകരിക്കാമെന്നും കോളേജുകളല്ല, മറൈൻ ഡ്രൈവ് പോലെയുള്ള സ്ഥലങ്ങളാണ് സമരവേദികളാകേണ്ടതെന്നും കോടതി പറഞ്ഞു. കാമ്പസ് രാഷ്ട്രീയത്തിനെതിരെ പൊന്നാനി എം.ഇ.എസ് മാനേജ്‌മെന്റ് കോടതിയെ […]

Read More

പ്രചോദന സംഘടിപ്പിച്ച 24-ാമത് കുട്ടികളുടെ ക്യാമ്പ്

പ്രചോദന സംഘടിപ്പിച്ച 24-ാമത് കുട്ടികളുടെ ക്യാമ്പ്

പ്രചോദന കുട്ടികളുടെ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 24-ാമത് സംസ്ഥാനതല കുട്ടികളുടെ ക്യാമ്പ് 2017 മെയ് 18,19,20 തീയതികളിൽ കൊല്ലം പുല്ലുച്ചിറ വൈഎംസിഎയിൽ നടന്നു. ‘നാടിൻ ശ്രേഷ്ഠ സന്താനങ്ങളാക നാം’ എന്ന ആദർശവാക്യത്തെ അടിസ്ഥാനമാക്കി സംസ്ഥാനതലത്തിൽ പ്രവർത്തിച്ചുവരുന്ന കുട്ടികളുടെ പ്രസ്ഥാനമാണ് പ്രചോദന. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് ജി.എസ്.പത്മകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശാസ്ത്രബോധവും ശാസ്ത്രീയ മനോഭാവവും കുട്ടികളിൽ സൃഷ്ടിക്കുക, മഹാന്മാരുടെ ജീവിതത്തിലെ മഹത്തായ മൂല്യങ്ങളോടുള്ള ആഭിമുഖ്യം കുട്ടികളിൽ വളർത്തിയെടുക്കുക, സർഗ്ഗാത്മക ശേഷികൾ പരിപോഷിപ്പിക്കാൻ വേണ്ടുന്ന അവസരം കുട്ടികൾക്ക് […]

Read More

എൽഡിഎഫ് സർക്കാരിന്റെ സാമൂഹ്യവിരുദ്ധ മദ്യനയത്തിനെതിരെ വ്യാപക പ്രതിഷേധം

എൽഡിഎഫ് സർക്കാരിന്റെ സാമൂഹ്യവിരുദ്ധ മദ്യനയത്തിനെതിരെ വ്യാപക പ്രതിഷേധം

പിണറായി സർക്കാരിന്റെ യഥാർത്ഥ മുഖം വെളിവാക്കുന്നതാണ് അധികാരത്തിൽ വന്ന് ഒരു വർഷം പിന്നിടുമ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന മദ്യനയം. ഇടതുമുന്നണി സമ്പൂർണ്ണമായും ബാർമുതലാളിമാർക്ക് കീഴടങ്ങിയിരിക്കുന്നു, കേരളത്തിലെ ജനങ്ങളെയൊന്നാകെ ബാർമുതലാളിമാർക്കും മദ്യക്കച്ചവടക്കാർക്കും അടിയറവച്ചിരിക്കുന്നു, സാമൂഹ്യ നന്മയെയും ജനാഭിപ്രായത്തെയും സർക്കാർ വെല്ലുവിളിച്ചിരിക്കുന്നു. മുഖ്യമന്ത്രി നേരിട്ട് നുണപ്രചാരണത്തിന് ചുക്കാൻ പിടിച്ചുകൊണ്ടാണ് മദ്യം കുത്തിയൊഴുക്കാൻ വഴിതെളിക്കുന്നത്. മദ്യത്തിനുവേണ്ടി കേരളത്തിൽ അക്രമം പെരുകുന്നു എന്നും ലഹരിയുടെ ഉപയോഗം വർദ്ധിക്കുന്നുവെന്നുമാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അഭിപ്രായപ്പെട്ടത്. ഇത് ഏത് കണക്കുകളെയും പഠനങ്ങളെയും ഉദ്ധരിച്ചാണ് പറഞ്ഞത് എന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിക്ക് ബാദ്ധ്യതയുണ്ട്. […]

Read More

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp