Archive by category General

ജിഷ്‌ണു വധം: സമരത്തിന്റെ പുതിയൊരു ഘട്ടം വിളംബരം ചെയ്‌ത്‌ നിയമസഭാ മാര്‍ച്ച്‌

ജിഷ്‌ണു വധം: സമരത്തിന്റെ പുതിയൊരു ഘട്ടം വിളംബരം ചെയ്‌ത്‌ നിയമസഭാ മാര്‍ച്ച്‌

ജിഷ്‌ണുവിന്റെ ഘാതകര്‍ക്ക്‌ കര്‍ശനശിക്ഷ ഉറപ്പാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുക, സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള ഗൂഢാലോചനകേസ്‌ പിന്‍വലിക്കുക, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ജനാധിപത്യപരമായസംഘടനാ സ്വാതന്ത്ര്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്‌ ജിഷ്‌ണുസമരം പുതിയൊരു ഘട്ടത്തിലേയ്‌ക്ക്‌ പ്രവേശിക്കുകയാണ്‌. ഇത്‌ വിളംബരം ചെയ്‌തുകൊണ്ടാണ്‌ മെയ്‌ 4ന്‌ സെക്രട്ടേറിയറ്റിനുമുന്നില്‍നിന്ന്‌ നിയമസഭാ മന്ദിരത്തിലേയ്‌ക്ക്‌ എസ്‌ യുസിഐ കമ്മ്യൂണിസ്റ്റ്‌ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച്‌ സംഘടിപ്പിച്ചത്‌. മാര്‍ച്ച്‌ നിയമസഭാ മന്ദിരത്തിന്‌ സമീപം പോലീസ്‌ തടഞ്ഞു. എസ്‌യുസിഐ സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം സഖാവ്‌ വി. വേണുഗോപാല്‍ […]

Read More

പൊറുക്കാനാകാത്ത പാതകം!

പൊറുക്കാനാകാത്ത പാതകം!

ഏപ്രിൽ5ന് തിരുവനന്തപുരത്തെ പൊതുനിരത്തിൽ ഒരമ്മയുടെ ചുടുകണ്ണീർ വീണു. ചെറുപ്പകാലത്ത് ചെങ്കൊടിപിടിച്ചതിലുള്ള അഭിമാനം ഇന്നും മനസ്സിൽ കാത്തുസൂക്ഷിക്കുന്ന ഒരമ്മയുടെ. പക്ഷേ പ്രസ്ഥാനം മാറി. നേതാക്കൾ മാറി. ഇന്നവർക്ക് അമ്മമാരുടെ കണ്ണീർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എരിവ് പകരുന്ന മസാല മാത്രമാണ്. കൗമാരം വിട്ടുമാറാത്ത, ബുദ്ധിമാനായ ജിഷ്ണു പ്രണോയ് എന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ ഹതഭാഗ്യയായ അമ്മ മഹിജയ്ക്കാണ് ഈ ദുര്യോഗമുണ്ടായത്. ഏറെ പ്രതീക്ഷകളോടെ പാമ്പാടി നെഹ്രുകോളേജിലേയ്ക്ക് പഠനത്തിനയച്ച മകൻ മൃതശരീരമായി തിരിച്ചെത്തിയതിന്റെ മരവിപ്പും വേദനയും ഇന്നും വിട്ടുമാറിയിട്ടില്ലാത്ത, മൂന്നുമാസമായിട്ടും കണ്ണീർതോരാത്ത മഹിജ […]

Read More

ലെനിൻ-നിർഭയനായ പോരാളി, അത്യുന്നതനായ നേതാവ്‌

ലെനിൻ-നിർഭയനായ പോരാളി,  അത്യുന്നതനായ നേതാവ്‌

(മഹാനായ ലെനിന്റെ നിര്യാണത്തിനുശേഷം, ക്രെംലിൻ മിലിട്ടറി സ്‌കൂളിൽ, 1924 ജനുവരി 28 ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ സഖാവ് സ്റ്റാലിൻ നടത്തിയ പ്രസംഗം, നവംബർ വിപ്ലവ ശതാബ്ദിയുടെ ഭാഗമായി, ജനുവരി 21 -ലെനിൻ അനുസ്മരണദിനത്തോട് അനുബന്ധിച്ച് ഞങ്ങൾ പ്രസിദ്ധീകരിക്കുന്നു). സഖാക്കളേ, ഇന്നുവൈകുന്നേരം നിങ്ങൾ ഇവിടെ ലെനിൻ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നതായും, അതിലെ പ്രസംഗകരിൽ ഒരാളായി എന്നെ ക്ഷണിക്കുന്നതായും എന്നോടുപറയുകയുണ്ടായി. ലെനിന്റെ പ്രവർത്തനങ്ങളെ പറ്റി മുൻകൂട്ടി തയ്യാറാക്കി പ്രസംഗിക്കേണ്ടുന്ന ആവശ്യം എനിക്കുണ്ടെന്നും ഞാൻ കരുതുന്നില്ല. ഒരു മനുഷ്യൻ എന്ന […]

Read More

റേഷന്‍ പുനഃസ്ഥാപിക്കുക: വിവേചനമില്ലാതെ എല്ലാവര്‍ക്കും റേഷന്‍ ലഭ്യമാക്കുക

റേഷന്‍ പുനഃസ്ഥാപിക്കുക: വിവേചനമില്ലാതെ എല്ലാവര്‍ക്കും റേഷന്‍ ലഭ്യമാക്കുക

കേരളത്തിലെ റേഷന്‍ സമ്പ്രദായം വന്‍തകര്‍ച്ചയുടെ വക്കത്തെത്തിയിരിക്കുകയാണ്. റേഷന്‍ കടകളില്‍ അരിയില്ല. ഒരു രൂപയ്ക്ക് ലഭിച്ചുവന്നിരുന്ന അരി അളവുകുറഞ്ഞ് കുറഞ്ഞ് ഇല്ലാതെയായിരിക്കുന്നു. പഞ്ചസാര, മണ്ണെണ്ണ, ഗോതമ്പ് ഇവയുടെയൊക്കെയും സ്ഥിതി ഇതുതന്നെ. റേഷന്‍ കടകള്‍ അടച്ചുപൂട്ടാന്‍ പോകുന്നു. ഫലത്തില്‍ കേരളത്തിലെ രണ്ടുകോടിയോളം ജനങ്ങള്‍ റേഷന്‍ സംവിധാനത്തില്‍നിന്നും പുറത്താക്കപ്പെടുന്നു. ഇതിനകം പൊതുവിപണിയില്‍ അരിയുടെ വില നാല്‍പ്പതുരൂപ കടന്നു. വില കുത്തനെ ഉയരും എന്നതിന്റെ സൂചനകളാണ് പൊതുവിപണി ഇപ്പോള്‍ നല്‍കുന്നത്. റേഷന്‍ നിഷേധിക്കപ്പെടുന്നു എന്നതിനോടൊപ്പംതന്നെ, മുന്‍ഗണനാലിസ്റ്റില്‍നിന്ന് പുറത്താക്കപ്പെടുന്നതോടെ സകലവിധ ആനുകൂല്യങ്ങള്‍ക്കുമുള്ള അവകാശങ്ങളും സാധാരണക്കാര്‍ക്ക് […]

Read More

മുത്തലാഖ് നിരോധനവും മുസ്ലീം സ്ത്രീകളുടെ വിമോചനവും

മുത്തലാഖ് നിരോധനവും  മുസ്ലീം സ്ത്രീകളുടെ വിമോചനവും

മുത്തലാഖ് സമ്പ്രദായം മുസ്ലീം സ്ത്രീകളിൽ ഏൽപ്പിക്കുന്ന ആഘാതവും പ്രത്യേകിച്ച് ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകൾ ഇതുമൂലം അനുഭവിക്കുന്ന ദുരിതങ്ങളുമൊക്കെ സാമൂഹ്യയാഥാർത്ഥ്യങ്ങൾ മനസ്സിലാക്കിയിട്ടുള്ള ഏതൊരാൾക്കും അറിയാവുന്നതാണ്. നിസ്സാരകാര്യങ്ങളുടെ പേരിൽ ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങളിലൂടെ ഭർത്താക്കന്മാരാൽ ഉപേക്ഷിക്കപ്പെടുന്ന ഈ നിസ്സാഹായരായ സ്ത്രീകൾ സ്വന്തം നിലനിൽപ്പിനും കുഞ്ഞുങ്ങളെ വളർത്താനുമായി നരകയാതനകൾ അനുഭവിക്കേണ്ടിവരുന്നത്. നിർദ്ദയമായ മുതലാളിത്ത വ്യവസ്ഥയിലെ പുരുഷാധിപത്യ സാമൂഹ്യഘടനയുടെ ക്രൂരതയും മനുഷ്യത്വരാഹിത്യവും അവരുടെ ദൈന്യമായ മുഖങ്ങളിൽ തെളിഞ്ഞുകാണാം. ഹൃദയശൂന്യരും സ്ത്രീ വിദ്വേഷികളുമായ ഹിന്ദുപുരോഹിതന്മാരിലും ഗ്രാമത്തലവന്മാരിലുമൊക്കെ ഉറഞ്ഞുകൂടിയിരിക്കുന്ന ഹൃദയശൂന്യതയും സ്ത്രീവിദ്വേഷവുമൊക്കെ ‘സതി’ സമ്പ്രാദായത്തിലൂടെ പ്രകടമാകുന്നതിനു […]

Read More

പട്ടിണി വര്‍ദ്ധിപ്പിക്കുന്ന ഭക്ഷ്യഭദ്രതാനിയമം; കേരളത്തിലെ സ്റ്റാറ്റിയൂട്ടറി റേഷനിംഗ് അട്ടിമറിക്കുന്നു

പട്ടിണി വര്‍ദ്ധിപ്പിക്കുന്ന ഭക്ഷ്യഭദ്രതാനിയമം; കേരളത്തിലെ സ്റ്റാറ്റിയൂട്ടറി റേഷനിംഗ് അട്ടിമറിക്കുന്നു

സാധാരണ ജനങ്ങൾക്കും ദരിദ്രജനവിഭാഗങ്ങൾക്കും ഒരളവുവരെ ആശ്വാസമായിരുന്ന റേഷൻ സമ്പ്രദായം വൻതകർച്ചയെ നേരിടുകയാണിന്ന്. കേന്ദ്രസർക്കാർ 2013 ൽ പാസ്സാക്കിയ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം സംസ്ഥാനത്ത് നടപ്പാക്കാൻ തീരുമാനിച്ചത് മുതലാണ് പ്രതിസന്ധി രൂക്ഷമായത്. റേഷൻകാർഡ് പുതുക്കുന്നതിന്റെ മറയിൽ മഹാഭൂരിപക്ഷത്തെയും ഒഴിവാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നതിനാൽ, പുറത്താക്കപ്പെട്ട ദരിദ്രജനലക്ഷങ്ങൾ റേഷൻ കാർഡിലെ തെറ്റുകളും മുൻഗണനാ പട്ടികയിലെ പ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ച് സംസ്ഥാനത്തെ റേഷനിംഗ് ഓഫീസുകളിൽ ക്യൂ നിൽക്കുന്ന വേദനാകരമായ ചിത്രമാണ് സംസ്ഥാനത്തെവിടെയും കാണാനുള്ളത്. ആദ്യത്തെ ആഴ്ചമാത്രം രണ്ടരലക്ഷം ആളുകളാണ് പരാതികൾ നൽകാൻ മുന്നോട്ട് […]

Read More

ശമനമില്ലാത്ത ദളിത് പീഡനം: കാരണവും പരിഹാരവും

ശമനമില്ലാത്ത ദളിത് പീഡനം: കാരണവും പരിഹാരവും

”അച്ഛൻ അവരോട് നിർത്താനായി യാചിക്കുകയായിരുന്നു. ഞങ്ങൾ ചത്ത പശുവിനെ എടുക്കാൻ പോയതാണെന്ന് അദ്ദേഹം അവരോട് പറഞ്ഞുകൊണ്ടേയിരുന്നു. എന്നാൽ, ഞങ്ങൾ അതിനെ കൊന്നതാണെന്നാണ് അവർ ശഠിച്ചത്. ഞങ്ങളുടെ കുപ്പായം ഊരി, വാഹനത്തോട് ചേർത്തുകെട്ടി, വലിയവടികൾക്കൊണ്ട് അവർ ഞങ്ങളെ പ്രഹരിച്ചുകൊണ്ടിരുന്നു. കുറച്ചു പോലീസുകാരടക്കം അമ്പതോളം പേരാണ് ഞങ്ങളെ തല്ലുന്നത് നോക്കിനിന്നത്. എന്നാൽ ആരും തന്നെ സഹായിച്ചില്ല. പകരം അവർ തങ്ങളുടെ മൊബൈൽ ഫോണുകളിൽ അത് ചിത്രീകരിക്കുകയായിരുന്നു:” കഴിഞ്ഞ ജൂലൈ 11 ന്, ഗുജറാത്തിലെ ഗീർ സോംനാഥ് ജില്ലയിലെ ഊനാ പട്ടണത്തിൽ, […]

Read More

സൗമ്യവധം: സുപ്രീംകോടതി വിധി പുനഃപരിശോധിക്കുക. കുറ്റവാളിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുക

സൗമ്യവധം: സുപ്രീംകോടതി വിധി പുനഃപരിശോധിക്കുക. കുറ്റവാളിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുക

സൗമ്യ വധത്തിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നു. സൗമ്യയെ കൊലപ്പെടുത്തിയത് ഗോവിന്ദച്ചാമിയാണ് എന്നത് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല എന്നതാണ് കോടതിയുടെ കണ്ടെത്തൽ. മരണകാരണമായി ചൂണ്ടിക്കാണിക്കുന്ന തലയിലെ മുറിവ് സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനിൽനിന്ന് തള്ളിയിട്ടപ്പോൾ ഉണ്ടായതാണ് എന്നാണ് പ്രോസിക്യൂഷന്റെ വാദം. ഗോവിന്ദച്ചാമി തള്ളിയിട്ടു എന്നതിന് തെളിവ് എവിടെ എന്നാണ് കോടതി ചോദിക്കുന്നത്. എന്തായാലും~വിചിത്രമായ ഈ വാദഗതിയുടെ മറവിൽ ഐപിസി 302-ാം വകുപ്പ് പ്രകാരമുള്ള വധശിക്ഷയിൽനിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെടുത്തപ്പെട്ടു. കൊല്ലാൻ ഉദ്ദേശമില്ലെങ്കിലും മരണകാരണമാകാവുന്ന മുറിവേൽപ്പിക്കുന്നതിനെ കൊലപാതകമായി കണക്കാക്കാമെന്ന് 300-ാം വകുപ്പ് […]

Read More

റെയിൽവേ അപകട പരമ്പര: പ്രതിക്കൂട്ടിൽ സർക്കാർ തന്നെ

റെയിൽവേ അപകട പരമ്പര: പ്രതിക്കൂട്ടിൽ സർക്കാർ തന്നെ

കറുകുറ്റിയിൽ തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസും കരുനാഗപ്പള്ളിയിൽ ചരക്കുവണ്ടിയും പാളം തെറ്റി മറിഞ്ഞ സംഭവം ഞെട്ടലോടെയാണ് കേരള ജനത കണ്ടത്. പെരുമൺ ദുരന്തത്തിന് ശേഷം ആളപായമുണ്ടാകും വിധമുള്ള വലിയ അപകടങ്ങൾ കേരളത്തിലുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ട്രെയിൻ യാത്ര താരതമ്യേന സുരക്ഷിതയാത്രയാണ് എന്ന വിശ്വാസത്തിലാണ് ജനങ്ങൾ ട്രെയിനിനെ ആശ്രയിച്ചുവരുന്നത്. എന്നാൽ കുറേകാലമായി നടക്കുന്ന അപകടപരമ്പരകൾ ആ വിശ്വാസത്തിന്മേൽ കരിനിഴൽ വീഴ്ത്തിയിരിക്കുന്നു. കറുകുറ്റി അപകടത്തിൽ തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ്സിന്റെ 12 ബോഗികളാണ് പാളം തെറ്റിയത്. കറുകുറ്റി അപകടം നടന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ ആഗസ്റ്റ് 28 ന് എറണാകുളം-തൃശ്ശൂർ […]

Read More

ചരക്ക്- സേവന നികുതി (GST) കുത്തകകൾക്കുവേണ്ടിയുള്ള നികുതി ഘടനാപരിഷ്‌ക്കാരം

ചരക്ക്- സേവന നികുതി (GST) കുത്തകകൾക്കുവേണ്ടിയുള്ള  നികുതി ഘടനാപരിഷ്‌ക്കാരം

2009-ൽ, അന്നത്തെ കോൺഗ്രസ് സർക്കാരാണ് ഈ നിർദ്ദേശം മുന്നോട്ടു വെച്ചത്. ഇപ്പോഴത്തെ ബിജെപി സർക്കാരാകട്ടെ ഇത് നടപ്പിൽ വരുത്തുന്നു. സിപിഐ(എം) അടക്കം, മിക്കവാറും പ്രതിപക്ഷപ്പാർട്ടികൾ ഒക്കെത്തന്നെ ജിഎസ്ടിക്ക് അനുകൂലമാണ്. ജിഎസ്ടി നിരക്ക് 18% ആയി നിജപ്പെടുത്തണമെന്ന ആവശ്യം കോൺഗ്രസ് മുന്നോട്ടു വെച്ചിരുന്നുവെങ്കിലും, അത് ആദർശത്തിലേറെ ബിജെപി സർക്കാരുമായി വിലപേശാനുള്ള ഉപകരണം മാത്രമായിരുന്നു. പക്ഷേ തത്വത്തിൽ, സിപിഐ(എം)അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഒന്നും തന്നെ ജിഎസ്ടിക്ക് എതിരല്ല. ജിഎസ്ടി അവതരിപ്പിക്കുന്നത് ജനത്തിന്റെ നടുവൊടിക്കുമോ, അവരെ കൂടുതൽ പാപ്പരാക്കുമോ, എന്നൊക്കെയുള്ള വിലയിരുത്തൽപോലും […]

Read More

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp