Archive by category Statements

ജറുസലേമിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തെ അപലപിച്ചു കൊണ്ട് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി പ്രൊവാഷ് ഘോഷ് താഴെ പറയുന്ന പ്രസ്താവന പുറപ്പെടുവിച്ചു

ജറുസലേമിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തെ അപലപിച്ചു കൊണ്ട് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി പ്രൊവാഷ് ഘോഷ്  താഴെ പറയുന്ന പ്രസ്താവന പുറപ്പെടുവിച്ചു

തിരുവനന്തപുരം 13 May 2021 ചരിത്രപരമായി എല്ലാകാലത്തും ജെറുസലേം പാലസ്തീനിന്റെ ഭാഗമായിരുന്നു. അവിടെ യുഎസ്, ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണാധികാരികളുടെ പിന്തുണയോടെ ഇസ്രായേൽ ബലാൽക്കാരേണ അധിനിവേശം നടത്തി. അതിനെ തുടർന്ന് അവിടെ തലമുറകളായി അധിവസിച്ചു പോന്ന പലസ്തീൻ ജനതയെ അവർ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിനെതിരെ പാലസ്തീൻ ജനത സ്വാഭാവികമായ പ്രതിഷേധമുയർത്തി. അവരെ അടിച്ചമർത്താനായി ഇസ്രായേൽ സയണിസ്റ് ഭരണാധികാരികൾ ഒരു ഭീകര താണ്ഡവം നടത്തുകയാണ്. ഈ നരനായാട്ടിനെ എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ശക്തമായി അപലപിക്കുന്നു. ഈ നിഷ്ടൂരതക്കെതിരെ ഇന്ത്യൻ […]

Read More

കോവിഡ് 19 ന്റെ രണ്ടാം തരംഗത്തെ പറ്റി എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ് ) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് താഴെ കൊടുക്കുന്ന പ്രസ്താവന പുറപ്പെടുവിച്ചു.

കോവിഡ് 19 ന്റെ  രണ്ടാം തരംഗത്തെ പറ്റി എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ് ) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ്  താഴെ കൊടുക്കുന്ന പ്രസ്താവന പുറപ്പെടുവിച്ചു.

ഒന്നാംഘട്ട കോവിഡ് 19 മഹാമാരിയെക്കാൾ വളരെ ഗുരുതരമായ രണ്ടാം തരംഗത്തിന്റെ പിടിയിലമർന്നിരിക്കുകയാണ് നാമിപ്പോൾ. അത് ആയിരക്കണക്കിന് ജീവനുകൾ അപഹരിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ സാഹചര്യം ഇത്രയും ഭയാനകമായിട്ടും ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരോ ഏതൊരു സംസ്ഥാന സർക്കാരുകളുമോ ഈ സ്ഥിതിവിശേഷത്തെ നേരിടാൻ കാര്യക്ഷമമായി യാതൊന്നും തന്നെ ചെയ്യുന്നില്ല. കഴിഞ്ഞവർഷം ഈ മഹാമാരി പുറപ്പെട്ടപ്പോൾ അനവധി ലക്ഷം മനുഷ്യജീവനു കളെടുത്തു പോവുകയും സാധാരണ മനുഷ്യർക്ക് താങ്ങാനാവാത്ത സാമ്പത്തിക ദുരിതങ്ങൾക്ക് കാരണമാവുകയും ചെയ്തു. അന്നുതന്നെ, ഇത്രയും കാലം സർക്കാരുകൾ നിർണായകമായ ആരോഗ്യരംഗത്തെ […]

Read More

ധര്‍മ്മടം മണ്ഡലത്തില്‍ മത്സരിക്കുന്ന വാളയാര്‍ അമ്മ ഭാഗ്യവതിക്ക് SUCI (Communist) പാര്‍ട്ടിയുടെ പിന്തുണ

വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ നീതി തേടിയുള്ള സമരത്തിൻറെ ഭാഗമായി ധർമടം മണ്ഡലത്തിൽ മത്സരിക്കുന്ന അമ്മ ഭാഗ്യവതിക്ക് പിന്തുണ നൽകാൻ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ് ) തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി ഡോക്ടർ.വി. വേണുഗോപാൽ അറിയിച്ചു. കഴിഞ്ഞ അഞ്ചുവർഷത്തെ എൽഡിഎഫ് ഭരണത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ വൻതോതിൽ വർദ്ധിച്ച അതിക്രമങ്ങൾക്കെതിരെയുള്ള ജനാധിപത്യ പ്രക്ഷോഭം ശക്തിപ്പെടുത്താൻ ഈ സ്ഥാനാർത്ഥിത്വം ഇടവരുത്തും. സഹോദരിമാരായ 13 വയസ്സും 9 വയസ്സുള്ള ഉള്ള രണ്ടു പെൺകുട്ടികൾ 52 ദിവസത്തെ കാലയളവിനുള്ളിൽ ദുരൂഹമായി […]

Read More

വോട്ട് ജനസമര രാഷ്ട്രീയത്തിന്. കോർപ്പറേറ്റ് മുന്നണികൾക്കെതിരെ വിധിയെഴുതണം: എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്‌)

3/4/2021 തിരുവനന്തപുരം ജനങ്ങളുടെ വികസനത്തിന് പകരം കോർപ്പറേറ്റ് വികസന താല്പര്യം മുൻനിർത്തി മത്സരിക്കുന്ന മുന്നണികളെ പരാജയപ്പെടുത്തുകയാണ് ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ കർത്തവ്യമെന്ന് എസ് യു സി ഐ കമ്മ്യൂണിസ്റ്റ്‌ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. വിമാനത്താവളങ്ങളും റെയിൽവേയും വൈദ്യുതിയും ഉൾപ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളും സമുദ്ര സമ്പത്തും അദാനിയെപ്പോലുള്ള കോർപറേറ്റുകൾക്കു തീറെഴുതാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണ്. ഇന്ധന വിലവർധനയിലൂടെ രണ്ടു സർക്കാരുകളും ഒരേപോലെയാണ് ജനങ്ങളെ കൊള്ളയടിക്കുന്നത്. കാർഷിക മേഖലയും വിമാനത്താവളങ്ങളും റെയിൽവേയും അദാനിക്കും അംബാനിക്കും വിൽക്കുന്ന മോദി […]

Read More

പഞ്ചായത്ത് തെരഞ്ഞെടുപ്പ്‌,ജനതാൽപര്യത്തോട് അചഞ്ചലമായ കൂറും സ്വഭാവഭദ്രതയും കറകളഞ്ഞ മതേതര നിലപാടുമുള്ള സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്യുക

ജനജീവിതത്തിന്റെ അസാധാരണമായ പ്രതിസന്ധി ചർച്ചാ വിഷയമേ ആകാത്ത മറ്റൊരു തെരഞ്ഞെടുപ്പ് പ്രചാരണം കൂടി സംസ്ഥാനം ദർശിക്കുകയാണ്. മഹാവ്യാധി മൂലം പണിയും വരുമാനവും നഷ്ടപ്പെട്ട്, നാളെയെക്കുറിച്ച് പ്രതീക്ഷ പുലർത്താൻ പോലും ഇടയില്ലാത്ത വിധമാണ് ജനങ്ങളെ പിടിമുറുക്കിയിട്ടുള്ള അരക്ഷിതാവസ്ഥ. പഞ്ചായത്തധികാരത്തിന്റെ ചെറുകഷണങ്ങൾക്കായി കടിപിടി കൂടുന്ന വ്യവസ്ഥാപിത മുന്നണികൾക്ക് ഇതൊന്നും പരിഗണനാ വിഷയമേ അല്ല. സാധാരണ മനുഷ്യജീവിതത്തിന്റെ അടിസ്ഥാനപ്രശ്‌നങ്ങളൊന്നും ചർച്ച ചെയ്യാൻ പോലും തയ്യാറാകാത്ത ഇക്കൂട്ടർക്ക് എങ്ങിനെയാണ് നമ്മുടെ യാതനകളുടെ പരിഹാരത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയുക? ധനശക്തികൾക്ക് ലാഭവും ആസ്തിയും പെരുപ്പിക്കാൻ വേണ്ടി […]

Read More

മഹത്തായ നവംബർ സോഷ്യലിസ്റ്റ് വിപ്ലവം: സഖാവ് പ്രൊവാഷ് ഘോഷിന്റെ ആഹ്വാനം

സഖാക്കളെ,മഹത്തായ നവംബർ സോഷ്യലിറ്റ് വിപ്ലവത്തിന്റെ 103-ാം വാർഷികം സമാഗതമാകുന്ന ഈ സന്ദർഭം, നമ്മുടെ രാജ്യം മാത്രമല്ല ലോകമാസകലം ജനങ്ങൾ കോവിഡ്-19 മഹാമാരിയുടെ പിടിയിലമർന്നിരിക്കുന്ന സാഹചര്യമാണ് ഒരുവശത്ത്. ലക്ഷക്കണക്കിന് ആളുകൾ ഈ മഹാവ്യാധിമൂലം ഇതിനകം മരണമടഞ്ഞു. മറുവശത്താകട്ടെ, മൂർഛിച്ചുകൊ ണ്ടേയിരിക്കുന്ന സാമ്പത്തികമാന്ദ്യത്തെത്തുടർന്ന് ലോകജനസംഖ്യയുടെ പകുതിയും തൊഴിലില്ലായ്മയുടെയും പിരിച്ചുവിടലിന്റെയും ഭീഷണിയിൽ പെട്ടിരിക്കുന്നു. തന്മൂലം ലക്ഷക്കണക്കിനാളുകൾ പട്ടിണിയിലേയ്ക്കും മരണത്തിലേയ്ക്കും തള്ളിവിടപ്പെട്ടിരിക്കുന്നു. ഒറ്റവാക്കിൽ പറഞ്ഞാൽ മാനവരാശി ഒന്നാകെ മുമ്പുണ്ടായിട്ടി ല്ലാത്തത്ര വലിയ പ്രതിസന്ധിയെ യാണ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. മുതലാളിത്ത സാമ്രാജ്യത്വ ഭരണാധികാരികൾ ഹീനമായ ലാഭതാല്പര്യം […]

Read More

കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക -കര്‍ഷക പ്രതിരോധ സമിതി

രാജ്യത്തെ കർഷകരുടെ വൻ പ്രതിഷേധത്തെ വകവെക്കാതെ കേന്ദ്ര സർക്കാർ ഇപ്പോൾ കൊണ്ടുവന്ന, 1955 ലെ ഭക്ഷ്യ വസ്തു നിയമത്തിന്റെ ഭേദഗതി ബിൽ, കാർഷിക ഉല്പന്ന വ്യാപാര – വാണിജ്യ നിയമം, കർഷക ശാക്തീകരണ സംരക്ഷണ നിയമം (കരാർകൃഷി പ്രോത്സാഹന നിയമം) എന്നീ കടുത്ത കർഷക ദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്ന് കർഷക പ്രതിരോധ സമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.ഈ മൂന്ന് നിയമങ്ങളും നടപ്പിലായാൽ ഇന്ത്യയിലെ കർഷകർക്ക് നിലവിൽ ലഭിക്കുന്ന എല്ലാ നിയമ സംരക്ഷണങ്ങളും ഇല്ലാതാകും. കോർപ്പറേറ്റുകൾക്ക് രാജ്യത്തിന്റെ കാർഷിക […]

Read More

കാര്‍ഷികരംഗം കുത്തകകള്‍ക്ക് അടിയറവയ്ക്കുന്ന കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക കര്‍ഷകരെ തകര്‍ക്കുന്ന, ജനങ്ങളെ പട്ടിണിയിലേ യ്ക്ക് തള്ളിവിടുന്ന നിയമനിര്‍മാണത്തിനെതിരെ ഗ്രാമീണ ഹര്‍ത്താല്‍ വിജയിപ്പിക്കുക

എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രോവാഷ് ഘോഷിന്റെ പ്രസ്താവന അവശ്യസാധന നിയമഭേദഗതി ബിൽ 2020, കർഷക ഉല്പന്നങ്ങളുടെ വ്യാപാരവും വാണിജ്യവു (പ്രോത്സാഹനവും സൗകര്യമൊരുക്കലും)മായി ബന്ധപ്പെട്ട ബിൽ, വില ഉറപ്പിക്കൽ സംബന്ധിച്ചും സേവനങ്ങളെ സംബന്ധിച്ചുമുള്ള കർഷകരുടെ കരാറുമായി (ശാക്തീകരണവും സംരക്ഷണവും) ബന്ധപ്പെട്ട ബിൽ 2020, എന്നിവ പാസാക്കിയതിനെ ശക്തമായി അപലപിച്ചുകൊണ്ട് എസ്.യു.സി.ഐ(സി) ജനറൽ സെക്രട്ടറി സഖാവ് പ്രോവാഷ് ഘോഷ് താഴെ പറയുന്ന പ്രസ്താവന പുറപ്പെടുവിച്ചു. എല്ലാത്തരം ധാന്യങ്ങളും പയറുവർഗങ്ങളും, എണ്ണക്കുരുക്കൾ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയും അവശ്യ വസ്തുക്കളുടെ പരിധിയിൽ […]

Read More

വയനാട് വെടിവയ്പ്: യാഥാർത്ഥ്യം വെളിച്ചത്തുവരാൻ സത്യസന്ധമായ അന്വേഷണം നടത്തണം

വയനാട് പടിഞ്ഞാറത്തറയ്ക്കു സമീപം വാളാരംകുന്നില്‍ നവംബര്‍ മൂന്നിന് രാവിലെ മാവോയിസ്റ്റ് എന്ന പേരില്‍ ഒരാളെ വെടിവച്ചു കൊലപ്പെടുത്തിയ തണ്ടര്‍ബോള്‍ട്ട് സേനയുടെ നടപടിയെ ശക്തമായി അപലപിക്കുന്നതായി എസ്‌യുസിഐ (കമ്യൂ ണിസ്റ്റ്) സംസ്ഥാനസെക്രട്ടറി വി.വേണുഗോപാല്‍ ഒരു പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. സംഭവത്തിന്റെ യാഥാര്‍ത്ഥ്യം പുറംലോകമറിയാന്‍ സത്യസന്ധമായ അന്വേഷണം നടത്തണം. മുന്‍ സംഭവങ്ങളുടെ വെളിച്ചത്തില്‍ പോലീസ് അവതരിപ്പിക്കുന്ന ഏറ്റുമുട്ടല്‍ വ്യാഖ്യാനം അംഗീകരിക്കാന്‍ ഒരു കാരണവശാലും ആവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മാവോയിസ്റ്റ് തീവ്രവാദികളെ നേരിടാനെന്ന പേരില്‍ നടത്തിയ നാല് […]

Read More

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp