കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഭരണഘടനാഭേദഗതിയിലൂടെ ബിജെപി സർക്കാർ കൊണ്ടുവന്ന പത്തുശതമാനം മുന്നാക്കസംവരണം സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതും സംവരണത്തിന്റെ ഭരണഘടനാപരമായ ലക്ഷ്യത്തെ നിഷേധിക്കുന്നതുമാണ്. കേരളത്തിലാകട്ടെ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ വർഷം നടപ്പാക്കിയ ഈ പത്തുശതമാനം മുന്നാക്കസംവരണം ഇപ്പോൾ തൊഴിൽരംഗത്തും നടപ്പാക്കാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. സംവരണവുമായി ബന്ധപ്പെട്ട് രാജ്യത്തു നിലനിൽക്കുന്ന അസ്വസ്ഥതകളെ വീണ്ടും വഷളാക്കുന്ന പുതിയ ഭേദഗതി കേരളത്തിൽ നടപ്പാക്കിക്കൊണ്ട് സർക്കാർ രാഷ്ട്രീയ മുതലെടുപ്പിനു കച്ചമുറുക്കുകയാണെന്ന് എസ്.യുസി. ഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി വി.വേണുഗോപാൽ ഒരു പ്രസ്താവനയിൽ പറഞ്ഞു. ആസന്നമായിരിക്കുന്ന […]
കോവിഡ് മഹാമാരിയുെട മറവില്‍ കേരളത്തിലെ മത്സ്യബന്ധന മേഖലയില്‍ മത്സ്യലേലവും വിപണനവും നിയന്ത്രിക്കാനായി കൊണ്ടുവന്നിട്ടുള്ള 2020 സെപ്റ്റംബര്‍ 24ന്റെ ഓര്‍ഡിനന്‍സ് മത്സ്യത്തൊഴിലാളി സമൂഹത്തിന് വിനാശകരമാണെന്ന് കേരള മത്സ്യബന്ധന തൊഴിലാളി യൂണിയന് അഭിപ്രായപ്പെട്ടു. മത്സ്യലേലവും വിപണനവും നിയന്ത്രിക്കാനായി രൂപീകരിക്കുന്ന ഹാര്‍ബര്‍ മാനേജ്മെന്റ്, ലാന്റിംഗ് സെന്റര്‍ മാനേജ്മെന്റ് കമ്മിറ്റികളിലൂടെയും ഫിഷ് മാര്‍ക്കറ്റ് മാനേജ്മെന്റ് കമ്മിറ്റികളിലൂടെയും മത്സ്യലേലത്തിന്റെ 5 ശതമാനം കമ്മീഷനും ഒപ്പം യൂസര്‍ഫീസും ഏര്‍പ്പെടുത്തി ഈ മേഖലയെ ഒരു കറവപ്പശു ആക്കാനുള്ള ഗൂഢ ശ്രമമാണ് ഈ ഓര്‍ഡിനന്‍സ്.കേരളത്തിലെ മത്സ്യ ബന്ധന മേഖലയില്‍ […]
സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ, കോവിഡിന്റെ മറവിൽ, കുപ്രസിദ്ധ അമേരിക്കൻ കമ്പനി സ്പ്രിങ്ക്ലറിന് നൽകിയത് സംബന്ധിച്ച വിവാദത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് എസ് യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി വി.വേണുഗോപാൽ ആവശ്യപ്പെട്ടു. കോവിഡ്-19 പകർച്ചവ്യാധിമൂലം ക്വാറന്റൈനിലായ ഒന്നേമുക്കാൽ ലക്ഷത്തോളം വരുന്ന കേരളത്തിലെ ജനങ്ങളുടെ, വിവിധങ്ങളായ വിവരങ്ങൾ ഈ കമ്പനിക്ക് ശേഖരിക്കുവാനും, സൂക്ഷിക്കുവാനും, മറ്റ് കാര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുവാനുമുള്ള ധാരണാപത്രം ഏപ്രിൽ 2 ന് ഐ.ടി. സെക്രട്ടറി ഒപ്പുവയ്ക്കുന്നത് മുൻകാല പ്രാബല്യ ത്തോടെയാണ്. കരാര്‍ ഒപ്പിടുന്നതിന് മുമ്പുതന്നെ വിവരങ്ങള്‍ കൈമാറിത്തുടങ്ങിയിരുന്നു […]
എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) കേന്ദ്രകമ്മിറ്റി പ്രസ്താവന: 2020 ഏപ്രിൽ18 ഭീമാ കൊറെഗാവോൺ കേസിൽ കള്ളചാർജ്ജുകൾ ചുമത്തി പ്രൊഫ.ആനന്ദ് തെൽതുംബ്ഡെയെയും ഗൗതം നവ് ലഖയെയും എൻ. ഐ.എ അറസ്റ്റ് ചെയ്ത നടപടിയെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. പ്രതിഷേധങ്ങളെ അമർച്ച ചെയ്യുവാനും പ്രതിഷേധ സ്വരമുയർത്തുന്നവരിൽ ഭീതി നിറയ്ക്കുവാനുമുള്ള ഫാസിസ്റ്റ് നീക്കമാണിത്. കോവിഡ് 19 മഹാമാരി ഭീഷണിക്കിടയിൽ തന്നെ അവരെ തടങ്കലിലാക്കിയത് അങ്ങേയറ്റം അപലപനീയമാണ്. പ്രൊഫ.ആനന്ദ് തെൽതുംബ്ഡെ അറിയപ്പെടുന്ന ബുദ്ധിജീവി യും പൗരാവകാശ പ്രവർത്തകനും ജാതിവിവേചനങ്ങൾക്കും രാജ്യത്തെ ഹിന്ദുത്വ ശക്തികളുടെ ജനാധിപത്യവിരുദ്ധ, ഫാസിസ്റ്റു […]
എസ് യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി മാർച്ച് 18ന് പുറപ്പെടുവിച്ച പ്രസ്താവന അതിഥി തൊഴിലാളികളുടെ മിനിമം ജീവിതാവശ്യങ്ങൾ ഉറപ്പുവരുത്തുന്നതിൽ വന്ന വീഴ്ചയാണ് കോട്ടയം ജില്ലയില്‍ പായിപ്പാട് നടന്ന സംഭവങ്ങൾ വെളിവാക്കുന്നതെന്ന് എസ് യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിൽ ഗണ്യമായ പങ്കാളിത്തം വഹിക്കുന്ന, സ്വന്തം നാട്ടിൽ നിന്നകന്നു കഴിയുന്ന അതിഥിതൊഴിലാളികളെ കൊറോണ ബാധയുടെ ഈ സന്നിഗ്ദ്ധ ഘട്ടത്തിൽ സംരക്ഷിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ബാധ്യതയാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും പ്രതിഷേധവുമായി രംഗത്തുവന്ന തൊഴിലാളികൾക്കെതിരെ […]
സാലറി ചാലഞ്ച് സംബന്ധിച്ച് ജെപിഎ (ജോയിന്റ് പ്ലാറ്റ്ഫോം ഓഫ് ആക്ഷന്‍ ഓഫ് ഗവണ്മെന്റ് ആന്റ് അസ്സോസിയേറ്റ് സര്‍വീസ് എംപ്ലോയീസ് ഓര്ഗനൈസേഷന്) കേരളാ ചാപ്റ്റർ പുറപ്പെടുവിക്കുന്ന പ്രസ്താവന കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജീവനക്കാർ ഒരു മാസത്തെ ശമ്പളത്തിൽ കുറയാത്ത തുക സാലറി ചലഞ്ചായി ഏറ്റെടുക്കണമെന്ന സർക്കാർ അഭ്യർത്ഥന ജീവനക്കാർക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് ഞങ്ങൾ കരുതുന്നു. സംസ്ഥാനത്തെ ഒരു ശരാശരി സർക്കാർ ജീവനക്കാരന്റെ വരുമാനം, ജീവിതച്ചെലവുകൾ, അഭിവൃദ്ധി എന്നിവ സംബന്ധിച്ച് സർക്കാരിനുള്ള കാഴ്ചപ്പാട് യാഥാർത്ഥ്യത്തോട് ചേരുന്നതാണോ […]
എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി ഏപ്രിൽ 1 ന് പുറപ്പെടുവിച്ച പ്രസ്താവന. അൽക്കഹോൾ വിത്ഡ്രോവൽ ലക്ഷണങ്ങൾ കാണിക്കുന്ന മദ്യപൻമാർക്ക് ഡോക്ടർമാർ മദ്യം നിർദ്ദേശിക്കണമെന്ന സർക്കാർ തീരുമാനം അപലപനീയവും പ്രതിഷേധാർഹവും മാത്രമല്ല കുറ്റകരവുമാണ് എന്ന് എസ്യുസിഐ കമ്മ്യൂണിസ്റ്റ് സംസ്ഥാന സെക്രട്ടറി ഡോ.വി.വേണുഗോപാൽ പ്രസ്താവിച്ചു. കൊറോണയുടെ സാമൂഹ്യവ്യാപനം തടയുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായാണ് മദ്യശാലകൾ അടച്ചിട്ടത്. പൊടുന്നനവെ മദ്യം ലഭ്യമല്ലാതായ സാഹചര്യത്തിൽ 4 പേർ ഇതിനകം ആത്മഹത്യ ചെയ്തതായി പറയപ്പെടുന്നു. അമിത മദ്യാസക്തി ഒരു രോഗമായി മാറിയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. മദ്യപൻമാർക്ക് […]
എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് 2020 മാർച്ച് 19ന് പുറപ്പെടുവിച്ച പ്രസ്താവന. ലോകമൊട്ടാകെ വ്യാപിക്കുന്ന കൊറോണ വൈറസ് മഹാമാരിയും, വർധിച്ചുകൊണ്ടേയിരിക്കുന്ന മരണസംഖ്യയും, ഇന്ത്യയിലും അത് വേഗത്തില്‍ പടരുന്നത് ജനങ്ങൾക്കിടയിൽ ഭീതിയും നിസ്സഹായതയും സൃഷ്ടിക്കു ന്നതും, അത്യധികം ഉത്കണ്ഠയോടു കൂടി ഞങ്ങൾ നിരീക്ഷിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രധാനശ്രദ്ധ, അസുഖത്തെ സംബന്ധിക്കുന്ന മുന്നറിയിപ്പുകൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിലേക്ക് ഒതുങ്ങുകയാണ്. രോഗബാധിതരാകുന്ന ആളുകൾക്ക് സൗജന്യ മരുന്നും, സൗജന്യ പരിശോധനയും ശരിയായ ചികിത്സയും നൽകുന്നതിനുള്ള സർക്കാർ സംവിധാനങ്ങൾ തുലോം പരിമിതമാണ്. […]
സൃഷ്ടിച്ചെടുത്ത ഒരു വർഗീയ ആക്രമണത്തിൽ ഡൽഹി കത്തിയെരിയുകയും കൊലപാതകങ്ങളും ന്യൂനപക്ഷങ്ങളുടെ വീടും കടകളും കൊള്ളയടിക്കുകയും ചെയ്യുന്ന വാർത്ത തുടർച്ചയായി വടക്കൻ ഡൽഹിയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ, പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡന്റ് ട്രംപിന് ഒപ്പം ഉല്ലാസയാത്ര നടത്തുകയും ആർഭാടകരമായ പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയുമായിരുന്നു. പക്ഷേ, അദ്ദേഹത്തിന് വർഗീയസംഘർഷം അവസാനിപ്പിക്കാനുള്ള ഉത്തരവിറക്കുവാൻ മാത്രം സമയം ഉണ്ടായില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണ്. റോമിലെ നീറോ ചക്രവർത്തിയുടെ മനുഷ്യത്വവിരുദ്ധവും നിർലജ്ജവുമായ പെരുമാറ്റത്തെയാണ് ഇത് ഓർമ്മപ്പെടുത്തുന്നത്. ഇന്ത്യയിൽനിന്ന് ലഭിച്ച വമ്പിച്ച പ്രതിരോധ കരാറിനുപകരമായി, മോദി സത്യസന്ധനും മതവിശ്വാസിയും […]
കിരാതമായ ഡൽഹി കലാപത്തെ നേരിടുന്നതിൽ ബോധപൂർവമായ വീഴ്ച വരുത്തിയ ഡൽഹി പോലീസിനെ ശക്തമായി വിമർശിക്കുകയും നിരവധിയായ മരണങ്ങൾക്കും അക്രമത്തിനും കൊള്ളക്കും നശീകരണത്തിനും ഉത്തരവാദിത്വം അവർക്കാണെന്ന് പറയുകയും, വിദ്വേഷം ജനിപ്പിക്കുന്ന വർഗീയ പ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാക്കൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുവാൻ ഉത്തരവിടുകയും ചെയ്ത ജസ്റ്റിസ് മുരളീധറിനെ മണിക്കൂറുകൾക്കകം ഒരു ‘പാരിതോഷികം’എന്നവണ്ണം അർദ്ധരാത്രിയിൽ സ്ഥലംമാറ്റിയ നടപടി ബിജെപി ഭരണത്തിനുകീഴിൽ ഒരു അത്ഭുതമല്ല. ഒരു ജഡ്ജിയുടെ അത്തരമൊരു ധീരമായ നടപടി എങ്ങനെയാണ് ബിജെപി സർക്കാരിന് അംഗീകരിക്കാൻ ആകുക. നീതിന്യായ വ്യവസ്ഥ […]