കെ റെയിൽ സിൽവർലൈൻ പദ്ധതിക്കുവേണ്ടി സ്വകാര്യഭൂമിയിൽ കല്ലിടുന്നതിനെതിരെ ചില വ്യക്തികൾ ഹൈക്കോടതിയിൽ കേസ് നൽകിയിരുന്നു. തുടർന്ന് അവരുടെ ഭൂമിയിൽ കല്ലിടുന്നത് വിലക്കിക്കൊണ്ട് സിംഗിൾ ബഞ്ച് വിധി പുറപ്പെടുവിച്ചു. അതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ സിംഗിൾ ബഞ്ച് വിധി റദ്ദാക്കിക്കൊണ്ട്, ഡിവിഷൻ ബെഞ്ച് കല്ലിടൽ നടപടിക്കു അനുവാദം നൽകി. നിലവിലുള്ള സർവ്വേ ആന്റ് ബൗണ്ടറീസ് ആക്റ്റിന്റെ പിൻബലത്തിലാണ് കല്ലിടുന്നതെന്ന സർക്കാരിന്റെ വാദത്തെ കോടതി അംഗീകരിച്ചു. ഈ വിധി വന്നതോടെ കേരളത്തെ വിനാശത്തിലേക്ക് തള്ളി വിടുന്ന സിൽവർ ലൈൻ പദ്ധതിക്കെതിരെ […]
സിപിഐ (എം) നയിക്കുന്ന കേരളത്തിലെ ഇടതുസർക്കാരിന്റെ കാർമ്മികത്വത്തിൽ ആനയിക്കപ്പെടുന്ന കെ റെയിൽ സിൽവർലൈൻ പദ്ധതി നൂറുശതമാനവും കോർപ്പറേറ്റുമൂലധനത്തിന്റെ താൽപ്പര്യം മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. എന്നാൽ സിപിഐ(എം) നേതാക്കൾ, ഈ പദ്ധതിയുടെ മൂലധനതാൽപ്പര്യം മറച്ചുവയ്ക്കുന്നതിനായി ഇടതുരാഷ്ട്രീയത്തിനു നേർവിപരീതമായ ആശയങ്ങളും സിദ്ധാന്തങ്ങളും നുണകളും പടച്ചുവിടുകയാണ്. ദൗർഭാഗ്യകരമെന്നുപറയട്ടെ, ഇടതുവേഷം ധരിച്ച, തികഞ്ഞ വലതുരാഷ്ട്രീയത്തിന്റെ ഈ ആശയപ്രചാരവേല യഥാർത്ഥ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മഹത്വത്തിനും യശസ്സിനും വൻതോതിൽ കളങ്കമേൽപ്പിക്കുന്നു. സ്വകാര്യമൂലധനത്തിന്റെ കണ്ണിൽച്ചോരയില്ലാത്ത ചൂഷണത്തിനെതിരെയുള്ള പ്രക്ഷോഭത്തെ അതു ദുർബ്ബലപ്പെടുത്തുന്നു. നവ ഉദാരവൽക്കരണ നയങ്ങളുടെ വർഗ്ഗപരമായ താൽപ്പര്യങ്ങൾ തുറന്നുകാട്ടി, […]
അസാധാരണമായ ജനേച്ഛയാല് നയിക്കപ്പെടുന്ന ഒരു ജനകീയ പ്രക്ഷോഭത്തിന് കേരളം സാക്ഷ്യം വഹിക്കുകയാണ്. കെ റെയില്‍ വേണ്ട, കേരളം വേണം എന്ന ആഹ്വാനം സംസ്ഥാനമെമ്പാടും പ്രതിദ്ധ്വനിക്കുന്നു. കാസര്‍കോട് നെല്ലിക്കുന്ന് മുതല്‍ തിരുവനന്തപുരത്ത് കൊച്ചുവേളിവരെ നൂറുകണക്കിന് സമരസമിതികളില്‍ പതിനായിരങ്ങള്‍ സംഘടിതരായിരിക്കുന്നു. കെ റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി എന്ന സമര സംഘടനയില്‍ ഒരൊറ്റ മനുഷ്യനെപ്പോലെ അവര്‍ അണിനിരന്നിരിക്കുന്നു. അഭിപ്രായഭേദങ്ങൾക്കും ജാതി-മത ചിന്തകൾക്കും അതീതരായി ജനങ്ങള്‍ ഒരു സൈന്യമായി മാറുകയാണ്. യുവാക്കളും വിദ്യാർത്ഥികളും വൃദ്ധരും സ്ത്രീകളും കുട്ടികളും തൊഴിലാളികളുമായിട്ടുള്ള കെ […]
മഹാത്മാ ഗാന്ധി സർവകലാശാലയിൽ അനുഭവിക്കേണ്ടി വരുന്ന ജാതീയവും ലിംഗപരവുമായ വിവേചനങ്ങൾ ചൂണ്ടിക്കാണിച്ച് ഇന്റർനാഷണൽ ഇന്റർ-യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആന്റ് ടെക്നോളജിയിലെ ഗവേഷകയായ ദീപ പി.മോഹൻ നടത്തിയ നിരാഹാര സമരത്തിന് എഐഡിഎസ്ഒ പിന്തുണ പ്രഖ്യാപിച്ചു.ജാതീയമായ വിവേചനങ്ങൾ ഉൾപ്പെടെ ദീപ ഉന്നയിച്ച ആരോപണങ്ങൾ, ഒരു സർവകലാശാലയെ സംബന്ധിച്ചും പരിഷ്കൃതവും ജനാധിപത്യ മൂല്യബോധം പേറുന്നു എന്ന് അവകാശപ്പെടുന്ന ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളവും അങ്ങേയറ്റം ഗൗരവമുള്ളതാണ്. സർവകലാശാലപോലെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അന്തസ്സത്തയ്ക്കും വിദ്യാഭ്യാസ പ്രക്രിയയുടെ തന്നെ ഉള്ളടക്കത്തിനും ലക്ഷ്യത്തിനും […]
ഇന്ത്യയുടെ മതേതര ജനാധിപത്യ ശാസ്ത്രീയ വിദ്യാഭ്യാസ വ്യവസ്ഥയെ പൂർണമായി തകർക്കുന്ന വിപൽക്കരമായ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ സംസ്ഥാന വിദ്യാഭ്യാസ സരക്ഷണ സമ്മേളനം ഒക്ടോബര്‍ 15, 16 തീയതികളില്‍ ആലപ്പുഴയില്‍ നടന്നു. അധ്യാപക രംഗത്തെ ശ്രേഷ്ഠ വ്യക്തിത്വം ബി.ദിലീപൻ ചെയർമാനായി 70 പേർ അടങ്ങിയ അതിവിപുലമായ ഒരു സ്വാഗതസംഘത്തിന് രൂപം നൽകിക്കൊണ്ടാണ് സമ്മേളനപ്രവര്ത്തനങ്ങള്ക്ക് തുടക്കം കുറിച്ചത്. സംസ്ഥാന വിദ്യാഭ്യാസ സമ്മേളനം വിജയിപ്പിക്കാൻ ആവശ്യപ്പെട്ട് ബി.ആർ.പി.ഭാസ്കർ, ഡോ.എ.കെ.രാമകൃഷ്ണൻ, പ്രൊഫ.എം.കെ.സാനു, പ്രൊഫ.കെ.അരവിന്ദാക്ഷൻ തുടങ്ങി അനേകം സാമൂഹ്യ വ്യക്തിത്വങ്ങൾ ഒപ്പുവെച്ച ഒരു അഭ്യർത്ഥന […]
തോട്ടപ്പള്ളിയിൽ കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ 150-ാം ദിവസം പുന്നപ്ര ശ്രീദേവി ഓഡിറ്റോറിയത്തിൽ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ജനകീയ കൺവൻഷൻ സംഘടിപ്പിച്ചു. വി.എം.സുധീരന് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. ആലപ്പുഴയുടെ തീരത്തെ കരിമണൽ ഖനനത്തിനെതിരെ രണ്ടായിരത്തിമൂന്നിൽ തന്നോടൊപ്പം മനുഷ്യച്ചങ്ങല പിടിച്ച ഇടതുപക്ഷത്തെ പ്രമുഖർ ഇപ്പോൾ കരിമണല്‍ ലോബിക്കൊപ്പം നിൽക്കുകയാണെന്ന് വി.എം.സുധീരൻ അഭിപ്രായപ്പെട്ടു. കുട്ടനാടൻ ജനതയെയും ആലപ്പുഴയിലെ തീരദേശവാസികളെയും ഒരുപോലെ വഞ്ചിച്ച് തോട്ടപ്പള്ളിയിൽ നടത്തുന്ന കരിമണൽ ഖനനം സംബന്ധിച്ച് സിബിഐ അന്വേഷണം […]
കേരളത്തെ പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവുമായി തകർക്കുന്ന കെ റയിൽ സിൽവർലൈൻ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആയിരങ്ങൾ അണിനിരന്ന സെക്രട്ടേറിയറ്റ് മാർച്ച് നടന്നു. കെ റയിൽ – സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിലാണ് കാസർഗോഡുമുതൽ തിരുവനന്തപുരംവരെ ഈ പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടാൻ പോകുന്ന ഇരകൾ അണിനിരന്ന സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിക്കപ്പെട്ടത്. ഒരു വർഷത്തിലധികമായി കെ റയിൽ പദ്ധതിയ്ക്കെതിരായി സംസ്ഥാനമെമ്പാടും നിരവധി പ്രതിഷേധങ്ങൾ നടക്കുന്നെങ്കിലും ഇവയൊന്നും തീരെ വകവെയ്ക്കാതെ സർക്കാർ ഏകപക്ഷീയമായി മുന്നോട്ട് പോകുകയാണ്. ഡിപിആർപോലും പ്രസിദ്ധീകരിക്കാതെ, […]
എൻഡോസൾഫാൻ ദുരിതബാധിത പദ്ധതികൾ അട്ടിമറിക്കാൻ സാമൂഹിക നീതി വകുപ്പിന് മുൻ കാസർഗോഡ് ജില്ലാ കളക്ടർ സജിത് ബാബു നൽകിയ റിപ്പോർട്ട് തള്ളിക്കളയുക, സുപ്രീം കോടതി വിധിപ്രകാരം നഷ്ടപരിഹാരവും ചികിത്സയും ലഭ്യമാക്കുക, കാസർഗോഡ് ന്യൂറോളിജിസ്റ്റുകളെ നിയമിക്കുക, എൻഡോ സൾഫാൻ പുനരധിവാസ റെമഡിയേഷൻ സെൽ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുമായി എൻഡോ സൾഫാൻ സമര ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ ദുരിതബാധിതർ സെക്രട്ടറിയേറ്റിനു മുന്നിൽ ഒക്ടോബര്‍ 6ന് കുത്തിയിരുപ്പ് സമരം നടത്തി.അമ്മമാരും കുട്ടികളുമടക്കം 150 ഓളം പേർ പങ്കെടുത്തു. കവി വി. മധുസൂദനൻ […]
ചെങ്ങറ സമരം മുന്നോട്ട് വച്ച അവകാശ പോരാട്ടം ശക്തമായി മുന്നോട്ട് പോകും എന്ന പ്രഖ്യാപനവുമായി കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച ളാഹ ഗോപാലൻ അനുസ്മരണ സമ്മേളനം പത്തനംതിട്ട റോയല്‍ ആഡിറ്റോറിയത്തില്‍ നടന്നു. രണ്ടോ മൂന്നോ സെന്റിന്റെ കോളനികളല്ല കൃഷി ഭൂമിയാണ് ഭൂരഹിതരായ ലക്ഷക്കണക്കിന് വരുന്ന അടിസ്ഥാന വർഗ ജനതയുടെ ആവശ്യം എന്ന് വിളിച്ചു പറഞ്ഞാണ് ളാഹ ഗോപാലൻ എന്ന പോരാളി ചെങ്ങറ ഭൂസമരം പടുത്തുയർത്തിയത് എന്ന് സമ്മേളനം അനുസ്മരിച്ചു. ജാതിമത കക്ഷി രാഷ്ട്രീയത്തിനതീതമായി അദ്ദേഹം […]