Archive by category Alappuzha

കരിദിനം ആചരിച്ചു

കരിദിനം ആചരിച്ചു

ഉത്തർപ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗ കേസിലെ പ്രതികളെ കര്‍ശനമായി ശിക്ഷിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് എഐഡിഎസ്ഒ സെപ്റ്റംബർ 30ന് ദേശവ്യാപകമായി കരിദിനം ആചരിച്ചു. പാടത്ത് പണിയെടുക്കുമ്പോൾ കൂട്ട ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്. അമ്മയുൾപ്പടെയുളള ബന്ധുക്കളെ മൃതദേഹം കാണുവാൻ പോലീസ് അനുവദിച്ചില്ല. ഇത്തരം സംഭവങ്ങൾ നമ്മുടെ രാജ്യത്ത് സ്ത്രീകളുടെ ദയനീയമായ അവസ്ഥയാണ് കാണിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരും യു പി സംസ്ഥാന സർക്കാരും സ്ത്രീകളുടെയും കുട്ടികളുടെയും മാന്യത സംരക്ഷിക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടിരിക്കുന്നു. യോഗി […]

Read More

ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും പിൻവലിക്കുക: കേരളമെങ്ങും പ്രതിഷേധത്തിന്റെ അലയൊലി

ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും പിൻവലിക്കുക:  കേരളമെങ്ങും പ്രതിഷേധത്തിന്റെ അലയൊലി

കോഴിക്കോട് വിദ്യാർത്ഥികളുടെ പ്രതിഷേധ തെരുവ് പൗരത്വനിയമഭേദഗതിക്കും എൻആർസിക്കും എൻപിആറിനുമെതിരെ ജനുവരി 30ന് കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാന്റ് പരിസരത്ത് വിദ്യാർത്ഥികൾ ‘പ്രതിഷേധ തെരുവ്’ സംഘടിപ്പിച്ചു. സംഘചിത്രരചന, സംഗീത-നൃത്ത സദസ്, തെരുവ്‌നാടകം, മതേതര റാലി എന്നീ പരിപാടികളോടെയാണ് പ്രതിഷേധ തെരുവ് നടന്നത്. സ്റ്റുഡന്റ്‌സ് എഗൈൻസ്റ്റ് സിഎഎ, എൻആർസി, എൻപിആർ എന്ന വേദിയാണ് പ്രതിഷേധ തെരുവ് നടത്തിയത്. പ്രശസ്ത ചിത്രകാരൻ പോൾ കല്ലനോട് സംഘചിത്രരചന ഉദ്ഘാടനം ചെയ്തു. കരുണാകരൻ പേരാമ്പ്ര, സുജിത്കുമാർ, സി.ഹണി, അഭിരാമി സ്വാമിനാഥൻ, എസ്.ആമി, നിലീന മോഹൻകുമാർ […]

Read More

ഫെബ്രുവരി 4: ഷഹീൻ ബാഗ് ഐക്യദാർഢ്യദിനമായി എഐഎംഎസ്എസ് ആചരിച്ചു

ഫെബ്രുവരി 4: ഷഹീൻ ബാഗ് ഐക്യദാർഢ്യദിനമായി   എഐഎംഎസ്എസ് ആചരിച്ചു

പൗരത്വനിയമഭേദഗതിക്കെതിരെ സ്ത്രീകളുടെ മുൻകൈയിൽ നടന്നുവരുന്ന പ്രക്ഷോഭങ്ങളുടെ കേന്ദ്രസ്ഥാനമാണ് ഷഹീൻബാഗ്. രണ്ടുമാസമായി കൊടുംമഞ്ഞിനെ വകവയ്ക്കാതെ സ്ത്രീപുരുഷ-ജാതിമതഭേദമെന്യേ ജനങ്ങൾ ഒത്തുകൂടുന്നിടമായി ഷഹീൻബാഗ് മാറിയിരിക്കുന്നു. ഷഹീൻബാഗിൽനിന്ന് ആവേശമുൾക്കൊണ്ടുകൊണ്ട് ഇന്ന് ഇന്ത്യയിൽ നിരവധി ഇടങ്ങളിൽ സ്ത്രീകൾ അനിശ്ചിതകാല സമരത്തിലാണ്. കൽക്കത്തയിലെ പാർക് സർക്കസ്, ലക്‌നൗ, മുംബൈ, ബീഹാർ ഇവ ചില ഉദാഹരണങ്ങൾ മാത്രം. അടുക്കളകളിൽനിന്ന് സ്ത്രീകൾ ആയിരങ്ങളായി ലക്ഷങ്ങളായി തെരുവിലേയ്ക്കിറങ്ങിക്കൊണ്ടിരിക്കുന്ന ആവേശകരമായ കാഴ്ചയാണ് ഇന്ന് ഇന്ത്യയെമ്പാടും. ഈ പൊരുതുന്ന സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടന ഷഹീൻബാഗിന്റെ അമ്പതാംദിവസം, ഫെബ്രുവരി […]

Read More

ഡിസംബർ 16 ‘നിർഭയ ദിനം’ ആചരിച്ചു

ഡിസംബർ 16 ‘നിർഭയ ദിനം’ ആചരിച്ചു

തൃപ്പൂണിത്തുറയിൽ ജാഗ്രതാ സദസ്സ് ദിനംപ്രതി സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങളെയും ക്രൂരതകളെയും ചെറുക്കുവാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്യുവാനായി സ്ത്രീ സുരക്ഷാ സമിതിയും അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടനയും സംയുക്തമായി തൃപ്പൂണിത്തുറ കിഴക്കേകോട്ടയിൽ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. ഡിസംബർ 16 നിർഭയ ദിനത്തിന്റെ ഏഴാം വാർഷികത്തിൽ സംഘടിപ്പിച്ച സദസ്സ് സ്ത്രീ സുരക്ഷാ സമിതി സംസ്ഥാന പ്രസിഡന്റ് ഡോ.വിൻസെന്റ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. സ്ത്രീ സുരക്ഷാസമിതി ജില്ലാ സെക്രട്ടറി എം.കെ.ഉഷ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ മഹിളാ സാംസ്‌കാരിക […]

Read More

ജെഎൻയു: അക്രമികൾക്ക് കർശനശിക്ഷ ഉറപ്പാക്കുക

ജെഎൻയു: അക്രമികൾക്ക് കർശനശിക്ഷ ഉറപ്പാക്കുക

ജവഹർലാൽ നെഹ്‌റു സർവകലാശാല ക്യാമ്പസിൽ എബിവിപി അക്രമികൾ നടത്തിയ അഴിഞ്ഞാട്ടത്തിൽ പ്രതിഷേധിച്ച് എഐഡിഎസ്ഒ ജനുവരി 6ന് അഖിലേന്ത്യാ പ്രതിഷേധദിനം ആചരിച്ചു. ജനാധിപത്യ വിദ്യാഭ്യാസത്തിന്റെ ഉജ്ജ്വല മാതൃകയായ ജെഎൻയുവിന് നേരെ സംഘപരിവാർ നിരന്തരം ആക്രമണം അഴിച്ചുവിടുകയാണ്. ഇരുമ്പ് ദണ്ഡുകളും മുളവടികളുമായി എല്ലാ പരിധികളും ലംഘിച്ചുകൊണ്ട് അതിക്രൂരമായ ആക്രമണമാണ് ജെഎൻയുവിൽ ജനുവരി 5ന് എബിവിപി നടത്തിയത്. സെന്റർ ഫോർ സോഷ്യൽ സയൻസിലെ പ്രമുഖ അധ്യാപികയായ പ്രൊഫ.സുചിത്ര സെന്നും ജെഎൻയു വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷുമുൾപ്പടെയുളളവർ അതിക്രൂരമായി ആക്രമിക്കപ്പെട്ടു. മുഖംമൂടിയണിഞ്ഞ […]

Read More

‘കാശ്മീർ: പ്രശ്‌നവും പരിഹാരവും’ സെമിനാർ

‘കാശ്മീർ: പ്രശ്‌നവും പരിഹാരവും’ സെമിനാർ

‘കാശ്മീർ: പ്രശ്‌നവും പരിഹാരവും’ എന്ന വിഷയത്തെ അധികരിച്ച് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്തംബർ 25ന് പ്രസ് ക്ലബ്ബ് കോൺഫറൻസ് ഹാളിൽ സെമിനാർ സംഘടിപ്പിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ഭരണഘടനയുടെ 370-ാം വകുപ്പിനെ സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുംവിധം കളവുകൾ പറഞ്ഞും യാഥാർത്ഥ്യങ്ങൾ മൂടിവെച്ചുമാണ് മോദി ഗവണ്മെന്റ് കാശ്മീരിന്റെ പ്രത്യേക പദവി ഏകപക്ഷീയമായി എടുത്തുകളഞ്ഞതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഐക്യത്തിനും ബഹുസ്വരത ഉറപ്പുനൽകുന്ന […]

Read More

തൊഴിൽവാഗ്ദാന ലംഘനങ്ങൾക്കെതിരെ യുവജനങ്ങളുടെ കളക്‌ട്രേറ്റ് മാർച്ച്

തൊഴിൽവാഗ്ദാന ലംഘനങ്ങൾക്കെതിരെ  യുവജനങ്ങളുടെ കളക്‌ട്രേറ്റ് മാർച്ച്

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിൽ വാഗ്ദാന ലംഘനങ്ങൾക്കും സ്ഥിരം തൊഴിൽ ഇല്ലാതാക്കുന്നതിനുമെതിരെ എഐഡിവൈഒ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്‌ട്രേറ്റ് മാർച്ച് നടത്തി. എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി സഖാവ് എസ്.സീതിലാൽ ഉദ്ഘാടനം ചെയ്തു. എഐഡിവൈഒ സംസ്ഥാന സെക്രട്ടറി ഇ.വി.പ്രകാശ് മുഖ്യപ്രസംഗം നടത്തി. ടി.ആർ.രാജിമോൾ, ജില്ലാ പ്രസിഡന്റ് കെ.ബിമൽജി എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി മൈനാ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു.

Read More

ചെമ്മീൻ പീലിംഗ് തൊഴിലാളികളുടെ കളക്‌ട്രേറ്റ് മാർച്ച്

ചെമ്മീൻ പീലിംഗ് തൊഴിലാളികളുടെ കളക്‌ട്രേറ്റ് മാർച്ച്

ചെമ്മീൻ പീലിംഗ് തൊഴിലാളികൾക്ക് 2018ൽ സർക്കാർ പുതുക്കിനിശ്ചയിച്ച മിനിമംകൂലി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മത്സ്യ സംസ്‌കരണ മേഖലയിലെ ചെമ്മീൻ പീലിംഗ് തൊഴിലാളികൾ ആലപ്പുഴ കളക്‌ട്രേറ്റിലേക്ക് മാർച്ച് നടത്തി. എഐയുറ്റിയുസിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കേരള മത്സ്യ സംസ്‌കരണ തൊഴിലാളി യൂണിയന്റെ(കെഎംഎസ്ടിയു) നേതൃത്വത്തിൽ ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കുകളിലെ ചെമ്മീൻ പീലിംഗ് ഷെഡ്ഡുകളിൽ പണിയെടുക്കുന്ന സ്ത്രീകളാണ് മാർച്ചിൽ പങ്കെടുത്തത്. നൂറുകണക്കിന് സ്ത്രീകൾ പ്രകടനമായി കളക്‌ട്രേറ്റിന് മുന്നിൽ എത്തി. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറിയും കേരള മത്സ്യ സംസ്‌കരണ തൊഴിലാളി യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ […]

Read More

ബിജെപി സർക്കാരിന്റെ തൊഴിലാളിദ്രോഹ ലേബർ കോഡിനെതിരെ രാജ്യവ്യാപക പ്രതിഷേധം

ബിജെപി സർക്കാരിന്റെ തൊഴിലാളിദ്രോഹ  ലേബർ കോഡിനെതിരെ രാജ്യവ്യാപക പ്രതിഷേധം

കേന്ദ്ര ബിജെപി സർക്കാരിന്റെ തൊഴിൽനിയമ കശാപ്പിനെതിരെ 2019 അഗസ്റ്റ് 2ന് തൊഴിലാളികൾ രാജ്യവ്യാപകമായി വിവിധ പ്രതിഷേധ സമരങ്ങളുമായി തെരുവിലിറങ്ങി. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന 44 സുപ്രധാന തൊഴിൽനിയമങ്ങൾ കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് ഇണങ്ങുംവിധം നാല് ലേബർ കോഡുകളാക്കി അട്ടിമറിച്ച മോദി സർക്കാരിന്റെ ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമായ നടപടിക്കെതിരെ ആയിരുന്നു പ്രതിഷേധ സമരം. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ എതിർപ്പിനെ ഒട്ടും വകവെക്കാതെയാണ് ആദ്യം ബജറ്റ് പ്രസംഗത്തിൽ പറയുകയും പിന്നീട്, ജൂലായ് 23ന് പാർലമെന്റിൽ രണ്ട് ലേബർ കോഡുകൾ അവതരിപ്പിക്കുകയും ചെയ്തത്. വേജ് […]

Read More

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ചെറുത്തുനിൽപ്പ് വളർത്തിയെടുക്കുക

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ചെറുത്തുനിൽപ്പ് വളർത്തിയെടുക്കുക

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ സംസ്ഥാനത്തെമ്പാടും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. ഇന്ധനവില വർദ്ധനവ്, തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ പരിഷ്‌കരണം, ജനവിരുദ്ധ കേന്ദ്രബജറ്റ്, സംസ്ഥാന സർക്കാരിന്റെ വൈദ്യുതി-വൈള്ളക്കരം വർദ്ധനവ് എന്നിവയ്‌ക്കെതിരെയായിരുന്നു പ്രതിഷേധം എസ്‌യുസിഐ(സി) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം നഗരത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജില്ലാ സെക്രട്ടറി സഖാവ് ടി.കെ.സുധീർകുമാർ മുഖ്യപ്രസംഗം നടത്തി. ജനങ്ങളുടെ പ്രക്ഷോഭങ്ങൾ വളർത്തിയെടുക്കാൻ കക്ഷിരാഷ്ട്രീയത്തിനും ജാതി-മത പരിഗണനകൾക്കുമതീതമായി ജനാധിപത്യവിശ്വാസികളും തൊഴിലാളി പ്രസ്ഥാനങ്ങളും മുന്നോട്ടു വരണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റംഗം സഖാവ് […]

Read More

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp