കെ.ആർ ഗൗരിയമ്മ: പോരാട്ടത്തിലൂടെ ഉയർന്നു വന്ന വനിതാ വ്യക്തിത്വം. എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)

Spread our news by sharing in social media

ആദർശ ധീരതയും ആത്മ ബലവും കർമശേഷിയും കൊണ്ട് സംസ്ഥാനത്തെ ഇടതു പോരാട്ട ചരിത്രത്തിലെ തിളങ്ങുന്ന വ്യക്തിത്വമായിരുന്നു കെ.ആർ. ഗൗരിയമ്മയെന്ന് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി വി. വേണുഗോപാൽ ഒരു പ്രസ്താവനയിൽ പറഞ്ഞു.

പൊതുരംഗം തന്നെ വനിതകൾക്ക് അപ്രാപ്യമായിരുന്ന ഒരു കാലത്ത്, അതിലും വെല്ലുവിളി നിറഞ്ഞ തൊഴിലാളി വർഗ്ഗ രാഷ്ട്രീയ പ്രവർത്തനരംഗത്ത് പോലീസ് നിഷ്ഠുരതകളെയും അടിച്ചമർത്തലുകളയും നേരിട്ടുകൊണ്ട് അവർ നടത്തിയ ജീവിത സമരം അനേകർക്ക്, പ്രതേകിച്ചും സ്ത്രീകൾക്ക് ആവേശകരമായ പ്രചോദനമായിരുന്നു. പ്രസ്താവന തുടർന്നു പറഞ്ഞു. കെ.ആർ. ഗൗരിയമ്മയുടെ വേർപാടിൽ എസ്.യു.സി.ഐ (സി) അനുശോചനം രേഖപ്പെടുത്തുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയെ പ്രതിനിധീകരിച്ച് സംസ്ഥാന കമ്മിറ്റി അംഗവും ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ എസ് സീതിലാൽ ആലപ്പുഴയിൽ വച്ച് ഭൗതിക ശരീരത്തിന് മുന്നിൽ റീത്ത് സമർപ്പിച്ചു.