ജറുസലേമിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തെ അപലപിച്ചു കൊണ്ട് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി പ്രൊവാഷ് ഘോഷ് താഴെ പറയുന്ന പ്രസ്താവന പുറപ്പെടുവിച്ചു

തിരുവനന്തപുരം 13 May 2021

ചരിത്രപരമായി എല്ലാകാലത്തും ജെറുസലേം പാലസ്തീനിന്റെ ഭാഗമായിരുന്നു. അവിടെ യുഎസ്, ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണാധികാരികളുടെ പിന്തുണയോടെ ഇസ്രായേൽ ബലാൽക്കാരേണ അധിനിവേശം നടത്തി. അതിനെ തുടർന്ന് അവിടെ തലമുറകളായി അധിവസിച്ചു പോന്ന പലസ്തീൻ ജനതയെ അവർ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിനെതിരെ പാലസ്തീൻ ജനത സ്വാഭാവികമായ പ്രതിഷേധമുയർത്തി. അവരെ അടിച്ചമർത്താനായി ഇസ്രായേൽ സയണിസ്റ് ഭരണാധികാരികൾ ഒരു ഭീകര താണ്ഡവം നടത്തുകയാണ്. ഈ നരനായാട്ടിനെ എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ശക്തമായി അപലപിക്കുന്നു. ഈ നിഷ്ടൂരതക്കെതിരെ ഇന്ത്യൻ ജനത പ്രതിഷേധ ശബ്ദമുയർത്തണമെന്ന് പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp