തോട്ടപ്പള്ളിയിൽ കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ 150-ാം ദിവസം പുന്നപ്ര ശ്രീദേവി ഓഡിറ്റോറിയത്തിൽ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ജനകീയ കൺവൻഷൻ സംഘടിപ്പിച്ചു. വി.എം.സുധീരന് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. ആലപ്പുഴയുടെ തീരത്തെ കരിമണൽ ഖനനത്തിനെതിരെ രണ്ടായിരത്തിമൂന്നിൽ തന്നോടൊപ്പം മനുഷ്യച്ചങ്ങല പിടിച്ച ഇടതുപക്ഷത്തെ പ്രമുഖർ ഇപ്പോൾ കരിമണല്‍ ലോബിക്കൊപ്പം നിൽക്കുകയാണെന്ന് വി.എം.സുധീരൻ അഭിപ്രായപ്പെട്ടു. കുട്ടനാടൻ ജനതയെയും ആലപ്പുഴയിലെ തീരദേശവാസികളെയും ഒരുപോലെ വഞ്ചിച്ച് തോട്ടപ്പള്ളിയിൽ നടത്തുന്ന കരിമണൽ ഖനനം സംബന്ധിച്ച് സിബിഐ അന്വേഷണം […]
എൻഡോസൾഫാൻ ദുരിതബാധിത പദ്ധതികൾ അട്ടിമറിക്കാൻ സാമൂഹിക നീതി വകുപ്പിന് മുൻ കാസർഗോഡ് ജില്ലാ കളക്ടർ സജിത് ബാബു നൽകിയ റിപ്പോർട്ട് തള്ളിക്കളയുക, സുപ്രീം കോടതി വിധിപ്രകാരം നഷ്ടപരിഹാരവും ചികിത്സയും ലഭ്യമാക്കുക, കാസർഗോഡ് ന്യൂറോളിജിസ്റ്റുകളെ നിയമിക്കുക, എൻഡോ സൾഫാൻ പുനരധിവാസ റെമഡിയേഷൻ സെൽ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുമായി എൻഡോ സൾഫാൻ സമര ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ ദുരിതബാധിതർ സെക്രട്ടറിയേറ്റിനു മുന്നിൽ ഒക്ടോബര്‍ 6ന് കുത്തിയിരുപ്പ് സമരം നടത്തി.അമ്മമാരും കുട്ടികളുമടക്കം 150 ഓളം പേർ പങ്കെടുത്തു. കവി വി. മധുസൂദനൻ […]
ഒരു ജനാധിപത്യ പ്രക്ഷോഭണത്തെ സംബന്ധിച്ചിടത്തോളം പത്തുമാസമെന്നത് തീരെച്ചെറിയ കാലയളവല്ല. ഒരു പ്രക്ഷോഭത്തിൽ ഏറ്റവും അനിവാര്യമായ ജനാധിപത്യ സമര മാർഗമവലംബിച്ചുകൊണ്ടാണ് ഈ കാലമത്രയും കർഷക സമരം മുന്നോട്ടുപോയത്. കർഷകർക്കുനേരെ ഭരണകൂടം അതിക്രമങ്ങൾ ആവർത്തിച്ചുകൊണ്ടേയിരുന്നതല്ലാതെ കർഷകരുടെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവും ഇതേവരെ ഉണ്ടായിട്ടില്ല എന്നിരിക്കെയാണ് യുപിയിലെ ലഖിംപൂരിൽ കർഷകരുടെ റാലിയിലേയ്ക്ക് കേന്ദ്രആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉന്മത്തനായി വാഹനമോടിച്ചുകയറ്റി കർഷകരെ അരുംകൊല ചെയ്തിരിക്കുന്നത്. ഏറ്റവും ഹീനവും അങ്ങേയറ്റം അപലപനീയവുമാണ് പ്രസ്തുത സംഭവം. ഏറ്റവും ന്യായമായ […]
ചെങ്ങറ സമരം മുന്നോട്ട് വച്ച അവകാശ പോരാട്ടം ശക്തമായി മുന്നോട്ട് പോകും എന്ന പ്രഖ്യാപനവുമായി കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച ളാഹ ഗോപാലൻ അനുസ്മരണ സമ്മേളനം പത്തനംതിട്ട റോയല്‍ ആഡിറ്റോറിയത്തില്‍ നടന്നു. രണ്ടോ മൂന്നോ സെന്റിന്റെ കോളനികളല്ല കൃഷി ഭൂമിയാണ് ഭൂരഹിതരായ ലക്ഷക്കണക്കിന് വരുന്ന അടിസ്ഥാന വർഗ ജനതയുടെ ആവശ്യം എന്ന് വിളിച്ചു പറഞ്ഞാണ് ളാഹ ഗോപാലൻ എന്ന പോരാളി ചെങ്ങറ ഭൂസമരം പടുത്തുയർത്തിയത് എന്ന് സമ്മേളനം അനുസ്മരിച്ചു. ജാതിമത കക്ഷി രാഷ്ട്രീയത്തിനതീതമായി അദ്ദേഹം […]
ചെങ്ങറ ഭൂസമര നായകനും കേരളത്തിലെ അധഃസ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി ജീവിതാന്ത്യംവരെ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിച്ച പോരാളിയും സാധുജന വിമോചന സംയുക്ത വേദിയുടെ സ്ഥാപകനേതാവും പ്രസിഡന്റും ആയിരുന്ന ളാഹ ഗോപാലന് സെപ്തംബര്‍ 22ന് കോവിഡ് ബാധയെതുടര്‍ന്ന് അന്തരിച്ചു.മുഖ്യധാരാ രാഷ്ട്രീയനേതാക്കളും സമുദായ സംഘടനാ നേതാക്കളും ഔപചാരികതയുടെപേരിലുള്ള അനുശോചന വാക്കുകള്‍പോലും കുറിക്കാന്‍ തയ്യാറാകാതെ ആ വേര്‍പാടിനെ അവഗണിച്ചു. അദ്ദേഹത്തിന്റെ സ്മരണകള്‍പോലും എത്രയുംവേഗം കുഴിച്ചുമൂടാന്‍ പലരും ആഗ്രഹിച്ചു. മരണാനന്തരവും ഒരു നല്ല വിശേഷണത്തിന് അര്‍ഹതയില്ലാത്തവിധം അപ്രധാനമായ സ്ഥാനമാണോ ചരിത്രത്തില്‍ അദ്ദേഹത്തിനുള്ളത് ? അങ്ങനെ […]
കരിമണല്‍ ഖനനവിരുദ്ധ സമരം അതിശക്തമായി ജനങ്ങളുടെ പിന്തുണയോടെ മുന്നേറുകയാണ്. ഖനനംമൂലം വലിയഴീക്കല്‍ മുതല്‍ ആലപ്പുഴ ബീച്ച് വരെയുള്ള ഭാഗത്ത് കടലാക്രമണം രൂക്ഷമാകുകയും തീരവും റോഡും വീടുകളും കടലടുത്തുപോകുകുയും ചെയ്യുന്നു. തീരദേശം വാസയോഗ്യമല്ലാതാക്കിത്തീര്ക്കുകയാണ് സര്‍ക്കാര്‍. തീരസരക്ഷണ നിയമങ്ങള്‍, മോട്ടോര്‍ വാഹനനിയമങ്ങള്‍ ധാരണാപത്രം ഇവയെല്ലാം ലംഘിച്ചുകൊണ്ടാണ് തീരത്തെ തകര്‍ക്കുന്ന കരിമണല്‍ ഖനനം നടക്കുന്നത്. അതിന്റെ മറവില്‍ ആളുകളെ കുടിയിറക്കാന്‍ ശ്രമിക്കുകയുംതീരം ഖനനകുത്തകകള്‍ക്ക് തീറെഴുതുകയും ചെയ്യുന്നു.സമരത്തിന്റെ ഭാഗമായി തിരുവോണദിവസം പരിസ്ഥിതി സ്നേഹികളുടെ മുന്‍കൈയില്‍ പട്ടിണി സമരം നടന്നു. കവി സത്യന് കോമല്ലൂര്‍ […]
വക്കം സ്മാരകത്തി ലേക്ക് യുവജനങ്ങളുടെ ബൈക്ക് റാലി വക്കം അബ്ദുൾ ഖാദറിന്റെ 79 -ാം രക്തസാക്ഷിത്വ ദിനത്തിൽ ആൾ ഇന്ത്യ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷൻ(എ ഐഡിവൈഒ )തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ലോകോളേജ് ജംഗ്ഷനിൽനിന്നും കായിക്കരയുള്ള വക്കം അബ്ദുൾ ഖാദർ സ്മാരകത്തിലേക്ക് ബൈക്ക് റാലി സംഘടിപ്പിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഐ എൻ എ ഹീറോ വക്കം ഖാദർ എന്ന പുസ്തകം രചിച്ച വക്കം സുകുമാരൻ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമരത്തിൽ നിർണായക […]
കേന്ദ്ര ഗവൺമെന്റിന്റെയും റെയിൽവേ ബോർഡിന്റെയും അനുമതി ലഭ്യമായ തിനുശേഷമേ ഭൂമി ഏറ്റെടുക്കാവു എന്ന ഹൈക്കോടതി വിധി നിലനിൽക്കെ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ സർവ്വേ നമ്പർ പ്രസിദ്ധീകരിച്ചത് ജനങ്ങളുടെ ഇടയിൽ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. പരിസ്ഥിതി ആഘാത പഠനവും സാമൂഹിക ആഘാത പഠനവും പതിനാലു മാസത്തെ കാലാവധി വെച്ച് ടെൻഡർ ക്ഷണിച്ചിരിക്കുന്ന സാഹചര്യത്തിൽ അത് നടത്തുന്നതിനു മുൻപാണ് ഉത്തരവിറക്കിയിരിക്കുന്നത്. എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചുകൊണ്ട് നിയമവിരുദ്ധമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന, നാളിതുവരെയായിട്ടും നിയമസഭയിലോപാത കടന്നുപോകുന്ന മേഖലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലോ ചർച്ചചെയ്യാതെ ഇടതുമുന്നണിയിലും […]
എംഎ ഗവേണൻസ് ആന്റ് പൊളിറ്റിക്സ് പാഠ്യപദ്ധതിയിൽ കണ്ണൂർ സർവകലാശാല, വർഗീയവാദികളായ ആർഎസ്എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയത് മതേതര വിദ്യാഭ്യാസത്തെ തകർക്കാനുള്ള സംഘപരിവാർ അജണ്ടക്ക് കൂട്ടു നിൽക്കലാണെന്ന് സേവ് എജുക്കേഷൻ കമ്മിറ്റി സംസ്ഥാന ചാപ്റ്റർ അഭിപ്രായപ്പെട്ടു. ഇന്ത്യയെ വർഗീയവൽക്കരിക്കാനായി എഴുതപ്പെട്ട വി.ഡി.സവര്‍ക്കറുടെ “ഹിന്ദുത്വ : ഹു ഈസ് എ ഹിന്ദു’, എംഎസ് ഗോള്‍വാള്‍ക്കറുടെ “വി ഓര് അവര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ഡ്’, ‘ ബഞ്ച് ഓഫ് തോട്സ്’, ദീനദയാൽ ഉപാദ്ധ്യായയുടെ ‘ഇന്റഗ്രൽ ഹ്യൂമനിസം’ പോലുള്ള പുസ്തകങ്ങളാണ് മതേതര കേരളത്തെ ഞെട്ടിച്ചുകൊണ്ട് […]
സ്ത്രീകളും വിദ്യാര്‍ത്ഥികളുമടക്കം ആയിരക്കണക്കിന് ആളുകള്‍ നിത്യേന വന്നുപോകുന്ന കെസ്ആര്‍ടിസി ഡിപ്പോകളില്‍ ബെവ്കോ ഔട് ലെറ്റുകള്‍ ആരംഭിക്കാനുള്ള നീക്കം തികഞ്ഞ ജനദ്രോഹമാണ്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകള്‍ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറും. വിദ്യാര്‍ത്ഥികളും യാത്രക്കാരും ജീവനക്കാരുമടക്കം മദ്യപാനശീലത്തിലേയ്ക്ക് നയിക്കപ്പെടും. സ്ത്രീകളും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ യാത്രക്കാരുടെ സുരക്ഷിതത്വം ഇല്ലാതെയാക്കപ്പെടും. ഫലത്തില്‍ കെഎസ്ആര്‍സിയുടെ തകര്‍ച്ചയ്ക്ക് ഈ നീക്കം ഇടവരുത്തും. മദ്യപാനശീലം സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ പെരുകുവാന്‍ ഇടയാക്കുന്ന സാഹചര്യത്തി ല്‍ എല്ലാമദ്യശാലകളും ഉടന്‍ അടച്ചുപൂട്ടി ജനങ്ങളെ സ്വൈരമായി ജീവിക്കാന്‍ അനുവദിക്കണം.മദ്യനിരോധന സമിതിയും മദ്യവിരുദ്ധ ജനകീയ സമരസമിതിയും […]